- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്‌റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
- ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
- വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
Author: News Desk
തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘ വാരിയം കുന്നന്‍’ എന്ന സിനിമയെകുറിച്ചുള്ള പൃഥ്വിരാജ്ൻറെ ഫേസ്ബുക് പോസ്റ്റിനുശേഷം ശേഷം ഈ ചിത്രത്തിൽ നിന്നും പിമാരണം എന്ന് ആവശ്യവുമായി ബി.ജെ.പി. നേതാക്കൾ ഉൾപ്പടെ രംഗത്തെത്തി. പൃഥിയുടെ പോസ്റ്റിനു കീഴിൽ നിരവധി മോശപ്പെട്ട കമെൻറ്റുകളും എത്തിയിരുന്നു. പൃഥിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ… “ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു”.
റിയാദ് : ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മലയാളി കൂടി മരിച്ചു .മലപ്പുറം തിരൂർ കോട്ടകടവ് സ്വദേശി മുളിയത്തിൽ കാദർ മരിച്ചു.അറുപത്തി ഒന്ന് വയസായിരുന്നു.
അബുദാബി: കോവിഡ് -19 പശ്ചാത്തലത്തിൽ ഉയർന്നുവന്ന യാത്രാ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിൽ അബുദാബി മലയാളി സമാജം ചാർട്ടേർഡ് വിമാനങ്ങൾ സംഘടിപ്പിക്കുന്നു . അബുദാബി മലയാളി സമാജം അംഗങ്ങൾ ഉൾപ്പെടെ പോകാൻ ആഗ്രഹിക്കുന്ന തീർത്തും അർഹരായ , യാത്രാനുമതി ലഭിക്കാതെ വിഷമിക്കുന്നവർക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാവുക. ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ താല്പര്യമുള്ളവരുടെ എണ്ണം പരിശോധിച്ചതിന് ശേഷമേ ഏതൊക്ക എയർപോർട്ടിലേക്ക് എത്ര വിമാനങ്ങൾ വേണമെന്ന് തീരുമാനിക്കാനാവൂ. നിലവിൽ ലഭിക്കാൻ സാധ്യതയുള്ള ഏറ്റവും ചുരുങ്ങിയ നിരക്കിലായിരിക്കും ഈ സേവനം ലഭ്യമാക്കുവാൻ ശ്രമിക്കുക. ആവശ്യമായുള്ള എല്ലാ അനുമതികളും ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഈ മാസം അവസാനത്തോടുകൂടി തുടങ്ങുവാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സമാജം ഓഫീസ് 025537600, ഷിബു വർഗീസ്, പ്രസിഡന്റ് 0505700314, ജയരാജൻ , ജനറൽ സെക്രട്ടറി 0561116585, സലീം ചിറക്കൽ വൈസ് പ്രസിഡന്റ്. 0581546092,അനീഷ് മോൻ അസിസ്റ്റന്റ് ട്രെഷറർ. 0506253038. രെജിസ്‌ട്രേഷനായി…
അബുദാബി: ചൊവ്വാഴ്ച മുതൽ എല്ലാ താമസക്കാർക്കും നഗരത്തിൽ സഞ്ചരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അബുദാബി കുറച്ചിട്ടുണ്ട്. എന്നാൽ വിദേശികൾക്ക് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഒരാഴ്ച പെർമിറ്റില്ലാതെ എമിറേറ്റിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു.
പ്രവാസികൾക്കായി ഏറെ കൊട്ടിഘോഷിച്ചും, കോടികൾ ചിലവഴിച്ചും ഉണ്ടാക്കിയ ലോക കേരള സഭ കൊറോണ വന്നപ്പോൾ എവിടെയെന്നു പി.കുഞ്ഞാലികുട്ടി എം.പി. വാർത്ത സമ്മേളനത്തിൽ ചോദിച്ചു. ഈ സഭ ഉണ്ടാക്കിയത് പ്രവാസി ചിട്ടി ഫണ്ടിന് വേണ്ടി ആയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.സാധാരണക്കാരനെ ഗൾഫ് മലയാളികൾ ഏറെ പ്രതിസന്ധിയിലായ സന്ദർഭത്തിൽ ലോക കേരളം സഭയെ കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കരിപ്പൂര്‍: യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണം കടത്തിയ നാല് പേരെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇവരില്‍നിന്ന് മൂന്ന് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണവും, ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായിൽ നിന്നെത്തിയ മൂന്ന് പേരില്‍നിന്ന് ഒന്നരകിലോയിലേറെ സ്വര്‍ണവും പിടികൂടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ചാർട്ടേർഡ് വിമാനങ്ങളിലാണ് സ്വർണ്ണക്കടത്ത് നടക്കുന്നത്.
