- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
Author: News Desk
മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. 18 പേര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് റായ്ഗഡ് ജില്ലാ കളക്ടര്‍ പ്രതികരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.30ഓടെയാണ് റായ്ഗഡ് കാജല്‍പുരയിലെ അഞ്ചുനില കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ തകര്‍ന്നുവീണത്. 47 ഫ്‌ളാറ്റുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. 60 പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. പരിക്കേറ്റവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണസേനയുടെ മൂന്ന് ടീമുകള്‍ അപകടസ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവര്‍ നടുക്കം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തിരുവനന്തപുരം: സെപ്തംബർ ഒന്ന് മുതൽ അൺലോക്ക് നാല് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്.പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകുന്ന മുറയ്ക്ക് ഇത് പ്രസിദ്ധീകരിക്കും. മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ അൺലോക്ക് നാലാം ഘട്ടത്തിൽ പുനഃരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുമെന്നാണ് സൂചന. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാകും മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കുക. കൂടുതൽ ട്രെയിൻ സർവീസുകൾ ഈ ഘട്ടത്തിൽ പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എയർകണ്ടീഷൻ ചെയ്ത ബസുകളുൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബസ് സർവീസുകളും ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്നത് ഈ ഘട്ടത്തിലും ഉണ്ടകില്ല എന്നാണ് വിവരം. കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടായിരിക്കും. മാർച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
മനാമ: രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻ്റ് എം.വി.ശ്രേയാംസ് കുമാറിന് ജനതാ കൾച്ചറൽ സെൻ്റർ മിഡിൽ ഈസ്റ്റ് കമ്മിറ്റി ആശംസകൾ അറിയിച്ചു. പൊതു ജന നന്മയ്ക്കും, സോഷ്യലിസ്റ്റ് ഐക്യത്തിനും വേണ്ടി അദ്ദേഹം നടത്തുന്ന എല്ലാ ജനാധിപത്യ പ്രവർത്ത നങ്ങൾക്കും പൂർണ്ണ പിന്തുണ ആദരപൂർവം അറിയിക്കുന്നുവെന്ന് ജനത കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് യു. കെ. ബാലൻ അറിയിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
മനാമ: ബഹ്‌റൈൻ സർവകലാശാല ആറ് പുതിയ ബിരുദാനന്തര കോഴ്‌സുകൾ കൂടി ആരംഭിച്ചു. ബഹ്‌റൈൻ സർവകലാശാലയുടെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് 4 പുതിയ കോഴ്‌സുകളും കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ 2 പുതിയ കോഴ്‌സുകളും ആരംഭിച്ചു. മാസ്റ്റർ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആപ്ലിക്കേഷനുകൾ, മാസ്റ്റർ ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ്, മാസ്റ്റർ ഇൻ റിന്യൂവബിൾ എനർജി എഞ്ചിനീയറിംഗ്, മാസ്റ്റർ ഓഫ് ആർക്കിടെക്ചർ എന്നീ കോഴ്‌സുകളാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആരംഭിച്ചത്. മാസ്റ്റർ ഇൻ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ്, മാസ്റ്റർ ഇൻ ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) എന്നീ കോഴ്‌സുകൾ കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും ആരംഭിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X ബിരുദാനന്തര ബിരുദ പഠനങ്ങളിൽ നിലവിൽ വിവിധ വിഭാഗങ്ങളിലായി 47 കോഴ്‌സുകളാണുള്ളത്. 36 മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ, ഒമ്പത് പിഎച്ച്ഡി പ്രോഗ്രാമുകൾ,…
