Author: News Desk

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി. 2025 വരെയാണ് ക്ലബ് താരവുമായി കരാർ ദീർഘിപ്പിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ഈ കണ്ണൂരുകാരനെ ഇന്ത്യൻ ഓസിൽ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇക്കൊല്ലം താരം എടികെയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ തള്ളിയാണ് ഇപ്പോൾ കരാർ ദീർഘിപ്പിച്ചിരിക്കുന്നത്. 2018ലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൻ്റെ സീനിയർ ടീമിൽ അരങ്ങേറിയത്.സഹലിൻ്റെ ആദ്യ പ്രൊഫഷണൽ ക്ലബായിരുന്നു ബ്ലാസ്റ്റേഴ്സ്. വളരെ വേഗം മികച്ച കളിക്കാരനെന്നു പേരെടുത്ത സഹൽ ഏറെ വൈകാതെ ഇന്ത്യൻ ടീമിലും കളിച്ചു. 2018ലെ മികച്ച യുവതാരമായി എഐഎഫ്എഫ് സഹലിനെ തിരഞ്ഞെടുത്തിരുന്നുതിരഞ്ഞെടുത്തിരുന്നു.ബ്ലാസ്റ്റേഴ്സിനായി 37 മത്സരങ്ങൾ കളിച്ച സഹൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 9 മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞു.    https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

റിയാദ് : മലപ്പുറം ഒതായി സ്വദേശി സൗദി അറേബ്യയിലെ ബുറൈദയിൽ കോവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി തേലേരി ബീരാൻ കുട്ടി (55)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മൂന്നാഴ്ചയിലധികമായി ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അവസാനസമയം കടുത്ത ആസ്ത്മ രോഗവും പ്രവേഹവും അനുഭവപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തോടൊപ്പം കോവിഡ് ബാധിച്ച ഭാര്യയുടെ ചികിത്സ തുടരുകയാണ്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ഇടുക്കി: മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി നാളെ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും. ദുരന്തം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്താത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു.തിരുവനന്തപുരത്ത് നിന്ന് രാവിലെ ഒമ്പതു മണിയോടു കൂടിയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടുക. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങി അവിടെ നിന്ന്‌ അപകട സ്ഥലത്തേക്ക് പോകും. കാലാവസ്ഥകൂടി പരിഗണിച്ചാകും യാത്ര. പ്രതികൂല കാലവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.  https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE കരിപ്പൂര്‍ വിമാന ദുരന്തം നടന്ന പിറ്റേന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് പെട്ടിമുടിയിലെത്തിയില്ലെന്നും ധനസഹായ തുകയിലും വിവേചനമുണ്ടായെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രശ്‌നങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതും കാരണമാണ് അപകടം നടന്നയുടന്‍ പ്രദേശം സന്ദര്‍ശിക്കാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Read More

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്കാണ് കോവിഡ്  പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. തൊണ്ണൂറ്റിയൊൻപതു പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 59 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ജയിലിലെ മുഴുവൻ അന്തേവാസികൾക്കും കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു. കഴിഞ്ഞദിവസം ജയിലിലെ 71 വയസ് പ്രായമുള്ള തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജയിലിലെ അന്തേവാസികൾക്ക് ആന്റിജൻ പരിശോധന നടത്തിയത്. അതേസമയം, രോഗം ആദ്യം സ്ഥിരീകരിച്ച തടവുകാരന്റെ ഉറവിടം വ്യക്തമല്ല. തടവുകാർക്ക് കൂടികോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കടുത്ത ആശങ്കയാണ്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ ഫോണുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റിയ ചക്രബര്‍ത്തിയുടെയും അച്ഛന്‍ ഇന്ദ്രജിത്തിന്റേയും സഹോദരന്‍ ഷോവിക്കിന്റേയും ഫോണുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. സുശാന്തും റിയയും തമ്മില്‍ അയച്ച സന്ദേശങ്ങളും റിയ കുടുംബാംഗങ്ങള്‍ക്ക് അയച്ച സന്ദേശങ്ങളും മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഫോണ്‍ സന്ദേശങ്ങളിലൂടെ സുശാന്തുമായോ കുടുംബാംഗങ്ങളുമായോ റിയ ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.                                                                          https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,212 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് അഞ്ച് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 880 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. 1,060 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. വിദേശത്ത് നിന്നെത്തിയ 51 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും ഇന്ന് കൊറോണ പോസിറ്റീവായി. തിരുവനന്തപുരത്ത് 266 പേര്‍ക്കും കൊല്ലത്ത് 5 പേര്‍ക്കും പത്തനംതിട്ടയില്‍ 19 പേര്‍ക്കും ആലപ്പുഴയില്‍ 118 പേര്‍ക്കും, കോട്ടയത്ത് 76 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ 42 പേര്‍ക്കും എറണാകുളത്ത് 121 പേര്‍ക്കും തൃശ്ശൂരില്‍ 19 പേര്‍ക്കും പാലക്കാട് 81 പേര്‍ക്കും മലപ്പുറത്ത് 261 പേര്‍ക്കും വയനാട് 12 പേര്‍ക്കും കോഴിക്കോട് 93 പേര്‍ക്കും കണ്ണൂര്‍ 31 പേര്‍ക്കും കാസര്‍ഗോഡ് 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ റാഫിളിൽ ഒരു മില്യൺ ഡോളർ (ഏകദേശം 7.48 കോടി ഇന്ത്യന്‍ രൂപ) നേടി 11 സുഹൃത്തുക്കളുടെ ഒരു സംഘം. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 41 കാരനായ രാഹുൽ സാംഗോള്‍ ജൂലൈയിലാണ് സീരീസ് 336 ലേ തന്റെ ഭാഗ്യ ടിക്കറ്റ് നമ്പർ 0226 ഓൺലൈനിൽ വാങ്ങിയത്. ടിക്കറ്റ് നിരക്ക് നേപ്പാളിയും ഒമ്പത് ഇന്ത്യൻ സുഹൃത്തുക്കളുമായി വിഭജിച്ചു. രാഹുൽ സുഹൃത്തുക്കളോടൊപ്പം രണ്ട് വര്‍ഷത്തോളമായി ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങുന്നു. ഓരോ തവണയും ഒരോരുത്തരുടെ പേരാകും ടിക്കറ്റില്‍ നല്‍കുക. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ഒരു കുട്ടിയുടെ പിതാവും അഞ്ച് വർഷമായി ദുബായിൽ ജോലി ചെയ്യുന്ന രാഹുലിന് ഈ വാർത്ത കേട്ടപ്പോൾ ആവേശം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. “കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ പങ്കെടുക്കുന്നു. ഒടുവിൽ ദുബായ് ഡ്യൂട്ടി ഫ്രീയിൽ നിന്നുള്ള കോൾ ലഭിച്ചതും ഞങ്ങൾ ഒരു മില്യൺ ഡോളർ നേടി എന്നതും അവിശ്വസനീയമാണ് . ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചതിന് ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക്…

