Author: News Desk

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പിപിപി വഴി വികസിപ്പിക്കുന്നതിനെ എതിർത്തുകൊണ്ട് പ്രമേയം പാസാക്കുന്നത് കേരള മുഖ്യമന്ത്രിയും കോൺഗ്രസും ജനങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് തെളിയിക്കുന്നതായും, ജനങ്ങളുടെ മാനസികാവസ്ഥ വികസനത്തിനും വളർച്ചയ്ക്കും വേണ്ടിയാണ് എന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധമുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.

Read More

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ അവിശ്വാസപ്രമേയം പ്രതിപക്ഷ എംഎൽഎ വി.ഡി സതീശൻ സഭയിൽകൊണ്ടുവന്നു.സ്വർണക്കടത്തിന് ആസ്ഥാനമായത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി കപ്പിത്താനായുള്ള കേരലത്തിലെ ഭരണമെന്ന കപ്പൽ ആടി ഉലയുകയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചു. കള്ളക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മറയാക്കി. പിന്‍വാതിലിലൂടെ സെപ്യ്സ് പാര്‍ക്കില്‍ ജോലിക്ക് കയറി. ഐടി വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നിയമനം അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ എന്നും വി ഡി സതീശന്‍ ചോദിച്ചു. ലൈഫ് മിഷൻ വിവാദവും വി.ഡി സതീശൻ സഭയിൽ ഉന്നയിച്ചു. നല്ല ഉദ്ദേശ്യത്തോടെയാകാം വിദേശ സഹായം തേടിയത്. എന്നാൽ 4.25 കോടി കമ്മീഷൻ കൂടിപ്പോയി. ഗൗരവകരമായി ഇക്കാര്യം അന്വേഷിക്കാൻ തയ്യാറുണ്ടോ. പാവങ്ങളുടെ ലൈഫ് മിഷൻ…

Read More

മനാമ: ബഹ്‌റൈനിൽ പൊതുസ്‌ഥലങ്ങളിൽ ഫേസ് മാസ്‌ക് ധരിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിൽ 22,462 ഫെയ്സ് മാസ്ക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആന്റ് ട്രെയിനിംഗ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 5214 ലംഘനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 4571 ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 6547 ലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 3215 നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനറൽ സെക്യൂരിറ്റിയിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെൻറ് 6541 ലംഘനങ്ങളും പോർട്ട്സ് സെക്യൂരിറ്റി ജനറൽ അഡ്മിനിസ്ട്രേഷൻ 202 ലംഘനങ്ങളും രേഖപ്പെടുത്തി. മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്ക് നിയമം ബാധകമാക്കുന്നതിനൊപ്പം, ബോധവൽക്കരണ കാമ്പെയ്‌നുകൾ തുടരുകയാണെന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിടുന്നുണ്ടെന്നും പൗരന്മാർക്കും താമസക്കാർക്കും അവബോധം വർദ്ധിപ്പിക്കാനും വൈറസ് ഇല്ലാതാക്കുന്നതിനുള്ള രാജ്യത്തിന്റെ…

Read More

അമേരിക്കൻ സംഘടനാ ചരിത്രത്തിൽ പുതിയ ഒരധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് അമേരിക്കൻ റീജിയനിൽ വേൾഡ് മലയാളി കൗണ്സിലിന്റെ ഇരുവിഭാഗങ്ങളും യോജിച്ചു പ്രവർത്തിക്കുവാൻ സംയുക്തമായി കൂടിയ യോഗത്തിൽ തീരുമാനിച്ചു. വിഭാഗീയതക്കതീതമായി മലയാള ഭാഷയുടെ സംരക്ഷണത്തിനും മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകി ഒരു പുതിയ പ്രവർത്തന ശൈലിയുമായി മുൻപോട്ടു പോകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളയും റീജിയണൽ ചെയര്‍മാന്‍ പി സി മാത്യുവും യോഗത്തിൽ ഐക്യകണ്ഠേന പ്രഖ്യാപിച്ചു . വേൾഡ് മലയാളി കൗൺസിലിന് പുതിയ ദിശാബോധം നൽകികൊണ്ട് 2020 ഓഗസ്റ്റ് പതിനെട്ടിന് നടന്ന സംയുക്ത സമ്മേളനത്തിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റു. ഡാളസ് പ്രൊവിൻസിൽ നിന്നും ഫിലിപ്പ് തോമസ് ചെയർമാനായുള്ള റീജിയണൽ എക്സിക്യൂട്ടീവിൽ ന്യൂ ജേഴ്‌സിയിൽ നിന്നും സുധീർ നമ്പ്യാർ പ്രസിഡന്റും, പിൻറ്റോ കണ്ണമ്പള്ളി സെക്രട്ടറിയും നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നും സെസിൽ ചെറിയാൻ സി.പി.എ ട്രഷററുമായിരിക്കും. എൽദോ പീറ്റർ (അഡ്മിൻ വി.പി…