മനാമ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ സഹകരണത്തോടെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ നാല് ഏഷ്യൻ കവർച്ചാ സംഘത്തെ അറസ്റ്റു ചെയ്തു. മോഷണത്തിന് ഇരയായ വ്യക്തിയുടെ ഒരു സുഹൃത്തിനോട് അവനെ പിന്തുടരാനും ആക്രമിക്കാനും കവർച്ച സംഘം സമ്മതിച്ചതിന് ശേഷം, അയാളിൽ നിന്ന് 2500 ബഹ്‌റൈൻ ദിനാർ പിടിച്ചു പറിക്കുകയും ചെയ്തു. 43, 42, 34, 30 വയസുള്ളവരാണ് പ്രതികൾ. കേസിൻറെ അന്വേഷണം പ്രതികളെ അറസ്റ്റുചെയ്യുന്നതിനും മോഷ്ടിച്ച പണം കണ്ടുകെട്ടുന്നതിനും കാരണമായി. കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കാൻ നിയമനടപടികൾ സ്വീകരിച്ചു വരുന്നു.
മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 64 ആയി. 90 വയസ്സുള്ള സ്വദേശിപൗരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.
യു.എ.ഇ.: അബുദാബി കെഎംസിസി.യുടെ സൗജന്യ ചാർട്ടേഡ് വിമാനം ജൂൺ 22 ന്. ജൂൺ 22ന് ഇത്തിഹാദ് എയർവേസിന്റെ ഇ.വൈ.254 വിമാനം പറക്കുന്നത് തികച്ചും അർഹാരായ 180 ഓളം യാത്രക്കാർക്ക് പരിപൂർണ സൗജന്യമൊരിക്കിയിട്ടാണ്.യാത്രക്കാരിൽ ഏറ്റവും പ്രായമേറിയവർക്ക് ബിസിനസ് ക്ലാസ് സൗകര്യം നൽകും. മുഴുവൻ യാത്രക്കാർക്കുമുള്ള പി.പി.ഇ കിറ്റ് ഉൾപ്പെടെ കെഎംസിസി. നൽകുകയാണ്. അബുദാബി കെഎംസിസി. യുടെ പ്രവർത്തകരും , വിവിധ ജില്ലാ മണ്ഡലം കമ്മിറ്റികളും , നിരവധി വ്യവസായികളും, സ്ഥാപനങ്ങളും ഈ ഉദ്യമത്തിന് പിന്തുണ നൽകി. ഇതോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ വാർത്തസമ്മേളനത്തിൽ അബൂദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജന സെക്ര അഡ്വ. കെവി മുഹമ്മദ് കുഞ്ഞി, ഭാരവാഹികളായ അസീസ് കാളിയാടൻ, ബഷീർ ഇബ്രാഹിം, ഇ ടി മുഹമ്മദ് സുനീർ, കെകെ അഷ്‌റഫ്, മജീദ് അണ്ണാൻതൊടി, എ സഫീഷ്, റഷീദ് പട്ടാമ്പി, അബ്ദുല്ല കാക്കുനി, എഞ്ചിനീയർ സി സമീർ, റഷീദ് അലി മമ്പാട്, വിപി മുഹമ്മദ് ആലം, അഷ്‌റഫ് പൊന്നാനി, കുഞ്ഞിമുഹമ്മദ് തൃശൂർ,…
കോട്ടയം: കാണാതായ പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയുടെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റില്‍ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലത്തെ ശുശ്രൂഷകള്‍ക്ക് ശേഷം പുറത്തു പോയ വൈദികനെ പിന്നീട് കാണാതാകുകയായിരുന്നു. രാത്രി ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പള്ളിയോട് ചേര്‍ന്നുള്ള വീട്ടിലാണ് വൈദികന്‍ താമസിക്കുന്നത്. കാര്‍ എടുക്കാതെയാണ് വൈദികന്‍ പുറത്ത് പോയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വൈദികന്റെ മൊബൈല്‍ ഫോണ്‍ താമസിക്കുന്ന മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സൈലന്റ് മോഡിലായിരുന്നു മൊബൈല്‍ ഫോണ്‍. മുറിയുടെ വാതിലുകള്‍ ചാരിയ നിലയിലായിരുന്നു. വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. വൈദികനെ കാണാതായതിന് ശേഷം പള്ളിയിലെ സിസി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നു. പോലീസ് അന്യഷണം ആരംഭിച്ചു.
