- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
- നിയാർക്ക് ബഹ്‌റൈൻ പ്രവർത്തക യോഗം
- ഡോക്ടറെ കാണാനെത്തിയ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി
- ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
Author: News Desk
മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ “കെ.പി.എ പൊന്നോണം 2020” എന്ന പേരിൽ സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷം പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ഉത്‌ഘാടനം ചെയ്തു. കെ.പി. എ പ്രസിഡന്റ് നിസാർ കൊല്ലം ഓണ സന്ദേശം നൽകി. പ്രശസ്ത ഗായകരായ അഭിജിത് കൊല്ലത്തിന്റെയും, പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും ഗാനോപഹാരത്തോടൊപ്പം ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കലാപരിപാടികളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ ഓണപ്പുടവ, ഓണപ്പാട്ട് മത്സരങ്ങളിലെ വിജയികളെയും ഈ പരിപാടിയിലൂടെ പ്രഖ്യാപിക്കുന്നതാണ്. കെ.പി.എ ഒഫീഷ്യൽ യൂട്യൂബ്, ഫേസ്ബുക് എന്നിവയിലൂടെ മൂന്നു എപ്പിസോഡുകളായാണ് സംപ്രേക്ഷണം ചെയ്യുന്നത്.
കൊച്ചി: ഷൂട്ടിങ്ങ് നടക്കുന്ന ചാക്കോയും മേരിയും എന്ന സീരിയിലിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും ഉൾപ്പെടെ 25 പേർ ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കൊച്ചിയിലെ 2 ഗസ്റ്റ്ഹൗസുകളിലായി ക്വാറൻ്റയിനിൽ കഴിയുകയാണ്. ആ സീരിയലിൽ ജോലി ചെയ്ത് പുറത്തു പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ലിസ്റ്റ് താഴെ കൊടുക്കുന്നു. അഭിനേതാകൾ വി കെ ബൈജു, അർച്ചന സുശീലൻ, നീന കുറുപ്പ്, സജ്ന, ടോണി, ബാലചന്ദ്രൻ ചുള്ളിക്കാട്, ദേവി അജിത്ത്, ലിസി ജോസ്, ചിലങ്ക, അൻസിൽ സാങ്കേതിക പ്രവർത്തകർ രവി ചന്ദ്രൻ (ക്യാമറമാൻ ), പ്രദീപ് വള്ളിക്കാവ് (സംവിധായകൻ),കനകരാജ് (ക്യാമറമാൻ ), സുധീഷ് ശങ്കർ (സംവിധായകൻ) ഈ സീരിയലിൻ്റെ നിർമ്മാതാവിനെ അപകീർത്തി പ്പെടുത്തും വിധം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രചരണം നടക്കുന്നതായി അറിയാൻ കഴിഞ്ഞു. അത് തീർത്തും വാസ്തവ വിരുദ്ധമാണെന്നും, ലൊക്കേഷനിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ ഷൂട്ടിങ്ങ് നിർത്തി, വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ഉണ്ടായതെന്നും എല്ലാവരെയും അറിയിക്കുന്നു. എല്ലാ ലൊക്കേഷനുകളിലും കർശന നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റിക്ക് വേണ്ടി ചെയർമാൻ…
മനാമ: ‘ന്യൂ നോര്‍മല്‍ യുവത്വം, മാരികള്‍ക്ക് ലോക്കിടും’ എന്ന തലക്കെട്ടില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലെ 916 യൂനിറ്റുകളില്‍ സമ്മേളനങ്ങള്‍ പ്രഖാപിച്ചു. ഗോവൈഡ് എന്ന പേരില്‍ 56 കേന്ദ്രങ്ങളില്‍ ഒരേ ദിവസം നടന്ന പ്രഖ്യാപന സംഗമം പ്രമുഖര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന പ്രഖ്യാപനം, പ്രമേയ പ്രഭാഷണം, പദ്ധതി അവതരണം, തീം സോങ്ങ് ലോഞ്ചിംഗ്, സ്റ്റുഡന്റ്‌സ് ടൈം എന്നിവ നടന്നു. കോവിഡിനൊപ്പമുള്ള പുതിയ കാലത്തെ നിര്‍വചിക്കുകയും അതിജീവനത്തിന് കരുത്തായി യുവത്വത്തെ അടയാളപ്പെടുത്തുകയും ചെയ്ത് ജീവിത മാരികള്‍ക്കെതിരെയുള്ള സമര പ്രഖ്യാപനമാണ് സമ്മേളനം മുന്നോട്ട് വെക്കുന്ന പ്രമേയമെന്ന് സംഘാടകര്‍ പറഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തെയും ജീവിതാവസ്ഥ കളെയും ധിഷണയെയും ക്ഷയിപ്പിക്കുന്ന എല്ലാ തരം വൈറസുകളും ബാധകളും മാരികളില്‍ പെടുന്നു. അവക്കെതിരായ പ്രതിരോധങ്ങള്‍ക്കുള്ള സന്ദേശമായിരിക്കും സമ്മേളനങ്ങളെന്നും ഭാരവാഹികള്‍ അറി യിച്ചു. ഒക്ടോബര്‍ 24 ന് സമാപിക്കുന്ന സമ്മേളന പരിപാടികളില്‍ പ്രവാസത്തെ പൊതുവായും, യുവാക്കളെ വിശേഷിച്ചും അഭിമുഖീകരിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കും. കുട്ടികള്‍ക്കും, വനിതകള്‍ക്കും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കും. ഇംബോസം,…