Read More

കൊല്ലം: കൊട്ടാരക്കര വാളകം സ്വദേശി ബിനോയി ബാലകൃഷ്ണൻ (43) ഇന്ന് രാവിലെബഹ്‌റൈനിലെ സൽമാനിയ ആശുപത്രിയിൽ വെച്ചു മരണപ്പെട്ടു. ഭാര്യയും രണ്ടു കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബം ബഹ്‌റൈനിൽ ഉണ്ട്. അൽ മൻസൂരി കാറ്ററിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

Read More

മനാമ: ബഹറിനിൽ പുതുതായി 292 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 118 പേർ പ്രവാസി തൊഴിലാളികളാണ്. 171 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 3 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 49,330 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 392 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 45,981 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.21 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,165 പേരാണ്. ഇവരിൽ 34 പേരുടെ നില ഗുരുതരമായും 3,131 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 6.42 ശതമാനം പേർ ഇപ്പോൾ ചികിത്സയിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 184 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,602 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 10,39,571 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.

Read More

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി 90 ലക്ഷം രൂപ വിലവവരുന്ന സ്വർണ്ണവും മുപ്പത്തി എണ്ണായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടികൂടി. 81 ലക്ഷത്തിൻ്റെ സ്വർണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി ടി.പി ഷെരീഫ് ആണ് പിടിയിലായത്. ഒരു കിലോ 699 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടികൂടി. റിയാദിൽ നിന്നുള്ള സ്പൈസ് ജറ്റ് വിമാനത്തിലെത്തിയതായിരുന്നു യാത്രക്കാരൻ. കരിപ്പൂർ എയർ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ചെക്കിൻ ഇൻ ബാഗിലെ എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കട്ടികൾ കടത്താൻ ശ്രമം. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വർണവും മുപ്പത്തെണ്ണായിരം രൂപയുടെ വിദേശ നിർമ്മിത സിഗരറ്റും പിടിച്ചെടുത്തു. കാസർകോട് സ്വദേശി ബണ്ടിച്ചാൽ ഇസ്മായിൽ ആണ് പിടിക്കപ്പെട്ടത്.

Read More

മനാമ: മനുഷ്യാവകാശങ്ങളെ മാനിക്കുന്നത് ബഹ്‌റൈൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എൻഐഎച്ച്ആർ) ചെയർപേഴ്‌സൺ മരിയ ഖൗറി പറഞ്ഞു. ബഹ്‌റൈന്റെ പുതിയ ദേശീയ മനുഷ്യാവകാശ പ്രവർത്തന പദ്ധതിയെ അവർ പ്രശംസിച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ഭാവി കാഴ്ചപ്പാടിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് പുതിയ മനുഷ്യാവകാശ പ്രവർത്തന പദ്ധതി. എല്ലാ മനുഷ്യർക്കും നീതി, സമത്വം, അന്തസ്സ് എന്നിവ ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം അവർ വ്യക്തമാക്കി. അംഗവൈകല്യമുള്ളവരുടെ അവകാശങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവയുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ ബഹ്‌റൈന് ഒരു വിശിഷ്ടമായ റെക്കോർഡുണ്ടെന്ന് ഖൗറി ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് രോഗികൾക്ക് അത് പൗരന്മാരോ താമസക്കാരോ ആയിരുന്നാലും തുല്യവും മാനുഷികവുമായ പരിഗണനയാണ് ബഹ്‌റൈൻ നൽകുന്നത്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 5 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍…

Read More