- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Author: News Desk
കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ സീറോ മലബാർ സൊസൈറ്റി അനുശോചിച്ചു
മനാമ : സുപ്രസിദ്ധ ഗാനരചയിതാവും മലയാള കവിയും മലയാളസിനിമയ്ക്ക് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുകയും ചെയ്ത ചുനക്കര രാമൻകുട്ടി സാറിന്റെ നിര്യാണത്തിൽ സീറോ മലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ.വ്യത്യസ്തവും ജീവൻ തുടിക്കുന്നവന്നതുമായ നിരവധി മലയാള ഗാനങ്ങൾക്ക് ജന്മം കുറിച്ച ഈ കവിശ്രേഷ്ഠന്റെ കഴിവുകളെ പൂർണ്ണമായും മലയാളികൾക്ക് ആസ്വദിക്കാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അനുശോചനസന്ദേശത്തിൽ സീറോ മലബാർ സൊസൈറ്റിയുടെ പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ,ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി കെഎംസിസി ബഹ്‌റൈൻ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ആഗസ്റ്റ് 14ന് വെള്ളിഴായ്ച്ച കാലത്ത് ഏഴുമണി മുതൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. Contact. 34599814 https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പാലക്കാട് ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ക്ക് കൂടി സാധ്യത ഉള്ളതായി മന്ത്രി എ. കെ ബാലന്‍. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തിയ 684 പരിശോധനയില്‍ 63 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുതുനഗരം മേഖലയില്‍ ക്ലസ്റ്റര്‍ സാധ്യതയുള്ളതായി മന്ത്രി പറഞ്ഞു. പാലക്കാട് കെ.എസ്.ഇ.ബി ഐ.ബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 18 മുതല്‍ നടത്തിയ 10597 ആന്റിജന്‍ ടെസ്റ്റുകളില്‍ 547 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പട്ടാമ്പി മേഖല ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മുതുതലയില്‍ നടത്തിയ 348 ടെസ്റ്റുകളില്‍ 69 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. സമാന പ്രവണതയാണ് പുതുനഗരം പഞ്ചായത്തിലും ഉണ്ടായത്. കൂടാതെ, കോങ്ങാട് മേഖലയില്‍ നടത്തിയ 1109 ടെസ്റ്റുകളില്‍ 63 രോഗബാധിതരെയാണ് കണ്ടെത്തിയത്. നിലവില്‍ ഇവിടെ കണ്ടെയ്ന്മേന്റ് സോണായി തുടരുകയാണ്. പട്ടാമ്പിയില്‍ ഉണ്ടായ രോഗവ്യാപന പ്രതിഭാസം ജില്ലയില്‍ വ്യാപിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു. …
എറണാകുളം: കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപനം ഒഴിവാക്കുന്നതിനായി ബാങ്കുകളിൽ കർശന പെരുമാറ്റച്ചട്ടം ഉറപ്പാക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്കുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജില്ലാ പോലീസ് അധികാരികളും എറണാകുളം ജില്ലയിലെ ബാങ്ക് അധികൃതരും ചർച്ചചെയ്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ലീഡ് ബാങ്ക് മാനേജർ എസ്. സതീശ് ( യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) ഇടപാടുകാരോട് അഭ്യർത്ഥിച്ചു.ബാങ്ക് ശാഖകളിലേക്കുള്ള സന്ദർശനം ഒഴിവാക്കാൻ കഴിയുന്നത്ര ഡിജിറ്റൽ ഇടപാടുകൾ നടത്തുക,ശാഖകളിലേക്കുള്ള സന്ദർശനം അടിയന്തിരവും ഒഴിവാക്കാനാവാത്തതുമായ ഇടപാടുകൾക്കായി പരിമിതപ്പെടുത്തുക.മുൻകൂട്ടിയുള്ള സമയക്രമം ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴിയോ ഫോൺ വഴിയോ നേടുകയും അനുവദിച്ച സമയത്ത് ശാഖകൾ സന്ദർശിക്കുകയും ചെയ്യുക, പണ / ചെക്ക് ഇടപാടുകളുടെ കാലതാമസം ഒഴിവാക്കാൻ എല്ലാ വിശദാംശങ്ങളും മുൻകൂട്ടി പൂരിപ്പിച്ചതിനു ശേഷം ബാങ്ക് സന്ദർശിക്കുക,എടിഎം, സിഡിഎം, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുക. മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നീ സർക്കാർ നൽകിയ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. സന്ദർശന രജിസ്റ്ററിൽ…
തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് മുഖേന ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി. ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചത്. ഈ മാസം 24ന് മുന്‍പ് വിശദീകരണം നല്‍കാനാണ് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.വിഷയത്തില്‍ പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയത്. അതേസമയം, പരാതി ഫയലില്‍ സ്വീകരിക്കുന്നതിനു മുമ്പ് മന്ത്രിയോട് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ലോകായുക്ത നോട്ടീസ് അയച്ചിരിക്കുന്നത്. യു.എ.ഇ. കോണ്‍സുലേറ്റ് മുഖേന ഭക്ഷണപദാര്‍ഥങ്ങള്‍ മലപ്പുറത്ത് വിതരണം ചെയ്തത് വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം തെറ്റാണെന്നും ചട്ടലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി.2020 ജൂണ്‍ മാസം റംസാനുമായി ബന്ധപ്പെട്ടാണ് ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തത്. കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട് …
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15.ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. …
മനാമ: രാജ്യത്ത് ആരംഭിച്ചിട്ടുള്ള കൊറോണാ വൈറസ് വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സന്നദ്ധസേവകർക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരിൽ നിന്നും, താമസക്കാരിൽ നിന്നും തിരഞ്ഞെടുക്കുന്ന 18 വയസിനു മുകളിൽ പ്രായമുള്ള 6000 സന്നദ്ധസേവകർക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നിർജ്ജീവമാക്കിയ വാക്സിൻ അണുബാധയ്ക്ക് കാരണമാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കുന്ന വ്യക്തിയിൽ വൈറസിനെതിരായ ആൻറിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാരണമാകും. ഉൽപാദിപ്പിച്ച ആന്റിബോഡികളുടെ ഫലപ്രാപ്തി വാക്സിൻറെ വിജയത്തിന്റെ അളവുകോലായി വിലയിരുത്തപ്പെടും. കോവിഡ് -19 നിർജ്ജീവമാക്കിയ വാക്സിനുകളുടെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ പങ്കാളിയാവാൻ https://volunteer.gov.bh/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.
തിരുവനന്തപുരം : ദുരൂഹത നീങ്ങാതെ ബാലഭാസ്‌കറിന്റെ മരണം. അപകട സ്ഥലത്ത് സരിത്തിനെപ്പോലെ തോന്നിക്കുന്ന ഒരാള്‍? സത്യം തേടി സിബിഐ; അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പം ഇന്ന് നിര്‍ണായക പരിശോധന.വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണത്തിലൂടെ സാധ്യമാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കേസില്‍ സിബിഐയുടെ നിര്‍ണായക പരിശോധന ഇന്ന് നടക്കും.സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടെയും ഡിവൈ.എസ്.പി അനന്ദകൃഷ്ണന്റെയും നേതൃത്വത്തിലാണ് അന്വേഷണം. അപകടം നടന്ന സ്ഥലത്തെത്തി അന്വേഷണസംഘം തെളിവ് ശേഖരിക്കും. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പമാണ് സിബിഐ സംഘം പരിശോധന നടത്തുക. …
മനാമ: രാജ്യത്ത് പള്ളികൾ പ്രാർത്ഥനകൾക്കായും മതപരമായ ഒത്തുചേരലുകൾ, കൂട്ടായ പ്രാർത്ഥനകൾ എന്നിവയ്ക്ക് താത്കാലികമായി ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് ആണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. രാജ്യത്തെ കോവിഡ് -19 രോഗബാധയുടെ നിരക്ക് സുരക്ഷിതമായ നിലയിലെത്തുന്നതുവരെ വിലക്ക് തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങൾ ഒരുമിച്ച് ചേർന്നുള്ള പ്രാർത്ഥധനകൾ രോഗബാധയുടെ സാധ്യത വർധിപ്പിക്കുന്നതിനാലാണ് അധികൃതർ നിരോധനം നീട്ടാൻ തീരുമാനം കൈക്കൊണ്ടത്.
ഇടുക്കി : പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടിമുടി സന്ദർശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പെട്ടിമുടിയിൽ വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കവളപ്പാറയിലും പുത്തുമലയിലും പോലെ പെട്ടിമുടിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ സ്ഥലത്ത് വീട് നിർമ്മിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കണ്ണൻദേവൻ കമ്പനി കാര്യമായി സഹായിക്കുമെന്ന് കരുതുന്നുവെന്നും സർക്കാരും വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർവിദ്യാഭ്യാസ ചെലവു മുഴുവൻ സർക്കാർ വഹിക്കുമെന്നും വരുമാനമില്ലാത്തവരെ കമ്പനി സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലായങ്ങളുടെ പൊതു പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി പെട്ടിമുടിയിൽ ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടന്നുവെന്നും ചൂണ്ടിക്കാട്ടി. …
