Author: News Desk

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന്  സര്‍ക്കാര്‍ അനുമതി നിഷേധിച്ച പമ്പാ മണല്‍കടത്ത് കേസ് വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. നാളെ (ആഗസ്റ്റ് 18, ചൊവ്വാഴ്ച) പ്രാരംഭ വാദം കേള്‍ക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിജിലന്‍സ് കോടതിയില്‍ പമ്പാ മണല്‍ കടത്ത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്.വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അന്വേഷണക്കാര്യത്തില്‍ തീരുമാനമാകാതെ വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിലാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് അനുമതി ചോദിച്ച് സര്‍ക്കാരിനെ സമീപിക്കുകയും സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും ചെയ്തത്.2018 ലെ പ്രളയത്തില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ 90,000 ഘനമീറ്റര്‍ മണല്‍ നിയമം ലംഘിച്ച് നീക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി എന്നതാണ് കേസ്. വനംവകുപ്പിന്റെ അധീനതയിലുള്ള മണല്‍ നീക്കം ചെയ്യുന്നതിന് ഉത്തരവിടാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. അന്വേഷണം നടത്തുന്നതിന് വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി ആവശ്യമുണ്ടെങ്കിലും കോടതിക്ക് അത് ബാധകമാവില്ലെന്നാണ് ഹര്‍ജിയിലെ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. സ്റ്റാർവിഷനിൽ പരസ്യങ്ങൾ നൽകാനായി 00973 36219358, 00973…

Read More

മനാമ : ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘പുതിയ ഇന്ത്യ: മതം, മതേതരത്വം’ എന്ന വിഷയത്തില്‍ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാര്‍ ഇന്ന് (തിങ്കൾ) രാത്രി 8.30ന് നടക്കും. എസ്.എസ്.എഫ് ദേശീയ സെക്രട്ടറിയും ബഹുഭാഷാ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ഡോ. ഫാറൂഖ് നഈമി കൊല്ലം ഉദ്ഘാടനം നിര്‍വ്വഹിക്കും. ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ ബിനു കുന്നന്താനം(ഒ.ഐ.സി.സി ), ലെവിന്‍ കുമാര്‍ (പ്രതിഭ), ബിജു മലയില്‍ (ലോക കേരള സഭാംഗം), എം.സി. അബ്ദുല്‍ കരീം (ഐ.സി.എഫ്) എന്നിവര്‍ സംബന്ധിക്കും. സൂം ആപ്ലിക്കേഷൻ (ഐ ഡി 932 9352 1441) ഉപയോഗിച്ചാണ് സെമിനാർ നടത്തപ്പെടുന്നത്.  https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

എറണാകുളം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ഓൺലൈൻ പഠന സഹായിയായി കളക്ടർ ലാപ്ടോപ് നൽകി. നിലംപതിഞ്ഞി മുകൾ മനക്കപറമ്പിൽ വീട്ടിൽ ഷാജി- ബിന്ദു ദമ്പതികളുടെ മകനായ അർജുൻ ഷാജിക്കാണ് ലാപ് ടോപ് കൈമാറിയത്. നിർധന കുടുംബാംഗമായ അർജുൻ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ പഠിക്കാൻ മാർഗമില്ലാതിരുന്നതിനാൽ കളക്ടർക്ക് ലാപ്ടോപിനായി അപേക്ഷ നൽകുകയായിരുന്നു. പിതാവ് ഷാജി ഇലക്ട്രീഷ്യനാണ്. ലോക്ക് ഡൗൺ വന്നതോടെ ജോലി ഇല്ലാതായ ഷാജി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഇതിനിടെയാണ് മകന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. പഠിക്കാൻ മറ്റു മാർഗമില്ലാതിരുന്ന അർജുൻ കൂട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് രണ്ടാം സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കിയത്. തിങ്കളാഴ്ച മൂന്നാം സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചു. ക്ലാസിൽ പങ്കെടുക്കാൻ നിർവാഹമില്ലാതിരിക്കെയാണ് ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ സഹായമെത്തിയത്. ഇന്നലെ കളക്ടറുടെ ചേംബറിലെത്തി അർജുൻ ലാപ്ടോപ് ഏറ്റുവാങ്ങി.ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്ന ഇ.വൈ.ജി.ഡി.എസ് കമ്പനിയാണ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ജില്ലാ ഭരണകൂടത്തിന് ലാപ്ടോപുകൾ നൽകിയത്. വിദ്യാഭ്യാസ വകുപ്പിന് 38 ലാപ് ടോപുകളാണ് നൽകിയത്. ഡപ്യൂട്ടി കളക്ടർ പി.ബി.സുനിലാലിൻ്റെ നേതൃത്വത്തിൽ…

Read More

ചെന്നൈ: കൊറോണ ബാധിച്ചു ചികിത്സയിലുള്ള ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തിലെ ഓക്‌സിജന്റെ അളവ് ഉയര്‍ന്നതു ശുഭ സൂചനയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡി കുത്തിവച്ചു നടത്തുന്ന പ്ലാസ്മ ചികിത്സയാണിപ്പോള്‍ അദ്ദേഹത്തിന് നല്‍കുന്നത്. തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍ എസ്പിബിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കമല്‍ ഹാസന്‍, ഖുശ്ബു തുടങ്ങി സിനിമാ, രാഷ്ട്രീയ, സംഗീത മേഖലകളിലെ പ്രമുഖര്‍ അദ്ദേഹത്തിന് രോഗമുക്തി നേര്‍ന്നു രംഗത്തെത്തിയിരുന്നു.                                                                                      https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE .

