Author: News Desk

ബംഗളൂരു :  കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കലാപത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ആസൂത്രിത കലാപത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിയ ശേഷം അത് കലാപകാരികളില്‍ നിന്നു തന്നെ ഈടാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ ബംഗളൂരുവിലുണ്ടായ നാശനഷ്ടത്തില്‍ കലാപകാരികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അക്രമികള്‍ ഡിജെ ഹള്ളിയിലെയും കെജി ഹള്ളിയിലെയും പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും പോലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ മറയാക്കി നടന്ന കലാപത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലും അക്രമ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ യോഗി ആദിത്യനാഥ് സ്വീകരിച്ച അതേ നടപടികള്‍ തന്നെയാണ് കര്‍ണാടക സര്‍ക്കാരും പിന്തുടരുന്നത്. ബംഗളൂരുവിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുള്‍പ്പെടെ 110 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.          …

Read More

തിരുവന്തപുരം : സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള തീ​യ​തി നീട്ടി . 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാമ്ബ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള 10 ശ​ത​മാ​നം സീ​റ്റ് സം​വ​ര​ണം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സ​മി​റ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണം ദീ​ര്‍​ഘി​പ്പി​ച്ച​ത്. സാമ്പത്തികമായി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ങ്ങേ​ണ്ട​ത്.ഈ​വ​ര്‍​ഷം സം​സ്ഥ ന​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ല്‍ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ലും ആ​കെ സീ​റ്റി​ന്‍റെ 10 ശ​ത​മാ​ന​മാ​ണ് സാ​മ്ബ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​യി മാ​റ്റി വെ​യ്ക്കു​ക. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

പാലക്കാട്‌ :മകളുടെ കല്യാണത്തിന് വേണ്ടി 10 വർഷം മുൻപാണ് എ. പ്രസന്ന എന്ന് പറയുന്ന വീട്ടമ്മയിൽ നിന്നും പത്തു പവനും നാലു ലക്ഷം രൂപയും എൻസിപി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ആയ ഓട്ടൂർ ഉണ്ണികൃഷ്ണൻ തട്ടിയെടുത്തത് എന്നാണ് ആരോപണം വാങ്ങിയ തുക തിരികെ ചോദിച്ചതാണ് ഉണ്ണികൃഷ്ണനെ പ്രകോപിപ്പിച്ചതെന്ന് പ്രസന്ന പറഞ്ഞു10 പവനും 4 ലക്ഷം രൂപ ഫൈനാൻസിയറിൽ നിന്നും വസ്തു പണയപ്പെടുത്തി കടം എടുത്തുമാണ് ഓട്ടൂർ ഉണ്ണികൃഷ്ണന് നൽകിയത്ഇപ്പോൾ തനിക്ക് ഈ സംഭവമായി ഓട്ടൂർ ഉണ്ണികൃഷ്ണനിൽ നിന്നും ഭീഷണി ഉള്ളതായുംഇവർ ആരോപിക്കുന്നു. ഭയങ്കര ബുദ്ധിമുട്ടാണെന്നും പണം തിരികെ തരണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയത്‌ 2 വർഷം കഴിഞ്ഞാണ് ‘9000 രൂപ വച്ച് 2 മാസം തന്നു പിന്നെ 3 മാസം കൂടുമ്പോൾ വീണ്ടും തരും ഇത് തുടർന്നപ്പോൾ ഇതിനെതിരെ താൻ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ഭർത്താവ് പ്രസന്നയുമായി വഴക്കിടുകയും പിണങ്ങി പോകയും ചെയ്തു.ഇപ്പോൾ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും 2 പെൺകുട്ടികൾ…

Read More

ദില്ലി: കോൺഗ്രസ്‌ ദേശിയ വക്താവ് രാജീവ്‌ ത്യാഗി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ വീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വാർത്ത പുറത്തുവന്നത്.                                                           https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

സംവിധായകൻ എസ് എസ് രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി. രോഗബാധിതരായി രണ്ട് ആഴ്ചകൾക്കു ശേഷമാണ് രാജമൗലിയുടെയും കുടുംബത്തിൻ്റെയും കൊവിഡ് ടെസ്റ്റ് നെഗറ്റീവായത്. കൊവിഡ് മുക്തമായ വിവരം തൻ്റെ ട്വിറ്റർ ഹാൻഡിലിലാണ് രാജമൗലി പങ്കുവച്ചത്. ജൂലായ് 29നാണ് ഇദ്ദേഹത്തിനും കുടുംബത്തിനും കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടത്.                                                                     https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കര്‍ണാടകയില്‍ ഓടുന്ന ബസിന് തീപ്പിടിച്ച്‌ രണ്ട് കുട്ടികളും ഒരു സ്ത്രീയുമുള്‍പ്പെടെ അഞ്ച് യാത്രികര്‍ വെന്തുമരിച്ചു.പൊള്ളലേറ്റ 27 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ താലൂക്കിലെ കെ ആര്‍ ഹള്ളിയിലാണ് സംഭവം.വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച ബസില്‍ 32 യാത്രക്കാര്‍ ഉണ്ടായിരുന്നു.എന്‍ജിന്‍ തകരാറായതാണ് ബസിന് തീപ്പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.  https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

