- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
- നിയാർക്ക് ബഹ്‌റൈൻ പ്രവർത്തക യോഗം
- ഡോക്ടറെ കാണാനെത്തിയ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി
- ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
Author: News Desk
മനാമ: ബഹറിനിലെ സൽമാനിയ നെസ്റ്റോയ്ക്ക് സമീപം മലയാളി താമസ സ്‌ഥലത്ത് തൂങ്ങി മരിച്ചു. കൊല്ലം കയ്യില സ്വദേശി മനീഷ് കുമാർ (37) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്തു വരുകയായിരുന്നു. ഇദ്ദേഹം വിവാഹിതനാണ്. മരണകാരണം വ്യക്തമല്ല.
തൃശൂർ: 60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് ചാര്‍ജിംഗ് സ്റ്റേഷനിലുള്ളത്. പൂർണ്ണമായും ചാർജ് ചെയ്യാൻ 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ സമയമേ ആവശ്യമുള്ളു. ഭാഗികമായോ നിശ്ചിത തുകയ്ക്കോ ചാർജ് ചെയ്യാനും കഴിയും. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് കാറുകളുടെയും പ്ലഗ് പോയിന്റുകൾ ഇവിടെ ലഭ്യമാണ്. വൈദ്യുതി യൂണിറ്റ് നിരക്ക് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾക്കുവേണ്ട ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസിയായി കേരള സർക്കാർ, കെ എസ് ഇ ബിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒരു ചാർജ്ജിംഗ് ശൃംഖല സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ രേഖകൾക്കനുസൃതമായി സർക്കാർ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്തും, സർക്കാരിന്റേയോ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജൻസികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇത്തരം ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ്. ഇതിന്റെ ആദ്യഘട്ടമായി 6 ജില്ലകളിൽ കെ.എസ്.ഇ.ബി.യുടെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്ന…
കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ 5000 ത്തിലധികം സന്നദ്ധ പ്രവർത്തകർ പങ്കാളികളായി
മനാമ: ബഹറിനിൽ ആരംഭിച്ച കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ ഇതിനോടകം 5000 ത്തിലധികം സന്നദ്ധ പ്രവർത്തകർ പങ്കാളികളായി. ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പരിശോധന നടക്കുന്നത്. സന്നദ്ധപ്രവർത്തകരുടെ കമ്മ്യൂണിറ്റി അവബോധത്തേയും ഉത്തരവാദിത്തത്തേയും ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ചു. “ഫോർ ഹ്യൂമാനിറ്റി” എന്ന മുദ്രാവാക്യമുയർത്തി കോവിഡ് -19 വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ തുടക്കം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുത്ത സന്നദ്ധപ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. 18 വയസിനു മുകളിലുള്ള 6000 സന്നദ്ധ പ്രവർത്തകർക്കാണ് കോവിഡ് -19 വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ സാധിക്കുക.
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് 2020-22 പ്രവർത്തനോൽഘാടനം സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് ഹൂസ്റ്റൺ സമയം 7 മണിക്ക് ഡബ്ള്യു.എം.സി ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂം പ്ലാറ്റ്‌ഫോമിൽ ക്രമീകരിച്ചിരിക്കുന്ന ചടങ്ങിൽ കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ റവ:ഫാ .ഡേവിസ് ചിറമേൽ മുഖ്യാതിഥി ആയിരിക്കും. പ്രസ്തുത പരിപാടിയിൽ റോയ് മാത്യു (ചെയര്‍മാന്‍), ജോമോന്‍ ഇടയാടി (പ്രസിഡന്റ്), സന്തോഷ് ഐപ്പ്(വൈസ് ചെയര്‍മാന്‍), തോമസ് മാമ്മന്‍ ( വൈസ് പ്രസിഡന്റ്, അഡ്മിന്‍), ഹരി ശിവരാമന്‍ (വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍), മാത്യൂസ് മുണ്ടയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോഷി മാത്യു (ജോയിന്‍ സെക്രട്ടറി), ജിന്‍സ് മാത്യു ( ട്രഷറര്‍ ), മാത്യു പന്നപ്പാറ (ജോയിന്റ് ട്രഷറര്‍), ഷിബി റോയ് (വനിതാ ഫോറം ചെയര്‍ ), അജു ജോണ്‍ (പബ്ലിക് റിലേഷന്‍സ് ചെയര്‍), കുമാരി എയ്ഞ്ചല്‍ സന്തോഷ് (യൂത്ത് ഫോറം ചെയര്‍), ജീവന്‍ സൈമണ്‍ (കള്‍ച്ചറല്‍ ഫോറം ചെയര്‍), ഷിനു ഏബ്രഹാം (കള്‍ച്ചറല്‍ ഫോറം ചെയര്‍), ജോസ് പൊന്നൂസ്(ചാരിറ്റി ഫോറം ചെയര്‍), ആല്‍വിന്‍ എബ്രഹാം (സ്റ്റുഡന്റ് ഫോറം ചെയര്‍), അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ജോയി ചിചേരിയില്‍, ഡോ. ജോര്‍ജ് കാക്കനാട്, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍, എല്‍ദോ പീറ്റര്‍, കുര്യന്‍ പന്നാപാറ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു…
