- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
Author: News Desk
ഇടുക്കി : ഗര്‍ഭിണിയായ കോവിഡ് ബാധിതയെ ശസ്ത്രക്രിയ നടത്തി ആണ്‍കുഞ്ഞിനെ പുറത്തെടുത്തു.ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയ വണ്ടിപ്പെരിയാര്‍ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലിനാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയത്.ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധന പോസിറ്റിവാെണന്ന ഫലവുമെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും ഒപ്പം ആശുപത്രി അധികൃതരും ആദ്യമൊന്ന് പതറി. രോഗിയുടെ ശാരീരിക അവസ്ഥ മോശമാതോടെ മറ്റു ആശുപത്രിയിലേക്ക് അയച്ചാല്‍ ആരും സ്വീകരിക്കില്ല.ശസ്ത്രക്രിയ മാറ്റിെവക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. റോസ് മാവേലിക്കുന്നേല്‍, ഡോ. മേരിയമ്മ ജോസഫ്, ഡോ. ദിവ്യ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.ഇതിന് ശേഷം മൂന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം 24 പേര്‍ സ്വയം ക്വാറന്റീലായി. തുടര്‍ന്ന് ഗൈനോക്കോളജി വിഭാഗം അടച്ചു. ഇപ്പോള്‍ 24 പേരുടെയും സ്രവ പരിശോധന ഫലവും നെഗറ്റിവായി.
തിരുവനന്തപുരം : ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ ഹൈവെ പട്രോളിംഗ് യൂണിറ്റിലെ സീനിയർ സിവിൽ വനിതാ പോലീസ് ഓഫീസറെ വഴിയിൽ തടഞ്ഞു നിറുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കോവളം പോലീസ് അറസ്റ്റു ചെയ്തു . വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം പഴവാർ വിളാകം വീട്ടിൽ സുവി (22) പനങ്ങോട് തുമ്പിളിയോട് നൗഫിയാ മൻസിലിൽ ഇസ്മയിൽ (22) എന്നിവരാണ് പോലീസ് പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 8 ന് കല്ലുവെട്ടാൻ കുഴി എസ്.എഫ്.എസ് സ്കൂളിന് സമീപം വെച്ചാണ് സംഭവം നടന്നത്. സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ആട്ടോറിക്ഷയിലെത്തിയ പ്രതികൾ ഇവരുടെ വാഹനത്തെ ചവിട്ടി തള്ളിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ടു നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ സീനിയർ സിവിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിലേക്ക് പ്രവേശിപ്പിച്ചു. തുടർന്ന് കോവളം സി.ഐ.പി അനിൽ…
മലപ്പുറം : കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് അരലക്ഷം രൂപ പിഴകണ്ടെയ്ന്‍മെന്റ് സോണ്‍ നടപടികള്‍ നീട്ടിയ കോട്ടക്കലില്‍ ഏഴു കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 128 പേരാണ് കോവിഡ് ബാധിതരായത്.94 പേര്‍ ചികിത്സയിലാണ് നിയന്ത്രണങ്ങള്‍ തുടരുമെന്ന അറിയിപ്പ് ലഭിച്ചതോടെ പൊലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ഹെല്‍മറ്റും മാസ്‌ക്കും സാമൂഹിക അകലവും പാലിക്കാത്തവര്‍ക്കെതിരെ പൊലീസ് പിടികൂടി പിഴയിട്ടു.അരലക്ഷം രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ്, എസ്.െഎ റിയാസ് ചാക്കീരി, എസ്.ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.ക്ലസ്റ്റര്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച കോട്ടക്കലിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. നഗരസഭയിലെ 32 വാര്‍ഡുകളെയും ഉള്‍പ്പെടുത്തി നേരത്തേ ഏഴ് ദിവസത്തേക്കായിരുന്നു നടപടികള്‍. എന്നാല്‍, രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ സോണ്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്.
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.കോവിഡ് പോസിറ്റീവ് ആയിരുന്ന അമിത് ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഓഗസ്റ്റ് 14 ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയതായി ഫലം വന്നിരുന്നു. തുടര്‍ന്നും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ നിന്നും പി സി മാത്യു ഉൾപ്പെടെ ആറ് പേരെ പുറത്താക്കി
വാഷിംഗ് ടൺ: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യൂസിനെ സാമ്പത്തിക തിരിമറി നടത്തിയതിനും സുധീർ നമ്പ്യാർ, ഫിലിപ്പ് മാരേറ്റ്, പിന്റോ കണ്ണമ്പള്ളി എന്നിവരെ ന്യൂജേഴ്സി പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനും റീജയനിൽ വിഭാഗീയ പ്രവർത്തനം നടത്തിയതിനും റോയി മാത്യു, എൽദോ പീറ്റർ എന്നിവരെ ഹൂസ്റ്റൺ പ്രോവിന്സിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതിനും റീജിയൻ ഗ്ലോബൽ നേതൃത്വത്തിനെതിരെയും സംഘടനക്ക് അപമതിപ്പ് ഇണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനുമാണ് പുറത്താക്കിയത്. https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പേരിൽ ഡോക്യുമെൻററി ഫിലിമിനെന്ന പേരിൽ റീജിയൻ ഭരണസമിതി അറിയാതെ അമേരിക്കയിൽ നിന്നും മിഡിലീസ്റ്റ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പണപ്പിരിവ് നടത്തിയതിനാണ് പിസി മാത്യുവിനെ പുറത്താക്കിയത്. ആഗോളതലത്തിൽ ആറു റീജിയണുകളിലായി 65 പ്രൊവിൻസുകളുള്ള വേൾഡ് മലയാളി…
ഹൈദരാബാദ്: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കി തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നിയമന ഉത്തരവ് കൈമാറി.ഹൈദരാബാദിന് സമീപപ്രദേശത്ത് തന്നെ നിയമനം നൽകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജോലിയിൽ ആവശ്യമായ പരിശീലനം ലഭിക്കുന്നതുവരെ സന്തോഷിക്കൊപ്പം നിൽക്കാൻ തന്റെ സെക്രട്ടറി സ്മിത സഭർവാളിനോട് മുഖ്യമന്ത്രി പറയുകയുംചെയ്തു. പ്രഗതിഭവനിൽ സന്തോഷിയെ അനുഗമിച്ച കുടുംബാംഗങ്ങൾക്കൊപ്പം മുഖ്യമന്ത്രിയും ഉച്ചഭക്ഷണം കഴിച്ചു. സർക്കാർ എപ്പോഴും ഒപ്പമുണ്ടാവുമെന്നും മുഖ്യമന്ത്രി അവരെ അറിയിച്ചു.
