
കൊച്ചി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും വലിയ പ്രാധാന്യമുള്ളതാണെന്ന് VKL Group ചെയർമാനും INKEL ഡയറക്ടറുമായ ഡോ. വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു.
ഇൻവെസ്റ്റ് കേരളം സെൽ, സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ, ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്, MSME വളർച്ചാ പദ്ധതികൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളായ ഇൻകെൽ, കിൻഫ്ര തുടങ്ങിയ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ PPP (Public-Private Partnership) മോഡൽ പദ്ധതികളിൽ നിക്ഷേപം ആകർഷിക്കുന്നതിനും ഈ ബജറ്റ് സഹായകരമാകുമെന്ന് ഡോ. വർഗീസ് കുര്യൻ വിലയിരുത്തി.

പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ചെറുകിട-ഇടത്തരം സംരംഭകർക്ക് നൽകുന്ന പിന്തുണയും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഗുണകരമാകും. തൊഴിൽ സൃഷ്ടിക്കും വ്യവസായ വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ ഭാവി വികസന കാഴ്ചപ്പാടുകൾക്ക് അനുസൃതമായ നിക്ഷേപ, വ്യവസായ, തൊഴിൽ സൗഹൃദ നടപടികളിലൂടെ കേരളത്തെ കൂടുതൽ മത്സരക്ഷമമായ സമ്പദ്വ്യവസ്ഥയാക്കി മാറ്റാൻ ഈ ബജറ്റിന് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.


