Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു                              …

Read More

ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസിൽ നിലപാടിൽ ഉറച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ദയ യാചിക്കില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു.പുനഃപരിശോധനാ ഹർജി നൽകാൻ സാവകാശം വേണമെന്നും കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവയ്ക്കണമെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഇത് നിരാകരിച്ചു. എല്ലാത്തിനും ലക്ഷ്മണ രേഖയുണ്ടെന്നും പ്രശാന്ത് ഭൂഷൺ അത് ലംഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് മുൻ കൂട്ടി തയ്യാറാക്കിയ പ്രസ്താവന പ്രശാന്ത് ഭൂഷൺ കോടതിയിൽ വായിച്ചു.                                          Please like and share Starvision News FB page – www.facebook.com/StarvisionMal/                              …

Read More

കൊച്ചി • വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാബ കോടതിയില്‍ കീഴടങ്ങി. നഷ്ടപരിഹാര തുകയായ 11 ലക്ഷം കോടതിയില്‍ കെട്ടി വച്ചെങ്കിലും കോടതി പിരിയുന്നത് വരെ കോടതിമുറിയില്‍ നില്‍ക്കാനും കോടതി ഉത്തരവിട്ടു. കോടതി നിര്‍ദ്ദേശിച്ചിരുന്ന സമയത്തിനകം പണമടയ്ക്കാത്തതിന് ഇന്നലെ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നലെയായിരുന്നു പണമടയ്ക്കേണ്ട അവസാന ദിവസം. പറഞ്ഞ സമയത്ത് പണമടയ്ക്കാത്തതിന് ശിക്ഷയെന്ന നിലയില്‍ മൂന്ന് മണിവരെ കോടതിയില്‍ നില്പ് ശിക്ഷ നല്‍കിയത്.എളമക്കര സ്വദേശി​ സാദി​ഖി​ന് 11ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. ഈ കേസില്‍ കോടതി മൂന്ന് മാസം തടവും 11 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക അടച്ചാല്‍ അത് പരാതി കാരന് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി അധികതടവ് അനുഭവിക്കാനും വിധിയില്‍ ഉണ്ട്. ഈ വിധിക്കെതിരെ റിസബാബ അപ്പീല്‍ നല്‍കുകയും ശിക്ഷ 11 ലക്ഷം പിഴമാത്രം ആക്കുകയും ചെയ്തു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കാനും ഉത്തരവിട്ടു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും…

Read More

ഹ്യൂസ്റ്റൺ :വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്കയിലെ ഇരുനേതൃത്വത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കമ്മിറ്റികൾ യൂണിഫൈഡ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചുവെന്ന രീതിയിൽ വരുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും അമേരിക്ക റീജിയനിൽ നിന്നും പുറത്താക്കപ്പെട്ട പി സി മാത്യുയുൾപ്പെടെ യുള്ള ആറുപേർ ഡാളസ് കേന്ദമാക്കി പ്രവർത്തിക്കുന്ന ഒരു വിഘടിത വിഭാഗവുമായി ചേർന്ന് നടത്തുന്ന വ്യാജ പ്രചാരണം ആണെന്നും അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു. വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പേരുകൾ അവരുടെ അറിവോ സമ്മതമോ ഇല്ലാത് ദുരുപയോഗം ചെയുന്നത് അവരെ പൊതുസമൂഹത്തിൻറെ മുൻപിൽ അപകീർത്തി പ്പെടുത്തുവാൻ സംഘടനയിൽനിന്നും പുറത്താക്കിയ പി സി മാത്യു മനഃപൂർവ്വും ശ്രമിക്കുകയാണെന്നും അതിന് ഇനിയും തുടർന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകും . വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാക്കളായ ആൻഡ്രൂ പാപ്പച്ചൻ , അലക്സ്‌ വിളനിലും കോശി ,ഡോ ജോർജ്ജ് ജേക്കബ് എന്നിവർ പിന്തുണ അറിയിചച്ചെന്നും ജേക്കബ് കുടശ്ശനാട് (ഹൂസ്റ്റൺ), ജോൺ തോമസ് (സോമൻ) (ന്യൂ ജേഴ്സി)…

