- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
- കുടുംബ സൗഹൃദ വേദി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
- ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ ലോക രക്തദാത ദിനം ആഘോഷിച്ചു
- ഹരിഗീതപുരം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
Author: News Desk
മൂന്നാര്‍ രാജമല പെട്ടിമുടി അപകടത്തില്‍ ഒരു വനിത ഉള്‍പ്പെടെ വനംവകുപ്പിലെ 6 താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെട്ടതായി വനം മന്ത്രി കെ രാജു. ഇവരുടെ കുടുംബങ്ങള്‍ക്ക് വകുപ്പിന്റെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എത്രപേര്‍ രക്ഷപ്പട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ദുരന്തബാധിതര്‍ക്ക് പ്രാഥമിക ധനസഹായമായിട്ടാണ് സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഇവരുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങള്‍ മന്ത്രിസഭ കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ദുരന്തമേഖലയായ പെട്ടിമുടിയിലെത്തിയ മന്ത്രി മൂന്നാര്‍ ഐബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റിപ്പോർട്ട് കൃഷ്ണ പ്രസാദ് കൊച്ചി …
അവര്‍ക്കും അവകാശമുണ്ട്:രാജമലയിലെ സഹായ ധനത്തെച്ചൊല്ലി സര്‍ക്കാരിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍
ഇടുക്കി: രാജമലയിലെ ദുരന്തില്‍ മരിച്ച തോട്ടം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദവും കൂടുതല്‍ ചൂടുപിടിക്കുന്നു. കരിപ്പൂര്‍ വിമാന അപകടത്തില്‍പ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിനെ ഒരിക്കലുമെതിര്‍ക്കില്ലെന്നും, എന്നാല്‍ അതേ സഹായം തന്നെ ലഭിക്കാന്‍ പെട്ടിമുടിയിലെ പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കും അവകാശമുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, കരിപ്പൂരില്‍ പോയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തുമെന്നാണ് താന്‍ കരുതിയതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി. ഇരുവരും ഇന്ന് ദുരന്തസ്ഥലം സന്ദര്‍ശിക്കുകയും പ്രദേശത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.കരിപ്പൂരിലുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് തുക അടക്കം ലഭിക്കും. അത് പോലെയല്ല പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികള്‍ എന്ന് ചെന്നിത്തല പറഞ്ഞു. സ്ഥലം എംപി ഡീന്‍ കുര്യാക്കോസും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.മുഖ്യമന്ത്രിയെയും രാജമലയില്‍ പ്രതീക്ഷിക്കുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടായിരുന്നു വി മുരളീധരന്‍ യാത്ര പുറപ്പെട്ടത് …
ഇടുക്കി :പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചിൽ നടത്തുന്ന സംഘാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഫയർഫോഴ്‌സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരനാണ് കൊവിഡ്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ക്വറന്റീനിലാക്കും. അതേസമയം ഇന്ന് തെരച്ചിലിന്റെ മൂന്നാം ദിനമാണ്. മഴ മാറിനിന്നാൽ പ്രവർത്തനം വേഗത്തിൽ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എട്ട് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്. ഡോഗ് സ്ക്വാഡിന്‍റെ സഹായവും തേടിയിട്ടുണ്ട്. പാറപൊട്ടിച്ചും ആളുകളെ പുറത്തെടുക്കാന്‍ തീരുമാനമായി. കൂടുതൽ യന്ത്ര സാമഗ്രികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. 27 മൃതദേഹങ്ങൾ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. മഴ രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ടെന്ന് എൻഡിആർഎഫ് കമാൻഡന്റ് രേഖാ നമ്പ്യാർ പറഞ്ഞു. മഴവെള്ളം ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സുരക്ഷാ സംഘത്തെ ആശങ്കയിലാക്കുന്നു. റിപ്പോർട്ട് കൃഷ്ണ പ്രസാദ് കൊച്ചി https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: കൊല്ലം അർക്കന്നൂർ സ്വദേശി സന്തോഷ് കുമാർ ബഹ്‌റൈനിൽ മരിച്ചു. നാല്പത്തിനാല് വയസായിരുന്നു. ഭാര്യ രമ്യയും, പതിനൊന്നു വയസുള്ള മകൻ അഭിനവും നാട്ടിലാണ്. മൃതദേഹം ബഹറൈനിൽ സംസ്‌കരിക്കും. സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
