- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Author: News Desk
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) 400 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഉച്ച ഭക്ഷണത്തിനുള്ള (ബിരിയാണി ) പൊതികളും വിതരണം ചെയ്തു. ഇത് ഒരു പരമ്പരയിലെ ആറാമത്തെ പ്രോഗ്രാം ആണ്. സനദിൽ ഉള്ള അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ വർക്ക് സൈറ്റിൽ വെച്ച് നടന്നു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തു. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നു. ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ് , ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്…
മനാമ: ഗൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച സ്വാധീനം പഠനവിധേയമാക്കി പ്രവാസി രിസാല മാസിക ഗൾഫിലെ ആറ് രാജ്യങ്ങളിലെയും പ്രവാസി മലയാളികൾക്കിടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ സംഘടിപ്പിക്കുന്ന ദേശീയ ചർച്ചാ സംഗമം നാളെ ഞായർ ബഹ്റൈൻ സമയം രാത്രി 7:30 ന് ഓൺലൈനിൽ നടക്കും. ആറു ഗള്‍ഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴില്‍, ബിസിനസ് സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിൽ നത്തിയ സർവേയിൽ പ്രതിസന്ധി രൂക്ഷമായി നില്‍ക്കുമ്പോഴും ഗള്‍ഫില്‍ തന്നെ തുടരുകയോ പ്രതിസന്ധിക്കു ശേഷം തിരിച്ചു വരികയോ വേണമെന്ന് അധികപേരും അഭിപ്രായപ്പെടുന്നുണ്ട്. കോവിഡ് വ്യാപന സാഹചര്യം ചെറുതും വലുതുമായ തോതില്‍ മാനസികാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ട പ്രവാസി സർവ്വേയിലെ വെളിപ്പെടുത്തലുകൾ വിശദമായ ചർച്ചക്ക് അവസരമൊരുക്കുന്ന സംഗമത്തിൽ ആർ.എസ്.സി. ഗൾഫ് കൗൺസിൽ അംഗം ലുഖ്മാൻ വിളത്തൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപ്പിള്ള , മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, ഇ.എ സലിം , വി.പി.കെ.മുഹമ്മദ്…
അബുദാബി: കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം പ്രതിരോധിക്കുന്നതിന് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള ഐസൊലേഷന്‍ ക്യാപ്‍സൂള്‍ സംവിധാനമൊരുക്കി അബുദാബി പോലീസ്. കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം പ്രതിരോധിക്കുന്നതിന് പുതിയ സംവിധാനം സഹായകമാവുമെന്ന് അധികൃതർ അറിയിച്ചു. യു എ ഇയിലെ ഇത്തരം ഒരു സംരംഭം ആദ്യമാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. പകർച്ചവ്യാധികളുള്ള രോഗികളെ ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്ന അവസരത്തിൽ ഉണ്ടാകാനിടയുള്ള രോഗപകർച്ച തടയുന്നതിന് ഈ സംവിധാനം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ…
