- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
Author: News Desk
മനാമ: കോവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഫ്രൻറ്സ് സോഷ്യൽ അസോസിയേഷനും യൂത്ത് ഇന്ത്യ ബഹ്‌റൈനും കേരളത്തിലെ ജനസേവന രംഗത്ത് പ്രവർത്തിക്കുന്ന പീപ്പ്ൾസ് ഫൗണ്ടേഷനുമായി കൈകോർക്കുന്നു. മരണപ്പെട്ട പ്രവാസി കുടുബത്തിന് വരുമാനമില്ലെങ്കിൽ സ്വയം തൊഴിൽ കണ്ടെത്താനുള്ള ധനസഹായം, വീട് നിർമാണത്തിനുള്ള സഹായം, മക്കളുടെ പഠനത്തിന് സ്കോളർഷിപ് തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനായി ബഹ്‌റൈനിലുള്ള മനുഷ്യസ്നേഹികളുമായി കൈകോർത്തുകൊണ്ടുള്ള കാമ്പയിനാണിത്. ‘തണലൊരുക്കാം ആശ്വാസമേകാം ‘ ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ സ്ഥലത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും തുടര്‍ന്ന തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കൗശിക, ശിവരഞ്ജിനി, മുത്തുലക്ഷ്മി എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. ഇനി അഞ്ച് പേരെ കൂടി കണ്ടെത്തുവാനുണ്ട്. പൂതക്കുഴിയില്‍ നിന്ന് വീണ്ടും 10 കിലോമീറ്ററോളം അകലെ നിബിഡ വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പുഴയോരത്ത് തങ്ങിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹംാമണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് മറ്റു രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു ഇന്ന് പ്രധാനമായും തിരച്ചില്‍. ഇതിനിടെ, ഇവിടെ പുലിയെ കണ്ടത് തിരച്ചില്‍ പ്രവര്‍ത്തനം സാവധാനത്തിലായിരുന്നു.
ഐടി സ്ഥിരംസമിതി അധ്യക്ഷന്‍ സ്ഥാനത്തുനിന്നു ശശി തരൂരിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ചു. സമിതിയിലെ തരൂരിന്റെ കാലാവധി സംബന്ധിച്ച് തര്‍ക്കമുണ്ടെന്നും വിദേശ ഉച്ചാരണത്തില്‍ ഇംഗ്ലിഷ് സംസാരിക്കുന്നത് പാര്‍ലമെന്ററി സ്ഥാപനങ്ങളെ അവഗണിക്കാന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും കത്തില്‍ ദുബെ പറഞ്ഞു. വിഷയത്തില്‍ ദുബെയും തരൂരും നേരത്തെ അവകാശ ലംഘന നോട്ടിസ് നല്‍കിയിരുന്നു. ചെയര്‍മാനെന്ന നിലയില്‍ തനിക്കും പാര്‍ലമെന്ററി സമിതിക്കും പാര്‍ലമെന്റിനും അപമാനകരമായ പരാമര്‍ശങ്ങള്‍ ദുബെ നടത്തിയതായി സ്പീക്കര്‍ക്കു നല്‍കിയ കത്തില്‍ തരൂര്‍ പറഞ്ഞു. പിന്നാലെ, തരൂരിനും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കുമെതിരെ ദുബെയും അവകാശലംഘന നോട്ടിസ് നല്‍കിയിരുന്നു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡും വിഷയത്തില്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ആരോപണങ്ങള്‍ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ…
