- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Author: News Desk
മനാമ: പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയത് മുതൽ പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്‌സ് മാസ്ക് ധരിക്കാത്തതിന് 21,646 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻറ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോക്ടർ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. അഞ്ചിൽ കൂടുതൽ പേർ പൊതു സ്‌ഥലങ്ങളിൽ കൂടുന്നതുമായി ബന്ധപ്പെട്ട 5,482 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. മാസ്കുമായി ബന്ധപ്പെട്ട് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 4,694 നിയമലംഘനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 3,553 ലംഘനങ്ങളും മുഹർറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 5,471 ലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 2,722 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. പബ്ലിക് സെക്യൂരിറ്റി പ്രസിഡൻസിയുടെ ഓപ്പറേഷൻ ഡയറക്ടറേറ്റ് 5,109 ലംഘനങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് സെക്യൂരിറ്റി 97 ലംഘനങ്ങളും രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 1,470…
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,986 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 25,94,112 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരില്‍ 18,62,937 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 71.8 ശതമാനമാണ്. നിലവില്‍ 6,81,053 പേര്‍ കൊറോണയെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ത്യയിൽ രോഗബാധിതരിൽ 26.25 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 950 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ ആകെ എണ്ണം 50,122 ആയി ഉയര്‍ന്നു.മരണനിരക്ക് 1.93 ശതമാനമാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്തെ കൊറോണ പരിശോധനകളുടെ എണ്ണം മൂന്ന് കോടിയിലേക്ക് അടുക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മാത്രം 7,46,608 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആഗസ്റ്റ് 15 വരെ 2,93,09,703 സാമ്പിളുകളാണ് രാജ്യത്ത്…
ഒരുകാലത്ത് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു മീര നന്ദൻ. മുല്ല, മല്ലു സിങ്, പുതിയ മുഖം, ലോക്പാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. മലയാളം കൂടാതെ അന്യ ഭാഷ ചിത്രങ്ങളിലും താരം ഭാഗമായിട്ടുണ്ട്. അവതാരികയായി കടന്നു വരുകയും പിന്നീട് മുല്ല എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വരുകയായിരുന്നു. ഇപ്പോൾ സിനിമകളിൽ നിന്ന് എല്ലാം വിട്ടു നിന്നുകൊണ്ട് യു.എ.ഇ യിലാണ് താമസിക്കുന്നത്. മീര നന്ദന്റെ പുതിയ മ്യൂസിക് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. സാറാ സാറാ എന്ന് തുടങ്ങുന്ന ബോളിവുഡിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ഗാനത്തിന്റെ കവർ സോങ്ങാണ് മീര നന്ദൻ ആലപിച്ചിരിക്കുന്നത്. വസീഗര എന്ന സൂപ്പർഹിറ്റ് തമിഴ് ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഈ ഗാനം. മീര നന്ദൻ ആലപിച്ച ഈ ഗാനം പൂർണമായും യു.എ.ഇ യിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വിഡിയോ സോങിൽ ഗ്ലാമറസായാണ് മീര നന്ദൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഛായാഗ്രഹണവും സംവിധാനവും ചെയ്തിരിക്കുന്നത്…
മനാമ: ബഹറിനിൽ പുതുതായി 378 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 132 പേർ പ്രവാസി തൊഴിലാളികളാണ്. 236 പുതിയ കേസുകൾ സമ്പർക്കം മൂലവും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 46,430 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 337 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 42,806 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.19 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,454 പേരാണ്. ഇവരിൽ 35 പേരുടെ നില ഗുരുതരമായും 3,419 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 7.44 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,142 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 9,62,334 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. കൊറോണ വൈറസ് രോഗബാധയെ ചെറുക്കുന്നതിനായി കോവിഡ് വാക്സിന്റെ മൂന്നാം…
മനാമ: ജുഫെയറിലെ ഒരു കടയിൽ വിൽപ്പനക്കായി വച്ചിരുന്ന ഗണപതി പ്രതിമ തകർക്കുകയും ഒരു മതവിഭാഗത്തെ പരസ്യമായി അപകീർത്തിപ്പെടുത്തുകയും ചെയ്ത 54 കാരിയായ സ്ത്രീക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ക്യാപിറ്റൽ പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. ഈ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ഒരു മുസ്ലിം രാജ്യമായ ബഹ്‌റൈനിൽ, എല്ലാ മതങ്ങളുടെയും ആചാരങ്ങൾ അനുഷ്‌ടിക്കാനുള്ള സ്വതന്ത്ര്യം ഭരണാകൂടം നൽകിയിട്ടുണ്ട്. നിരവധി ഹിന്ദു ക്ഷേത്രങ്ങളും ,ക്രിസ്ത്യൻപള്ളികളും ഉൾപ്പടെ വിവിധ മത ആചാര കേന്ദ്രങ്ങൾ ബഹ്‌റൈനിലുണ്ട്. ഒരു മതവിഭാഗത്തെ പരസ്യമായി അപകീർത്തിപ്പെടുത്തിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. കേസിൽ ബഹ്റൈൻ ഭരണകൂടം ശക്തമായ നടപടികൾ വേഗത്തിൽ സ്വീകരിച്ചതും ശ്രധേയമായി.
