- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
- ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
- വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
Author: News Desk
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാനുഷിക പ്രവർത്തനത്തിൻറെയും, യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധിയും , ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്ട് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ദേശീയ ഫുട്ബോൾ ടീമുമായി വീഡിയോ കാൾ മീറ്റിംഗ് നടത്തി.
മനാമ: കോവിഡ്-19 കാരണം ബഹ്‌റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കഴിഞ്ഞ രണ്ടു മാസമായി രണ്ടു ഘട്ടങ്ങളിലായി ഡ്രൈ ഫുഡ് വിതരണവും, മരുന്നു വിതരണവും, മാസ്‌ക്ക് വിതരണവും നടത്തിയ കൊല്ലം പ്രവാസി അസോസിയേഷൻ മൂന്നാം ഘട്ട സഹായപ്രവർത്തനങ്ങൾ ആരംഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തിലെ രണ്ടു പേർക്ക് നാട്ടിലേക്ക് പോകുന്നതിനു ആവശ്യമായ രണ്ടു വിമാന ടിക്കറ്റും ആവശ്യമായ സാമ്പത്തിക സഹായവും നൽകിക്കൊണ്ടാണ് മൂന്നാം ഘട്ട സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ 3 മാസമായി 250ൽ പരം ഭക്ഷണകിറ്റും, നിരവധി നിർധന പ്രവാസികൾക്ക് മരുന്നും, ഏകദേശം 30 ഓളം പ്രവാസികൾക്ക് നാട്ടിലേക്കു പോകാനുള്ള യാത്രാ സൗകര്യങ്ങളും, നൽകാൻ കഴിഞ്ഞു. ജീവകാരുണ്യ രംഗത്തു വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി യാത്ര മിഷന്റെ നേതൃത്വത്തിൽ നിർധനരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ വേണ്ടി ചെയ്യുന്ന സൗജന്യ ചാർട്ടേർഡ് ഫ്ലൈറ്റ് എന്ന സദുദ്യമത്തിനും പങ്കാളികളാകുന്നു. സെൻട്രൽ കമ്മിറ്റിയുടെയും ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെയും, വനിതാ വിഭാഗത്തിന്റെയും, മറ്റു അംഗങ്ങളുടെയും സഹായത്തോടെ നാല് വിമാന ടിക്കറ്റ് നൽകി കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലെ പ്രയാസമനുഭവിക്കുന്നവർക്കുള്ള ഭക്ഷണ…
മനാമ:യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ജി സി സി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഐവൈസിസി ബഹ്റൈൻ നൽകുന്ന ടിക്കറ്റുകളിൽ നാലാമത്തെ ടിക്കറ്റ് തിരൂർ സ്വദേശി അബ്ദുൾ കരീമിന് ഐ വൈ സി സി ദേശീയ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ കൈമാറി.മനാമ ഏരിയ പ്രസിഡണ്ട് നബീൽ,സെക്രട്ടറി അൻസാർ,ഏരിയ കമ്മറ്റി അംഗം ജാസിം എന്നിവർ സന്നിഹിതരായിരുന്നു.
സൗദി: 4 ബില്യൺ ഡോളറിന്റെ പ്രാരംഭ മൂലധന നിക്ഷേപത്തോടെ ടൂറിസം വികസന ഫണ്ട് ആരംഭിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായി ടൂറിസം മന്ത്രാലയം അറിയിച്ചു. സ്വകാര്യ, നിക്ഷേപ ബാങ്കുകളുമായി സഹകരിച്ച് ടൂറിസം മേഖലയെ വികസിപ്പിക്കുന്നതിനായി ടൂറിസം വികസന ഫണ്ട് ഇക്വിറ്റി, ഡെബ്റ്റ് ഇൻവെസ്റ്റ്മെന്റ് വാഹനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സലാല: കോവിഡ് വ്യാപനത്തെ തുടർന്ന് മധ്യ സലാല മേഖലയിലെ വാണിജ്യ മാർക്കറ്റ് പ്രദേശത്ത് ഐസൊലേഷൻ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ജൂലൈ 7 വരെയാണ് ഐസൊലേഷൻ തുടരുന്നത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ നടപടിയിൽ എല്ലാരും സഹകരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാകുന്നു. കഴിഞ്ഞ ദിവസം ഫാവിപിരാവിറിന്റെ ഗുളികകള്‍ പുറത്തിറക്കിയതിനു പിന്നാലെ റെംഡിസീവറിന്റെ മരുന്നും അടുത്തുതന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹെറ്റെറോയാണ് മരുന്ന് വികസിപ്പിക്കുന്നത്.
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) വിദ്യാർത്ഥികൾ ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ഓൺലൈനായി ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിച്ചു. കോവിഡ് -19 മാർഗനിർദ്ദേശങ്ങൾ കാരണം വിദ്യാർത്ഥികൾ വീടിനകത്തുനിന്നു അവരുടെ യോഗ പരിശീലനം ഓൺലൈനിൽ നൽകുകയായിരുന്നു. ഈ വിഡിയോ സ്കൂൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്താൻ സഹായിക്കുന്ന വിവിധ യോഗ മുറകൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പങ്കെടുത്തവരെ യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ പരിചയപ്പെടുത്തി. കോവിഡ് -19 രോഗവുമായി ബന്ധപ്പെട്ട ആശങ്കകൾ കണക്കിലെടുത്ത്, ഈ വർഷത്തെ യോഗ ദിനത്തിന്റെ ആശയം ‘വീട്ടിലിരുന്നു നിങ്ങളുടെ കുടുംബത്തോടൊപ്പം യോഗ ചെയ്യുക എന്നതായിരുന്നു ‘. കായികാധ്യാപകൻ ആർ ചിന്നസാമി വിവിധ യോഗ ആസനങ്ങളെക്കുറിച്ച് സന്ദേശം നൽകി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ യോഗാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു . കൊറോണ പകർച്ചവ്യാധിയുടെ ഈ ക്ലേശകരമായ സമയത്തു നാമെല്ലാവരും നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്. ആയതിനാൽ നാമെല്ലാവരും യോഗ അഭ്യാസത്തെ ജീവിതശൈലിയുടെ ഭാഗമാക്കണമെന്നു പ്രിൻസ് നടരാജൻ പറഞ്ഞു. “ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ഭാവി…
കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ സുരേന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായിരുന്നു.68 വയസായിരുന്നു.
ബര്‍ലിന്‍: ജര്‍മ്മനിയിലെ ഗട്ടര്‍സ്ലോവിലെ ഹീല്‍ഫെഡ് പ്രദേശത്തെ ഇറച്ചി സംസ്‌ക്കരണ ശാലയില്‍ നിന്നും കൊറോണ പകര്‍ന്ന 1000 പേര്‍ ചികിത്സ യില്‍. ജര്‍മ്മനിയിലെ ഏറ്റവും വലിയ മാംസ സംസ്ക്കരണ കമ്പനിയായ ടോണീസിലെ 1000 തൊഴിലാളി കള്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആകെ 6500 തൊഴിലാളികളാണ് സ്ഥാപനത്തിലുള്ളത്, ഇതിൽ 3000 തൊഴിലാളികളെ പരിശോധിച്ചതില്‍ നിന്നുമാണ് 1000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.
റിയാദ്: കൊറോണ മൂലം സൗദി അറേബ്യയിലെ റിയാദില്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ മരിച്ചു.റിയാദില്‍ ഡ്രൈവറായിരുന്നു ഇയാൾക്ക് 34 വയസായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ. ഭാര്യ: ബിന്‍സി. ഒരു മകനുണ്ട്.
