- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Author: News Desk
തിരുവനന്തപുരം : അഞ്ചുതെങ്ങിലെ മാമ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു . മീൻപിടിക്കാനുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം . മത്സ്യ വില്പന നടത്തുന്നതിന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ പോകാൻ അനുമതി നൽകണം എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യവും ഉയർത്തി. എങ്കിൽ മാത്രമേ തങ്ങളുടെ നിത്യ ചെലവിനുള്ള പണം കണ്ടെത്താൻ കഴിയുമെന്നും തൊഴിലാളികൾ പറഞ്ഞു. അതേസമയം പ്രതിഷേധം ശക്തമായതോടെ സംഭവ സ്ഥലത്ത് ആർഡിഒയും ഇടവക വികാരിയും കമ്മിറ്റിം അംഗങ്ങളും ആറ്റിങ്ങൽ ഡിവൈഎസ്പി ഉൾപ്പടെയുള്ളവർ എത്തി തൊഴിലാളികളുമായി ചർച്ച നടത്തി. രോഗവ്യാപന സാധ്യത കൂടുതലായ പ്രദേശമായ അഞ്ചുതെങ്ങിൽ നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി തുടരുമെന്നും അതു കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു; ഒരു ദിവസം 58,108 പേർക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്‌ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 58,108 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 26,51,290 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരില്‍ 19,20,265 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 72.43 ശതമാനമാണ്. നിലവില്‍ 6,79,946 പേര്‍ കൊറോണയെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ത്യയിൽ രോഗബാധിതരിൽ 25.65 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 961 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ ആകെ എണ്ണം 51,079 ആയി ഉയര്‍ന്നു.മരണനിരക്ക് 1.93 ശതമാനമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം മൂന്ന് കോടി കടന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മാത്രം 7,31,697 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആഗസ്റ്റ്…
മനാമ: ബഹറിനിൽ പുതുതായി 405 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 160 പേർ പ്രവാസി തൊഴിലാളികളാണ്. 241 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 46,835 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 322 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 43,128 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.08 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,535 പേരാണ്. ഇവരിൽ 39 പേരുടെ നില ഗുരുതരമായും 3,496 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 7.55 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. ബഹറിനിൽ ഇന്ന് രണ്ടു മരണം റിപ്പോർട്ട് ചെയ്തു. 55 വയസുള്ള സ്വദേശി വനിതയും 42 വയസുള്ള പ്രവാസിയുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 172 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,669 പേർക്കാണ് രാജ്യത്ത് പരിശോധന…
ന്യൂഡൽഹി : പാർലമെൻറ് വളപ്പിലെ കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിൻെറ ആറാം നിലയിലാണ് തീ പിടിച്ചത്. ഫയർഫോഴ്സിൻെറ അഞ്ച് യൂനിറ്റുകൾ തീയണക്കാൻ ശ്രമിക്കുന്നതായി വാർത്താ ഏജൻസി അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
