- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
Author: News Desk
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം. വിദേശ നാണ്യ വിനിമയ ചട്ടലംഘനം നടത്തിയതിനാണ് അന്വേഷണം. ധനകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. കേന്ദ്രത്തിന്റെ അന്വേഷണത്തിനൊപ്പം എൻ.ഐ .എ യും അന്വേഷണം നടത്തും. കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് നടപടി. അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
നാഗർകോവിൽ : ചിങ്ങം പിറന്നാൾ ഓണഘോഷം അവസാനിക്കുന്നവരെ മലയാളികൾ എത്തുന്ന ഒരു പ്രദേശമാണ് തോവാള . എന്നാൽ കൊവിഡ് വ്യാപനം മൂലം ഇത്തവണ പൂക്കൾ കൃഷിക്കാർക്കും കച്ചവടക്കാർക്കും വൻ തിരിച്ചടിയായി. പ്രതീക്ഷിച്ചതുപോലെ ചിങ്ങം പിറന്നിട്ടും പൂക്കൾ വാങ്ങാൻ മലയാളികൾ തോവളയിൽ എത്തിയില്ല. പ്രതീക്ഷ കൈവിടാതെ മലയാളികളുടെ വരും കാത്തിരിക്കുകയാണ് തോവാളഗ്രാമം പൂക്കൾ വ്യാപരികളും. തമിഴ്നാട്ടിലെ കോവിഡ് വ്യാപനം ഏതാനും മാസങ്ങളായി തോവാളയിലെ പൂക്കൾ കച്ചവടത്തെ ഇല്ലാതാക്കിയിരിക്കുന്നു. തോവാളയിലെ ഉൾഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാർ കൃഷി ചെയ്തു ജീവിക്കുന്ന വരുമാന മാർഗമാണ് പൂക്കൾ കൃഷി. തുച്ഛമായ വരുമാനമാണ് ചന്തയിൽ എത്തിയാലും ഇവർക്ക് ലഭിക്കുന്നതെന്നും കൃഷിക്കാർ പറയുന്നു. അതേസമയം വിനായക ചതുർത്ഥിയും മറ്റു വിശേഷങ്ങളും കാരണം പതിവുപോലെ ഉത്രാടനാളായ വെള്ളിയാഴ്ച തോവാളച്ചന്തയിൽ വിവിധസ്ഥലങ്ങളിൽ നിന്നു പൂക്കളെത്തി. സേലം ,ഊട്ടി ,ബെംഗളൂരു, സത്യമംഗലം എന്നി ഭാഗങ്ങളിൽ നിന്നു പൂക്കൾ എത്തിയെങ്കിലും പ്രതീക്ഷിച്ചതുപോലെയുള്ള കച്ചവടം നടന്നില്ല. പ്രദേശിക കച്ചവടക്കാർ കൂടുതൽ പൂക്കൾ വാങ്ങി ഓണക്കച്ചവടം ശ്രമിച്ചുവെങ്കിലും പൂക്കൾക്ക് പതിവുപോലെ വിലയും…
കൊല്ലം: വിവാദമായ ഉത്രാ വധക്കേസിൽ പ്രതിയായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അടൂരുള്ള വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിരുന്നു. ഇവരെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
മനാമ: ബഹറിനിലെ ഇൻഡ്യക്കാർക്കായി ഏറെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി പി.കെ ചൗധരി മൂന്നര വർഷത്തെ ബഹ്‌റൈനിലെ സേവനങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. ഇദ്ദേഹത്തിനെ ഇന്ത്യൻ ക്ലബ് ഭാരവാഹികൾ ആദരിച്ചു. https://youtu.be/IGVIicqsQsc Follow our Social Media Platforms: Twitter: twitter.com/StarvisionMal Facebook: facebook.com/StarvisionMal Instagram: instagram.com/starvisionmal/ Starvision News Malayalam Whatsapp group link: chat.whatsapp.com/KTsrRfgm6MxIG71y6rYB8X
