- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Author: News Desk
സി ബി എസ് സി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവരെ ഇന്ത്യൻ സോഷ്യൽ ഫോറം ലേഡീസ് വിംഗ് ആദരിച്ചു.
മനാമ :സി ബി എസ് സി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ, മെമ്പര്‍മാര്‍രുടെ മക്കളെ ഇന്ത്യൻ സോഷ്യൽ ഫോറം ലേഡീസ് വിംഗ് ആദരിച്ചു.ഇബ്നു ഹൈതം സ്കൂളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ ഉയര്ന്ന മാർക്ക് വാങ്ങിയ മർയം യഹ്‌യ എന്ന SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥിയെ മൊമെന്റോ, സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ലേഡീസ് വിംഗ് സെക്രട്ടറി നിശിത നവാസ്, ബ്രാഞ്ച് പ്രസിഡന്റ് ഷക്കീല ഹസ്സന്‍, റജുല നസ്സീർ എന്നിവർ പങ്കെടുത്തു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
വാഷിംഗ്ടണ്‍ : യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര കരാറില്‍ ഒപ്പുവയ്ക്കും. ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനൊപ്പം പലസ്തീന്‍ വിഷയത്തിലും ധാരണയായി. പലസ്തീനിലെ അധിനിവേശം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ധാരണ. ഇസ്രയേലുമായി കരാറിലെത്തുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ.ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഊര്‍ജം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളില്‍ കരാര്‍ ഒപ്പിടുമെന്നാണ് വിവരങ്ങള്‍. ചരിത്രപരമായ നയതന്ത്ര മുന്നേറ്റം വഴി മധ്യപൂര്‍വേഷ്യ മേഖലയില്‍ സമാധാനം കൈവരിക്കുമെന്ന് ട്രംപ് പറഞ്ഞു. …
ഇന്ത്യൻ മിലിറ്ററി അറ്റാഷെ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷലുമായി കൂടിക്കാഴ്ച നടത്തി
മനാമ: പുതുതായി നിയമിതനായ ഇന്ത്യൻ മിലിറ്ററി അറ്റാഷെ കേണൽ നൗഷാദ് അലി ഖാൻ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമി, ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ദെയാബ് ബിൻ സാഖെർ അൽ നുഐമി എന്നിവരും സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കമാൻഡർ ഇൻ ചീഫ് പ്രശംസിച്ചു.
അയോദ്ധ്യ: ആഗസ്‌റ്റ് 5ന് നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം വിശിഷ്‌ടാതിഥിയായി വേദി പങ്കിട്ടിരുന്ന രാമജന്മഭൂമി ക്ഷേത്ര ട്രസ്‌റ്റ് അദ്ധ്യക്ഷനായ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ആര്‍എസ്‌എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭഗവതും നൃത്യ ഗോപാല്‍ദാസിനൊപ്പം അന്ന് വേദിയിലുണ്ടായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് നൃത്യ ഗോപാല്‍ ദാസിന് നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പാലക്കാട് ജില്ലാ അതിർത്തിയിൽ ഗർഭിണിയായ കാട്ടാനയെ സ്ഫോടക വസ്തു വെച്ച് കൊന്ന കേസിൽ അറസ്റ്റിൽ ആയ പ്രതി വിൽസണ് ഇന്ന് ജാമ്യം കിട്ടി.പോലീസ് എടുത്ത ഒരു കേസിൽ കൂടി ജാമ്യം കിട്ടാൻ ഉള്ളതുകൊണ്ട് പുറത്തിറങ്ങാൻ കുറച്ചു ദിവസം കൂടി കഴിയും.