Read More

ന്യൂഡൽഹി : നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ തയാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോവിഡ് സാഹചര്യത്തിലും ജീവിതം മുന്നോട്ട് പോകണം. എല്ലാവിധ സുരക്ഷാ സംവിധാനവും പരീക്ഷക്ക് ഒരുക്കണം.ഒരു വര്‍ഷം പാഴാക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാകുമോ? കോവിഡ് ഒരു വര്‍ഷം കൂടി തുടര്‍ന്നാല്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണമെന്ന് നിങ്ങള്‍ പറയുമോ? ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.1 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്. കോവിഡ് സാഹചര്യം അവസാനിച്ച് സാധാരണ നില കൈവന്ന ശേഷം പരീക്ഷ നടത്തണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു                                    …

Read More

മനാമ: കോവിഡ്‌ മഹാമാരിയൊഴിഞ്ഞ്‌ ലോകശാന്തിക്കായ്‌ 15 വയസുകാരൻ ഒരൂക്കിയ അയ്യപ്പസംഗീത ആൽബം “ചിന്മയം” ഇന്ന് (ചിങ്ങം ഒന്ന്) പുറത്തിറക്കി . കോറോണ സ്കൂപഠനം ഇല്ലാതാകിയ കാലത്ത്‌ ഗൗതം മഹേഷ് എന്ന ബഹ്റൈന്‍ ഏഷ്യന്‍ സ്‌കൂള്‍ 11 ക്ലാസ് വിദ്യാര്‍ത്ഥിയുടെ മനോഹരങ്ങളായ ഈണത്തിലും ആലാപനത്തിലുമാണ്‌ ആൽബം ഒരുങ്ങുന്നത്‌. മനു മോഹനനാണു ഗാനരചന നിർവ്വഹിച്ചത്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബഹറൈനിലെ പലവേദികളിലേയും നിറസാന്നിധ്യമാണു ഗൗതം മഹേഷ്. ഏഴാം വയസ്സില്‍ പ്രിയ കൃഷ്ണമൂര്‍ത്തിയുടെ കീഴില്‍ സംഗീത പഠനത്തിനു തുടക്കമിട്ടു. പിന്നീട് സുമ ഉണ്ണികൃഷ്ണന്റെ കീഴിലും ഇപ്പോള്‍ ശശി പുളിക്കശ്ശേരി, വീരമണി എന്നിവരുടെ ശിക്ഷണത്തില്‍ സംഗീത പഠനം തുടര്‍ന്നു വരുന്നു. സോപാനം വാദ്യകലാസംഘത്തില്‍ സന്തോഷ് കൈലാസിന്റെ ശിക്ഷണത്തില്‍ പഞ്ചാരിമേളം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. സേതുമാധവന്റെ കീഴില്‍ തബല, കീബോര്‍ഡ് എന്നിവയും അഭ്യസിച്ചു വരുന്നു. ബഹറൈനിലെ നിരവധി വേദികളില്‍ കലാപ്രകടനങ്ങളിലും കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്‌ .              …

Read More

മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും ജീവകാരുണ്യ, യുവജനകാര്യത്തിനായുള്ള രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഹിസ് ഹൈനെസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് ഓണററി ലീഡർഷിപ്പ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ബഹ്‌റൈനിൽ പൗരന്മാർക്കും താമസക്കാർക്കുമായി സേവനമനുഷ്ഠിക്കാൻ നടത്തിയ സമഗ്ര ശ്രമങ്ങൾക്കാണ് ഈ ബഹുമതി. റീജിയണൽ നെറ്റ്‌വർക്ക് ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റി അംഗമായ ഇന്റർനാഷണൽ ഡോണർ സർവീസ് സെന്ററാണ് പുരസ്‌കാരം നൽകിയിരിക്കുന്നത്. ഷെയ്ഖ് നാസറിന്റെ അഭാവത്തിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദ് അൽ അമീനാണ് അദ്ദേഹത്തിന് വേണ്ടി അവാർഡ് സ്വീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ “ഫീന ഖൈർ” കാമ്പെയ്‌നിലൂടെ നിരവധി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഷെയ്ഖ് നാസർ സംഭാവന നൽകിയിട്ടുണ്ട്.

Read More

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചു. കശ്മീരിലെ ബരാമുള്ള ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ക്രേരി മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ്- പൊലീസ് സംയുക്ത സേനയ്ക്ക് നേരെയായിരുന്നു ഭീകരരുടെ ആക്രമണം. പട്രോളിംഗ് സംഘത്തിന് നേരെ അജ്ഞാത ഭീകര സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഭീകരരെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണെന്നും പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 24 മണിക്കൂറിനിടെ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നലെ സോപ്പൂര്‍ മേഖലയിലും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Read More

ഇടുക്കി; പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാ​ഗ്യത്തിൽ യുവാവ് യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. കട്ടപ്പന ന​ഗരത്തിൽ ബ്യൂട്ടിപാർലർ നടത്തുന്ന 29കാരിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺകുമാറിനെ (27) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവമുണ്ടായത്.വൈകിട്ട് 4.30 പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് യുവാവ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയുമായിരുന്നു. യുവതിയുടെ കൺപുരികത്തിന് ഉൾപ്പടെ മൂന്ന് കുത്തുകൾ ഏറ്റിട്ടുണ്ട്. പ്രണയഭ്യർത്ഥന നിരസിച്ചതാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദ​ഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.                                    https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More