തിരുവനന്തപുരം: ഭരണത്തലവനായ മുഖ്യമന്ത്രിയടക്കം കോവിഡ് നിരീക്ഷണത്തിലാണെങ്കിലും സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ. വീഡിയോ കോൺഫറൻസുകളിലൂടെയും ഇ- ഫയലുകളിലൂടെയുമാകും ഒരാഴ്ചയെങ്കിലും സംസ്ഥാന ഭരണം. ഇതോടെ അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് സംജാതമായിട്ടുള്ളത്.മുഖ്യമന്ത്രിയടക്കം ഭരണാധികാരികൾ റൂം ക്വറന്റീനിലാകും. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഓൺ ലൈൻ ഭരണമാകും സംസ്ഥാനത്തെന്ന് ചുരുക്കം. വീഡിയോ കോൺഫറൻസുകളും ഇ-ഫയൽ പരിശോധനയുമായി പുതിയ ഭരണ രീതിക്കും കോവിഡ് കാലം തുടക്കമിട്ടിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം അതിനോടു പൊരുത്തപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യം മുന്നിൽക്കണ്ട് തയാറെടുത്തതിനാൽ ഭരണപ്രതിസന്ധി ഉണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രിമാർ. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE മുഖ്യമന്ത്രിക്കു പുറമേ ആറു മന്ത്രിമാരും ചീഫ് സെക്രട്ടറിയും DGP യും സ്പീക്കറുമാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടേയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി. എന്നാൽ മലപ്പുറം ജില്ലാ ഭരണം ഏറക്കുറെ സ്തംഭിച്ച നിലയിലാണ്. ഇവിടെ ബദൽ മാർഗം ഉടൻ കണ്ടെത്തേണ്ടതുണ്ട്.മുഖ്യമന്ത്രി പതിവു വാർത്താ സമ്മേളനം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവച്ചു
എറണാകുളം: സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ ജില്ലയിലെ മികച്ച സന്നദ്ധ സേനാംഗങ്ങൾക്ക് ജില്ലാ കളക്ടർ എസ്. സുഹാസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ദുരന്തങ്ങളിൽ പൊതുജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുമായി സർക്കാരിൻ്റെ സന്നദ്ധം പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവരാണിവർ. റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ആരോഗ്യം, അഗ്നിശമന സേന എന്നിവരുടെ ഭാഗമായി ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായാണ് ഇവരെ പ്രയോജനപ്പെടുത്തുന്നത്. മികച്ച സന്നദ്ധ സേന അംഗങ്ങളായ മരിയ തറയിൽ, അഞ്ചിത ടി. എൽ, വിഷ്ണു എസ് നായർ, ഡിനു എസ് കൃഷ്ണൻ , ലസിൻ ലാൽ എന്നിവർക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തിരുവനന്തപുരം :വർക്കലപാപനാശം കുന്ന് വീണ്ടും ഇടിഞ്ഞു. നടപ്പാത ഉൾപ്പെടെയാണ് തകർന്നത്. നോർത്ത് ക്ലിഫിൽ പുച്ചിനിലാല റസ്റ്റോറിൻ്റിനു സമീപമാണ് കുന്ന് ഇടിഞ്ഞത്. ഇതുമൂലം ഇതുവഴിയുള്ള യാത്ര അപകടരമായി മാറി. വ്യാഴാഴ്ച സന്ധ്യയോടെയാണ് കുന്ന് ഇടിഞ്ഞ് കടലിലേക്കു പതിച്ചത്. കനത്ത മഴയിലും കടൽക്ഷോഭത്തിലും മൂന്നു ദിവസം മുമ്പും ഇവിടെ കുന്നിടിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ 40 അടിയോളം വീതിയിലും രണ്ടര മീറ്ററോളം വീതിയിൽ നിർമ്മിച്ചിരുന്നു ചെങ്കല്ലും ഇൻ്റർലോക്കും പാകിയ നടപ്പാതയുടെ നല്ലൊരു ഭാഗമാണ് തീരത്തേക്ക് ഇടിഞ്ഞുവീണത്. അതേസമയം ഈ ഭാഗത്ത് നടപ്പാത ഉയർന്നു നിൽക്കുന്നതിനാൽ സ്ഥാപനങ്ങൾക്കും നടപ്പാതയ്ക്കും ഇടയ്ക്കുള്ള ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കാറുണ്ട് മണ്ണിനടിയിലൂടെ വെള്ളമിറങ്ങുന്നതും കുന്ന് തകരുന്നതിനു കാരണമാകുന്നു.
