- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
Author: News Desk
മനാമ: കോവിഡും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടന്ന ആദ്യ പശ്ചിമേഷ്യന്‍ മന്ത്രിതല സമ്മേളനത്തിന് ബഹ്റൈന്‍ ആതിഥ്യംവഹിച്ചു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ‘കോവിഡും പരിസ്ഥിതിയും’ വിഷയത്തില്‍ നടന്ന സമ്മേളനം യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ പശ്ചിമേഷ്യന്‍ റീജനല്‍ ഓഫിസിനുവേണ്ടി പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സിലാണ് സംഘടിപ്പിച്ചത്. മേഖലയില്‍ കോവിഡ് മൂലമുണ്ടായ പ്രത്യാഘാതങ്ങളും പരിസ്ഥിതി പരിപാലനത്തില്‍ സ്ഥിരത കൈവരിക്കുന്നതിനുള്ള നയങ്ങളുമാണ് മുഖ്യമായും യോഗം ചര്‍ച്ച ചെയ്തത്. പ്രാദേശിക ഏകോപനം ശക്തിപ്പെടുത്താനും പരിശ്രമങ്ങൾ നടത്താനും അറിവും അനുഭവങ്ങളും കൈമാറാനും നിലവിലുള്ളതും ഭാവിതലമുറയും ആരോഗ്യകരമായ അന്തരീക്ഷത്തിനായി പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉദ്ഘാടന പ്രഭാഷണത്തിൽ ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലി (യുഎൻഇഎ) വൈസ് പ്രസിഡന്റും ബഹ്‌റൈനിലെ പരിസ്ഥിതികാര്യ സുപ്രീം കൗൺസിൽ എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. മുഹമ്മദ് മുബാറക് ബിൻ ഡൈന , പരിസ്ഥിതികാര്യ സുപ്രീംകൗണ്‍സില്‍ ചെയര്‍മാനും ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫയുടെ ആശംസ അറിയിച്ചു. Please like and…
ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പള വിതരണത്തിന് ഉത്തരവായി. തസ്തിക നിര്‍ണയിച്ച നാളെ മുതല്‍ ശമ്ബളം വിതരണം ചെയ്യും. ഉത്തരവ് പ്രകാരം ആയിരത്തോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നാളെ മുതല്‍ മുടങ്ങിയ ശമ്പളം ലഭിക്കും. കൊറോണ പ്രതിസന്ധി ഒരു വശത്ത് നില്‍ക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇരുട്ടടിയായി ശമ്പളം തടഞ്ഞുവെച്ചതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോലിഭാരം കൂടുമ്പോഴും തങ്ങള്‍ കടുത്ത വിവേചനവും ചൂഷണവുമാണ് നേരിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തസ്തികയില്‍ വ്യക്തത വരുത്തുകയും ശമ്പള സ്കെയില്‍ നിര്‍ണയിച്ച് സര്‍വ്വീസ് ചട്ടങ്ങള്‍ നടപ്പാക്കണമെന്നുമാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം. 40 ദിവസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ പിപിഇ കിറ്റിനുള്ളില്‍ നിന്ന് പ്രതിഷേധിച്ചുള്ള വീഡിയോക്കൊടുവിലാണ് വേതനം 42,000 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ശമ്പളം ലഭിച്ചില്ല. ഈ പ്രശ്‌നത്തിനാണ് ഇതോടെ അവസാനം ഉണ്ടായിരിക്കുന്നത്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
തിരുവനന്തപുരം: കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. രോഗവ്യാപനം തടയാന്‍ നാം കഠിന ശ്രമം നടത്തുകയാണ്. ഈ ഘട്ടത്തില്‍ രോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന ചിലരുമുണ്ട്. രോഗത്തെ അതിന്‍റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല. സ്ഥിതി വഷളാക്കുവാന്‍ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നില്‍ നിസ്സഹായരായിരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. അതിന്‍റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം. ഇപ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം വലിയതോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണനിരക്കും കൂടും. ഇതൊഴിവാക്കാന്‍ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. പ്രവര്‍ത്തനം പിറകോട്ടുള്ള വാര്‍ഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവര്‍ത്തനസജ്ജമാക്കണം. Please like and share Starvision…
ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ ‘അയ്യപ്പനും കോശിയും’ തെലുങ്കിലെത്തുമ്പോള്‍ ബിജു മേനോന്‍ ചെയ്ത കഥാപാത്രമായി പവന്‍ കല്യാണ്‍ എത്തും. ടോളിവുഡ് സൂപ്പര്‍താരമായ പവന്‍ കല്യാണിന്റെ ജന്മദിനമായ സെപ്തംബര്‍ 2ന് ചിത്രം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനാകാന്‍ തമിഴ് താരം വിജയ് സേതുപതിയെ സമീപിച്ചെന്നുമറിയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. തെലുഗു 360, എന്ന മാധ്യമമാണ് റീമേക്ക് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തില്‍ നമ്മളെ വിട്ടു പിരിഞ്ഞ സംവിധായകൻ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും തെലുങ്കില്‍ ഒരുക്കുന്നത് വെങ്കി അട്ടല്ലൂരിയാണ്. തോലി പ്രേമ, രംഗ് ദേ എന്നീ സിനിമകളുടെ സംവിധായകനാണ് വെങ്കി. ഹാരിക ഹസൈനും സംവിധായകന്‍ ത്രിവിക്രമും സിനിമയുടെ നിര്‍മ്മാണത്തിലുണ്ടാകും. അല വൈകുണ്ഠപുരമുലു നിര്‍മ്മിച്ച സൂര്യദേവരാ നാഗ വംശിയാണ് തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരുന്നത്. ബോളിവുഡില്‍ ജോണ്‍ എബ്രഹാമാണ് റീമേക്ക് അവകാശം വാങ്ങിയിരുന്നത്. Please like and share Starvision News FB page…
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എംപിയും കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍. ഫേസ്ബുക്കിന്റെ തെറ്റായ നടപടി ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പാനല്‍ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ച തീരുമാനത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അജണ്ടയെക്കുറിച്ച് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെ നടപടി സ്വീകരിക്കാന്‍ ചെയര്‍മാനായ ശശി തരൂരിന് അധികാരമില്ലെന്നായിരുന്നു ദുബെയുടെ ആരോപണം. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X ഫെയ്‌സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ പാനല്‍ യോഗം വിളിക്കാനുള്ള തീരുമാനത്തെ അവഹേളിക്കുന്ന തരത്തിലാണ് ദുബെ പരാമര്‍ശങ്ങള്‍ നടത്തിയത്, നിഷികാന്ത് ദുബെയുടെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ തന്റെ പദവിയെ മാത്രമല്ല പൊതുതാല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥാപനത്തിനാണ് അപമാനമുണ്ടാക്കിയിരിക്കുന്നതെന്നും തരൂര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ദുബെയ്‌ക്കെതിരെ ആവശ്യമായ നടപടികള്‍…
രാജമല ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സഹായം നല്‍കും. രാജമല ദുരന്തത്തില്‍ ഇതുവരെ മരണം സ്ഥിരീകരിച്ചത് 62 പേരുടേതാണ്. ഒമ്പത് വയസ്സുള്ള ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് ഇത്. പെട്ടിമുടിയില്‍ ഇനിയും തിരിച്ചല്‍ തുടരും. ഓഗസ്റ്റ് ഏഴിനായിരുന്നു പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികള്‍ താമസിച്ച നാല് ലയങ്ങള്‍ പൂര്‍ണമായി മണ്ണിനടിയില്‍ പെട്ടത്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
അലനല്ലൂര്‍: പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറയിലും തെങ്കരയിലും കോവിഡ് രോഗികളുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. യുവാക്കളുടെ കൂട്ടായ്മ എന്ന പേരില്‍ റസീപ്റ്റ് അടിച്ച് ഫണ്ട് ശേഖരണം നടത്തി തട്ടിപ്പ് നടത്തുന്ന എറണാകുളം സ്വദേശി ജോസ് പിടിയിലായത്. പല വ്യാജ പേരുകളിലും തിരിച്ചറിയൽ കാര്‍ഡ് അടിച്ചാണ് ഇയാള്‍ പിരിവ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തെങ്കര വെള്ളാരംകുന്ന് ഭാഗത്തും, തച്ചമ്പാറ ഭാഗത്തും കൊറോണ ബാധിതർക്ക് ഭക്ഷണം നൽകാൻ എന്ന പേരിൽ സമാന രീതിയിൽ തട്ടിപ്പ് നടന്നിരുന്നു. തട്ടിപ്പ് വിവരം സോഷ്യൽ മീഡിയയിലും പത്രങ്ങളിലും വന്നിരുന്നു. ഇന്ന് അലനല്ലൂരിൽ ഇതേ രീതിയിൽ പിരിവ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നവോദയ വഴങ്ങല്ലിയുടെ യുവാക്കള്‍ ചേര്‍ന്ന് തടഞ്ഞു വെക്കുകയും നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. എസ് ഐ അനില്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് എത്തി ജോസിനെ ചോദ്യം ചെയ്യുകയാണുമുണ്ടായത്. പരിസരപ്രദേശങ്ങളില്‍ മുഴുവന്‍ ഇയാള്‍ പിരിവ് നടത്തി തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രമുഖ പത്രങ്ങളുടെ വ്യാജ ഐഡന്റിറ്റി കാർഡ്.…
