- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. …
തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് ലീസിന് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിനാണ് 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളം ലീസിന് നൽകുക.വിമാനത്താവളത്തിന്റെ നടത്തിപ്പ് ,വികസനം, നവീകരണം തുടങ്ങിയവ ആകും അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കുക. നഷ്ടത്തിൽ കിടക്കുന്ന വിമാനത്താവളത്തെ ഉത്തേജിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് കേന്ദ്രസർക്കാർ തീരുമാനം Please like and share this FB page…https://www.facebook.com/StarvisionMal/ starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
എറണാകുളം: ചെക്ക് കേസില്‍ നടന്‍ റിസബാവയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി കലൂര്‍ എളമക്കര സ്വദേശി സി എം സാദ്ദിഖാണ് താരത്തിന് എതിരെ കേസ് നല്‍കിയത്. 11ലക്ഷത്തിന്റെ ചെക്ക് മടങ്ങി എന്നാണ് പരാതി.സി എം സാദ്ദിഖിന്റെ മകനും റിസബാവയുടെ മകളും തമ്മിലുള്ള വിവാഹം 2014ല്‍ ഉറപ്പിച്ചിരുന്നു. പിന്നീട് റിസബാവ സാദ്ദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയതായി പറയുന്നു. പണം പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും പിന്നീട് 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നുമാണ് പരാതി.ഈ തുകക്ക് നല്‍കിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നല്‍കാന്‍ കോടതി അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിച്ചു. പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി. …
കൊവിഡ് രോഗികളുടെ ഫോണ്‍ കോളുകള്‍ വേണ്ട – ടവര്‍ ലൊക്കേഷന്‍ മതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കുന്നുവെന്ന വിവാദ തീരുമാനം മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. നിലവില്‍ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിന്റെ പുതിയ നിലപാട് അറിയിച്ചത്. കൊവിഡ് രോഗികളുടെ ഫോണ്‍വിളി ശേഖരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കോള്‍ ഡേറ്റാ റെക്കോഡുകള്‍ ആവശ്യമില്ല എന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ====================================================================================== Please like and share starvisionnews FB page…https://www.facebook.com/StarvisionMal/ starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ====================================================================================== വിവരശേഖരണത്തിനായി ടവര്‍ ലൊക്കേഷന്‍ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമേ…
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളെ പോലെ പ്രോട്ടോകോൾ ഓഫീസറുടെ കസ്റ്റംസ് ക്ലിയറൻസും മിന്നലിൽ കത്തിപോയോ: കെ.സുരേന്ദ്രൻ
കോഴിക്കോട്: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ മിന്നലിൽ നശിച്ചു പോയെന്ന് പറയുന്ന സർക്കാർ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ട കസ്റ്റംസ് ക്ലിയറൻസിൻ്റെ ഫയലുകളും കത്തിപോയോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. 2 വർഷമായി സി.പി.എമ്മിൻ്റെ സ്വന്തക്കാരനായ ജോയിൻ്റ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖാണ് കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവെക്കുന്നത്. കള്ളക്കളി പുറത്താവാതിരിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചത് പോലെ കസ്റ്റംസ് ക്ലിയറൻസ് രേഖകളും സർക്കാർ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. മതഗ്രന്ഥങ്ങൾ നയതന്ത്ര ബാഗിലൂടെ അയക്കാറില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയ സ്ഥിതിക്ക് കെടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. ഷൈൻ ഹഖിൻ്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ നടപടിയെടുക്കണം. മടിയിൽ കനമില്ലാത്തതുകൊണ്ടാണോ സംസ്ഥാന സർക്കാർ കേന്ദ്ര അന്വേഷണ ഏജസികൾ ചോദിക്കുന്ന തെളിവുകൾ നശിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. …
