Author: News Desk

മനാമ: ബഹ്‌റൈനിൽ പുതുതായി 713 കോവിഡ് കേസുകളും 676 രോഗമുക്തിയും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 146 പ്രവാസി തൊഴിലാളികളാണ് രോഗബാധിതരായിട്ടുള്ളത്. 563 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 പേർ യാത്രാസംബന്ധവുമായാണ് രോഗബാധിതരായത്. ബഹ്‌റൈനിലെ ആകെ കോവിഡ് ബാധിതർ 65,752 പേരാണ്. നിലവിൽ രാജ്യത്ത് 6,901 പേരാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. ഇവരിൽ 51 പേരുടെ നില ഗുരുതരവും 6850 പേരുടെ നില തൃപ്തികരവുമാണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗമുക്തർ 58,626 പേരാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് 225 ആണ്. രാജ്യത്ത് 13,44,713 പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

Read More

തിരുവനന്തപുരം: ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്‌സർവേറ്ററി ഹിൽസിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 8 അടി ഉയരമുള്ള പ്രതിമ 10 അടി ഉയരത്തിലുള്ള മാർബിൾ പീഢത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഉണ്ണി കനായിയാണ് പ്രതിമയുടെ ശിൽപി. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴി തിരിച്ചുവിട്ട ആചാര്യനാണ് ശ്രീനാരായണ ഗുരു. നമ്മുടെ ജന ജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേത്. ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങളാണ്. ഗുരുവിനോടുള്ള ആദരാഞ്ജലി ആ സന്ദേശങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയുമാണ്. പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതു കൊണ്ട് ഒരു പ്രത്യേക മതം, പ്രത്യേക ജാതി എന്നതല്ല ഗുരു ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമല്ല മനുഷ്യത്വത്തിനാണ് പ്രാധാന്യം…

Read More

തിരുവനന്തപുരം :തിരുവനന്തപുരം  വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് അറസ്റ്റിലായത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഡല്‍ഹി ഹവാലക്കേസ് പ്രതി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്. റിയാദില്‍ നിന്നാണ് ഇരുവരും എത്തിയത്

Read More

മനാമ: ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളെ സഹായിക്കുകയെന്ന വ്യാജേന ഒരു കൂട്ടം വ്യക്തികൾ അനധികൃതമായി ധനസമാഹരണത്തിൽ ഏർപ്പെടുന്നുണ്ടെന്നതു ഇന്ത്യന്‍ സ്കൂളിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്കൂളിനെ പ്രതിനിധീകരിച്ച് പണം ശേഖരിക്കാൻ ഇന്ത്യന്‍ സ്കൂള്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. സ്കൂളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വ്യക്തികൾ രസീതുകൾ നൽകാതെ പണം ശേഖരിക്കുന്നു എന്നാണു മനസിലാക്കുന്നത്‌. ഈ വ്യക്തികളുടെ നിയമവിരുദ്ധ ഇടപാടുകൾക്ക് ഇന്ത്യൻ സ്കൂളിനെ ഉത്തരവാദിയാവില്ല. ശരിയായ അനുമതിയില്ലാതെ സംഭാവനയായി ഫണ്ട് ശേഖരിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. ഇന്ത്യൻ സ്കൂളിൽ ശരിയായ പരാതി പരിഹാര സംവിധാനം ഉണ്ട്. അത് എല്ലാ മാതാപിതാക്കളും പിന്തുടരണം. ഏതെങ്കിലും അഭ്യുദയകാംക്ഷികൾ അവരുടെ ചാരിറ്റബിൾ സംരംഭങ്ങളുടെയോ കോർപ്പറേറ്റ് ഉത്തരവാദിത്തത്തിന്റെയോ ഭാഗമായി ഇന്ത്യൻ സ്കൂളിന് ഫണ്ട് സംഭാവന ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, പ്രിൻസിപ്പലിനെയോ അക്കാദമിക് ടീമിനെയോ സമീപിക്കാൻ അവരോട് അഭ്യർത്ഥിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഭാവന നൽകിയവർക്ക് സ്കൂൾ ശരിയായ രസീതുകൾ നൽകും. അർഹരായ നിരവധി കുട്ടികൾക്ക് ഓൺ‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കമ്പ്യൂട്ടറുകളും ടാബുകളും നൽകുന്നത് ഉൾപ്പെടെ…

Read More

കൊച്ചി: സ്വർണക്കടത്ത് കേസിൽ യു എ ഇ കോൺസുലേറ്റിലെ മലയാളി ജീവനക്കാരെ കസ്റ്റംസ് ചോദ്യം ചെയ്യും. തിരുവനന്തപുരം എയർ കാർഗോയിൽ നിന്ന് യു എ ഇ കോൺസുലേറ്റിലേക്ക് ഖുറാനുകൾ എത്തിച്ച വാഹന ഉടമയെയും ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തു. പാർസലുകളിൽ ഖുറാൻ ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഇവർ നൽകിയ മൊഴി. വാഹന ഉടമയായ അലി, ഡ്രൈവർ സമീർ എന്നിവരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ചോദ്യം ചെയ്തത്. ഖുറാനുകളടങ്ങിയ 4470 കിലോ പാർസലുകൾ ക്ലിയർ ചെയ്തു നൽകിയ കസ്റ്റംസ് ഹൗസ് ഏജന്റിനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പാർസലിൽ എന്തോ പുസ്തകങ്ങളാണെന്ന് മാത്രമാണ് അറിഞ്ഞിരുന്നതെന്നും ഖുറാൻ ആണെന്ന് അറിയില്ലെന്നുമുള്ള വാഹന ഉടമയുടെയും, ഡ്രൈവറുടെയും മൊഴി കസ്റ്റംസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.കോൺസുലേറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും. കോൺസുലേറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം…

