Author: News Desk

മനാമ: ബഹ്‌റൈനിൽ പുതുതായി 377 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 138 പേർ പ്രവാസികളാണ്. 231 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. യാത്രയുമായി ബന്ധപ്പെട്ടു 8 പേർക്ക് രോഗം ബാധിച്ചു. ബഹ്‌റൈനിലെ ആകെ രോഗബാധിതർ 49,038 ആണ്. രാജ്യത്ത് 423 പേർ പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവർ 45,589 പേരാണ്. 92.97 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,266 പേരാണ്. ഇവരിൽ 33 പേരുടെ നില ഗുരുതരമായി തുടരുന്നു. 3233 പേരുടെ നില തൃപ്തികരമാണ്. ഇതുവരെ ബഹറിനിൽ പരിശോധനയ്ക്ക് വിധേയരായവർ 10,29,969 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,166 പേരെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

Read More

മനാമ: ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ പ്രവാസികളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോട് അനുബന്ധിച്ച് “ഓൺലൈൻ ഓണപ്പാട്ട് മത്സരം” സംഘടിപ്പിക്കുന്നു.ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസ് നൽകുന്നു.കൂടാതെ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന വീഡിയോക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടാകും. ഓൺലൈൻ ഓണപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുവാൻ രെജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ആഗസ്റ്റ് 27 ആണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടേണ്ട വാട്സ്ആപ്പ് നമ്പറുകൾ താഴെ കൊടുക്കുന്നു. 39501656,33059692,39799847,38975945,66988833 ഈ മത്സരത്തിന്റെ വിജയത്തിന് ബഹ്‌റൈനിലെ എല്ലാ പ്രവാസികളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഐ വൈ സി സി ഭാരവാഹികളായ ബെന്നി മാത്യു,ഷമീർ അലി.രാജേഷ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Read More

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ജനസാന്ദ്രതയുള്ള മേഖലയില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് നിര്‍ദേശിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം പിടിയിലായ ഭീകരന്‍ അബാദുള്‍ യൂസഫ്. ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബവുമായി രാജ്യം വിടാന്‍ പദ്ധിതിയിട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. അഫ്ഗാനിസ്താനിലോ, സിറിയയിലോ കുടുംബവുമായെത്തി ഐഎസില്‍ ചേരാണ് ഉദ്ദേശിച്ചിരുന്നതെന്നും അബ്ദുള്‍ യൂസഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മകന്‍ ചെയ്തത് തെറ്റാണെന്നും ഇത്തരം പ്രവര്‍ത്തികളില്‍ സങ്കടമുണ്ടെന്നും, ഐഎസ് ബന്ധം അറിഞ്ഞപ്പോള്‍ മകനോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും അറസ്റ്റിലായ യൂസഫിന്റെ അച്ഛന്‍ കഫീല്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍ ആക്രമണം നടത്താന്‍ ഐഎസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു. അതേസമയം ആക്രണം നടത്താന്‍ ഇയാള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

മനാമ: ബാങ്ക് നറുക്കെടുപ്പിലൂടെ ലഭിച്ച 20 ലക്ഷത്തോളം വരുന്ന തുക സ്വന്തം സ്റ്റാഫുകൾക്ക് വീതിച്ചു നൽകിയ മുജീബ് പ്രവാസി മലയാളികൾക്ക് അഭിമാനം ആയി. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ പ്രാധാന്യമായിരുന്നു ഈ മലയാളിയുടെ മനസിന്. https://youtu.be/TWhYI8HvNGg

Read More

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ മയിലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹമാധ്യമത്തില്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ പ്രഭാത വ്യായാമ വേളയിൽ ചിത്രീകരിച്ച കുറെ ദൃശ്യങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത വീഡിയോയാണ് പോസ്റ്റ്‌ ചെയ്തത്. https://www.facebook.com/StarvisionMal/videos/1451702068352378/ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ‘വിലയേറിയ നിമിഷങ്ങൾ’ എന്ന് അടിക്കുറിപ്പും നൽകി.വീഡിയോ പങ്കുവച്ച് ഒരു മണിക്കൂറിനകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.

Read More

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന യാത്രയുടെ നടത്തിപ്പു ചട്ടങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളാണ് തീരുമാനിച്ചിരിക്കുന്നത്. 13 രാജ്യങ്ങളുമായി എയര്‍ബബിള്‍ സുരക്ഷാ ക്രമീകരണത്തോടെ നടത്താനുദ്ദേശിക്കുന്ന യാത്രയോടനുബന്ധിച്ചാണ് തീരുമാനം. ഇതോടൊപ്പം വന്ദേഭാരത് മിഷനും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ വന്ദേഭാരത് മിഷന്റെ ഭാഗമാണെങ്കില്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതി. എയര്‍ബബിള്‍ സംവിധാനം വഴി വിവിധ രാജ്യങ്ങളുടെ വിമാനങ്ങളില്‍ വരുന്നവര്‍ രജിസറ്റര്‍ ചെയ്യേണ്ടതില്ലെന്നുമാണ് പുതിയ തീരുമാനം. അവര്‍ യാത്രചെയ്യുന്ന വിമാനക്കമ്പനികള്‍ യാത്രക്കാരുടെ വിവരങ്ങള്‍ അതാത് എംബസിയില്‍ ഏല്‍പ്പിക്കാറുള്ളത് തുടരുമെന്നും ആഭ്യന്തരവകുപ്പറിയിച്ചു.