കൊച്ചി : മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇന്ന് വൈകുന്നേരം സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ച വിഷയം. കോവിഡ് ആയതിനാൽ ലോക്ക്ഡൌൺ തുടങ്ങിയ കാലം മുതൽ വീട്ടിൽ നിന്ന് ഇതുവരെ പുറത്തിയിറങ്ങിയിട്ടില്ല മമ്മൂട്ടി.ഇടക്ക് താടി വളർത്തിയും മറ്റുമുള്ള ചില ചിത്രങ്ങൾ മമ്മൂട്ടി പങ്കുവെച്ചിരുന്നുവെങ്കിലും പുതിയ ലുക്ക് അതിൽ നിന്നും വ്യത്യസ്തമാണ് ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ജുഫെയറിലെ ഒരു കടയിൽ വിൽപ്പനക്കായി വച്ചിരുന്ന ഗണപതി പ്രതിമ തകർക്കുകയും ഒരു മതവിഭാഗത്തെ പരസ്യമായി അപകീർത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബഹ്‌റൈൻ മുൻ വിദേശകാര്യമന്ത്രിയും നിലവിൽ രാജാവിൻറെ നയതന്ത്ര ഉപദേഷ്ടാവുമായ ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ അപലപിച്ചു. “മതചിഹ്നങ്ങൾ തകർക്കുന്നത് ബഹ്‌റൈൻ ജനതയുടെ സ്വഭാവമല്ല. ഇത് നമ്മുടെ മൂല്യങ്ങളോട് വിദേശ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറ്റമാണ്, വെറുപ്പിനെ ഞങ്ങൾ നിരാകരിക്കുന്നു. ഇവിടെ (ബഹ്‌റൈനിൽ) എല്ലാ മതങ്ങളും വിഭാഗങ്ങളും ജനങ്ങളും ഒന്നിച്ച് നിലനിൽക്കുന്നു. അത് ചെയ്യുന്നവൻ അപരിചിതനാണ്, ഞങ്ങളിൽ ഒരാളല്ല. എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുറ്റക്കാരിയായ സ്ത്രീക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ക്യാപിറ്റൽ പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. ഈ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക …
കൊല്ലം: പത്താനാപുരത്ത് വാഴപ്പാറയില്‍ നവവരനും നാലു ബന്ധുക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. വിവാഹത്തില്‍ 48 പേര്‍ പങ്കെടുത്തതിൽ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
askIITians ബഹ്‌റൈൻ ബ്രാഞ്ച് ഒക്ടോബർ ഒന്ന് മുതൽ 2021 ജനുവരി മാസം നടക്കുന്ന ജെഇഇ മെയിൻ പരീക്ഷക്ക് ഉള്ള തീവ്ര പരിശീലന ബാച്ച് തുടങ്ങുന്നു . 92 ദിവസം നീണ്ടു നിലക്കുന്ന ഈ കോഴ്സ് 300 അധ്യയന മണിക്കൂർ ഉൾപ്പെട്ടതാണ്. പ്രസ്തുത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ആരംഭത്തിലെ അഡ്മിഷൻ എടുക്കുന്നവർക്ക് ആകർഷകമായ ഫീസ് ഇളവ് ലഭിക്കുന്നതാണ്. ഗ്രേഡ് 11 ,12 ലെ എല്ലാ സയൻസ് കണക്ക് വിഷയങ്ങൾ പരിശീലിപ്പിക്കുന്നതിനു പുറമെ 25 മാതൃക പരീക്ഷകൾ, സംശയ നിവാരണത്തിനായി പ്രത്യേകം ക്ലസ്സുകൾ, മാനസിക തയ്യാറെടുപ്പിനായി പ്രത്യക സൈക്കോളജി സെഷനുകൾ തുടങ്ങിയവ നൽകുന്നതാണ്.പൂർണമായും ഓൺലൈനിൽ ആണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. IIT , NIT തുടങ്ങിയ പ്രഗൽഭ സാങ്കേതിക കോളേജുകളിൽ നിന്നും പഠനം പൂർത്തിയാക്കിയ, പരിചയ സമ്പന്നരായ അധ്യാപകർ നയിക്കുന്ന ക്ലാസ്സുകളിൽ ബഹറിനിൽ 12ആം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും , 12 ആം ക്ലാസ് വിജയിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.
യുപി കായിക യുവജനക്ഷേമവകുപ്പ മന്ത്രിയും മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാനുമായ ചേതന്‍ ചൗഹാന്‍ മരിച്ചു. 73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ച് ഹൃദയ സ്തംഭനമുണ്ടായതാണ് മരണ കാരണം.ഗുരുഗ്രാമിലെ ആശുപത്രിയിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെള്ളിയാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്ത സമ്മർദ്ദം ഉയർന്നതും നില വഷളാക്കി. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഹൃദയ സ്തംഭനം സംഭവിച്ചത്. ഉത്തർപ്രദേശ് മന്ത്രിസഭയിൽ സൈനിക ക്ഷേമം, ഹോം ഗാർഡ്സ്, പിആർഡി, സിവിൽ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ചൗഹാൻ. 40 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച ചൗഹാന്‍ സുനില്‍ ഗാവസ്‌കറുടെ ദീര്‍ഘകാല ഓപ്പണിങ് പങ്കാളിയായിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ പദവിയടക്കം വഹിച്ചിട്ടുണ്ട്. ആസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 31.57 ശരാശരിയില്‍ 2084 റണ്‍സും ഏഴ് ഏകദിനങ്ങളില്‍ നിന്നായി 21.85 ശരാശരിയില്‍ 153 റണ്‍സും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമായി രഞ്ജി ട്രോഫി കളിച്ച അദ്ദേഹത്തിന് 1981-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. …
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 30 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന്‍ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂര്‍ കൊളച്ചേരി…
