
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുടിയൊഴിപ്പിക്കലിലെ സാവകാശം ഈ മാസം 16 വരെ നീട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. റൂറല്‍ എസ്പി നല്കിയ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിഷയത്തില്‍ മറ്റ് ഉത്തരവ് ഇറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ഒഴിപ്പിക്കല്‍ ഉത്തരവില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നും, ഇനിയും സാവകാശം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ഉന്നതിയിലെ താമസക്കാരുമായി മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് നടത്തുമെന്നാണ് സൂചന.