Read More

മനാമ: കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാൻ സന്നദ്ധരായ സന്നദ്ധപ്രവർത്തകർക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ രാവിലെ 08:00 മുതൽ രാത്രി 08:00 വരെ വാക്സിൻ എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6000 ത്തോളം സന്നദ്ധപ്രവർത്തകരാണ് മൂന്നാം ഘട്ട ട്രയലിന് സന്നദ്ധരായിരിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവരെയാണ് ക്ലിനിക്കൽ ട്രയലിന് ഉൾപ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസ് പാൻഡെമിക് വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ മുൻകരുതലും പ്രതിരോധ നടപടികളും ത്വരിതപ്പെടുത്തുന്നതിലൂടെ രോഗ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള തുടർനടപടികളുടെ ഭാഗമായാണ് ഈ നീക്കം. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

ജിദ്ദ: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ കഴിഞ്ഞ നാളുകളെക്കാള്‍ കുറവാണ്. ഇന്ന് 1,184 പേരിലാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മൊത്തം കൊറോണ ബാധിച്ച് മരിച്ചവര്‍ 3,619 പേരായി. രോഗമുക്തി നേടിയവര്‍ 1374 പേരുമാണ്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗബാധിതര്‍ 3,06,370 പേരാണ്. ഇതില്‍ 2,78,441 പേരാണ് മൊത്തം രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 24,310 പേരാണ്. ഇവരില്‍ 1652 പേര്‍ ഗുരുതരാവസ്ഥയിലാണ്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

മലയാളത്തിൽ ഇരുപത്തഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്ത നിസാറാണ് കളേഴ്സ് സംവിധാനം ചെയ്യുന്നത്. മെഗാ മീഡിയ പ്രൊഡക്ഷൻ ഹൗസ് ദുബൈയുടെ സഹകരണത്തോടെ, ലൈംലൈറ്റ്സ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള, ജിയ ഉമ്മൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിൻ്റെ മകൾ വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യ പിള്ള, രാംകുമാർ, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. ചടുലമായ മാർഷൽ ആർട്സും, എയ്റോബിക് ഡാൻസിൻ്റെ വശ്യതയും, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മനോഹരമായ തീം മ്യൂസിക്കും, ഇമ്പമാർന്ന ഗാനങ്ങളും, കളേഴ്സിൻ്റെ എടുത്തു പറയേണ്ട സവിശേഷതകൾ ആണ്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു. കുടുംബ ബന്ധങ്ങളുടെ കഥയാണ് കളേഴ്സ് പറയുന്നത്. ചിത്രത്തിലെ നായികയായ വരലക്ഷ്മി ശരത് കുമാറിൻ്റെ കസിൻ ആയ രാംകുമാറാണ് നായകനായി എത്തുന്നത്.തമിഴിൽ ഇതൊരു വലിയ വാർത്തയായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ പ്രമേയവും, അവതരണവും ,കളേഴ്സ് എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നു.എസ്.പി.വെങ്കിടേഷിൻ്റെ ഇമ്പമാർന്ന ഗാനങ്ങളും, മനോഹരമായ ലൊക്കേഷനുകളും ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെയാണ്.…

Read More

മനാമ: കഴിഞ്ഞ ജൂലൈ-16-ന് (മലയാളമാസം, കർക്കിടകം-1) തുടങ്ങിയ രാമായണ പാരായണയജഞം മുപ്പത്തിരണ്ടാം ദിനമായ ആഗസ്ത്-16-ന് മംഗളകരമായി പര്യവസാനിച്ചു. കൊറോണവൈറസിന്റെ പ്രതിരോധാർദ്ധം ഓൺലൈനിൻലൂടെ നടത്തപ്പെട്ട രാമായണമാസാചരണം എല്ലാവരും വീടുകളിൽ ഇരുന്നുതന്നെയാണ് പൂർത്തീകരിച്ചത്. നൂറ്റിയമ്പതോളം കുടുംബങ്ങൾ പങ്കെടുത്ത രാമായണ പാരായണയജഞത്തിൻ്റെ സമാപന ചടങ്ങിൽ ശബരിമല അയ്യപ്പസേവാസംഘം ദേശീയ അധ്യക്ഷൻ, സ്വാമി അയ്യപ്പദാസ് മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു. പുണ്യ കർമ്മങ്ങളുടെ മഹത്വത്തെപ്പറ്റിയും ലോകം മുഴുവൻ ഒരുപാട് കഷ്ടനഷ്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ ഇത്തരം പ്രവർത്തങ്ങളിലൂടെയുള്ള പ്രാർഥനകൾ ലോകനൻമ്മക്ക് കാരണമാകും എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് പ്രവീൺ നായർ, സഹ സമ്പർക്ക് സുരേഷ് ബാബു, സംസ്കൃതി ബഹ്‌റൈൻ കേരളഘടകം പ്രസിഡന്റ്, സിജു കുമാർ ഉൾപ്പടെ മറ്റ് അംഗങ്ങളുടേയും സഹകരണത്തോടെ നടത്തപ്പെട്ട ഈ വർഷത്തെ രാമായണ മാസാചരണം സംസ്കൃതി ബഹ്‌റൈൻ-കേരളംഘടകം സെക്രട്ടറിയും പ്രോഗ്രാം…

Read More