കൊച്ചി : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പ ഡാമിന്റെ ഷട്ടറുകൾ രണ്ടടി തുറക്കും. കുറഞ്ഞ അളവിൽ മാത്രമേ വെള്ളം പുറത്തുവിടുകയുള്ളൂ. നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നുവിടുന്നത് പിന്നീട് രാത്രിയിൽ മഴ തുടർന്നാൽ വലിയ അളവിൽ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് പറഞ്ഞു. 40 സെന്റീമീറ്റർ ഉയരത്തിലാകും പമ്പാനദിയിൽ വെള്ളം ഉയരുക. ഷട്ടർ തുറന്ന് അഞ്ച് മണിക്കൂറിള്ളിൽ വെള്ളം റാന്നിയിലെത്തും. അതിനുശേഷം ചെങ്ങന്നൂർ വഴി വെള്ളം നാളെ ഉച്ചയോടെ തിരുവല്ലയിലെത്തും. വെള്ളം വലിയതോതിൽ ഉയരില്ലെന്നും മുൻകാലങ്ങളിലേതുപോലുള്ള ആശങ്കവേണ്ടെന്നും കലക്ടർ അറിയിച്ചു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കോട്ടയം : മണർകാട് പാലമുറിയിൽ കാറിനൊപ്പം ഒഴുക്കിൽപെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. എയർപോർട്ട് ടാക്സി ഡ്രൈവറായ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തിരച്ചിലിനൊടുവില്‍ അടുത്തുള്ള പാടത്ത് നിന്നാണ് കാറും മൃതദേഹവും കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം. വെള്ളക്കെട്ടിൽ കാർ നിന്നു പോയതിനെ തുടർന്ന് സമീപവാസിയായ ആളെയും കൂട്ടി കാർ തള്ളി നീക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം, കാറിൻ്റെ ഹാൻഡ് ബ്രേക്ക് റിലിസ് ചെയ്യാൻ ജസ്റ്റീൻ കാറിനുള്ളിൽ കയറിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. ഫയര്‍ഫോഴ്സും ദുരന്തനിവാരണ സേനയും ചേര്‍ന്ന് കാര്‍ കരയിലെത്തിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. റിപ്പോർട്ട്: കൃഷ്ണ പ്രസാദ്
രാജമല: രക്ഷാ ദൗത്യം തുടരുന്ന രാജമലയില്‍ നിന്നുള്ള ആശയവിനിമയം ദുഷ്‌കരമായ സാഹചര്യത്തില്‍ കൊച്ചി കടവന്ത്ര ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ ഹാം റേഡിയോ കണ്ട്രോള്‍ റൂം തുടങ്ങി. സന്ദേശങ്ങള്‍ കൈമാറുന്നതിനും, രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ഏറെ സഹായകമാകുന്നതാണ് ഹാം റേഡിയോ. സിവിലിയന്‍ സേന അംഗങ്ങളാണ് ഹാം റേഡിയോ കൈകാര്യം ചെയ്യുന്നത്. ദിവസങ്ങളായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതും മൊബൈല്‍ റേഞ്ചിന്റെ അപര്യാപ്തയും കാരണം ദുരന്തവിവരം പുറംലോകം അറിയാന്‍ മണിക്കൂറുകള്‍ എടുത്തു. ഇതിനൊരു പരിഹാരമെന്നോണമാണ് കടവന്ത്ര ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ ഹാം റേഡിയോ കണ്ട്രോള്‍ റൂം സൗകര്യം തുടങ്ങിയത്.റേഡിയോ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഈ സൗകര്യം ഉപയോഗിച്ച് തുടങ്ങിയതോടെ വാര്‍ത്ത വിനിമയ സംവിധാനം തകര്‍ന്ന രജമലയിലെ രക്ഷാ പ്രവര്‍ത്തകരും അഗ്‌നി ശമനസേന നിലയങ്ങളിലുള്ള ഉദ്യാഗസ്ഥരും തമ്മിലുള്ള ആശയ വിനിമയം വേഗത്തിലായതായി ജില്ലാ ഫയര്‍ ഓഫീസര്‍ ജോജി ജെയിംസ് പറഞ്ഞു. റിപ്പോർട്ട്: കൃഷ്ണ പ്രസാദ്
നടൻ റാണ ദഗുബതിയും മിഹീക ബജാജും വിവാഹിതരായി. ശനിയാഴ്ച ഹൈദരാബാദിലാണ് വിവാഹം നടന്നത് .കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹത്തിനെത്തിയ അതിഥികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവർക്കും കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
മനാമ: കോവിഡ് ദുരന്തമുഖത്ത് ആത്മാർപ്പണത്തോടെ പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധ സേവകരെ അഭിവാദ്യം ചെയ്ത ചടങ്ങ് ‘സല്യൂഡസ്’ പ്രൗഢമായി. ഭരണരംഗത്തുള്ളവരും പ്രാസ്ഥാനിക നേതാക്കളുമടക്കം ആയിരങ്ങളാണ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി ഒരുക്കിയ വെബ്ബിനാറിൽ സംബന്ധിച്ചത്. ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നൽകിയും പ്രയാസമനുഭവിച്ച പതിനായിരങ്ങൾക്ക് ഐ സി എഫ് കോവിഡ് കാലത്ത് സേവനമെത്തിച്ചിരുന്നു. സഊദി, യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നടന്ന വിപുലമായ സാന്ത്വന പ്രവർത്തനങ്ങൾക്ക് സമൂഹം നൽകിയ സ്നേഹവായ്പ്പിന്റെ വേദികൂടിയായി മാറി ഓൺലൈൻ സമ്മേളനം. ഐ സി എഫ് ഗൾഫ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജീവൻ പോലും പണയപ്പെടുത്തി സേവന പ്രവർത്തന രംഗത്ത് നിന്ന് പ്രവർത്തിച്ച ഐ സി എഫ്, ലോകമെമ്പാടുമുള്ള പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സേവനത്തിനു…
രാജപുരം : പൂടങ്കല്ലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചുള്ളിക്കര പൂടങ്കല്ലിലെ നാരായണൻ -രമണി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയുടെ (21) മൃതദേഹമാണ് ഇന്ന് രാവിലെ 11.30 ഓടെ ചുള്ളിക്കര കാഞ്ഞിരത്തടി പാലത്തിനു സമീപത്തുനിന്നും കണ്ടുകിട്ടിയത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് പെൺകുട്ടിയെ കാണാതായത്. വീടിനോട് ചേർന്നുള്ള തോടിൽ വീണതാകാമെന്നു വീട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ കൂടുതൽ നേരം തുടരാൻ കഴിഞ്ഞില്ല. ഇന്നും രാവിലെ മുതൽ കൊട്ടോടി, പൂടങ്കല്ല് പ്രദേശത്തുകാർ നടത്തിയ തിരച്ചിലിനിടെയാണ് തോടിനോടെ ചേർന്ന കുറ്റിച്ചെടിയിൽ കുടുങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഗുജറാത്തിൽ മൂന്നാം വർഷ അഗ്രിക്കൾച്ചർ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. സഹോദരൻ : ഹരി. രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
