Author: News Desk

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്ന് പേർ കൊവിഡ് ബാധിച്ചു മരിച്ചു . തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ വിചാരണ കിളിമാനൂർ സ്വദേശി മണികണ്ഠൻ (72) ചിറയിൽകീഴ് സ്വദേശി രമാദേവി (68) , പടനിലം സ്വദേശി കമലമ്മ (85) എന്നിവരാണ് തലസ്ഥാനത്ത് മരണപ്പെട്ടത്. എന്നാൽ കണ്ണൂരിൽ കെ. കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണൻ മരിച്ചു ഇവരുടെ ആദ്യ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എലിയത്തിനെ തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കൊവിഡ്ലക്ഷണങ്ങൾ പ്രകടപ്പിച്ചതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.വയനാട് വാളാട് സ്വദേശി ആലിയ (73) മരിച്ചത് കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ച മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെ ചികിത്സയിലായിരുന്ന ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ കോന്നി…

Read More

മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ രണ്ടുപേർ മരിച്ചു. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലും വച്ചാണ് മരിച്ചത്. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശികളായ രജീബ്, ജിൽസു എന്നിവരാണ് മരിച്ചത്. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരായ മൂന്നുപേരും അവരുടെ സുഹൃത്തുക്കളുമാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത് . ഗാരേജിന് മുകളിലുള്ള മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപാണ് ഇവർ മറ്റൊരു കമ്പനിയിൽ നിന്നും ഇവിടെ വിസയിൽ ജോലിക്കായി എത്തിയത്.

Read More

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജീവതവും, ജീവനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സമർപ്പിച്ച ധീരദേശാഭിമാനികൾക്കായി സ്മരണാഞ്ജലി അർപ്പിച്ചു. പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയിൽ വെർച്യുൽ ആയി നടന്ന ചടങ്ങ് കരിപ്പൂർ വിമാനാപകടത്തിലും പ്രകൃതി ദുരന്തത്തിലും ജീവൻ നഷടമായവർക്ക് പ്രത്യേക പ്രാർത്ഥനയോട് കൂടിയാണ് ആരംഭിച്ചത്. ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതം ആശംസിച്ചു. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നിരവധി ദേശസ്‌നേഹികളുടെ ജീവന്റെ വിലയാണെന്നും, അവർ സ്വപ്നം കണ്ടിരുന്ന ഐക്യവും, അഖണ്ഡതയും,ശാന്തിയും, സമാധാനവും എപ്പോഴും നിലനിൽക്കട്ടെയെന്നും, നമ്മുടെ രാജ്യവും, ലോകവും നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും എത്രയും വേഗം ശാശ്വതമായ പരിഹാരം കണ്ടെത്തട്ടെയെന്നും ലഭിച്ചസ്വാതന്ത്ര്യം അതേ അർത്ഥത്തിൽ ദുരുപയോഗം ചെയ്യാതെ കാത്തുസൂക്ഷിക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. വനിതാ വിഭാഗം കൺവീനർ രജനി ബിജു ആശംസയും, വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും പ്രകാശിപ്പിച്ചു. ശോഭാ ജവഹർ ചടങ്ങുകൾ നിയന്ത്രിക്കുകയും ചെയ്തു.      …

Read More

മനാമ: ഇന്ത്യയുടെ 74 മത് സ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ നടന്നു. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പതാക ഉയർത്തി. സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയ്‌ഫർ മൈദാനി, ഖുർഷിദ് , രാജേഷ് നമ്പ്യാർ,  ബിനു മണ്ണിൽ, പ്രേമലത, അജയ് കൃഷ്ണൻ, സജി മങ്ങാട്, പ്രിൻസിപ്പൽമാരായ പളനി സ്വാമി, പമേല സേവ്യർ തുടങ്ങിയവർ പങ്കെടുത്തു. https://www.facebook.com/StarvisionMal/videos/1339470259589965/ സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യദിന പതാക ഉയർത്തൽ ചടങ്ങ് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടന്നു. സാമൂഹ്യ വിദൂര മാനദണ്ഡങ്ങളും കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിക്കുന്നതിനായി 10-ൽ താഴെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വളരെ ലളിതമായി നടന്നു. ഇന്ത്യൻ ദേശീയ പതാക ഉയർത്തി ദേശീയഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കായി സോഷ്യൽ മീഡിയയിൽ തത്സമയം പ്രക്ഷേപണം ചെയ്തു. https://www.facebook.com/StarvisionMal/videos/1339470259589965/ സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പൂർണമായും പാലിച്ചുകൊണ്ട് സീറോമലബാർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ സീറോ മലബാർ സൊസൈറ്റിയുടെ അങ്കണത്തിൽ പ്രസിഡണ്ട് ചാൾസ് ആലൂക്ക പതാക ഉയർത്തി. മുൻ പ്രസിഡണ്ട് ജേക്കബ് വാഴപ്പിള്ളി അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതവും സൂചി മാത്യു നന്ദിയും പറഞ്ഞു. https://www.facebook.com/StarvisionMal/videos/1339470259589965/ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 7.30 ന് സൊസൈറ്റിയുടെ അംഗങ്ങൾ ഒരുക്കുന്ന പ്രത്യേക പരിപാടി “തുറന്നിട്ട ജാലകം” എന്ന ഫേസ്ബുക്ക് ലൈവ് ഷോ ഉണ്ടായിരിക്കുന്നതാണ്.

Read More

മനാമ: ബഹറിൻ എൻ.എസ്.എസ് 74 മത് ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചു കൊണ്ട് എൻ.എസ്.എസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രസിഡന്റ് സന്തോഷ്‌ കുമാർ പതാക ഉയർത്തി, സ്വാതന്ത്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി സതീഷ് നാരായൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മെംബേർസ് എന്നിവർ സംബന്ധിച്ചു. https://www.facebook.com/StarvisionMal/videos/1339470259589965/ സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqp

Read More

മനാമ: ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകൾ നേര്‍ന്ന് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഇസ അൽ ഖലീഫയും പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രഥമ ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും . ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തിലാണ് ഇന്ത്യന്‍ ജനതയ്ക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ആശംസിച്ചത്. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസ സന്ദേശമയച്ചു.

Read More

മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) 74 മത് സ്വാതന്ത്ര്യദിനാഘോഷം ആസ്ഥാനമായ മനാമ കെ സിറ്റിയിൽ ആഘോഷിച്ചു. https://youtu.be/HfvrxJ9I9SY ചടങ്ങിൽ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹാരിസ് പഴയങ്ങാടി, നെജീബ് കടലായി, നൗഫൽ വയനാട്, അൻവർ കണ്ണൂർ, കാസിം പാടത്തെ കായിൽ, ലെത്തീഫ് മരക്കാട്ട്, റാഷി കണ്ണങ്കോട്ട്, സെലീം കണ്ണൂർ, മൺസൂർ, നെജീബ് എന്നിവർ പങ്കെടുത്തു. ദേശ ഗാനങ്ങളും മധുരവിതരണവും നടന്നു.

Read More

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എന്നും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19.29 മുതല്‍ (7.29) ഞാന്‍ വിരമിച്ചതായി പരിഗണിക്കുക’-ധോണി കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2019ലെ ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ധോണി കളിക്കും. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാമ്പിലാണ് കളിക്കുക.

Read More