2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. (സര്‍ക്കുലര്‍ നം. 05/2020) കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് നാളിതുവരെ ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും, കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കില്‍ ബോണസ് ഈ വര്‍ഷവും അനുവദിച്ച് അത് ഓണത്തിന് മുന്‍പായി വിതരണം ചെയ്യണമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നും ബോണസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന പക്ഷം സംസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണവിധേയമായതിനു ശേഷം ചര്‍ച്ചകള്‍ നടത്തി തീരുമാനം കൈക്കൊള്ളും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കുലര്‍ പ്രകാരമുള്ള നടപടി സ്വീകരിച്ച് വിവരം ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍മാരെ / ബോണസ് നിയപ്രകാരമുള്ള അതോറിറ്റിയെ (1965 -ലെ ബോണസ് കൊടുക്കല്‍ നിയമപ്രകാരമുള്ള എല്ലാ അനുരഞ്ജന ഉദേ്യാഗസ്ഥരെയും) അറിയിക്കണം. Please like…
കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേഴ്സ് ഒടിടി റിലീസല്ല; ഏഷ്യാനെറ്റില്‍ പ്രീമിയറിനൊരുങ്ങി ടൊവിനോ ചിത്രം
തിരുവനന്തപുരം: ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഏഷ്യാനെറ്റില്‍ പ്രീമിയറിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് ആദ്യവാരം റിലീസ് നിശ്ചയിച്ചിരുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് മാറ്റിയ ആദ്യമലയാള ചിത്രമായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. ഡയറക്ട് ഒടിടി റിലീസുകളെ എതിര്‍ത്തിരുന്ന തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ആന്റോ ജോസഫിന്റെ സിനിമയ്ക്ക് ഇളവനുവദിക്കുന്നതായി പിന്നാലെ പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയാകും ചിത്രമെത്തുക. ഓണച്ചിത്രമായി ഏഷ്യാനെറ്റില്‍ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് റിലീസ് ചെയ്യുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോ ബേബിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് റോഡ് മുവീയാണ്. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ജോജു ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ…
അബുദാബി: 2020 ൻറെ ആദ്യ പാദത്തിൽ യുഎഇയുടെ ഗ്രോസ്സ് ഡൊമസ്റ്റിക് പ്രോഡക്ട്, ജിഡിപിയുടെ സ്ഥിരമൂല്യം 368.52 ബില്യൺ ഡോളറിലെത്തി. എണ്ണ ഇതര ഉൽപന്നങ്ങൾക്ക് AED 252 ബില്യൺ ഉൾപ്പെടെയാണിത്. അതിനാൽ ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി, എഫ്‌സിഎസ്‌എയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇതു വരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോഡ് നിലയായ 2019 ലെ നാലാം പാദത്തിലെ റെക്കോഡ് നിലനിർത്തിയിട്ടുണ്ട്. നിലവിലെ വിലകളിൽ യുഎഇയുടെ ജിഡിപി 2020 ന്റെ ആദ്യ പാദത്തിൽ AED362.8 ബില്യൺ ആണ്. ഇതിൽ എണ്ണ ഇതര ഉൽപന്നങ്ങളുടെ AED282.61 ബില്യൺ ഉൾപ്പെടുന്നു. എക്‌സ്‌ട്രാക്റ്റീവ് വ്യവസായങ്ങളായ എണ്ണ, വാതകം ഉൾപ്പെടെയുള്ളവയുടെ സ്ഥിരമൂല്യം രാജ്യത്തിന്റെ മൊത്തം ഉത്പാദനാടിസ്ഥാനത്തിൽ, 2020 ന്റെ ആദ്യ പാദത്തിൽ 3.3 ശതമാനം വർധിച്ച് AED116.574 ബില്യണിലെത്തി. ഇത് 2019 ൽ ഈ കാലയളവിൽ ഇത് 112.82 ബില്യൺ ഡോളറായിരുന്നു. എണ്ണമേഖല ഒഴികെയുള്ള ധനകാര്യേതര മേഖലയുടെ ജിഡിപി 2020 ന്റെ ആദ്യ പാദത്തിൽ 54.6 ശതമാനം സംഭാവനയോടെ സ്ഥിര മൂല്യത്തിൽ…
