- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
Author: News Desk
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് കൊറക്കല്‍ സ്വദേശി മോഹനന്‍ (71), എറണാകുളം പള്ളുരുത്തി സ്വദേശി എ.എം. മുകുന്ദന്‍ (81),…
മനാമ: രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻ്റ് എം.വി.ശ്രേയാംസ് കുമാറിന് ജനതാ കൾച്ചറൽ സെൻ്റർ ബഹ്റൈൻ ആശംസകൾ അറിയിച്ചു. സോഷ്യലിസ്റ്റ് ഐക്യം സാദ്ധ്യമാക്കുന്നതിന് ശ്രയാംസ് കുമാർ നടത്തുന്ന എല്ലാ വിധ പ്രവർത്തനങ്ങൾക്കും പരിപൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, മനോജ് വടകര എന്നിവർ അറിയിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
അബുദാബി: അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,282 കോവിഡ് -19 പരിശോധനകൾ നടത്തിയതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരിക്കുന്നത്. 275 പുതിയ കൊറോണ വൈറസ് കേസുകൾ സ്‌ഥിരീകരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 67,282 ആയി. രാജ്യത്ത് ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 376 ആയി. കോവിഡ് -19 ൽ നിന്ന് 94 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചതായും മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 58,582 ആയി. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ആശ്രമത്തിലെ പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച സംഭവത്തില്‍ കേസില്‍ ഉള്‍പ്പെട്ടതോടെ ഇന്ത്യ വിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ തന്റെ സ്വയം പ്രഖ്യാപിത രാജ്യത്തെ നാണയങ്ങള്‍ പുറത്തിറക്കി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കൈലാസമെന്ന് പേര് നല്‍കി വിശേഷിപ്പിച്ചിരിക്കുന്ന രാജ്യത്തെ കറന്‍സി രൂപം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണത്തില്‍ പണിത നാണയങ്ങള്‍ ‘കൈലാസിയന്‍ ഡോളര്‍’ എന്നാണ് അറിയപ്പെടുക എന്നും ഇയാൾ പറയുന്നു. ഭാരതീയ സംസ്‌കൃതത്തില്‍ സ്വര്‍ണമുദ്ര/സ്വര്‍ണ പുഷ്പം എന്നും, തമിഴില്‍ പൊര്‍കാസ് എന്നും ഇത് അറിയപ്പെടും. ഏകദേശം 11.66 ഗ്രാമോളം സ്വര്‍ണമാണ് ഒരു സ്വര്‍ണമുദ്രയില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ നാണ്യ ശ്രേണിയില്‍ കാല്‍കാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് എന്നിങ്ങിനെയുള്ള നാണയങ്ങളുടെ അച്ചടി ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയായതായി നിത്യാനന്ദ പോസ്റ്റില്‍ പറയുന്നു.
തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ശ്രേയാംസ് കുമാര്‍ 41-ന് എതിരെ 88 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ശ്രേയാംസ് കുമാര്‍ 41-ന് എതിരെ 88 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിയമസഭാ മന്ദിരത്തിൽ നടന്ന വോട്ടെടുപ്പിൽ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി.
അള്ളാഹുവിനെ ഓര്‍ത്ത് മണ്ടത്തരം പറയരുത് – ഖുര്‍ ആന്‍ എന്ന പേരില്‍ വന്നത് സ്വര്‍ണമെന്ന് പി.സി ജോര്‍ജ്ജ്
തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് പി.സി ജോര്‍ജ്ജ് എംഎല്‍എ. ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്നെത്തിയത് സ്വര്‍ണമായിരുന്നെന്ന് പി.സി ജോര്‍ജ്ജ് ആരോപിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഖുര്‍ ആനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ…നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുത്’. പി.സി ജോര്‍ജ്ജ് പറഞ്ഞു. ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്ന് വന്നത് സ്വര്‍ണമായിരുന്നു എന്നും എന്തിനാണ് ഇക്കാര്യത്തില്‍ ജലീല്‍ നുണ പറയുന്നതെന്നും ചോദിച്ച പി.സി ജോര്‍ജ്ജ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാരിനെതിരെയും പി.സി ജോര്‍ജ്ജ് വിമര്‍ശനമുന്നയിച്ചു. ഏറ്റവും കൂടുതല്‍ ഉപദേശകരെ വെച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കഷ്ടകാലമെന്നും പി.സി പറഞ്ഞു.
