Author: News Desk

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഓണത്തിനു മുന്‍പായി വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല. കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. അടഞ്ഞുകിടക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും അണുമുക്തമാക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാനുള്ള അനുമതി നല്‍കും. ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.…

Read More

ദുബൈ: 2020 മാർച്ച് 1 നു മുൻപ് വിസ കാലാവധി അവസാനിച്ച് യു എ ഇയിൽ തുടരുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനു 3 മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതൽ നവംബർ 17 വരെയാണ് അധിക സമയം അനുവദിച്ചിട്ടുള്ളത്. യു എ ഇയിലെ എൻട്രി, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിസാ നിയമലംഘനങ്ങൾക്കും ഈ പൊതുമാപ്പ് കാലാവധി ബാധകമാണെന്നും, ഇവർ നവംബർ 17-നു മുൻപ് രാജ്യത്തു നിന്ന് മടങ്ങുകയാണെങ്കിൽ പിന്നീട് യു എ യിലേക്ക് തിരികെയെത്തുന്നതിനു നിയമതടസങ്ങൾ ഉണ്ടാകില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഡയറക്ടർ ജനറൽ, മേജർ ജനറൽ സയീദ് റകാൻ അൽ റാഷിദ് വ്യക്തമാക്കി.

Read More

മസ്‌കറ്റ്: ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു. മുഹറം മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അവധി. ഓഗസ്റ്റ് 19, ബുധനാഴ്ച്ച മാസപ്പിറവി ദൃശ്യമാകുകയാണെങ്കിൽ, ഒമാനിൽ പുതുവർഷ അവധി ഓഗസ്റ്റ് 20, വ്യാഴാഴ്ച്ചയായിരിക്കും. അതെ സമയം ഓഗസ്റ്റ് 21, വെള്ളിയാഴ്ച്ചയാണ് മുഹറം ഒന്ന് വരുന്നതെങ്കിൽ, ഒമാനിൽ ഹിജ്‌റ പുതുവർഷ അവധി ഓഗസ്റ്റ് 23, ഞായറാഴ്ചയായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി ബാധകമാണ്.

Read More

പാലക്കാട്‌ :കോവിഡ്‌ സമ്പർക്ക വ്യാപനം രൂക്ഷമായതോടെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിൽ ഓഗസ്റ്റ്‌ 18 മുതൽ 25 വരെ സമ്പൂർണ്ണ ലോക്ക്ഡൗൺ. ഞായറാഴ്ച കെ വി വിജയദാസ്‌ എം എൽ എ യുടെ നേത്രിത്വത്തിൽ നടന്ന ഉദ്യോഗസ്ഥ – രാഷ്ട്രീയ പാർട്ടിതല യോഗത്തിലാണു തീരുമാനം. പഞ്ചായത്ത്‌ പരിധിയിലെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളൊഴികെ മുഴുവൻ കടകളും അടച്ചിടാൻ യോഗത്തിൽ തീരുമാനമായി. എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ തങ്കമണി, പൊലീസ്‌, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.                                                       https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം : ആർ.സി.സി.യിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്‌ഘാടനം നാളെ രാവിലെ പത്തരയ്ക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.14.54 കോടി രൂപ ചെലവിൽ ആണ് ഈ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. അർബുദ കോശങ്ങളെ നശിപ്പിക്കുമ്പോൾ തന്നെ സമീപസ്ഥമായ ആരോഗ്യമുള്ള ശരീര കലകൾക്കും മറ്റ് സുപ്രധാന അവയവങ്ങൾക്കും റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും ഈ യൂണിറ്റിൽ ഉണ്ട്. പാർശ്വഫലങ്ങൾ പരമാവധി കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നു എന്നതാണ് ഇതിന്റെ നേട്ടം.ഉന്നത ഗുണനിലവാരമുള്ള റേഡിയേഷൻ ചികിത്സയ്ക്കുള്ള ഈ ഉപകരണം കമ്മീഷൻ ചെയ്യുന്നതോടെ ചികിത്സക്കു വേണ്ടിയുള്ള രോഗികളുടെ കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാൻ കഴിയും. ആർ.സി.സി.യുടെ ഹൈ ടെക് ചികിത്സാ സങ്കേതങ്ങളുടെ നിരയിലേക്കാണ് ഈ റേഡിയോതെറാപ്പി യൂണിറ്റും ഇടം പിടിച്ചിരിക്കുന്നത്.    https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ:  കോവിഡ് പ്രതിസന്ധി പകർന്ന് നൽകിയ തിരിച്ചറിവുകളിൽ നിന്ന് പ്രവാസികൾ പാഠമുൾക്കൊള്ളണമെന്ന് ആർ.എസ്. സി ബഹ്റൈൻ സംഘടിപ്പിച്ച  ദേശീയ ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.  ഗൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച സ്വാധീനം പഠനവിധേയമാക്കി പ്രവാസി രിസാല മാസിക  ജിസിസി രാഷ്ട്രങ്ങളിൽ നടത്തിയ പ്രവാസി  സർവ്വേ അടിസ്ഥാനപ്പെടുത്തിയാണ്  ചർച്ചാ സംഗമം സംഘടിപ്പിച്ചത്.കോവിഡ് മഹാമാരി പ്രവാസി മലയാളികളുടെ തൊഴിൽ ജീവിത അവസ്ഥകളിലുണ്ടാക്കിയ പ്രതിസന്ധികളെ ആഴത്തിൽ മനസ്സിലാക്കുന്നതായിരുന്നു സർവ്വേ ഫലം. അടിസ്ഥാന വിഷയങ്ങളായ തൊഴിൽ മറ്റു വരുമാന മാർഗ്ഗങ്ങൾ നാട്ടിലെ സാമ്പത്തിക ഭദ്രത ,സ്വന്തമായ വീട്, വിദ്യാഭ്യാസ യോഗ്യത, കോവിഡ് മൂലമുള്ള മാനസിക ആഘാതങ്ങൾ തുടങ്ങിയ പ്രവാസികളുടെ സാമൂഹിക സാമ്പത്തിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർവ്വേ നടന്നത്.ആറു ഗള്‍ഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴില്‍, ബിസിനസ് സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിൽ നടത്തിയ   സർവേയിൽ പ്രതിസന്ധി രൂക്ഷമായി നില്‍ക്കുമ്പോഴും ഗള്‍ഫില്‍ തന്നെ തുടരുകയോ പ്രതിസന്ധിക്കുശേഷം തിരിച്ചു വരികയോ വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിഭാഗം പ്രവാസികളും . എട്ട് ശതമാനം പേര്‍ മാത്രമാണ് ഇനി…