കോഴിക്കോട് : ഓണത്തിന് സപ്ലൈക്കോയിലൂടെ വിതരണം ചെയ്യാൻ കൊണ്ടുവന്ന ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ കണ്ടെത്തൽ. കോഴിക്കോട് കൊയിലാണ്ടിയിൽ വച്ച് പാക്കിംഗ് നടത്തുകയായിരുന്ന ശർക്കര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയത്.പ്രാഥമിക റിപ്പോർട്ടിൽ മായം കലർന്നതായി കണ്ടെതിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അവസാന ഘട്ട സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇത്തരത്തിൽ മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ വലിയ അപകടം ഉണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
ജമ്മു കാശ്മീരില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ സ്വയം വെടിവെച്ചു ജീവനൊടുക്കി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്നാണ് സംഭവം. ജാവാന്‍ തന്റെ സര്‍വീസ് ആയുധം ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികനെ മറ്റു സൈനികര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏരിയ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X 39 രാഷ്ട്ര റൈഫിൾസിനൊപ്പം സേവനമനുഷ്ഠിക്കുകയായിരുന്നു. ഇവർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഓണക്കാലത്തെ മദ്യകച്ചടവടം കൊഴുപ്പിക്കാന്‍ ബെവ്കോ; മൊബൈല്‍ ആപ്പ് വഴി ബുക്കിംഗിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം: ഓണക്കാലത്തെ മദ്യകച്ചടവടം കൊഴുപ്പിക്കാന്‍ ബെവ്കോ നടപടി തുടങ്ങി. മൊബൈല്‍ ആപ്പ് വഴി ബുക്കിംഗിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ബാറുകളെ സഹായിക്കുന്ന ബെവ്ക്യൂ ആപ്പ് പിന്‍വലിക്കണമെന്ന് ബെവ്കോയിലെ ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. ഓണക്കാലത്ത് സംസ്ഥാനത്തെ പ്രതിദിന ശരാശരി മദ്യവില്‍പ്പന ഇരട്ടിയായിലേറെ കടക്കാറുണ്ട്. ബെവ്കോയുടെ വില്‍പ്പന ഓരോ വര്‍ഷവും റെക്കോഡ് സൃഷ്ടിക്കാറുമുണ്ട്. എന്നാല്‍ മദ്യവില്‍പ്പനക്കുള്ള ബുക്കിംഗും മൊബൈല്‍ ആപ്പ് വഴിയായതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ബെവ്ക്യൂ ആപ്പ് വഴിയുള്ള ബുക്കിംഗില്‍ ഭൂരിഭാഗവും ബാറുകളിലേക്കാണ്. പ്രതിദിനം ശരാശരി 400 ടോക്കണുകള്‍ ലഭിക്കേണ്ട സ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകളില്‍ കിട്ടുന്നത് 150 ല്‍ താഴെ ടോക്കണുകള്‍ മാത്രമാണ്. ബെവ്ക്യൂ ആപ്പ് വഴി നാല് ദിവസത്തിലൊരിക്കല്‍ മാത്രമേ ബുക്കിംഗ് അനുവദിക്കുകയുള്ളൂ. എന്നാല്‍ ഓണക്കാലം എത്തിയതോടെ നിയന്ത്രണം ഒഴിവാക്കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ബുക്ക് ചെയ്യാം. ഇതിന്‍റെ ഗുണം ബാറുകള്‍ക്കായിരിക്കുമെന്ന ആക്ഷേപം ശക്തമാവുകയാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്താനും തിരക്ക് കുറക്കാനുമാണ് ബെവ്ക്യൂ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തിയത്.…