എന്നാൽ കേസിലെ പ്രധാന പ്രതികളായ അബ്ദുൽ കരീമിനെയും റിയാസുദ്ദീനെയും ഇതുവരെ അറസ്റ്റ് ചെയ്യാൻ വനം വകുപ്പിനോ പൊലീസിനോ കഴിഞ്ഞിട്ടില്ല. 60 ദിവസം കുറ്റപത്രം സമർപ്പിക്കാതിരുന്നാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചേക്കാം. ലോകം മുഴുവൻ ശ്രദ്ധിച്ച, കേരളത്തെ നാണം കെടുത്തിയ ഒരു കേസിലെ പ്രതികളെ ഇത്രയും ദിവസമായിട്ടും അറസ്റ്റ് ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാവും? പ്രതികളെ സംരക്ഷിക്കുന്നത് എന്ന് ആർക്കും അറിയില്ല https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ചെന്നൈ : ചലച്ചിത്ര താരം നിക്കി ഗല്‍റാണിക്ക് കൊറോണ. കൊറോണ സ്ഥിരീകരിച്ച വിവരം താരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ആഴ്ച തന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയി. ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും നിക്കി വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച തനിക്ക് കൊറോണ സ്ഥിരീകരിച്ചു. നിലവില്‍ സുഖം പ്രാപിച്ചു വരികയാണ്. ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നുണ്ട്. തന്നെ പരിചരിച്ച എല്ലാവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കു- നിക്കി ഗല്‍റാണി ട്വിറ്ററില്‍ കുറിച്ചു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ സമ്മർ ഷോപ്പിംഗ് ആരംഭിച്ചു. പാക്കിസ്ഥാനി ചൗസ മാമ്പഴം, ഫിലിപ്പൈൻസ് പൈനാപ്പിൾ, സ്പാനിഷ് പ്ലംസ്, ദക്ഷിണാഫ്രിക്കൻ പിയേഴ്സ് തുടങ്ങിയ പഴങ്ങൾ , ജ്യൂസുകൾ, ഫിസികൾ, ഐസ്ക്രീം എന്നിവ ലഭ്യമാണ്. ചോക്ലേറ്റുകൾ, നട്സ് ,വിവിധതരം പായസങ്ങൾ, ബസുമതി റൈസ്, ഷാംപൂ, ഹാൻഡ് സാനിറ്റൈസർ, ടൂത്ത് പേസ്റ്റ്, ഹെയർ ഓയിൽ, സൗന്ദര്യവർദ്ധകവസ്തുക്കൾ, ഡിറ്റർജന്റുകൾ, ഫാബ്രിക് കണ്ടീഷണറുകൾ, ഫേഷ്യൽ ടിഷ്യു എന്നിവയിൽ പ്രത്യേക ഓഫറുകളും ഉണ്ടാകും. അടുക്കള ഉപകരണങ്ങളായ റൈസ് കുക്കർ, ഫുഡ് പ്രോസസ്സറുകൾ, ഹോം സ്റ്റോറേജ് ബോക്സുകൾ, ബെഡ്ഡിംഗ്, തലയിണകൾ, പുതപ്പുകൾ, ക്വില്ലറ്റുകൾ എന്നിവയും ഐപാഡുകൾ, സ്മാർട്ട് ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടിവി എന്നിവയിലും പ്രത്യേക ഓഫർ ലഭ്യമാണ്.
മനാമ: ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള രുചിവൈവിധ്യങ്ങൾ ഉൾപ്പെടുത്തി ലുലു ഹൈപ്പെർമാർക്കറ്റിൽ ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ബഹ്‌റൈനിലെ വിവിധ ലുലു ഹൈപ്പെർമാർക്കറ്റുകളിൽ ആറു ആഴ്ചകളിൽ വാരാന്ത്യങ്ങളിൽ വൈകിട്ട് ആറു മണി മുതൽ 11 മണി വരെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ ഇന്ത്യൻ ഭക്ഷ്യമേളയോടെയാണ് ആദ്യഘട്ട ഭക്ഷ്യമേള ആരംഭിക്കുന്നത്. ഇന്ത്യൻ കറികൾ, കബാബുകൾ, ബിരിയാണി എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും. കൂടാതെ, അതിഥികൾക്ക് തത്സമയ പാചക സ്റ്റേഷനുകളും മൂന്ന് ദിവസങ്ങളിലും ക്രൗൺ പ്ലാസ ഹോട്ടലിലെ സ്‌പൈസസ് റെസ്റ്റോറന്റിലെ ഷെഫ് പ്രമോദിന്റെ കുക്കറി ഡെമോയും ഒരുക്കും. ഓഗസ്റ്റ് 20 മുതൽ 22 വരെ തായ് വിഭവങ്ങളും ഓഗസ്റ്റ് 27 മുതൽ 29 വരെ പരമ്പരാഗത ബഹ്‌റൈൻ വിഭവങ്ങളും പരിചയപ്പെടുത്തും. സെപ്റ്റംബർ 3 മുതൽ 5 വരെ ഇറ്റാലിയൻ വിഭവങ്ങളായ പാസ്ത, പിസ്സ, ചീസ് എന്നിവയും സെപ്റ്റംബർ 10 മുതൽ 12 വരെ ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ…
