കോട്ടയം : മണർകാട് പാലമുറിയിൽ കാറിനൊപ്പം ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. എയർപോർട്ട് ടാക്സി ഡ്രൈവറായ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തിരച്ചിലിനൊടുവില്‍ അടുത്തുള്ള പാടത്ത് നിന്നാണ് കാറും മൃതദേഹവും കണ്ടെത്തിയത്.
ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം. വെള്ളക്കെട്ടിൽ കാർ നിന്നു പോയതിനെ തുടർന്ന് സമീപവാസിയായ ആളെയും കൂട്ടി കാർ തള്ളി നീക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം, കാറിൻ്റെ ഹാൻഡ് ബ്രേക്ക് റിലിസ് ചെയ്യാൻ ജസ്റ്റീൻ കാറിനുള്ളിൽ കയറിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാർ തോട്ടിലേക്ക് മറിയുകയായിരുന്നു.
ഫയര്‍ഫോഴ്സും ദുരന്തനിവാരണ സേനയും ചേര്‍ന്ന് കാര്‍ കരയിലെത്തിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്