- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
Author: News Desk
അതിക്രൂരമായി ഗർഭിണിയായ കാട്ടു പോത്തിനെ വേട്ടയാടി മാംസം പങ്കുവെച്ച കേസിൽ ആറു പേർ അറസ്റ്റിൽ
മലപ്പുറം :അതിക്രൂരമായി ഗർഭിണിയായ കാട്ടു പോത്തിനെ വേട്ടയാടി മാംസം പങ്കുവെച്ച കേസിൽ ആറു പേർ അറസ്റ്റിൽ. പുഞ്ച സ്വദേശികളായ പുല്ലാര നാണിപ്പ എന്ന അബു (47) പാറോത്തൊടിക മുഹമ്മദ് ബുസ്താൻ (30) , തലക്കോട്ടുപുറം മുഹമ്മദ് അൻസിഫ് (23) , ചെമ്മല ആഷിഖ് (27) , പിലാക്കൽ സുഹൈൽ (28) , എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽ റേഞ്ചിന് കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുഞ്ച വനമേഖലയിലാണ് ഇവർ വേട്ട നടത്തിയത്. ഒരു സ്വകാര്യ എസ്റ്റേറ്റിനു മീതേ പൂപ്പാതിരിപ്പാറക്കു സമീപം പ്രസവിക്കാനിടം തേടി നടന്ന പൂർണ ഗർഭിണിയായ കാട്ടു പോത്തിനെയാണ് ഈ മാസം 10ന് വൈകിട്ട് ഇവർ വെടിവച്ച് കൊന്നത് അതിനുശേഷം ഇവർ പോത്തിനെ വെട്ടി പിളർത്തിപോത്തിൻ്റെ വയറ്റിലുണ്ടായിരുന്ന പൂർണവളർച്ചയെത്തിയ ഭ്രൂണത്തേയും വെട്ടിമുറിച്ച് പങ്കുവെച്ചുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ പത്താം തീയതിയും കേസിലെ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ…
മനാമ: ബഹറിനിൽ പുതുതായി 396 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 156 പേർ പ്രവാസി തൊഴിലാളികളാണ്. 233 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 47,581 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 392 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 43921 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.31 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3485 പേരാണ്. ഇവരിൽ 42 പേരുടെ നില ഗുരുതരമായും 3440 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 7.32 ശതമാനം പേർ ഇപ്പോൾ ചികിത്സയിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 175 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9932 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 991140 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
തിരുവനന്തപുരം : വീണ്ടും സ്വർണവേട്ട, തിരുവനന്തപുരം വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇയാൾ കാസർഗോഡ് സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P
മനാമ: ബഹറിനിലെ നിയുക്ത ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവയെ ഇന്ത്യൻ ക്ലബ് അധികൃതർ സന്ദർശിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് എം ജെ , ആക്ടിംഗ് ട്രഷറർ വിനോദ് തമ്പി എന്നിവരാണ് ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു ഔദ്യോഗിക സ്വാഗതവും ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പിന്തുണയ്ക്കായി ഇന്ത്യൻ ക്ലബിന്റെ ഉറപ്പും നൽകിയത്. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് മിസ്റ്റർ സ്റ്റാലിൻ ജോസഫ് ക്ലബിന്റെ പ്രവർത്തനം, 100 വർഷത്തിലധികമുള്ള പഴയ പ്രശസ്തി, അംഗങ്ങൾക്ക് മികച്ച സൗകര്യങ്ങൾ, ക്ലബ് സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ, വിവിധ കായിക ഇനങ്ങളുടെ ടൂർണമെന്റുകൾ തുടങ്ങിയവ വിശദീകരിച്ചു. ഈ കോവിഡ് -19 പാൻഡെമിക് സമയത്ത് ഇന്ത്യൻ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളും ഇന്ത്യൻ ക്ലബ് തങ്ങളുടെ സഹ പൗരന്മാർക്ക് നൽകുന്ന സേവനങ്ങളും ക്ലബ് അധികൃതർ വിശദീകരിച്ചു. ഫുഡ് കിറ്റുകൾ നൽകുക, റീപ്പാട്രിയേഷൻ ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്യുക, വൈദ്യസഹായം ക്രമീകരിക്കുക തുടങ്ങിയ ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച…
മലപ്പുറം:മലബാർ സ്പെഷ്യല്‍ പോലീസിലെ (എം.എസ്.പി) എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി മനോജ് (50) ആണ് മരിച്ചത്. പൊലീസ് ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ ഒന്‍പത് മണിയോടെ ചായകുടിച്ചു വന്ന ശേഷം മുറിയില്‍ കയറി കതകടച്ച മനോജിനെ 11മണിയോടെ എത്തിയ സഹപ്രവര്‍ത്തകന്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുറന്ന് പിറകിലെ വാതിലിലൂടെ അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍നടപടികള്‍ക്കായി മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കൊച്ചി: നഗരസഭാ കൗണ്‍സിലര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കൊച്ചി നഗരസഭയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമ കൊച്ചിയില്‍ ഇപ്പോഴും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ 26 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനമുണ്ടാകുന്നതെന്നും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്ന രീതിയില്‍ നിയന്ത്രണം തുടരാനുമാണ് തീരുമാനം. https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P