നാട്ടിലേക്ക് മടങ്ങുന്ന നിരാലംബരായ പ്രവാസികൾക്ക് ‘ഹോപ്പ് ബഹ്‌റൈൻ’ (പ്രതീക്ഷ) ഗൾഫ് കിറ്റുകൾ കൈമാറി. ഈ കോവിഡ് കാലത്ത് സമ്മാനങ്ങൾ അടങ്ങിയ പ്രതീക്ഷയുടെ കിറ്റ് ബുദ്ധിമുട്ടനുഭവയ്ക്കുന്ന ഇവർക്ക് ഒരു ചെറിയൊരാശ്വാസം നൽകുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പ്രതീക്ഷയുടെ ഗൾഫ് കിറ്റുമായി യാത്രയായത് ആറ് പേരാണെന്നു ഹോപ് ബഹ്‌റൈൻ അറിയിച്ചു. അഞ്ചു മാസത്തിലധികമായി ശമ്പളം ലഭിക്കാത്തതുമൂലം കുടുംബമായി കഴിയുവാൻ ഒരു നിർവഹവുമില്ലാതിരുന്ന ആലപ്പുഴ സ്വദേശി തന്റെ ഭാര്യയെ നാട്ടിലേക്ക് അയയ്ക്കുവാൻ ഹോപ്പിനോട് സഹായം അഭ്യർഥിച്ചിരുന്നു. ഒൻപതും, നാലും വയസ്സുള്ള ഇവരുടെ രണ്ടു കുട്ടികൾ നാട്ടിലാണ്. കൊറോണയുടെ തുടക്കത്തിൽ തന്നെ ഭാര്യയുടെ ജോലിയും നഷ്ടപ്പെട്ടിരുന്നതിനാൽ, ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന ഇവരുടെ അവസ്ഥ മനസിലാക്കിയ ഹോപ്പ്, കഴിഞ്ഞമാസങ്ങളിലായി രണ്ടു തവണ ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകിയിരുന്നു. ഇപ്പോൾ നാട്ടിലേയ്ക്ക് വെറും കൈയോടെ യാത്രയാവുമ്പോൾ മക്കൾക്ക് സമ്മാനങ്ങളടങ്ങിയ ഹോപ്പിന്റെ ഗൾഫ് കിറ്റും, യാത്രാചിലവിനു പോലും പണമില്ലാത്തതിരുന്നതിനാൽ യാത്രാചിലവിലേയ്ക്കായി RS 15,000/- യും നൽകി. കൂടാതെ ഹോപ്പിന്റെ ഇടപെടലിൽ യാത്രയ്ക്കാവശ്യമായ ടിക്കറ്റും അറേഞ്ച്…
മനാമ: ബഹറിനിൽ ഒരു ദശലക്ഷത്തിലധികം കോവിഡ് -19 പിസിആർ ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘ട്രേസ്, ടെസ്റ്റ്, ട്രീറ്റ്’ എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഈ നാഴികക്കല്ല് പിന്നിടാൻ ബഹ്റൈന് സാധിച്ചതെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽസാലെ വ്യക്തമാക്കി. രാജ്യത്തുള്ള 67.5 ശതമാനം പേരിലും പരിശോധനകൾ പൂർത്തീകരിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ പരിശോധനയ്ക്കു വിധേയരായവരുടെ എണ്ണം 10,00,787 ആണ്. പരിശോധന നടത്തിയവരിൽ 4.8 ശതമാനം പേർക്കു മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ബഹറിനിൽ കോവിഡ് സ്‌ഥിരീകരിച്ചവരിൽ 92.2 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവർത്തകരുടെയും സമർപ്പിത പരിശ്രമത്തിലൂടെയാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനായതെന്നു ആരോഗ്യമന്ത്രി പറഞ്ഞു. ബഹറിനിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 47,950 ആണ്. പുതുതായി 369 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. പുതുതായി രോഗം ഭേദമായവർ 357 പേരാണ്. ഇതോടെ മൊത്തം രോഗമുക്തി 44,278 ആയി ഉയർന്നു. ആകെ മരണം 179 ആണ്.