ലോസ് ഒലീവിയോസ്: പെറുവിലെ നിശാക്ലബ്ബില്‍ പോലീസ് റെയ്ഡിനിടെ തിക്കിലും തിരക്കിലും പെട്ട് 13മരണം. പെറുവിലെ ലോസ് ഒലിവിയോസിലെ ലിമാസ് ക്ലബ്ബിലാണ് അപകടം നടന്നത്.ക്ലബ്ബിലെ ആറ് ജീവനക്കാര്‍ക്കും മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റു. ഒറ്റ പ്രവേശന കവാടം മാത്രം തുറന്നു വച്ചിരുന്നത് അപകടം കൂട്ടിയെന്നും പോലീസ് പറഞ്ഞു. കൊറോണ മാനദണ്ഡം പാലിക്കാതെ പാര്‍ട്ടി നടത്തിയ സ്ഥലത്തേയ്ക്കാണ് പോലീസ് എത്തിയത്. രാത്രി വിരുന്നിനിടയിലേയ്ക്ക് പോലീസ് എത്തിയതറിഞ്ഞ് വിരുന്നിനെത്തിയവര്‍ ഇറങ്ങി ഓടി. ഇരുട്ടില്‍ വീണ നിരവധി പേര്‍ക്ക് മുകളിലൂടെ ആളുകള്‍ ചവിട്ടിക്കൊണ്ട് ഓടിയതാണ് മരണം കൂടാന്‍ കാരണം. സംഭവവുമായി ബന്ധപ്പെട്ട് ക്ലബ്ബിലെ ജീവനക്കാരടക്കം 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയോട് മാപ്പ് പറയാന്‍ വിസമ്മതിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായ ട്വീറ്റുകള്‍ക്ക് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 24) സുപ്രീംകോടതിയില്‍ സ്വമേധയാ കോടതിയലക്ഷ്യ കേസില്‍ അനുബന്ധ മറുപടി നല്‍കി. 63 കാരനായ ഭൂഷണില്‍ നിന്ന് നിരുപാധികമായ ക്ഷമാപണം കോടതി ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ പ്രസ്താവന പുനഃപരിശോധിക്കാന്‍ കുറച്ച് ദിവസങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മൗലികാവകാശ സംരക്ഷണത്തിനുള്ള പ്രത്യാശയുടെ അവസാന കോട്ടയാണ് സുപ്രീം കോടതിയെന്ന് താന്‍ വിശ്വസിക്കുന്നു. താന്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന പിന്‍വലിക്കുകയോ ആത്മാര്‍ത്ഥമായി മാപ്പ് പറയുകയോ ചെയ്യുകയാണെന്ന് അത് തന്റെ മനഃസാക്ഷിയെയും താന്‍ എല്ലായ്‌പ്പോഴും ബഹുമാനിച്ചിരുന്ന ഒരു സ്ഥാപനത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും ഭൂഷണ്‍ തന്റെ അനുബന്ധ മറുപടിയില്‍ പറഞ്ഞു.
മനാമ: ബഹ്‌റൈനിൽ കാർ മോഷണത്തിന് മൂന്നുപേർ അറസ്റ്റിലായി. റിഫയിലെ ഒരു വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചതിനാണ് അറസ്റ്റിലായത്. 25 നും 32 നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. മൂന്നുപേരിൽ ഒരാൾ കാർ മോഷ്ടിക്കുകയും മറ്റ് രണ്ട് പേർക്ക് അത് കൈമാറുകയും ചെയ്തു. ഇവർ വാഹനം സ്ക്രാപ്പിന് നൽകുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കാൻ നിയമനടപടികൾ ആരംഭിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ജിദ്ദ: ജിദ്ദ പെരിന്തല്‍മണ്ണ മണ്ഡലം കെഎംസി സെക്രട്ടറിയും ജിദ്ദയിലെ പെരിന്തല്‍മണ്ണ കൂട്ടായ്മകളില്‍ നേതൃത്വ പരമായ പങ്കുവഹിക്കുകയും ചെയ്യുന്ന നാലകത്ത് ഹാഷിം മാസ്റ്റര്‍ക്ക് മണ്ഡലം കെഎംസിസി യാത്രയയപ്പു നല്‍കി. കോവിഡ് വ്യാപന സമയത്ത് ജിദ്ദ ലോക് ഡൗണ്‍ ആയപ്പോള്‍ ജിദ്ദയിലെ മലയാളി സമൂഹത്തില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെട്ട് താമസസ്ഥലത്തേക്ക് ഭക്ഷണം എത്തിച്ചുനല്‍കി നിരവധി പേര്‍ക്ക് താങ്ങായി മാറിയ പെരിന്തല്‍മണ്ണ സ്വദേശി സ്‌നാക് ബാബുവിനെയും യോഗം ആദരിച്ചു. പ്രസിഡണ്ട് ടിഎന്‍പുരം മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉത്ഘാടനം ചെയ്തു. ബാബു മണ്ണാര്‍മല, അബു കട്ടുപ്പാറ, മുഹമ്മദാലി മുഞ്ഞ്യാര്‍, മുസ്ഥഫ കോഴിശ്ശീരി, ശംസു പാറല്‍, മുജീബ് പികെ, ബാബു എംടി, മുസ്ഥഫ കട്ടുപ്പാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹാഷിം മാസ്റ്റര്‍, ബാബു സ്‌നാക്ക് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. അഷ്‌റഫ് താഴേക്കോട് സ്വാഗതവും റഷീദ് കീഴിശ്ശീരി നന്ദിയും പറഞ്ഞു. Please like and share…