മനാമ: മനാമയിൽ മദ്യം വിൽപ്പന നടത്തിയതിന് 5 ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. 26 നും 38 നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്. മദ്യം ഉണ്ടാക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മലയാള സിനിമയിൽ ഡ്യൂപ്പ് ഇല്ലാതെയും വളരെ സാഹസികമായും ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്ന നടന്മാരിൽ ഏറ്റവും മുന്നിലാണ് മോഹൻലാൽ. എന്നാൽ അതെ പാത പിന്തുടരുന്ന പ്രണവ് മോഹൻലാലിന് ശേഷം മലയാളികളെ വിസ്മയിപ്പിക്കുകയാണ് മോഹൻലാലിൻറെ മകൾ വിസ്മയ. വിസ്മയയുടെ അഭ്യാസ പ്രകടനം ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. https://www.instagram.com/p/CFRpFLZJ85o/?utm_source=ig_web_copy_link വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തലകുത്തി നിന്നാണ് വിസ്മയ അഭ്യാസ പ്രകടനം നടത്തുന്നത്.
ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ‘ചാറ്റ് ഫോർ ഇന്ത്യ’ യിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ സിന്ധുവുമായുള്ള പ്രത്യേക അഭിമുഖം. (എപ്പിസോഡ് -4) https://youtu.be/9_Va6fVWoCo
വാഷിംഗ്ടൺ: വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉൾക്കൊള്ളുന്ന കത്ത് പാഴ്‌സലായി അയച്ചെന്ന് റിപ്പോർട്ട്. റസിൻ എന്ന മാരക വിഷം ഉൾക്കൊള്ളുന്ന പാഴ്‌സലാണ് അയച്ചത്. ജൈവായുധമായി ഉപയോഗിക്കുന്ന അതിമാരക വിഷമാണ് റസിൻ. കാനഡയിൽ നിന്നാണ് കത്തയച്ചതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട വൈറ്റ് ഹൗസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും, അമേരിക്കൻ പോസ്റ്റൽ ഇൻസ്‌പെക്ഷൻ സർവീസും അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂര്‍ സ്വദേശി ഉമ്മര്‍ഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന്‍ (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മൊയ്തീന്‍ കുഞ്ഞി (68), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ തൃശൂര്‍ എടകലത്തൂര്‍ സ്വദേശി പരമേശ്വരന്‍ നായര്‍ (76), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ മലപ്പുറം മംഗലം…
മനാമ: സെപ്തംബർ 18 ന് രാത്രി 11 മണിക്ക് താമസ സ്ഥലത്തുവച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ട ശിവൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അടുത്ത മാസം ബഹ്റൈനിലെ പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കയായിരുന്നു ശിവൻ. എറണാകുളം ഞാറക്കൽ സ്വദേശിയാണ് ബഹ്റൈനിലെ പല്ലവി ഓർകെസ്ട്രയുടെ അംഗവും, പല്ലവിയുടെ അമരക്കാരൻ സുന്ദർ കോലോത്തിന്റെ സഹചാരിയുമായിരുന്നു ശിവൻ പല്ലവി.
മനാമ: പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്യാരിക്കേച്ചർ & ആർട്ട് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കാർട്ടൂൺ & ക്യാരിക്കേച്ചർ ഡ്രോയിങ് എന്നിവയിൽ പ്രത്യേക ക്ലാസ്സ് എടുക്കുന്നതാണ്. 25/9/2020 വെള്ളി ബഹ്‌റൈൻ സമയം 5:00pm/ ഇന്ത്യൻ സമയം 7.30pm ന് സൂം അപ്ലിക്കേഷൻ വഴിയാകും പരിപാടി സംഘടിപ്പിക്കുക. പ്രശസ്ത സിനിമ സംവിധായകനും നിർമ്മാതാവും, അഭിനേതാവുമായ നാദിർഷ പരിപാടി ഉത്ഘാടനം ചെയ്യും.ഇതിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളകുട്ടികൾ 33532669(സുനിൽ ബാബു )മുസ്തഫ പട്ടാമ്പി (37740774) ഉമ്മർ പാനായിക്കുളം (39990263)ഈ നമ്പറിൽ ബന്ധപ്പെടുക.