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. വിമാനത്താവളം വിട്ടുനല്‍കേണ്ടതില്ലെന്ന് യോഗത്തില്‍ പൊതു വികാരം ഉയര്‍ന്നു. കേസില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവത്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു Please like and share Starvision News FB page – www.facebook.com/StarvisionMal/ …
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെ അനുകൂലിച്ച് ശശി തരൂര്‍ എം.പി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തെ ചരിത്രത്തിനും നിലയ്ക്കും സാധ്യതകൾക്കും ഉപകാരപ്രദമാകുന്നതരത്തിൽ ഒന്നാംതരം വിമാനത്താവളമാണ് ജനങ്ങൾക്ക് വേണ്ടത്. ഈ സാഹചര്യത്തിൽ, തീരുമാനം, എത്ര വിവാദപരമാണെങ്കിലും, നമ്മൾ അനുഭവിച്ച വലിയ കാലതാമസത്തേക്കാൾ നല്ലതാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് നൽകുക മാത്രമാണ് വികസനം സാധ്യമാകാൻ ഏകപോംവഴി. ഏതു കമ്പനിയായാലും ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും എടിസി, സുരക്ഷ, കസ്റ്റംസ്, ഇമിഗ്രേഷൻ എന്നിവയുടെ ഉത്തരവാദിത്തം ഇപ്പോഴും സർക്കാർ ഏജൻസികളിൽ നിലനിൽക്കുന്നു.”- ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ …
മനാമ: മറ്റു രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്കെത്തുന്ന യാത്രക്കാർക്ക് കോവിഡ് -19 ന്റെ വ്യാപനം ലഘൂകരിക്കാനുള്ള മുൻകരുതൽ നടപടികളിൽ ഇളവ് അനുവദിച്ചു. ബഹ്റൈനിലേക്കെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയാൽ അവർക്കു 10 ദിവസത്തെ ഹോം ക്വാറന്റീനിൽ കഴിയേണ്ടതിന്റെ ആവശ്യമില്ല. എന്നാൽ 10 ദിവസം കഴിഞ്ഞ് ഇവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. സുപ്രീം ആരോഗ്യ കൗൺസിൽ ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ദേശീയ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ യാത്രക്കാരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. പരിശോധനയ്ക്കുള്ള തുക യാത്രക്കാർ സ്വയം വഹിക്കണം. യാത്രക്കാർ രണ്ടു കോവിഡ് ടെസ്റ്റുകളാണ് നടത്തേണ്ടത്. ടാസ്ക്ഫോഴ്സ് സമർപ്പിച്ച കോവിഡ് -19 ആനുകാലിക പുനരവലോകന റിപ്പോർട്ട് പരിഗണിച്ചതിനെത്തുടർന്ന്, കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ…
കൊച്ചി: സുരേഷ്‌ഗോപി ചിത്രം കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് കോടതി സ്ഥിരപ്പെടുത്തി. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.തിരക്കഥ കോപ്പയടിച്ചെന്ന് ആരോപിച്ച് സംവിധായകൻ ജിനു എബ്രഹാം സമർപ്പിച്ച പരാതിയിൽ വിധി പറയുകയായിരുന്നു കോടതി. ഷാജി കൈലാസ് നിർമ്മിച്ച് പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ അണിയറക്കാർ ഫയൽ ചെയ്ത കേസിലാണ് നടപടി. ഈ സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link…
ചരിത്രത്തിൽ ഒത്തിരി അടയാളങ്ങൾ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. 1944 ൽ മുംബൈയിൽ ആയിരുന്നു രാജീവ് ഗാന്ധിയുട ജനനം.ഇന്ത്യയിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. ഇന്ദിരാഗാന്ദിയുടെ മരണ ശേഷം നാൽപ്പതാമത്തെ വയസ്സിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി ബിരുദ പഠനം നടത്തിയതിനു ശേഷം ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായി ഔദ്യേഗിക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് ആദ്യകാല ഘട്ടത്തിൽ രാഷ്ട്രീയത്തിൽ തീരെ താൽപര്യമില്ലായിരുന്നു.എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണം പൊതുരംഗത്തേക്ക് കടന്നു വരാൻ രാജീവ് ഗാനധിയെ നിർബന്ധിതനാക്കി. ഇന്ദിര ഗാന്ധിയുടെ മരണത്തോടെ കോൺഗ്രസ്സ് അദ്ധ്യക്ഷനായ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. 1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെന്‍റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയത്. 491 ലോകസഭ മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസ്സിന് 404 സീറ്റുകൾ നേടാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. ഒട്ടനവദി…
