മനാമ: രാജ്യത്ത് വേനൽക്കാല തൊഴിൽ നിരോധനം പ്രാബല്യത്തിൽ വന്നതിനു ശേഷം ഏഴ് നിയമ ലംഘനങ്ങൾ ഒരു ദിവസം രജിസ്റ്റർ ചെയ്തു. 16 തൊഴിലാളികൾ ഉൾപ്പെടുന്ന ഏഴ് നിയമ ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. മൊത്തം 153 വർക്ക് സൈറ്റുകളിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്.
ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിയമ ലംഘകർക്ക് 500 ബഹ്റൈൻ മുതൽ 1000 ബഹ്റൈൻ ദിനാർ വരെ പിഴയോ മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ അനുഭവയ്ക്കേണ്ടി വരും. ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട പരാതികൾക്ക് 17873648 എന്ന നമ്പറിൽ ബന്ധപ്പെടാം.