പാലക്കാട്‌ : വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാളയാര്‍ കേസ് അന്വേഷണ സംഘത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വരും. അന്വേഷണ സംഘത്തിന് അപ്പാടെ വീഴ്ച പറ്റിയെന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. പ്രോസിക്യൂഷന് വീഴ്ച വന്നുവെന്ന ജുഡീഷ്യല്‍ കമ്മിഷന്‍റെ കണ്ടെത്തലും മന്ത്രിസഭ ശരിവെച്ചു.വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹസാഹര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെ മാത്രം നടപടി വേണം എന്നാണ് ഇക്കാര്യം അന്വേഷിച്ച ജസ്റ്റിസ് പി.കെ.ഹനീഫ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ പോക്സോ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനാകെ വീഴ്ച സംഭവിച്ചു എന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. പ്രോസിക്യൂഷന് വീഴ്ചവന്നു എന്ന ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തല്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേസ് നടത്തിപ്പ് തീര്‍ത്തും അപര്യാപ്തമാണെന്ന വിമര്‍ശനം വന്നിരുന്നു. കേസില് പ്രതിചേര്‍ക്കപ്പെട്ട അഞ്ചില്…

Read More

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 24 ന് നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ ഗവർണർക്ക് ശുപാർശ നൽകി. ധനബിൽ പാസാക്കുന്നതിനാണ് സമ്മേളനം. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കും ഈ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കും.ഒറ്റ ദിവസത്തേക്കാണ് സഭ സമ്മേളിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാകും സമ്മേളനം. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ച് മണിക്ക് നടക്കും.                                                                                   https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ഇടതുപക്ഷത്ത് നിന്ന് എൽജെഡിയുടെ സ്ഥാനാർത്ഥിയായി എംവി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക് മത്സരിക്കും. കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലാൽ…

Read More

കൊച്ചി : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേസ് അന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഹോം മിനിസ്റ്റേഴ്‌സ് മെഡലിന് അര്‍ഹരായി ഒമ്ബത് മലയാളി ഉദ്യോഗസ്ഥര്‍. ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരായ എപി ഷൗക്കത്തലിയും സി രാധാകൃഷ്ണപിള്ളയും അടക്കം ഒമ്ബത് മലയാളികളാണ് അര്‍ഹരായത്. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് പി ഷൗക്കത്തലിയും സി രാധാകൃഷ്ണപിള്ളയും.കേരള പോലീസില്‍ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരും അന്വേഷണ മികവിന് പട്ടികയില്‍ ഇടം നേടി. എസ്പി സിഡി ശ്രീനിവാസന്‍, ഡിവൈഎസ്പി ഗീരീഷ് സാരഥി, ഡിവൈഎസ്പി കെഎം ദേവസ്വ, എസ്പി കൃഷ്ണകുമാര്‍, ഇന്‍സ്‌പെക്ടര്‍ പ്രേമചന്ദ്രന്‍ കെഇ, എസ്പി കെഇ ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ ജോര്‍ജ് എന്നിവരും ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരത്തിന് ആര്‍ഹരായി.രാജ്യത്തെ ഒട്ടാകെ 121 ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്‌ക്കാരം. ഇതില്‍ 21 പേര്‍ വനിതാ ഉദ്യോഗസ്ഥരാണ്. റിപ്പോർട്ട്‌ കൃഷ്ണ പ്രസാദ് സ്റ്റാർ വിഷൻ ന്യൂസ്‌ https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ .ബഹ്റൈനിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജനതാ കൾച്ചറൽ സെൻ്റർ മനാമ ഏരിയ കമ്മറ്റി ആക്ടീവ് അംഗമായ വടകര സ്വദേശി ശ്രീജിത്ത് (ജിത്തു) കുന്നുമ്മലിന് യാത്ര അയപ്പു നൽകി. ജെ.സി.സി ജനറൽ സെക്രട്ടറി നജീബ് കടലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്തോഷ് മേമുണ്ട, വി.പി.ഷൈജു, ടി.പി.വിനോദൻ, പവിത്രൻ കള്ളിയിൽ, എം.ടി. പ്രജീഷ്, ശശിധരൻ, പ്രഭിലാഷ്, എന്നിവർ യത്ര മംഗളങ്ങൾ നേർന്നു സംസാരിച്ചു. മനോജ് വടകര സ്വാഗതവും, നികേഷ് വരാ പ്രത്ത് നന്ദിയും പറഞ്ഞു.  https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More