- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Author: News Desk
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 സിസ്റ്റര്‍മാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ 6 വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മുന്‍ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ മകനും മകളും രംഗത്തെത്തി. എന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തിൽ ഊഹാപോഹങ്ങളും വ്യാജവാർത്തകളും സോഷ്യൽ മീഡിയ വഴി മാധ്യമപ്രവർത്തകർ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്തെ മാധ്യമരംഗം വ്യാജവാർത്താ ഫാക്ടറിയായി മാറിയിരിക്കുന്നു എന്നാണ്”. മകന്‍ അഭിജിത്ത് മുഖർജി ട്വീറ്റ് ചെയ്തു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE എന്റെ പിതാവ് മരിച്ചെന്നുള്ള ശ്രുതി വെറുതെയാണ്. ദയവ് ചെയ്ത് അതറിയാൻ വേണ്ടി എന്റെ ഫോണിലേക്ക് വിളിക്കരുത്. അദ്ദേഹം ആശുപത്രിയിലായതിനാൽ അപ്പപ്പോഴുള്ള വിവരങ്ങളറിയാൻ എന്റെ ഫോൺ ഫ്രീയായി വെയ്ക്കേണ്ടതുണ്ട്’ എന്ന് മകള്‍ ശർമ്മിഷ്ഠ മുഖർജിയും ട്വിറ്ററിൽ കുറിച്ചു. അതേസമയം പ്രണബ് മുഖര്‍ജി യുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യസ്ഥിതി മാറ്റമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും ആര്‍മി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.…
മനാമ: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധ പദ്ധതിയുമായി ഐസിഎഫ് പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ ശേഷം ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നും ഇഷ്ടപ്പെട്ട ജോലി കിട്ടാനായി ഏതു കോഴ്സിനാണ് ചേരേണ്ടതെന്നും വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ എങ്ങിനെ കണ്ടെത്തുമെന്നും വിശദീകരിക്കുന്നതിനാണ് ഐ സി എഫ് ഗൾഫ് തലത്തിൽ ഓഗസ്റ്റ് 15നു ശനിയാഴ്ച ബഹ്‌റൈൻ സമയം ഉച്ചക്ക് 2.00 മണിക്ക് വിപുലമായ വെബ്ബിനാർ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ട്രെയ്നറും സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറിയുമായ എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ് വെബിനാറിന് നേതൃത്വം നൽകും. ഉപരിപഠനം സംബന്ധിച്ച് മിക്ക വിദ്യാർത്ഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തിലാകാറുണ്ട്. ഇവർക്ക് ശരിയായ മാർഗ നിർദേശങ്ങൾ നൽകി അവരുടെ ഉപരിപഠനത്തിന് സഹായകമാകുകയാണ് ലക്ഷ്യം. എൻട്രൻസ് സംബന്ധമായ വിവരങ്ങൾ, കേരളത്തിൽ ലഭ്യമായ പ്രഫഷണൽ, നോൺ പ്രഫഷണൽ കോഴ്‌സുകൾ, തുടങ്ങി വിദ്യാഭ്യാസ തൊഴിൽ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കും. വിവിധ കോഴ്‌സുകൾ, പ്രവേശന പരീക്ഷകൾ, പുതിയ തൊഴിൽ മേഖലകൾ, പ്രധാനപ്പെട്ട…
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി (84) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: രേണുക, രാധിക, രാഗിണി. മരുമക്കള്‍: സിഅശോക് കുമാര്‍ (റിട്ട.ആരോഗ്യ വകുപ്പ്), പി ടി സജി (റെയില്‍വേ, മുംബൈ), കെ എസ് ശ്രീകുമാര്‍ (സിഐഎഫ്ടി.). https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ഒട്ടേറെ സിനിമകള്‍ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ ‘ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍… അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രഗാനമാണ്. 1978ല്‍ പുറത്തിറങ്ങിയ ‘ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. പി ജി വിശ്വംഭരന്റെ ചിത്രമായ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. 1984ല്‍ വിവിധ സിനിമകള്‍ക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്. 2015ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചിരുന്നു. ശ്യാമ…