ഡൽഹി : ഇന്ത്യയും യുഎഇയും ഔഷധ നിര്‍മ്മാണം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നു. കോവിഡ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏഴായിരത്തോളം പേര്‍ക്ക് പ്രയോജനമാകുന്ന ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങൾ യുഎഇ ഇന്ത്യയ്ക്ക് നല്‍കി. ഔഷധ നിര്‍മാണം, ആരോഗ്യം എന്നീ മേഖലകളില്‍ കൂടാതെ ഭക്ഷ്യസുരക്ഷാ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്‍, ശാസ്ത്രം, ടൂറിസം എന്നീ മേഖലകളിലെയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായി പുതിയ പദ്ധതികള്‍ ആരംഭിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കറും യുഎഇ വിദേശകാര്യ- രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചേര്‍ന്ന് വിര്‍ച്വല്‍ യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. Please like and share this…
ചെന്നൈ: കൊറോണ വൈറസ് ഭീതിയിലാണ് ലോകം. വൈറസ് ഭീതി നിലനില്‍ക്കുമ്പോഴും നിരവധി സുമനസുകളുടെ വാര്‍ത്തകളാണ് വിവിധ ഇടങ്ങളില്‍ നിന്നായി പുറത്തുവരുകയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്നാണ് അത്തരത്തിലുള്ള ഒരു വാര്‍ത്ത വരുന്നത്. മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 90,000 രൂപ നല്‍കി മാതൃകആകുകയാണ് തമിഴ്‌നാട്ടിലെ ഒരു ഭിക്ഷാടകന്‍. മധുരൈ സ്വദേശിയായ പൂള്‍ പാണ്ഡ്യനാണ് മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് 90000 രൂപ സംഭാവന ചെയ്തത്. എട്ട് തവണയായിട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. മെയ് 18ന് പതിനായിരം രൂപയാണ് പാണ്ഡ്യന്‍ ആദ്യം സംഭാവന നല്‍കിയത്. പിന്നാലെ എട്ട്പ്രാവശ്യമായി പതിനായിരം രൂപ വച്ച് അധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു. Please like and share this FB page…https://www.facebook.com/StarvisionMal/ …
ഓണ്‍ലൈന്‍ ക്ലാസിനായി നാട്ടുകാര്‍ നല്‍കിയ ഫോണ്‍ മറിച്ചുവിറ്റ് പിതാവിന്റെ മദ്യപാനം ; പ്രതിയെ റിമാൻ്റ് ചെയ്തു
എറണാകുളം :ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികൾക്ക് വേണ്ടി നാട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈൽ ഫോണ്‍ തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി സാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിലെ ഒരു ഷാപ്പില്‍ നിന്നായിരുന്നു ഇയാള്‍ പിടിയിലായത്. Please like and share this FB page…https://www.facebook.com/StarvisionMal/ starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X സാബുവിന്റെ മൂന്ന് പെണ്‍മക്കളുംപഠനത്തില്‍ മിടു മിടുക്കരായിരുന്നു. ഇത്തവണ പ്ലസ് ടു കഴിഞ്ഞ മൂത്ത മകളും എസ്.എസ്.എല്‍.സി കഴിഞ്ഞ രണ്ടാമത്തെ മകളും ഫുള്‍ എ പ്ലസ് നേടിയിരുന്നു. എന്നാൽ തുടർ പഠന സൗകര്യമില്ലാത്തതിനാൽ…
ന്യൂഡൽഹി:അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണം സിബിഐ അന്വേഷണത്തിന് വിട്ട് സുപ്രിംകോടതി. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ ഹർജി സുപ്രീം കോടതി തള്ളി. സുശാന്ത് മരിച്ച് 2 മാസത്തിലേറെയായിട്ടും മരണത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നടൻ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമാണെന്ന് കാണിച്ച് കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്.സുശാന്തിന്‍രെ പിതാവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബീഹാര്‍ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. മരണവുമായി ബന്ധപ്പെട്ട മറ്റു കേസുകളും സിബിഐ ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശം നൽകി. മുംബൈ പോലീസ് രേഖകൾ സിബിഐയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. Please like and share this FB page…https://www.facebook.com/StarvisionMal/ starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിലും സാമ്പത്തിക വികസത്തിനു വേണ്ടി അൺലോക് ഘട്ടവുമായി ബന്ധപ്പെട്ട് രാജ്യത്തെ തിയേറ്ററുകൾ തുറക്കാമെന്ന് ശുപാർശ. കേന്ദ്ര സർക്കാർ നിയമിച്ച ഉന്നതാധികാര സമിതിയാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്. ലോക് ഡൗൺ ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ പരിഗണിക്കുന്നത് തിയേറ്റർ മാത്രമുള്ള സമുച്ചയയങ്ങൾക്ക് ആദ്യ പരിഗണന നൽകുന്നത്. മാളുകൾ വ്യായാമശാലകൾ നീന്തൽക്കുളങ്ങൾ എന്നിവക്ക് അനുവാദം അടുത്ത ഘട്ടത്തിൽ പരിഗണിക്കും. എന്നാൽ കഴിഞ്ഞ 5 മാസത്തിൽ രാജ്യത്ത് വൻ തൊഴിൽ നഷ്ടമെന്ന് വിലയിരുത്തൽ ജൂലൈയിൽ മാത്രം 50 ലക്ഷം ശമ്പളക്കാർക്കു തൊഴിൽ നഷ്ടമായി അസംഘടിത മേഖലയിൽ രണ്ടു കോടി അടുത്തു തൊഴിൽ നഷ്ടമായി എന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഈ ഇളവുകൾ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന നിരവധി സാധാരണക്കാരുടെ തൊഴിൽ തിരികെ ലഭിക്കാൻ ഇത് ഉപകരിക്കുമെന്നും രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേർക്ക് താൽക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടുന്നു.