ഹ്യുസ്റ്റൺ: ഹ്യൂസ്റ്റൺ സെൻറ് തോമസ് സിഎസ്ഐ ചർച്ചിന്റെ നിർമ്മാണോദ്ഘാടനം 2020 സെപ്റ്റംബർ 19 ന് രാവിലെ 10 മണിക്ക് റവ: തോമസ് കെ ഉമ്മൻ നിർവഹിച്ചു. 16520 ചിംനിറോക് (chimney rock) റോഡിൽ പുതുതായി വാങ്ങിയ സ്ഥലത്താണ് നിർമ്മാണം ആരംഭിക്കുന്നത്. 2021 മധ്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. 450 പേരെ ഉൾകൊള്ളത്തക്ക വിധത്തിൽ എല്ലാവിധ ആധുനീക സൗകര്യങ്ങളോടും കൂടിയുമുള്ള വലിയൊരു ദേവാലയം ആണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിമിതമായ സ്ഥലസൗകര്യങ്ങൾ മൂലം കഴിഞ്ഞ ചില വർഷങ്ങളിൽ ഹ്യുസ്റ്റണിലേക്കു വന്ന ചിലരെങ്കിലും പഴയ ദേവാലത്തിന്റെ സ്ഥലസൗകര്യങ്ങളിലെ അപര്യാപ്തത മൂലം ഇതര സഭകളിലേക്കു പോകേണ്ടി വന്നു. ഇത്തരം പ്രശ്നങ്ങൾക്കു ഒരു ശാശ്വത പരിഹാരമായാണ് പുതിയ ദേവാലയം എന്ന് ഭാരവാഹികൾ അറിയിച്ചു. ബ്രിട്ടീഷ് അധിനിവേശ സമയത്ത് ഉണ്ടായിരുന്ന ആംഗ്ലിക്കൻ, യുണൈറ്റഡ് ചർച്ച് ഇൻ ക്രൈസ്റ്റ്, പ്രിസ്ബിറ്റേറിയൻ, മെതഡിസ്റ്റ് എന്നീ നാല് വ്യത്യസ്ത സഭകൾ ഒന്നിച്ചു ചേർന്നു കൊണ്ട് 1947 രൂപീകൃതമായ സിഎസ്ഐ സഭ ഇന്ന് 22…
കൊച്ചി : ഈ വർഷത്തെ ഓണം ബമ്പറിൻറെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 12 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. അജേഷ് കുമാർ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. TB173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
കൊച്ചി : കഴിഞ്ഞ ദിവസം പിടിയിലായ അൽഖ്വായ്ദ ഭീകരർ രാജ്യ വ്യാപക സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി. കൊച്ചിയിൽ പിടിയിലായ മുർഷിദ് ഹസൻ സംഘത്തലവനാണെന്ന് എൻഐഎ പറയുന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. അൽഖ്വായ്ദയിലേയ്ക്ക് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ ഇവർ ശ്രമം നടത്തിയിരുന്നു. ഭീകരവാദ ബന്ധങ്ങളുള്ള കൂടുതൽ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യവ്യാപകമായി സ്ഫോടനം നടത്തുന്നതിന് വേണ്ടി പദ്ധതിയിട്ടിരുന്ന, ഭീകരവാദ ബന്ധമുള്ള പത്തോളം പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എറണാകുളത്ത് പിടിയിലായ ഭീകരരിൽ നിന്ന് ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
ന്യൂഡൽഹി: ആര്‍എസ്പി നേതാവും ലോക്‌സഭ എംപിയുമായ എന്‍കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡൽഹിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് ജനപ്രതിനിധികളില്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് എംപിക്ക് കൊവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അദ്ദേഹം സഭയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം വരെ മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ള 30 ജനപ്രതിനിധികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. അതിനാൽ തന്നെ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയിട്ടുണ്ട്.
കൊച്ചി: കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകനും, റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. നികേഷിന് പരിക്കുകളില്ല. രാവിലെ ചാനല്‍ ഓഫീസിലേക്ക് പോകും വഴി ആണ് അപകടം. നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാര്‍ തലകീഴായി മറിയുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിന് സമീപമായിരുന്നു അപകടം നടന്നത്. എയര്‍ബാഗ് പൊട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,755 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തോടടുക്കുന്നു. രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 54,00,619 പേരാണ്. 1,149 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 86,774 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.61 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94,523 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. ഇതുവരെ 43,03,043 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 79.68 ശതമാനമായി. നിലവിൽ രാജ്യത്ത് 10,10,802 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 18.72 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 12,06,806 പേർക്കാണ് പരിശോധന നടത്തിയത്.