കുട്ടനാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞു. സിനിമാ പി.ആർ.ഒ ആയ അയ്മനം സാജൻ സംവിധാനം ചെയ്ത ആൽബം കാവാലം ചുണ്ടൻ
കുട്ടനാട്ടുകാരുടെ സ്വപ്നവും പ്രതീക്ഷയുമായ കാവാലം ചുണ്ടൻ വള്ളത്തെ കുറിച്ച് ഒരു വീഡിയോ ആൽബം പുറത്തിറങ്ങി. കാവാലം ചുണ്ടൻ എന്ന പേരിൽ പുറത്തിറങ്ങിയ ആൽബത്തിൻ്റെ ആശയവും, സംവിധാനവും ,പ്രമുഖ സിനിമാ പി.ആർ.ഒ ആയ അയ്മനം സാജൻ നിർവ്വഹിച്ചു. കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ആൽബം മനോരമ മ്യൂസിക് റിലീസ് ചെയ്തു.ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ആൽബം വലിയ ജനപ്രീതി നേടിക്കഴിഞ്ഞു. ജി.ഹരികൃഷ്ണൻ തമ്പിയാണ് ആൽബത്തിൻ്റെ രചന നിർവ്വഹിച്ചത്.നിരവധി ആൽബങ്ങളിലൂടെ ശ്രദ്ധേയനായ ഗംഗൻ കരിവെള്ളൂർ സംഗീത സംവിധാനം നിർവ്വഹിച്ചു. മുബൈ മലയാളികളുടെ ഇഷ്ട ഗായകരായ രവി നാരായണൽ, ശോഭ പ്രേം മേനോൻ എന്നിവരാണ് ആലാപനം നിർവ്വഹിച്ചത്. 1940-ൽ കാവാലം തൊമ്മച്ചൻ കൊച്ചുപുരയ്ക്കൽ, കൈനകരി അറയ്ക്കൽ കുടുംബത്തിൽ നിന്ന് ഏറ്റെടുത്ത,കാവാലം ചുണ്ടൻവള്ളം, 1954-ൽ നെഹ്രു സമ്മാനിച്ച വെള്ളികപ്പ് ആദ്യമായി നേടി. തുടർന്ന് 1956,58, 60,62- കാലങ്ങളിലും നെഹ്രുട്രോഫി നേടി ചരിത്രം കുറിച്ചു.ഇന്ദിരാഗാന്ധി ട്രോഫി, രാജപ്രമുഖൻ ട്രോഫി, രാജീവ് ഗാന്ധി ട്രോഫി തുടങ്ങിയ കേരളത്തിലെ മികച്ച ട്രോഫികൾ…
മണ്ണാർക്കാട്: തെളിവെടുപ്പിനിടെ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. ഉച്ചയോടെ രക്ഷപ്പെട്ട പ്രതിയെ വൈകിട്ടോടെ പോലീസ് പിടികൂടുകയായിരുന്നു.തത്തേങ്ങലം കരുമ്പൻ ആദിവാസി കോളനിയിലെ സംഘർഷത്തിൽ കോളനി നിവാസിക്ക് വെട്ടേറ്റ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയാണ് തെളിവെടുപ്പിനിടെ രക്ഷപ്പെട്ടത്. കരുമൻ കുന്ന് കോളനിയിലെ മല്ലന്റെ മകൻ കുമാരനാണ് ചാടിപ്പോയത്. ഓഗസ്റ്റ് 18ന് ഉച്ചക്ക് കോളനിയിൽ നടന്ന സംഘർഷത്തിൽ കോളനി നിവാസിയായ രാജന് വെട്ടേറ്റ സംഭവത്തിലാണ് കുമാരനെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് ഇയാളെയും കൂട്ടി പോലീസ് തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇന്ന് എത്തിയപ്പോഴാണ് സംഭവം. വെട്ടാനുപയോഗിച്ച ആയുധത്തിനായി തിരച്ചിൽ നടത്തവേ പ്രതിയായ കുമാരൻ സമീപത്തെ വനത്തിലേക്ക് ഓടി മറയുകയായിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും പിടികിട്ടിയില്ല. ഇതിനിടയിൽ സി.ഐ.എം.കെ സജീവിന് കാലിൽ പരിക്കേറ്റു. പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് തത്തേങ്ങലം ഭാഗത്ത് നിന്ന് തന്നെ പ്രതിയെ പിടികൂടിയത്. മദ്യപാനത്തിനിടെ കുമാരനും രാജനും തമ്മിൽ സംഘർഷമുണ്ടാക്കുകയും രാജന് വെട്ടേൽക്കുകയുമായിരുന്നു. ആഴത്തിൽ വെട്ടേറ്റ രാജൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. രാജന്റെ മൊഴിയുടെ…