പത്തനംതിട്ട :ജില്ലയിലെ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 വയസില്‍ താഴെയുള്ള കുട്ടികളേയും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടേയും സുരക്ഷയെ മുന്‍നിര്‍ത്തി രോഗവ്യാപനത്തിന്റെ തീവ്രതയും അവയ്‌ക്കെതിരെയുള്ള മുന്‍കരുതലുകളും സംബന്ധിക്കുന്ന വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഹാന്‍ഡില്‍ വിത്ത് കെയര്‍.കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഹാന്‍ഡില്‍ വിത്ത് കെയര്‍ പദ്ധതിയുടെ ലോഗോ വീണാ ജോര്‍ജ് എംഎല്‍എ പ്രകാശനം ചെയ്തു. കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട എന്തു തരം ആവിഷ്‌കാരവും പ്രദര്‍ശിപ്പിക്കുവാനുള്ള വേദിയാണിത്. എന്‍എസ്എസ് വോളണ്ടിയേഴ്സ്, നെഹ്റു യുവകേന്ദ്ര, സന്നദ്ധ സേന എന്നിവരുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആവിഷ്‌ക്കാരങ്ങള്‍ക്ക് സമ്മാനങ്ങളുമുണ്ടാകും. പത്തു വയസില്‍ താഴെയുവരേയും, അറുപതു വയസിനു മുകളിലുള്ളവരേയും പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ച് ഇവരുടെ പൊതു ജനസമ്പര്‍ക്കം പരമാവധി കുറയ്ക്കുകയും അതേസമയം വീടുകളില്‍ സജീവമായിരുന്ന് അവരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യം തിരിച്ചുപിടിക്കാം പോരാട്ടം…
ഹൈദരാബാദ് : തുടര്‍ച്ചയായ മൂന്ന് ദിവസം പെയ്ത കനത്തമഴയില്‍ ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങള്‍ വെളളത്തിന്റെ അടിയിലായി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു.കനത്തമഴയില്‍ ഹൈദരാബാദ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദിനോട് ചേര്‍ന്നുളള ഗ്രാമങ്ങളും വെളളപ്പൊക്ക ഭീഷണി നേരിടുകയാണ്. ചെറിയ അരുവികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.ജയശങ്കര്‍ ഭൂപാല്‍പളളി ജില്ലയില്‍ വെളളപ്പൊക്കത്തില്‍ കുടുങ്ങിയ 10 കര്‍ഷകരെ ഹെലികോപ്ടറിന്റെസഹായത്തോടെ ദേശീയ ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തകര്‍ രക്ഷിച്ചു. സിദ്ധിപേട്ടില്‍ ഒരു ട്രക്ക് ഒലിച്ചുപോയി. ക്ലീനര്‍ രക്ഷപ്പെട്ടു. ഡ്രൈവര്‍ വെളളത്തില്‍ മുങ്ങിപ്പോയി.
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇതിന് ശേഷം ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കുകയും പതിനെട്ടാം പടിക്കുമുന്നിലെ ആഴിയില്‍ അഗ്നി മേല്‍ശാന്തി അഗ്നി പകരും.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങം ഒന്നായ ആഗസ്റ്റ് 17 ന് പുലര്‍ച്ചെ 5 മണിക്ക് ശ്രീകോവില്‍ വീണ്ടും തുറക്കും. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാകും. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസവും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല. …
ബംഗളൂരു : ബംഗളൂരുവിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവ് ആശുപത്രിയിൽ മരിച്ചു. ഇയാളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്. ശനിയാഴ്ച നെഞ്ചുവേദനയും വയറുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടിരുന്നു.കെജി ഹല്ലി സ്വദേശിയായ സയ്യദ് നദീം എന്ന 24കാരനാണ് മരിച്ചത്. ഓഗസ്റ്റ് 12ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടിരുന്നു.സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ കോവിഡ് മൂലമുള്ള സങ്കീർണതകൾ കാരണം ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് വെടിയേറ്റതിന്റെ പരിക്കുകളല്ല ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.വെള്ളിയാഴ്ച രാത്രിയാണ് ബൗറിംഗ് ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് ഇയാൾ മരിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ ഇയാളെ ആദ്യം മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വയറിൽ ഒരു ദ്വാരം ഉണ്ടായിരുന്നതിനെ തുടർന്ന് ശനിയാഴ്ച ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രക്തസമ്മർദം ഉണ്ടായതിനെ തുടർന്നാണ്…
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ മൊഴി എന്‍ഫോര്‍ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി പരിശോധിക്കുന്നതാണ്. സ്വപ്ന, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവര്‍ നല്‍കിയ മൊഴികളും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാവും പരിശോധന.ആവശ്യമെങ്കില്‍ വേണുഗോപാലിനെ ഒരിക്കല്‍ കൂടി കൊച്ചിയിലെക്ക് വിളിപ്പിക്കും. തുടര്‍ന്ന് അടുത്തയാഴ്ച ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. വീണ്ടും ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ചാണ് എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചത്. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. രണ്ട് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കള്ളക്കടത്തിന് പിന്നിലെ ബിനാമി ഇടപാടുമായും ബന്ധപ്പെട്ട് ഇന്നലെ ശിവശങ്കറെ കൊച്ചിയില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. …
