Author: News Desk

മനാമ . ഇന്ത്യ – ബഹ്റൈൻ എയർബബിൾ കരാർ ധാരണയായതിൽ ജനതാ കൾച്ചറൽ സെൻ്റർ സന്തോഷം രേഖപ്പെടുത്തി.ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടിൽ കഴിയുന്നവർക്ക് ബഹ്റൈനിൽ തിരികെയെത്തി ജോലിയിൽ പ്രവേശിക്കാമെന്ന വാർത്ത ഏറെ സന്തോഷകരമാണെന്ന് ജെ.സി.സി ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, മനോജ് വടകര എന്നിവർ അറിയിച്ചു.

Read More

മനാമ : പ്രമുഖ ആക്റ്റിവിസ്റ്റും ആര്യ സമാജം പണ്ഡിതനുമായ സ്വാമി അഗ്നിവേശിന്റെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മതങ്ങൾക്കിടയിൽ സംവാദത്തിന് ആഹ്വാനം ചെയ്യുകയും വൈവിധ്യങ്ങളുടെ ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ആയിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ വ്യക്തമാക്കി. ഫാസിസ്സ് വിരുദ്ധ പോരാട്ടങ്ങളിൽ നിർഭയമായി നിലകൊള്ളുകയും അതിന്റെ പേരിൽ മർദ്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ വേർപാട് മതേതര ഇന്ത്യക്ക് വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Read More

കണ്ണൂർ : പരിയാരത്ത് 17 കാരനെ പീഡിപ്പിച്ച മൂന്നു പേർ അറസ്‌റ്റിൽ ഏമ്പേറ്റ് സ്വദേശികളായ വാസു ,കുഞ്ഞിരാമൻ , മോഹനൻ എന്നിവരെയാണ് പരിയാരം സി ഐ കെ വി ബാബു അറസ്റ്റ് ചെയ്‌തത്‌ .  മൂന്നു പേർക്കുമെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു .

Read More

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദത്തിന് സാധ്യത. ആന്ധ്രാപ്രദേശ് തീരത്തെ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകും. ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചൊവ്വാഴ്ചവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്ക്കു പുറമേ കേരള, കർണാടക തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.  ആയതിനാൽ മത്സ്യ തൊഴിലാളിൽ കടലിൽ പോകരുത് എന്നും മുന്നറിയിപ്പുണ്ട്.

Read More

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട്​ വ്യക്തത വരുത്താന്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തതിന്​ ശേഷം അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ഇങ്ങനെ കുറിച്ച്…… “സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല” ആലുവയിലെ ഇ.ഡി ഓഫിസിലേക്ക്​ വിളിച്ചുവരുത്തിയാണ് ജലീലിനെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തത്​. മന്ത്രിയെ വീണ്ട​ും ചോദ്യം ചെയ്​തേക്കുമെന്നാണ്​ സൂചന. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പ്രോ​​ട്ടോക്കോള്‍ ലംഘനം സംബന്ധിച്ചും ഇ.ഡി. ഇതിനകം ചോദ്യം ചെയ്​തതായാണ്​ വിവരം.

Read More

റിയാദ്: മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി.കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പ സ്വദേശി എന്‍. ജാബിര്‍ (53) ആണ് മരിച്ചത്. ബത്ഹയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. മെസ് കേബിള്‍സ് എന്ന കമ്പനിയില്‍ സീനിയര്‍ സെയില്‍സ് കോഓഡിനേറ്ററായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ: നൂറ, മക്കൾ: നാസിഫ്, ജാസിം വര്‍ഷങ്ങളായി റിയാദില്‍ പ്രവാസിയായ അദ്ദേഹം തനിമ കലാസാംസ്‌കരിക വേദി, ചേതന റീഡേഴ്സ് ഫോറം, പയ്യന്നൂര്‍ സൗഹൃദവേദി എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

Read More

കൊറോണ പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയവരെ ചൂഷണം ചെയ്യുകയും കോവിഡ് പോസിറ്റീവ് ആയവരെ പോലും ക്രൂരമായി ബലാത്സംഘം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന, ചെകുത്താന്റെ നാടായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥയിൽ ഉത്ക്കണ്ഠയുള്ള ഒരു സമൂഹമാണ് പ്രവാസികൾ. ഇത്തരത്തിലുള്ള വിഷയത്തിൽ പ്രവാസികൾ പ്രതികരിക്കുന്നു. https://youtu.be/aHd0p7O4Ipw

Read More

മനാമ:ഐ വൈ സി സി ബഹ്‌റൈന്റെ ഓണാഘോഷത്തിന്റെ ഭാഗമായി റിഫാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് വിജയികളെ നാളെ പ്രഖ്യാപിക്കും. ബഹ്‌റൈനിലെ പ്രവാസി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരുപാടി സംഘടിപ്പിച്ചത്. മൂന്ന് വിഭാഗങ്ങളിലായി 37 മത്സരാർഥികളാണ് പങ്കെടുത്തത്. വാദ്യോപകരങ്ങളുടെ സഹായമില്ലാതെ ഓണപ്പാട്ട് പാടി വീഡിയോ റിക്കാർഡ് ചെയ്ത് അയക്കുക, അതിൽ നിന്നും മികച്ച ഗായകരെ തെരഞ്ഞെടുക്കുക. സംഘടനയുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോകൾകളിൽ നിന്നും ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന പാട്ടിന് പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് 3001, 2001 ഇന്ത്യൻ രൂപയാണ് സമ്മാനമായി ലഭിക്കുക. പ്രോത്സാഹന സമ്മാനം 2001 രൂപയാണ്. നാളെ ശനിയാഴ്ച്ച(12/09/2020) ബഹ്‌റൈൻ സമയം വൈകിട്ട് 7മണിക്ക് വിജയികളെ പ്രഖ്യാപിക്കും. ഐ വൈ സി സി യുടെ ഔദ്യോഗിക പേജിലൂടെ പ്രശസ്ത പിന്നണി ഗായികയും,ഗാനരചേതാവും,സംഗീത സംവിധായികയുമായ ശ്രീമതി പ്രമീള വിജയികളെ പ്രഖ്യാപിക്കും. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും…

Read More

കന്യാകുമാരി: കെ.ടി.ഡി.സി കന്യാകുമാരിയില്‍ നിര്‍മ്മിക്കുന്ന കേരള ഗസ്റ്റ് ഹൗസ് കം ഹോട്ടലിന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തറക്കല്ലിട്ടു. പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള 34 മുറികളുള്ള ഗസ്റ്റ് ഹൗസാണ് കേരള ടൂറിസത്തിന്റെ അഭിമാന ചിഹ്നമായി കന്യാകുമാരിയില്‍ ഒരുങ്ങുന്നത്. 17.6 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്. ആരെയും കൊതിപ്പിക്കുന്ന മള്‍ട്ടി കുസീന്‍ റെസ്റ്റോറന്റാണ് ഇതിനോടനുബന്ധിച്ച് ഒരുക്കുക. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നേരത്തെ നല്‍കിയെങ്കിലും തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടാനുണ്ടായിരുന്നത് ചെറിയ കാലതാമസം ഉണ്ടാക്കി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം അപേക്ഷിക്കാവുന്നതാണ്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കുന്നതാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. സമൂഹത്തില്‍ വളരെയധികം അവഗണന…

Read More