തിരുവനന്തപുരം: ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്. അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലും കസ്റ്റംസ് സ്വര്‍ണക്കടത്ത് പിടികൂടി.29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. മിശ്രിതമാക്കി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച 336 ഗ്രാം സ്വര്‍ണവും 230 ഗ്രാം സ്വര്‍ണമാലയുമാണ് പിടിച്ചത്. കേരളത്തിൽ സ്വർണ കടത് കൂടുന്നു എന്ന് കസ്റ്റംസ്അധികൃതർ പറയുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറില്‍ – ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ
ഇടുക്കി : ദുരന്തമുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയില്‍ എത്തി. ഹെലികോപ്റ്ററില്‍ രാജമലയില്‍ എത്തിയ മുഖ്യമന്ത്രിയും ഗവര്‍ണറും റോഡ് മാര്‍ഗ്ഗം പെട്ടിമുടിയിലേക്ക് പോകും. റവന്യൂ മന്ത്രിയും വൈദ്യുതി മന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ ഒരു വലിയ സംഘം ഇവര്‍ക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്.ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എന്നിവരോടൊപ്പം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു. ജനപ്രതിനികളും, ഡി ജി പി ലോകനാഥ് ബെഹ്റ, ദക്ഷിണ മേഖല റേഞ്ച് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി, ക്രൈം ബ്രാഞ്ച് ഐജി യോഗേഷ് അഗര്‍വാള്‍ , ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍, പോലീസ് മേധാവി കറുപ്പസ്വാമി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. രാവിലെ 9 മണിയോടെ ആനച്ചാലിലെ സ്വകാര്യ ഹെലിപാഡില്‍ ഇറങ്ങിയ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വൈദ്യുതി മന്ത്രി എം എം മണിയും…
ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി
വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റ് അംഗവം ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എടുത്ത തീരുമാനം ഇന്ത്യക്കാർക്ക് ഏറെ പ്രതീക്ഷയേകുന്നു. അഭിഭാഷകയായ കമല ഉപരിസഭയായ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയാണ്. നേരത്തെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ പറഞ്ഞു കേട്ട പേരാണ് കമല ഹാരിസ്. ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഉള്‍പ്പെടെ ഡെമോക്രാറ്റിക് നേതൃത്വത്തിന് പൊതുസമ്മതയായിരുന്നു കമല. ഓക്ലന്‍ഡില്‍ ജനിച്ച കമല ഹരിസ് ഹാവാര്‍ഡ്, കാലിഫോര്‍ണിയ തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നാണ്് പഠനം പൂര്‍ത്തിയാക്കിയത്. 2003ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ജില്ലാ അറ്റോര്‍ണിയായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ 2011 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2011ല്‍ കാലിഫോര്‍ണിയയുടെ 32ാമത് അറ്റോര്‍ണിയായി ചുമതലയേറ്റ അവര്‍ 2014ല്‍ വീണ്ടും അതേ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ, കാലിഫോര്‍ണിയയെ പ്രതിനിധീകരിക്കുന്ന ജൂനിയര്‍ സെനറ്ററാണ് കമല. ആ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്. …
കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് മഞ്ചേശ്വരം സ്വദേശികളിൽ നിന്ന് 888 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജ ദുബായ് എന്നിവിടങ്ങളിലും എത്തിയവരായിരുന്നു ഇവർ. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആന മുരളി ചെരിഞ്ഞു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇതിനെ തുടര്‍ന്ന് 20 വര്‍ഷമായി എഴുന്നള്ളിപ്പുകള്‍ക്ക് പോയിരുന്നില്ല. ഏകദേശം 45നും 48നുമിടയിലാണ് ആനയുടെ പ്രായം.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആനയുടെ മൃതശരീരം നാളെ കോടനാട് വനത്തില്‍ എത്തിച്ച് സംസ്‌ക്കരിക്കും. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വടക്കൻ പറവൂർ വടക്കേ ചുള്ളിനക്കര തങ്കപ്പൻ (70) മരിച്ചുമരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ദീർഘകാലമായുള്ള വൃക്ക രോഗവും മസ്തിഷ്കാഘാതവും ഉണ്ടായിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