Read More

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് വിവാദത്തിലേക്ക് മതത്തേയും മതഗ്രന്ഥത്തെയും മന്ത്രി കെ. ടി ജലീല്‍ വലിച്ചിഴച്ചത് ശരിയായില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എം.പി. ഖുറാന്‍ ഒളിച്ച്‌ കൊണ്ട് വരേണ്ട ഒന്നല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.മന്ത്രി കെ. ടി ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ച്‌ യു.എ.ഇ കോണ്‍സുലേറ്റുമായി ഇടപെട്ടതായി അന്വേഷണ ഏജന്‍സികള്‍ വിദേശ കാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ ഓഫീസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ജലീല്‍ പലവട്ടം ലംഘിച്ചെന്നും, യു.എ.ഇ നയതന്ത്ര പ്രതിവിധികളുമായി നേരിട്ട് ഇടപെടരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ അട്ടി മറിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു                                                                    …

Read More

കൊച്ചി: മുല്ലപെരിയാര്‍ ഡാമിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ആശങ്ക അറിയിച്ചത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്താന്‍ തമിഴ്‌നാഴിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 136.95 ആണ് നിലവിലെ ജലനിരപ്പ്.സംസ്ഥാനത്തെ മറ്റ് ഡാമുകള്‍ സുരക്ഷിതമാണ്. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണശേഷിയേക്കാള്‍ വളരെ കുറവ് വെള്ളമേ ഉള്ളൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജലസേചന വകുപ്പിന്റെ ഡാമുകളില്‍ സംഭരണ ശേഷിയുടെ 61.8% ജലം മാത്രംമാണ് ഉള്ളത്. വൈദ്യുതി വകുപ്പിന്റെ ഡാമുകളില്‍ സംഭരണശേഷിയുടെ 63.5 ശതമാനം . മറ്റ് ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ഇങ്ങനെയാണ് ഇടുക്കി(64.61%), ഇടമലയാര്‍(57.46%), കക്കി(64.420%), ബാണാസുരസാഗര്‍(77.98%), ഷോളയാര്‍(79.11%) തീവ്ര മഴ ഉണ്ടാകാത്ത സാഹചര്യത്തില്‍ വൈദ്യുത വകുപ്പിന്റെ ഡാമുകള്‍ തുറക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പെട്ടിമുടി ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലയിലായിരുന്നെന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.    https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കാസർഗോഡ് : കാസര്‍ഗോഡ് സ്ഥാപിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും, വുമണ്‍ & ചില്‍ഡ്രന്‍ ഹോമിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, എമര്‍ജന്‍സി ഷോട്ട് സ്‌റ്റേ ഹോം, വൈദ്യസഹായം, കൗണ്‍സിലിംഗ്, പോലീസിന്റെ സഹായം, നിയമസഹായം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്നതിനായി ഒരുക്കിയ സംവിധാനമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘സഖി’ വണ്‍ സ്‌റ്റോപ്പ് സെന്റര്‍. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വനിത ശിശു വികസന വകുപ്പിലെ സ്‌റ്റേറ്റ് നിര്‍ഭയസെല്‍ നോഡല്‍ ഏജന്‍സിയായി ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ടാക്‌സ് ഫോഴ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്‌കീം നടപ്പിലാക്കുന്നത്. കാസര്‍ഗോഡ് അണങ്കൂരിലെ 25 സെന്റ് സ്ഥലത്താണ് വണ്‍ സ്റ്റോപ്പ് സെന്ററിന്റെ സ്ഥിര കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളായി സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമുള്ള മൂന്നു സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉതകുന്ന വിമന്‍സ് കോംപ്ലക്‌സ് ആക്കി മാറ്റാനാണ്…

Read More

ന്യൂജേഴ്‌സി: പ്രശസ്ത ഹിന്ദുസ്ഥാനി ഗായകനും പത്മ പുരസ്‌കാര ജേതാവുമായ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വെച്ചായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ജസ്‌രാജിന്റെ മരണ വിവരം മകള്‍ ദുര്‍ഗാ ജസ് രാജാണ് അറിയിച്ചത്. 80 വര്‍ഷക്കാലം നീണ്ട സംഗീത ജീവിതത്തിനിടെ പത്മ ശ്രീ , പത്മഭൂഷണ്‍ , പത്മ വിഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രമുഖരായ നിരവധി ശിക്ഷ്യർ ഇദ്ദേഹത്തിനുണ്ട്. സ്റ്റാർവിഷനിൽ പരസ്യങ്ങൾ നൽകാനായി 00973 36219358, 00973 35148004 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More