മനാമ: സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശമുയർത്തി ഫ്രന്റ്സ് വനിതാവിഭാഗം മനാമ, മുഹറഖ് ഏരിയകൾ ഈദ് ഹാർമണി എന്ന പേരിൽ ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിച്ചു. മനാമ ഏരിയ സംഗമം ഡൽഹി സമര നായിക റാനിയ സുലൈഖ ഉദ്ഘാടനം ചെയ്‌തു. അഭിനവ നംറൂദുമാർ അരങ്ങ് വാഴുമ്പോൾ, ആസറിന്റെ അനുകർത്താക്കൾ അധികാര കേന്ദ്രങ്ങളിൽ ആത്മീയ സായൂജ്യം തേടുമ്പോൾ പ്രവാചകൻ ഇബ്‌റാഹീമിന്റെ യഥാർത്ഥ പിന്മുറക്കാരാകാൻ സാധിക്കണമെന്ന് അവർ ഉണർത്തി. സാജിദ സലീം ഈദ് സന്ദേശം നൽകി. നിഷാന താജുദ്ദീൻ, റഷീയ റഷീദ്, ജുമാനസമീർ, നസീമ മുഹിയുദ്ദീൻ, സക്കിയ ഷമീർ, റുബീന ഫിറോസ്, റഷീദ ബദ്ർ, ഫിദ മൊയ്‌തീൻ, അനാൻ ഹജീദ്, മെഹ്റ എന്നിവർ ഗാനങ്ങളാലപിച്ചു. ജമീല അബ്‌ദുൽ റഹ്‌മാൻ, ഫായിസ, സൈഫുന്നിസ എന്നിവർ കവിതാലാപനവും ഫസീല ഹാരിസ് കഥാ കഥനവും നടത്തി. റുബീന നൗഷാദ് ഹജ്ജനുഭവം പങ്കു വെക്കുകയും ഷഹീന നൗമൽ പ്രബന്ധാവതരണം നടത്തുകയും ചെയ്‌തു. ബുഷ് റഹമീദ് ക്വിസ് പരിപാടിക്ക് നേതൃത്വം നൽകി. ഷംലഷരീഫ്…
കാസര്‍കോട് ; ബളാൽ അരിങ്കല്ലിൽ പതിനാറുകാരിയെ സഹോദരന്‍ വിഷം കൊടുത്തുകൊന്നു. ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിന്‍ (22) പൊലീസ് കസ്റ്റഡിയില്‍. ഈമാസം അഞ്ചിനാണ് ഓലിക്കൽ ബെന്നി– ബെസി ദമ്പതികളുടെ മകൾ ആൻ മേരി (16) മരിച്ചത്. ആന്‍മേരി മരിച്ചത് ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയെന്ന് പൊലീസ് പറഞ്ഞു. ആല്‍ബില്‍ മാതാപിതാക്കളേയും കൊലപ്പെടുത്താനും ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കുടുംബത്തെ അപ്പാടെ ഇല്ലാതാക്കാനാണ് ആല്‍ബില്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറയുന്നു. സ്വൈരജീവിതത്തിന് പണം കണ്ടെത്താൻ ആൽബിൻ സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ടെന്നു പൊലീസ് വിശദീകരിച്ചു. ചെറുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു ആൻമേരിയുടെ മരണം. സ്വാഭാവിക മരണമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഛർദിയും പനിയും ബാധിച്ച ആൻമേരിയെ വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കരളിനു പ്രശ്നമുണ്ടന്നും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമുണ്ടെന്നും അറിയിക്കുകയും തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിറ്റേന്നു ഡിസ്ചാർജ് വാങ്ങി നാടൻ ചികിത്സ ആരംഭിച്ചു. ബുധനാഴ്ച അസുഖം കൂടി ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച ഉടൻ മരിക്കുകയായിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