ബാംഗ്ലൂർ: ലോക്ക്ഡൗണിൻറെ പൂട്ടഴിക്കൽ പ്രക്രീയയുടെ ഭാഗമായാണ് കർണാടക നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏത് സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് എത്തുന്നവർക്ക് 14 ദിവസത്തെ ക്വറന്‍റീൻ ആവശ്യമില്ല. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവരുടെ കൈയ്യിൽ ക്വറന്‍റീൻ ചാപ്പ കുത്തുകയുമില്ല. ഇവർക്ക് മെഡിക്കൽ പരിശോധനയും ഉണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ സേവാ സിന്ധു ആപ്പിൽ രജിസ്റ്റർ ചെയ്യുകയും വേണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ആഗസ്റ്റ് 24 മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുക. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കർണാടകയിൽ എത്തിയാൽ ഉടൻ ജോലിക്ക് പോകുകയോ അവരുടെ പ്രവർത്തിയിൽ ഏർപ്പെടുകയോ ചെയ്യാം. രോഗലക്ഷണങ്ങൾ ഉള്ളവർ 14 ദിവസം ക്വറന്‍റീനിൽ കഴിയണം. കർണാടകയിലേക്ക് വരുന്ന വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, മറ്റ് യാത്രക്കാർ തുടങ്ങി എല്ലാവരും ഇളവുകൾക്ക് അർഹരാണ്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
മനാമ: സൽമാനിയ മെഡിക്കൽ കോളേജിന് സമീപം ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു. കുത്തേറ്റയാൾ റോഡിൽ രക്തം വാർന്ന് കിടന്നാണ് മരണപ്പെട്ടത്. പഞ്ചാബ് സ്വദേശിയെന്നും വഴക്കിനെ തുടർന്നാണ് കത്തിക്കുത്ത് നടന്നതെന്നും ഒരാൾ ആശുപത്രിയിലാണെന്നും സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ലൈഫില്‍ ഒന്നും പറഞ്ഞില്ല; സ്വര്‍ണക്കടത്ത് വിവാദത്തില്‍ പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ മറുപടി; അവിശ്വാസത്തിന് ശേഷവും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ബാക്കിയാവുന്നു
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തില്‍ മാരത്തണ്‍ മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. മൂന്നേമുക്കാല്‍ മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ കാതലായ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായില്ല. നിലവില്‍ ഏറെ വിവാദമുയര്‍ത്തിയ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയെപ്പറ്റി പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി മൗനം പാലിച്ചു. ലൈഫ് പദ്ധതി രൂപീകരിച്ച ചരിത്രവും പശ്ചാത്തലവുമൊക്കെ മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോഴും വിവാദത്തപ്പറ്റി ഒന്നും പറയാന്‍ മുഖ്യമന്ത്രി പറഞ്ഞതില്ല. സ്വര്‍ണക്കടത്ത് വിവാദത്തിലും ശിവശങ്കരനെതിരെ എടുത്ത നടപടിയില്‍ മാത്രമൊതുങ്ങി പ്രതികരണം. ബാക്കിയൊക്കെ പ്രതിപക്ഷത്തിന്റെ ഭാവനയാണെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ സംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ ചോദ്യത്തിന് അപ്പുറം പ്രതിപക്ഷ നേതാവ് ചോദ്യമുയര്‍ത്തിയെങ്കിലും മറുപടി നല്‍കാതെ തപ്പിത്തടഞ്ഞു. കെടി ജലീല്‍ വിവാദത്തിലും മുഖ്യമന്ത്രിക്ക് യാതൊരു ചട്ടലംഘനവും കണ്ടെത്താനായില്ല. വിഷയത്തെപ്പറ്റി കൃത്യമായ മറുപടി നല്‍കാതെയുള്ള ഒളിച്ചോട്ടമാണ് മുഖ്യമന്ത്രി നടത്തിയതെന്ന വിവാദം വരും ദിവസങ്ങളില്‍ ഉയരുമെന്ന് ഉറപ്പാണ്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു
ന്യൂഡൽഹി: മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്രസർക്കാരിന് പ്രാവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. കോവിഡിനെ തുടർന്നു നിരവധി പ്രവസികളാണ് ദിനംപ്രതി രാജ്യത്തേക്കു മടങ്ങി വരുന്നത് എന്നും ഇതിൽ നല്ലശതമാനം ആളുകളും ജോലി നഷ്ടപ്പെട്ടു വരുന്നവരാണ് എന്നും ആയതിനാൽ സ്വന്തം നാട്ടിൽ ജീവിതം കരുപിടിപ്പിക്കാൻ ആവശ്യമായ പുനരധിവാസനടപടികൾ കേന്ദ്രസർക്കാർ നടപ്പിലാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകൾ രാജ്യത്തേക്ക് മടങ്ങി എത്തി എന്നാണ് കണക്ക്. വന്ദേഭാരത് മിഷൻറെ അഞ്ചാം ഘട്ടം പൂർത്തിയാകുമ്പോഴേക്കും എണ്ണം വളരെയധികം വർധിക്കും എന്നാണ് കരുതപ്പെടുന്നത്. പല സംസ്ഥാനങ്ങളും പ്രവാസികൾക്കായി ചില ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കേന്ദ്ര സർക്കാരിന്റെ കീഴിൽ വ്യപസ്ഥാപിതമായ പുനരധിവാസ പാക്കേജാണ് ഏറ്റവും ഉത്തമമായ നടപടി എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. നാട്ടിലേക്കു മടങ്ങി വരുന്നവർക്ക് സാമ്പത്തീക സഹായമുൾപ്പെടെ ആവശ്യപ്പെടുന്ന നിവേദനത്തിൽ സംരംഭങ്ങൾ തുടങ്ങുവാനാഗ്രഹിക്കുന്നവർക്കു സിംഗിൾ വിൻഡോ ക്ലീയറൻസ് ഉൾപ്പെടെയുള്ള സമഗ്രമായ ആവശ്യങ്ങൾ ഉൾപ്പെടുന്നതാണ് നിവേദനം. നാൽപതോളം M.P. മാരുടെ ശുപാർശ കത്തുമായി കേന്ദ്രസർക്കാരിനെ സമീപിക്കുവാനാണ് പ്രവാസി ലീഗൽ സെൽ തീരുമാനമെന്ന് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്നു പ്രവാസികൾക്ക് നാട്ടിലേക്കു വരാൻ സാധിക്കാതെ വന്നപ്പോൾ ഈ ആവശ്യം ഉന്നയിച്ചു സുപ്രീംകോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയതുൾപ്പെടെ എട്ടു പൊതുതാൽപര്യ ഹർജികളാണ് പ്രവാസി ലീഗൽ സെൽ കോവിഡ് കാലത്തു സുപ്രീം കോടതിയിൽ സമർപ്പിച്ചത്.…
എറണാകുളം: ബിഎസ്‌സി ആര്‍ക്കിയോളജിക്ക് ഒന്നാം റാങ്ക് നേടിയ ബീഹാര്‍ സ്വദേശിനി പായല്‍ കുമാരിക്ക് അനുമോദനവുമായി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദും. കങ്ങരപ്പടിയില്‍ താമസിക്കുന്ന പ്രമോദ് കുമാര്‍ എന്ന അതിഥി തൊഴിലാളിയുടെ കുടുംബത്തിലേക്കാണ് റാങ്കിന്റെ തിളക്കമെത്തിയത്. പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജ് ഫോര്‍ വിമനിലെ വിദ്യാര്‍ഥിയാണ് പായല്‍. ഇന്ത്യന്‍ ഭരണഘടന, നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്നീ പുസ്തകങ്ങള്‍ സബ് കളക്ടര്‍ പായലിനു നല്‍കി. സിവില്‍ സര്‍വ്വീസാണ് തന്റെ ലക്ഷ്യമെന്നു പായല്‍. പിജിക്കു ശേഷം സിവില്‍ സര്‍വ്വീസ് പരിശീലനത്തിനു പോകാനാണ് താല്‍പര്യം. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് കേരളത്തിലെന്ന് പായല്‍ പറയുന്നു. തന്റെ പ്രയത്‌നത്തോടൊപ്പം ഇവിടുത്തെ മികച്ച പഠന സാഹചര്യവുമാണ് തന്നെ റാങ്കിലേക്ക് നയിച്ചത്. തുടര്‍ പഠനത്തിനും സിവില്‍ സര്‍വ്വീസ് പരിശീലനത്തിനുമുള്ള എല്ലാ സഹായവും പിന്തുണയും നല്‍കാമെന്ന് സബ് കളക്ടര്‍ ഉറപ്പുനല്‍കി. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp…
മനാമ: മനുഷ്യ ജീവിതങ്ങൾക്ക് ജീവൻ നിലനിർത്താൻ ഒരു തുള്ളി രക്തം നല്കി സഹായിക്കുക എന്ന ജീവിതത്തിലെ മഹത്തരമായതും, സ്നേഹം നിറഞ്ഞതുമായ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ തണൽ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് . ഇതിനോടകം തന്നെ നിരവധി തണൽ ഭാരവാഹികളും പ്രവർത്തകരും രക്തം നല്കുവാനായി രജിസ്റ്റർ ചെയ്തതായും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അന്നേ ദിവസം രക്തം നല്കുവാനായി ഉണ്ടാവും എന്നും ഭാരവാഹികൾ പറഞ്ഞു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X നാട്ടിലായാലും വിദേശനാടുകളിലായാലും എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് തണൽ നടത്തിവരുന്നത്. പതിനായിരത്തിൽ അധികം ആളുകൾക്ക് ഉപകാരപ്രദമായ കിഡ്നി കെയർ എക്സിബിഷനും അനുബന്ധ…
