- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
Author: News Desk
തിരുവനതപുരം: യു.എ.ഇ. കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി എന്നും, ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാരണ്ടു എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നും ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ എന്നും അദ്ദേഹം ചോദിച്ചു. കെ.ടി.ജലീൻറെ ഗൺമാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറണ്ടൈന് ശേഷം ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കെ.ടി.ജലീലിനും ഡ്രൈവർക്കും നെഗറ്റീവാണ്. ഗൺമാൻ്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. കെ.ടി.ജലീൽ അടക്കമുള്ളവരോട് കോറണ്ടൈനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. എങ്കിലും ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണ് എന്നും കെ.ടി.ജലീൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
വടക്കാഞ്ചേരി ലൈഫ് പദ്ധതിക്ക് റെഡ് ക്രെസന്‍റിന്‍റെ സഹായം വാങ്ങിയതില്‍ സംസ്ഥാനം ദുരന്ത നിവാരണ നിയമം പാലിച്ചില്ലെന്ന് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍
വടക്കാഞ്ചേരി :ലൈഫ് പദ്ധതിക്ക് റെഡ് ക്രെസന്‍റിന്‍റെ സഹായം വാങ്ങിയതില്‍ സംസ്ഥാനം ദുരന്ത നിവാരണ നിയമം പാലിച്ചില്ലെന്ന് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. വിദേശ സഹായത്തിന് കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥയും മറികടന്നു. സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചോയെന്ന് വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്. സമൂഹത്തിൽ വിവിധ തരത്തിൽ ദുരിതത്തിലായവരാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്. ഈ പദ്ധതിക്കായി വിദേശ സഹായം സ്വീകരിക്കുകയാണെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി നിയമ പ്രകാരം സംസ്ഥാന സർക്കാറുകൾ കേന്ദ്രത്തിൽ നിന്ന് അനുമതി വാങ്ങണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ച പറ്റിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻറ വിലയിരുത്തൽ. ഇന്നലെ വൈകീട്ട് ചേർന്ന യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം വിലയിരുത്തിയത്. ഇതിന് പുറമെ വിദേശ സഹായത്തിന് കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥയും കേരളം പാലിച്ചില്ലെന്നും മന്ത്രാലയം വിലയിരുത്തി. ഈ സാഹചര്യത്തിൽ കേന്ദ്രം നടപടിക്കൊരുങ്ങുന്നതായാണ് സൂചന. ഇക്കാര്യങ്ങളിൽ വിശദമായ പരിശോധനയും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തുടർ നടപടികളും ഉണ്ടായേക്കും.
തിരുവനന്തപുരം: ഗണ്‍മാന് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ജലീലിന്റെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശ നാണ്യ വിനിമയ ചട്ടലംഘനം നടത്തിയതിന് ജലീലിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍…
കോഴിക്കോട് മയക്കുമരുന്ന് സംഘങ്ങള്‍ ഏറ്റുമുട്ടി; ആറ് പേര്‍ക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം
കോഴിക്കോട്: വടകരയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തര്‍ക്കത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. താഴെയങ്ങാടി സ്വദേശി സലാഹുദ്ദീന്‍, വല്യാപ്പള്ളി സ്വദേശി സവാദ് എന്നിവരുടെ നിലയാണ് ഗുരുതരം. പരിക്കേറ്റ മറ്റ് നാല് പേര്‍ ഒളിവിലാണ്. അതീവ ഗുരുതരവാസ്ഥയിലായ സലാഹുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സവാദ് വടകര ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. വടകര മുനിസിപ്പല്‍ പാര്‍ക്കിന് സമീപത്ത് വച്ചാണ് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വടകര സിഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: ജില്ലയില്‍ ആശങ്കയേറ്റി ജനറലാശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ 25 രോഗികള്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 22 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ജില്ലയില്‍ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 429 ആണ്. വൃദ്ധരും അഗതികളുമായ രോഗികളെ ചികിത്സിക്കുന്ന വാര്‍ഡാണ് ജനറല്‍ ആശുപത്രിയിലെ 9ാം വാര്‍ഡ്. ഇവിടെ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് 25 പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇവരെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡിലുണ്ടായിരുന്നു ജീവനക്കാരെ ഉള്‍പ്പെടെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്ലസ്റ്ററായ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 22 പേര്‍ക്ക് കൂടി രോഗി സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 498 ആയി. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 429 പേരില്‍ 411 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 14 ആരോഗ്യപ്രവര്‍ത്തകരും ഇതില്‍പ്പെടും. രോഗം ബാധിച്ച് ചികിത്സയിലായിരുന്നു 258 പേര്‍ ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. മടവൂരില്‍ 15 പേര്‍ക്കും പൊഴിയൂരിലും ചെമ്പകശേരിയും…
വടക്കാഞ്ചേരിയില്‍ യുവാവിനെ കെട്ടിയിട്ട് കൊലപ്പെടുത്തി; യുവതി അടക്കം 3 പേര്‍ അറസ്റ്റില്‍
വടക്കാഞ്ചേരി: കോടശ്ശേരിമലയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കല്ലുകൊണ്ട് അടിച്ചും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തി. തണ്ടിലം മനയ്ക്കലാത്ത് സനീഷ്(28) ആണ് കൊല്ലപ്പെട്ടത്. കോടശ്ശേരിമലയിലെ നായാടി കോളനിയിലാണ് നാടിനെ ഭീതിയിലാഴ്ത്തിയ കൊലപാതകം നടന്നത്. കോളനി നിവാസി സത്യന്റെ മകൾ നാഗമ്മയെന്ന സമീറ (22), ഭർത്താവ് ചിയ്യാരം ആലുംവെട്ടുവഴി കൊണ്ടാട്ടുപറമ്പിൽ ഇസ്മയിൽ (38), ഇയാളുടെ ബന്ധു മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് അസീസ് (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിലുള്ള ആളുമായിരുന്നു മരിച്ച സനീഷ്. കൂലിപ്പണിചെയ്തും ലോറി ഓടിച്ചും കഴിയുകയായിരുന്ന ഇയാൾ കോളനിയിലെ നിത്യസന്ദർശകനായിരുന്നു. സംഭവത്തിനുശേഷം സനീഷിന്റെ ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. നാഗമ്മയും സനീഷും പരിചയക്കാരാണ്. വ്യാഴാഴ്‌ച വൈകീട്ട് അഞ്ചോടെ സനീഷും സമീറ ഉൾപ്പെടെയുള്ള പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് സന്ധ്യയോടെ അടിപിടിയും ബഹളവും തുടങ്ങി. കൈയാങ്കളിയായതോടെ സമീപത്തെ കുടുംബങ്ങൾ കോളനിയിൽനിന്ന് പുറത്തേക്കിറങ്ങി. ഇവർ തിരിച്ചെത്തിയപ്പോൾ സനീഷിനെ മരത്തിൽ കെട്ടിയിട്ട്…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) 160 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും , ബിസ്കറ്റും വിതരണം ചെയ്തു. ഇത് ഐസിആർഎഫിന്റെ ഒരു പരമ്പരയിലെ ഏഴാമത്തെ പ്രോഗ്രാം ആണ്. ജുഫൈറിലെ ഒരു ഹോട്ടൽ & അപാർട്മെന്റ് വർക്ക് സൈറ്റിൽ വെച്ചാണ് തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നു. ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ് , ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ് , ഐ.സി.ആർ.എഫ് തേർസ്റ്റ്…
മനാമ: ബഹ്‌റൈനിൽ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീ വാസ്തവയെ വേൾഡ് എൻ ആർ ഐ കൗൺസിൽ മിഡിൽ ഈസ്റ്റ് ഡയറക്ട്ർ ഫോർ ഹ്യൂമാനിറ്റിയേറിയൻ എയ്ഡ് സുധീർ തിരുനിലത്ത് സന്ദർശിച്ചു . നാട്ടിൽ നിന്ന് വരാൻ ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി ബബിൾ സൗകര്യം ഉടനെ തന്നെ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് സ്ഥാനപതി അറിയിച്ചതായി സുധീർ തിരുനിലത്ത് പറഞ്ഞു.
മനാമ: ഇരുട്ടിന്റെ മറവിൽ മുളന്തുരുത്തി, തിരുവാർപ്പ് പള്ളികളിൽ പോലീസ് സേന നടത്തിയ തേർവാഴ്ച, കിരാതവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പള്ളിയിലും പള്ളി പരിസരങ്ങളിലും പ്രാർത്ഥനാ നിരതരായിരുന്ന നമ്മുടെ അഭിവന്ദ്യ തിരുമേനിമാരെയും വൈദികരെയും വിശ്വാസ സമൂഹത്തെയും കോവിഡ് 19 – ന്റെ എല്ലാ പ്രോട്ടോക്കോളും നഗ്നമായി ലംഘിച്ചു കൊണ്ട് പോലീസ് സേന ബലപ്രയോഗത്തിലൂടെയും പീഡനങ്ങളിലൂടെയും കീഴ്പ്പെടുത്തി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഹൃദയമായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലും, തിരുവാർപ്പ് മർത്തുശ്മനി പള്ളിയും പിടിച്ചെടുത്ത പോലീസ് സേനയുടെ നടപടിയിൽ ബഹ്‌റൈൻ സെന്റ്.പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി വിശ്വാസ സമൂഹം പ്രതിക്ഷേധം രേഖപ്പെടുത്തി. ഇടവക വികാരി ഫാ. റോജൻ രാജൻ, വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ജെസ്റ്റിൻ കെ. ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് സെക്രട്ടറി നിബു കുര്യൻ, ജോയിന്റ് ട്രസ്റ്റി പോൾസൺ വർക്കി പൈനേടത്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജിനോ സ്കറിയ, ജോസഫ്…
