യു.എ.ഇ.: അബുദാബി കെഎംസിസി.യുടെ സൗജന്യ ചാർട്ടേഡ് വിമാനം ജൂൺ 22 ന്. ജൂൺ 22ന് ഇത്തിഹാദ് എയർവേസിന്റെ ഇ.വൈ.254 വിമാനം പറക്കുന്നത് തികച്ചും അർഹാരായ 180 ഓളം യാത്രക്കാർക്ക് പരിപൂർണ സൗജന്യമൊരിക്കിയിട്ടാണ്.യാത്രക്കാരിൽ ഏറ്റവും പ്രായമേറിയവർക്ക് ബിസിനസ് ക്ലാസ് സൗകര്യം നൽകും. മുഴുവൻ യാത്രക്കാർക്കുമുള്ള പി.പി.ഇ കിറ്റ് ഉൾപ്പെടെ കെഎംസിസി. നൽകുകയാണ്. അബുദാബി കെഎംസിസി. യുടെ പ്രവർത്തകരും , വിവിധ ജില്ലാ മണ്ഡലം കമ്മിറ്റികളും , നിരവധി വ്യവസായികളും, സ്ഥാപനങ്ങളും ഈ ഉദ്യമത്തിന് പിന്തുണ നൽകി. ഇതോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ വാർത്തസമ്മേളനത്തിൽ അബൂദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജന സെക്ര അഡ്വ. കെവി മുഹമ്മദ് കുഞ്ഞി, ഭാരവാഹികളായ അസീസ് കാളിയാടൻ, ബഷീർ ഇബ്രാഹിം, ഇ ടി മുഹമ്മദ് സുനീർ, കെകെ അഷ്റഫ്, മജീദ് അണ്ണാൻതൊടി, എ സഫീഷ്, റഷീദ് പട്ടാമ്പി, അബ്ദുല്ല കാക്കുനി, എഞ്ചിനീയർ സി സമീർ, റഷീദ് അലി മമ്പാട്, വിപി മുഹമ്മദ് ആലം, അഷ്റഫ് പൊന്നാനി, കുഞ്ഞിമുഹമ്മദ് തൃശൂർ, പങ്കെടുത്തു.
Trending
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം
- ദുരന്തത്തില്‍ നിന്ന് ഡല്‍ഹിയെ മോചിപ്പിച്ചു; നരേന്ദ്ര മോദി
- ലളിതം..സുന്ദരം, അദാനിയുടെ മകൻ ജീത് വിവാഹിതനായി, 10,000 കോടി സാമൂഹിക സേവനത്തിന്
- ചികിത്സയിലിരിക്കെയും ഹോട്ടലുടമ ദേവദാസിന്റെ ഭീഷണി
- സര്‍ക്കാര്‍ കുറ്റക്കാരെ പിടിക്കാതെ വഞ്ചിതരായ എന്‍ജിഒകള്‍ക്ക് പിന്നാലെ: നജീബ് കാന്തപുരം
- ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ ഷുഹൈബ് സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കൈമാറും