Read More

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷൻ വാങ്ങിയതുമായി ബന്ധപ്പെട്ട് പദ്ധതി സി.ഇ.ഒ യു.വി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് പദ്ധതി പ്രകാരം വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിന് കരാർ നൽകിയതു മുതൽ എല്ലാ ഇടപാടുകളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. പദ്ധതി നടത്തിപ്പുകാരായ യൂണിടാക് ഉടമകളുടെ മൊഴിയിലും ക്രമക്കേടുകളും അനധികൃത ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമാകുന്നുണ്ട്. സ്വപ്നയ്ക്കുള്ള പ്രതിഫലത്തിൻ്റെ ഒരു പങ്ക് സന്ദീപിൻ്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതിൻ്റെ രേഖകളും ഇവർ ഇ.ഡിക്ക് നൽകിയിട്ടുണ്ട്. യു. എ. ഇ കോൺസലേറ്റിലെ ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന് പണം നൽകിയതിൻ്റെ വിശദാംശങ്ങളുംഇക്കൂട്ടത്തിലുണ്ട്. യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ്ക്രസൻ്റുമായി ലൈഫ്മിഷൻ സി.ഇ.ഒ. യു.വി.ജോസ് കരാർ ഒപ്പുവച്ചത് മറ്റാരുടെയോ നിർദ്ദേശപ്രകാരമാണെന്നാണ് ഇ.ഡി കരുതുന്നത്. ജോസിനെ ചോദ്യം ചെയ്താൽ മാത്രമേ ഇതിൻ്റെ വിശദാംശങ്ങൾ ലഭ്യമാകൂ. ഇത് സംബന്ധിച്ച എല്ലാ ഫയലുകളും ഹാജരാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.  …

Read More

പാലക്കാട് കാവശേരിയിൽ പ്രവാസി വ്യവസായിക്ക് ചുമട്ടു തൊഴിലാളികളുടെ മർദനം. കഴനി ചുങ്കത്തെ എഡി അസോസിയേറ്റ്‌സ് ഉടമ ദീപക്കിനാണ് മർദനമേറ്റത്. സിഐടിയു, ഐഎൻടിയുസി പ്രവർത്തകരാണ് മർദിച്ചത്.കഴിഞ്ഞ ദിവസം പൊള്ളാച്ചിയിൽ നിന്ന് സ്ഥാപനത്തിലേക്ക് പൈപ്പും ഷീറ്റുകളും മറ്റും എത്തിച്ചിരുന്നു. ഇത് ഇറക്കുന്നതിനായി ചുമട്ടു തൊഴിലാളികളുമായി ബന്ധപ്പെട്ടു. എന്നാൽ അഞ്ച് മണി കഴിഞ്ഞ് ജോലി ചെയ്യില്ലെന്നാണ് അവർ അറിയിച്ചതെന്ന് ദീപക് പറഞ്ഞു. ഉടൻ മടങ്ങണമെന്ന് ലോറി ഡ്രൈവർ ആവശ്യപ്പെട്ടതുകൊണ്ട് തങ്ങൾ തന്നെ ലോഡ് ഇറക്കിയെന്നും ദീപക് വ്യക്തമാക്കി.പിറ്റേദിവസം തൊഴിലാളികൾ സംഘടിച്ചെത്തി നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് മർദനമെന്നും ദീപക്ക് കൂട്ടിച്ചേർത്തു. സംഭവത്തിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ ദീപക് പരാതി നൽകി.                                       Please like and share Starvision News FB page – www.facebook.com/StarvisionMal/  …

Read More

കോഴിക്കോട് : പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ മത്സ്യവിൽപനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. വ്യാഴാഴ്ച രാവിലെ എസ്.ടി.യു.-സി.ഐ.ടി.യു പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്.ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.അതേ സമയം, കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സംഘർഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കണം. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍. ഇന്ന് വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ വഴിയായിരിക്കും യോഗം. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. കോടതിയിൽ കേസ് നിലനിൽക്കെ വിമാനത്താവളം ഏറ്റെടുത്ത നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിച്ച തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയിൽ ഉന്നയിക്കുക. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കൊവിഡിനെ തുടർന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.ടെൻഡറിന് അനുസരിച്ചുളള നടപടികൾ നിയമപരമായി…

Read More

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അന്‍പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണം എന്ന് രമേശ്‌ചെന്നിത്തല . വിമാനത്താവളം സംസ്ഥാനത്തിന്റെ സ്വത്താണ്. ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്.കോവിഡിന്റെ മറവില്‍ കണ്ണായ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് നല്‍കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണ് എന്നും ചെന്നിത്തല പറഞ്ഞു Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

ചെന്നൈ : വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം ദീപാവലിക്കോ അടുത്തവർഷം പൊങ്കലിനോ റിലീസായി തീയേറ്ററുകളിലെത്തും. ദളപതി 65 സംവിധാനം ചെയ്യുന്നത് മുരുഗദോസ് ആണ്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തുപ്പാക്കി, കത്തി, സർക്കാർ എന്നീ ചിത്രങ്ങൾക്കു ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്ന നാലാം ചിത്രം കൂടിയാണ് ഇത്. ആദ്യ രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായങ്ങൾ നേടി വൻ വിജയമായിരുന്നു എങ്കിലും സർക്കാർ സാമ്പത്തിക വിജയമായിരുന്നെങ്കിലും എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. തിരക്കഥയിലെ പോരായ്മകൾ തന്നെയാണ് ഇതിനു കാരണമെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ ദളപതി 65 തിരക്കഥ രചിക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ് മുരുകദോസ്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതിന് വേണ്ടി തമിഴ് സിനിമയിലെ പഴയ പുലിയെ…

Read More