Read More

കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പു മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 17-ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുമ്പ് നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുളളൂ. അപേക്ഷാ ഫോറം എറണാകുളം ഫിഷറീസ് ജില്ലാ ഓഫീസിലും ജില്ലയിലെ മത്സ്യഭവനുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2394476.   https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിന്റെ ഭരണച്ചുമതല അഞ്ചാംഗ സമിതിയ്ക്ക് കൈമാറാമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവര്‍മ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള നടപടിയാണ് ഇത്. ക്ഷേത്ര ഉപദേശക സമിതിയുടെ അധ്യക്ഷനായി മലയാളിയായ ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കണമെന്നും ട്രസ്റ്റി ചുമതല ഒഴിയാന്‍ അനുമതി തേടി നിലവിലെ എക്‌സിക്യുട്ടീസ് ഓഫീസറും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.  https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ആചാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി ബാദ്ധ്യസ്ഥരായിരിക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഒരുമാസം 15 ലക്ഷത്തില്‍ കൂടുതല്‍ തുക ചിലവഴിക്കാന്‍ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്നും, ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുമ്ബ് ട്രസ്റ്റിയുടെ അനുവാദം വാങ്ങണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു

Read More

വാഷിംഗ്ടണ്‍: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ മൊഡേണയുമായി കരാറില്‍ ഒപ്പുവെച്ച് അമേരിക്ക. മൊഡേണയുടെ കൊറോണ വാക്‌സിന്‍ അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കമ്പനിയുമായി പുതിയ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.100 മില്യണ്‍ ഡോസുകള്‍ ലഭ്യമാക്കാനുള്ള കരാറിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. ഏകദേശം 1.53 ബില്യണ്‍ ഡോളറാണ് അമേരിക്ക മരുന്ന് സ്വന്തമാക്കാനായി ചെലവിടുന്നത്. ഇതിനോടകം തന്നെ അമേരിക്ക 955 മില്യണ്‍ ഡേളറാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ചെലവിട്ടിട്ടുള്ളത്. ഇതുള്‍പ്പെടെ ആകെ 2.48 ബില്യണ്‍ ഡോളറിന്റെ കരാറാണ് അമേരിക്കയുമായി ഒപ്പിട്ടിരിക്കുന്നതെന്ന് മൊഡേണ അറിയിച്ചു.   https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE മൊഡേണ വാക്‌സിന്റെ ഒരു ഡോസിന് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 30.5 ഡോളറാണ്. ഒരാള്‍ക്ക് രണ്ട് ഡോസ് വീതമാണ് നല്‍കേണ്ടത്. ഓപ്പറേഷന്‍ വാപ് സ്പീഡ് എന്ന പദ്ധതിക്ക് കീഴിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ രാജ്യത്ത് ലഭ്യമാക്കാനാണ് ട്രംപ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എംആര്‍എന്‍എ-1273 എന്ന കോഡിലുള്ള വാക്സിന്റെ മനുഷ്യരിലെ അവസാന ഘട്ട പരീക്ഷണം സെപ്റ്റംബറിലാണ് പൂര്‍ത്തിയാകുക.

Read More