എറണാകുളം : സ്വാതന്ത്ര്യ സമരത്തിന് സമാനമായ ഒരു പോരാട്ടത്തിൽ ആണ് ലോകമെന്നും കോവിഡ് വൈറസിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് സമരമുഖങ്ങളിൽ ഇന്ന് നാം അണിചേരേണ്ടതെന്നും കളക്ടർ എസ്. സുഹാസ് പറഞ്ഞു.കളക്ടറേറ്റിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യ സമരത്തിൽ തോളോട് തോൾ ചേർന്നു പോരാടിയ നമ്മൾ കോവിഡിനെതിരായ പോരാട്ടത്തിൽ സാമൂഹിക അകലം പാലിച്ചു വേണം പോരാടാൻ. ബ്രേക്ക് ദി ചെയിൻ, എസ്. എം. എസ്, ജീവന്റെ വിലയുള്ള ജാഗ്രത തുടങ്ങിയ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണ്. സ്വാതന്ത്ര്യം നേടുന്നതിനായി സമരമുഖങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ ഒത്തൊരുമിച്ചു നിന്നതും ചരിത്രത്തിലെ സുവർണ നിമിഷങ്ങളാണ്. മനുഷ്യരുടെ മറ്റെല്ലാ കാര്യങ്ങളും മാറ്റി വച്ചാണ് സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനു വേണ്ടി മുൻതലമുറ പോരാടിയത്.മാസങ്ങളായി ജനങ്ങളുടെ ജീവനു വേണ്ടി രാത്രിയും പകലും ജോലി ചെയ്യുകയാണ് ആരോഗ്യ പ്രവർത്തകർ. അവരോടൊപ്പം സേവനം ചെയ്യുന്ന നിരവധി പേരും മാസങ്ങളായി…
ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകും. എല്ലാ കോവിഡ് പോരാളികൾക്കും ആദരമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവൻ ബലി നൽകിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങൾക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവർക്ക് സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചരിത്രം..അത് പലതും മറന്നിട്ടുണ്ട്..ഒത്തിരി സ്ത്രീകളെ..പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്നു പട പൊരുതിയ ഇവരെ ചരിതം മറന്നാലും നമ്മൾ മറക്കരുത്..വരും തലമുറയ്ക്ക് ഓർത്തു വക്കാൻ..ഇവരുടെ വീര കഥകൾ വേണം.
“നമ്മളുടെ വീട് കൊള്ളയടിക്കാൻ വരുന്നവരെ നമ്മൾ വെടി വെക്കും അല്ലേ?ഈ ബ്രിട്ടിഷുകാർ നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുകയാണ്..ഞാൻ വലുതായി കഴിഞ്ഞാൽ ഒരു ബ്രിട്ടീഷ്‌കാരനെ എങ്കിലും കൊന്നിരിക്കും..ഉറപ്പ്”…ഈ ആത്മവിശ്വത്തിനു മുന്നിൽ ഗാന്ധിജി പോലും ഒന്നും മിണ്ടിയില്ല..അതായിരുന്നു സരസ്വതി രാജമണി… നമ്മൾ മറന്ന പലരും ഉണ്ട്..പല ആളുകളും..അതിൽ ഒരാളാണ് “സരസ്വതി രാജാമണി”..ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര വനിതാ…അവരുടെ ജീവിതകഥയാണിത്.. സരസ്വതിയുടെ ജനനം ബർമയിൽ ആയിരുന്നു..സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഒരു കുടുംബത്തിൽ.. ബ്രിട്ടീഷ്‌കാരിൽ നിന്നും രക്ഷപ്പെട്ടു ട്രിച്ചിയിൽ നിന്നും ബർമയിലേക്കു ചേക്കേറിയ ഒരു കുടുംബം..വളരെ ഉയർന്ന സാമ്പത്തികമുള്ള ഒരു കുടുംബം..സാമ്പത്തികമായി അവർ സ്വന്തന്ത്ര്യ സമരത്തെ സഹായിച്ചിരുന്നു..വീട്ടിൽ സരസ്വതിക്ക് ഒരു വിലക്കും ഉണ്ടായിരുന്നില്ല..സർവ വിധ സ്വാതന്ത്ര്യം അവൾ അനുഭവിച്ചിരുന്നു..പത്താം വയസ്സിനുള്ളിൽ തോക്കു ഉപയോഗിക്കുന്നതിൽ അവൾ മിടുക്കി ആയി..ആ ഇടക്കാണ് ഗാന്ധിജി അവരുടെ വീട് സന്ദർശിച്ചത്..ആളുകളെ പരിചയപ്പെടുന്നതിനിടയിൽ തോട്ടത്തിൽ തോക്കു ഉപയോഗിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു..കേവലം പത്തു വയസു പ്രായം..ഗാന്ധിജി അവളെ അടുത്ത് വിളിച്ചു.. “നീ എന്തിനാണ് തോക്കു…