എറണാകുളം: INTUC കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും പട്ടാഴിയിലെ പ്രമുഖ കോൺഗ്രസ്സുകാരനുമായ ഷിബു അമ്പഴവേലിൽ കൊച്ചിയിലെ ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. 47 വയസായിരുന്നു.ഭാര്യയും രണ്ടു മക്കളുമുണ്ട്. സ്റ്റാർവിഷനിൽ പരസ്യങ്ങൾ നൽകാനായി 00973 36219358, 00973 35148004 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ബഹറിനിൽ സ്കൂളുകൾ നേരത്തെ പ്രഖ്യാപിച്ച പ്രകാരം സെപ്റ്റംബർ ആറിന് പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 16 മുതൽ വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡയറക്ടർ ഡോ. ഫവാസ് അൽ ഷെറോഗുയി പറഞ്ഞു. കോവിഡ് -19 പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി സർക്കാർ, സ്വകാര്യ സ്കൂളുകളിൽ പഠനം നിർത്തിവയ്ക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു. സ്‌കൂളിൽ ഹാജരാകുന്നതിനോ ഓൺലൈൻ പഠനമോ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക് ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനാമ: മറാസി അൽ ബഹ്‌റൈൻ ഡവലപ്‌മെന്റിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് മാളായ മറാസി ഗാലേയയിലേക്ക് അക്വേറിയവും അണ്ടർവാട്ടർ സൂവും എത്തിക്കുന്നതിനായി ഈഗിൾ ഹിൽസും ഇമാർ എന്റർടൈൻമെന്റും സംയുക്ത സംരംഭം രൂപീകരിച്ചു. ഈഗിൾ ഹിൽസ് സിഇഒ ലോ പിംഗ്, ഇമാർ പ്രോപ്പർട്ടീസ് എംഡി അഹ്മദ് അൽ മട്രൂഷി എന്നിവരാണ് കരാർ ഒപ്പിട്ടത്. 26,900 ചതുരശ്രയടി വിസ്തീർണത്തിലാണ് ഈ പദ്ധതി തയ്യാറാവുന്നത്. 3,60,000 ലിറ്റർ വെള്ളം കൈവശം വയ്ക്കാനുള്ള ശേഷി അക്വേറിയത്തിനുണ്ടാകും. ഇതിൽ 200 ഇനം മത്സ്യങ്ങളും ഉണ്ടാകും.നാല് വ്യത്യസ്ത പാരിസ്ഥിതിക മേഖലകളും , 50 എക്സിബിറ്റുകളും അടങ്ങുന്നതാണ് അക്വേറിയം. പണി പൂർത്തിയാകുമ്പോൾ, മറാസി അക്വേറിയവും അണ്ടർവാട്ടർ സൂവും മറാസി ഗാലേരിയയിലെ അനുയോജ്യമായ ഒരു എഡ്യൂടൈൻമെന്റ് സോൺ ആയിരിക്കും. ഇമാർ എന്റർടൈൻമെന്റ് പ്രവർത്തിപ്പിക്കുന്ന മറാസി അക്വേറിയം അൾട്രാ മോഡേൺ ഡിസൈനും 20 അടി നീളമുള്ള ഡിജിറ്റൽ ടണലും ഒന്നിലധികം ഇന്ററാക്ടീവ് ഡിജിറ്റൽ എക്‌സിബിറ്റുകളും ഉൾക്കൊള്ളുന്നു. ‘മഴക്കാടുകൾ,‘ ഓഷ്യൻ ട്രെഞ്ച് ’,‘ ജെല്ലിഫിഷ് ’(ബൂം റൂം),‘ ഭാവിയിലെ ലാബ്…
പത്തനംതിട്ട : പത്തനംതിട്ട നിരണത്ത് അമ്മായി അമ്മയെ മരുമകള്‍ കുത്തിക്കൊന്നു. കൊമ്പന്‍ക്കേരി സ്വദേശി അന്നമ്മയാണ് കൊല്ലപ്പെട്ടത്. മരുമകള്‍ ലിന്‍സിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗമുള്ള മരുകള്‍ അന്നാമ്മയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അന്നാമ്മ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റാർവിഷനിൽ പരസ്യങ്ങൾ നൽകാനായി 00973 36219358, 00973 35148004 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
