രാജമല: രക്ഷാ ദൗത്യം തുടരുന്ന രാജമലയില്‍ നിന്നുള്ള ആശയവിനിമയം ദുഷ്കരമായ സാഹചര്യത്തില്‍ കൊച്ചി കടവന്ത്ര ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ ഹാം റേഡിയോ കണ്ട്രോള് റൂം തുടങ്ങി. സന്ദേശങ്ങള്‍ കൈമാറുന്നതിനും, രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ഏറെ സഹായകമാകുന്നതാണ് ഹാം റേഡിയോ. സിവിലിയന്‍ സേന അംഗങ്ങളാണ് ഹാം റേഡിയോ കൈകാര്യം ചെയ്യുന്നത്.
ദിവസങ്ങളായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതും മൊബൈല്‍ റേഞ്ചിന്റെ അപര്യാപ്തയും കാരണം ദുരന്തവിവരം പുറംലോകം അറിയാന്‍ മണിക്കൂറുകള്‍ എടുത്തു. ഇതിനൊരു പരിഹാരമെന്നോണമാണ് കടവന്ത്ര ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ ഹാം റേഡിയോ കണ്ട്രോള് റൂം സൗകര്യം തുടങ്ങിയത്.റേഡിയോ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഈ സൗകര്യം ഉപയോഗിച്ച് തുടങ്ങിയതോടെ വാര്‍ത്ത വിനിമയ സംവിധാനം തകര്‍ന്ന രജമലയിലെ രക്ഷാ പ്രവര്‍ത്തകരും അഗ്നി ശമനസേന നിലയങ്ങളിലുള്ള ഉദ്യാഗസ്ഥരും തമ്മിലുള്ള ആശയ വിനിമയം വേഗത്തിലായതായി ജില്ലാ ഫയര്‍ ഓഫീസര്‍ ജോജി ജെയിംസ് പറഞ്ഞു.
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്