തമിഴ്നാട്: ചെന്നൈയിൽ പൊലീസ് സംഘത്തിന് നേരെ പ്രതി നടത്തിയ ബോംബെറില്‍ ഒരു പൊലീസുകാരന് ദാരുണാന്ത്യം.ചെന്നൈ അല്‍വാര്‍തിരുനഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുബ്രമണ്യന്‍ (28) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ മുറപ്പനാഡിന് സമീപം മണക്കരൈ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.നിരവധി കൊലക്കേസില്‍ പ്രതിയായ ദുരൈ മുത്തു (30) എന്നയാളെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിലെ അംഗമായിരുന്നു സുബ്രമണ്യം. ഗ്രാമത്തിന് കുറച്ച് അകലെയായുള്ള ഒരു പ്രദേശത്ത് ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഇതിനിടെ ഇയാള്‍ ബോംബെറിയുകയായിരുന്നു. സുബ്രമണ്യന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.മുത്തുവിനെയും സഹായികളെയും പിടികൂടുന്നതിനായെത്തിയപ്പോള്‍ പൊലീസ് സംഘത്തിന് നേരെ ബോംബെറിഞ്ഞ ശേഷം അവര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ബോംബെറിനിടെ ഗുരുതരമായി പരിക്കേറ്റ കുറ്റവാളി മുത്തുവിനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
തിരുവനന്തപുരം: ശിവശങ്കറിന്‍റെമേല്‍ കുരുക്കു മുറുകിയതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തില്‍. ഒന്നിലധികം മന്ത്രിമാരെ മാറ്റി മുഖം രക്ഷിക്കാനും നീക്കം.അഴിമതി അന്വേഷിക്കാന്‍ സി.ബി.ഐ വരുമോയെന്നും പാര്‍ട്ടിക്ക് പേടിസ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കുരുക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് മേല്‍ മുറുകിയതോടെ സിപിഎമ്മും കൂടുതല്‍ പ്രതിരോധത്തിലേക്ക്. നേരത്തെ ഈ കേസ് സംബന്ധിച്ച അന്വേഷണം വിഷയങ്ങള്‍ പരമാവധി എം.ശിവശങ്കറിന്‍റെ തലത്തില്‍ നില്‍ക്കുമെന്നു സിപിഎം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന പേടി ഇപ്പോള്‍ പാര്‍ട്ടിക്കുണ്ട്.ആദ്യം സ്വര്‍ണക്കടത്ത് കേസ് എന്ന നിലയില്‍ മാത്രമായിരുന്നു കാര്യമെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായും മാറിയിരിക്കുന്നു. സംസ്ഥാനത്ത് ഏതൊക്കെ പദ്ധതികളില്‍ എം.ശിവശങ്കര്‍ ഇടപെട്ടോ അതൊക്കെ അഴിമതിയില്‍ കലാശിച്ചു എന്നതിലാണ് സിപിഎമ്മിന് ആശങ്ക. ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇത്ര പ്രാധാന്യം വന്നതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്ന ലേബല്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ശിവശങ്കര്‍ വഞ്ചകനാണെന്നു പറഞ്ഞത് പാര്‍ട്ടിക്ക് കൈയ്യൊഴിയാനായാലും മുഖ്യമന്ത്രിക്ക് അതു കഴിയുകയില്ല. അതുതന്നെയാണ് സിപിഎം നേരിടുന്ന പ്രധാന പ്രശ്നം.ലൈഫ് മിഷന്‍ പദ്ധതിയിലെ വടക്കാഞ്ചേരിയിലെ ഒരൊറ്റ…
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗസമിതി പുനഃസംഘടിപ്പിച്ചു. രാജീവ് സദാനന്ദന് പകരം കേന്ദ്രസർക്കാർ മുന്‍ സൈബര്‍ സെക്യൂരിറ്റി കോ ഓഡിനേറ്റർ ഡോ.ഗുല്‍ഷന്‍ റായിയെ അംഗമായി ഉള്‍പ്പെടുത്തിയാണ് സമിതി പുനഃസംഘടന. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ പത്ത് വരെ നീട്ടിയിട്ടുമുണ്ട്.അന്വേഷണ സമിതിയില്‍ അംഗമായിരുന്ന മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ കോവിഡ് കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കിയതോടെ അന്വേഷണ സമിതിയില്‍നിന്ന് അദ്ദേഹം ഒഴിവായി. അതോടെ സമിതിയുടെ പ്രവര്‍ത്തനം ത്രിശങ്കുവിലാകുകയും കടുത്ത വിമര്‍ശനം സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തു. സ്പ്രിന്‍ക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മാധവന് നമ്ബ്യാര്‍ അധ്യക്ഷനായി രണ്ടംഗസമിതിയെ നിയോഗികുമ്പോൾ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നൂറുദിവസമായിട്ടും അവര്‍ക്ക് ഒരു ചുവട്പോലും അന്വേഷണ കാര്യത്തില്‍ മുന്നോട്ട്പോകാന്‍ സാധിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് രാജീവ് സദാനന്ദന് പകരം ഗുല്‍ഷന്‍ റായിയെ ഇേപ്പാള്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. മാധവന് നമ്ബ്യാര്‍ അധ്യക്ഷ സ്ഥാനത്ത് തുടരും.
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103 ആം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്. പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രായമായവരില്‍ വളരെയധികം ഗുരുതരമാവാന്‍ സാധ്യത കൂടുതലുള്ള കോവിഡ് 19 ഇല്‍ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അര്‍പ്പണ ബോധത്തിന്റെയും നേട്ടമാണ്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ എല്ലാവരേയും അഭിനന്ദിക്കുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശിനി അസ്മ ബീവി അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88…
