- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Author: News Desk
രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ – ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി
ദില്ലി : രാജ്ഘട്ടിൽ രാഷ്ട്രപിതാവിന്ആദരാഞ്ചലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രിരാജ്നാഥ് സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു.ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. നൂറിൽതാഴെ പേർ മാത്രമേ പ്രധാന വേദിയിലുള്ളു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിസ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കൊട്ടാരക്കര: ചക്കുവരക്കൽ സ്വദേശി കണ്ണൻ കരവിള വീട്ടിൽ പ്രഭാകരൻ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ശവസംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: ലളിത . സിപിഐ(എം) കുന്നിക്കോട് ഏരിയ കമ്മിറ്റി അംഗവും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ: ഷൈൻപ്രഭയാണ് മകൻ. മകൾ: ദിനപ്രഭ , മരുമക്കൾ: സന്തോഷ്, ധന്യ.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 10 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി…
സുപ്രീംകോടതി ഉത്തരവനുസരിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റേറ്റ് അറ്റോര്‍ണിയെ ഇക്കാര്യം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് കഴിയില്ല എങ്കില്‍ കേന്ദ്ര സേനയെ വിളിക്കേണ്ടിവരും. കേസുമായി ബന്ധപ്പെട്ട രേഖകള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കൈമാറാനും കേടതി നിര്‍ദ്ദേശിച്ചു. കേസ് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
തിരുവനന്തപുരം : ഉത്ര വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിപ്പട്ടികയിൽ ഭർത്താവ് സൂരജ് മാത്രമാണുള്ളത്. സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് ശ്രമിച്ചതെന്ന് പൊലീസ്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണിതെന്നും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു. സൂരജ് ഒറ്റക്കാണ് കൃത്യം ആസൂത്രണം ചെയ്തത്.ഇന്നലെ സമർപ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ അനുമതി ലഭിക്കാഞ്ഞതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം പാമ്പ് പിടിത്തക്കാരൻ സുരേഷിനെ പ്രതിയാക്കി വനം വകുപ്പ് എടുത്ത ഒരു കേസിന്റെ കുറ്റപത്രം സമർപ്പിച്ചു.സംസ്ഥാന പൊലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് കഴിഞ്ഞ ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാഞ്ഞത്. പ്രതിയെ അറസ്റ്റു ചെയ്ത് തൊണ്ണൂറ് ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിച്ചത് കൊണ്ട് ഇവർക്ക് സ്വഭാവിക ജാമ്യം കിട്ടില്ല. മാപ്പ് സാക്ഷിയായതിനാൽ സുരേഷിന് വധക്കേസിൽ ജാമ്യം കിട്ടുമെങ്കിലും ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. …
തിരുവനന്തപുരം : മലപ്പുറം ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാനി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അവരുമായി സമ്പർക്കത്തിലേപ്പെട്ട സാഹചര്യത്തിൽ മുൻകരുതലിൻ്റെ നിലയിലാണ് ഡിജിപി നിരീക്ഷണത്തിൽ പോയത്. കരിപ്പൂർ വിമാനദുരത്തിൻ്റെ രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി ഡിജിപി മലപ്പുറത്തെത്തി ഇവരുവരും കണ്ടിയിരുന്നു. മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയ്ക്ക് പിന്നാലെയാണ് ജില്ലാ കളക്ടറുക്കും ഡെപ്യൂട്ടറി കളക്ടറും ഉന്നത ഉദ്യോഗസ്ഥരുമടക്കും 21 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തൃശൂർ : സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു . ഇന്ന് സർവീസ് ഇല്ല, മറ്റ് ഡിപ്പോകളിൽ നിന്നും വരുന്ന ബസുകൾ ശക്തൻ സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തും. ഇന്നു ആരോഗ്യ പ്രവർത്തകർ തൃശൂർ ഡിപ്പോയാൽ നടത്തിയ കോവിഡ് – 19 ടെസ്റ്റിൽ രണ്ട് പേർക്ക് കൂടി കോവിഡ് +ve ആയതിനാൽ KSRTCഏഴു ദിവസത്തേക്ക് തൃശൂർ ഡിപ്പോ അടച്ചിടും. ജീവനക്കാരെല്ലാം ഏഴു ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ ഇരിക്കാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിട്ടുണ്ട്.അടുത്ത വെള്ളിയാഴ്ച വീണ്ടും ടെസ്റ്റ് നടത്തും …
ഇടുക്കി : രാജമല പെട്ടിമുടിയില്‍നിന്ന് ഒരു മൃദേഹം കൂടി കണ്ടെത്തി. രാവിലെ ആരംഭിച്ച തിരച്ചിലിലാണ് ഒരു കുട്ടിയുടെ മൃദേഹം കണ്ടെടുത്തത്. എന്നാല്‍, ഇത്രയും ദിവസം പഴക്കമുള്ളതിനാല്‍ മൃദേഹം ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ ആകെ പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. ഇനി 14 പേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.തിരച്ചില്‍ എട്ടാംദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്.എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനകളും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലില്‍ വലിയ പാറക്കൂട്ടങ്ങള്‍ വന്നടിഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പാറപൊട്ടിച്ചും മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണ് നീക്കിയുമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. …
എറണാകുളം : സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് സ്ത്രീകളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സ്വദേശികളായ ജ്യോതി രാഘവന്‍ (25), മിത്ര ജസ്വിന്‍ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെല്‍വി സുരേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. കണയന്നൂര്‍ തഹസില്‍ദാര്‍ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ബ്യൂമോണ്ട് ഹോട്ടലിലാണ് മോഷണം. മോഷണമുതലുകളുമായി പോകുന്ന പ്രതികളെ കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.വനിതാ പൊലീസുകാര്‍ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. മോഷണ മുതല്‍ വിറ്റ സ്ഥാപനങ്ങളില്‍നിന്നും പിടിച്ചെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കും.
മലപ്പുറം : മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിരോധത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് ഇവർ കൊവിഡ് പോസിറ്റിവായത്. ഇത് കൂടാതെ ജില്ലാ കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി രോഗം കണ്ടത്തിയിട്ടുണ്ട്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
