രാജപുരം : പൂടങ്കല്ലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചുള്ളിക്കര പൂടങ്കല്ലിലെ നാരായണൻ -രമണി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയുടെ (21) മൃതദേഹമാണ് ഇന്ന് രാവിലെ 11.30 ഓടെ ചുള്ളിക്കര കാഞ്ഞിരത്തടി പാലത്തിനു സമീപത്തുനിന്നും കണ്ടുകിട്ടിയത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് പെൺകുട്ടിയെ കാണാതായത്.
വീടിനോട് ചേർന്നുള്ള തോടിൽ വീണതാകാമെന്നു വീട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ കൂടുതൽ നേരം തുടരാൻ കഴിഞ്ഞില്ല. ഇന്നും രാവിലെ മുതൽ കൊട്ടോടി, പൂടങ്കല്ല് പ്രദേശത്തുകാർ നടത്തിയ തിരച്ചിലിനിടെയാണ് തോടിനോടെ ചേർന്ന കുറ്റിച്ചെടിയിൽ കുടുങ്ങിയ മൃതദേഹം കണ്ടെത്തിയത്.
ഗുജറാത്തിൽ മൂന്നാം വർഷ അഗ്രിക്കൾച്ചർ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. സഹോദരൻ : ഹരി. രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X