Read More

മനാമ: കോവിഡ് -19 പാൻഡെമിക്കിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി രാജ്യത്തെ പൗരന്മാർക്കുള്ള ഭവന ഗഡുക്കൾ മാറ്റിവയ്ക്കുന്നു. ഭവന മന്ത്രി ബാസെം ബിൻ യാക്കൂബ് അൽ ഹമർ മിത്താക് പാർലമെന്ററി ബ്ലോക്ക് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. തവണകൾ മാറ്റിവയ്ക്കുന്നതിന് അവരുടെ സാമ്പത്തിക സ്ഥിതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന പൗരന്മാർക്ക് കോവിഡ് -19 പാൻഡെമിക്കിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള സർക്കാരിന്റെ താൽപ്പര്യത്തെ മന്ത്രി അഭിനന്ദിച്ചു.

Read More

മലയാറ്റൂർ: മലയാറ്റൂർ ഇല്ലിത്തോട് ഞായറാഴ്ച പുലർച്ചെ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ട് അതിഥി തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കും. തഹസീൽദാരുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എക്സ്പ്ളോസീവ്സ് ആക്റ്റ് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം. ഫോർട്ട് കൊച്ചി സബ് കലക്ടർ ഡോ.ഹാരിസ് റഷീദ് സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഇല്ലിത്തോട് വിജയ ക്വാറിക്ക് സമീപം സ്ഥാപിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിൽ ക്വാറി ഉടമസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പുത്തേൻ ദേവസിക്കുട്ടി മകൻ ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. മഴയെത്തുടർന്ന് താലൂക്ക് ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ക്വാറിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. ക്വാറിക്കാവശ്യമായ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന മാഗസിൻ, മൂന്ന് കിലോമീറ്റർ അകലെയുള്ള കണിമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. ലൈസൻസോടെയാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസിൽ നിന്നും റിപ്പോർട്ട്…

Read More

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം ചൊവ്വാഴ്ച്ച നിലവില്‍ വരും. ഇതിന്‍റെ ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും. പൂര്‍ണ്ണമായും സുതാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ-ചെല്ലാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിയമലംഘനം കണ്ടെത്തുന്നപക്ഷം ഉടമയ്ക്കോ ഡ്രൈവര്‍ക്കോ ഓണ്‍ലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാന്‍ കഴിയും. പിഴ അടയ്ക്കാന്‍ താത്പര്യമില്ലാത്തവരുടെ കേസ് വിര്‍ച്വല്‍ കോടതിയിലേയ്ക്ക് കൈമാറും. തുടര്‍നടപടി വിര്‍ച്വല്‍ കോടതി സ്വീകരിക്കും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തില്‍ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതല്‍ ഏറെ സുഗമമാകും. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി,…

Read More

കൊച്ചി: അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത ശാന്തി എന്ന യുവതിയുടെ ദു:ഖം ആരോഗ്യമന്ത്രി കെ കെ ശൈലജ ഇവരുമായി സംസാരിച്ചു. മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് ഇവരുടെ അമ്മ അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്തത്. അതേസമയം, ഇവരുടെ വീടിന്റെ വാടക ഏറ്റെടുക്കാന്‍ ലയണ്‍സ് ക്ലബ്ബ് തയാറാണെന്ന് അറിയിച്ചു. വാടക ലയണ്‍സ് ക്ലബ്ബ് ഏറ്റെടുക്കുമെന്ന ഉറപ്പില്‍ വാടക വീട്ടിലേക്ക് മാറാന്‍ ശാന്തി സമ്മതിച്ചു. ഇതോടെ, പ്രശ്‌നത്തിന് പരിഹരമായി. കുടില്‍ കെട്ടി കൊച്ചി കണ്ടെയ്‌നര്‍ റോഡിലാണ് ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും സമരം ചെയ്തത്. മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിലായിരുന്നു. ഇതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടി വന്നത്. ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്തത്. വലിയ സാമ്പത്തിക പ്രശ്‌നത്തില്‍ നിന്ന് കരകയറാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയായിരുന്നു ഈ സമരരീതി. ഇവരുടെ മൂത്ത മകന് തലയിലും, രണ്ടാമത്തെ…

Read More

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു. കൊറോണ മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് കൊറോണ പരിശോധന നടത്തിയ ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. ഇൻഡോർ രംഗങ്ങളായിരിക്കും ആദ്യ പത്ത് ദിവസം ഷൂട്ട് ചെയ്യുക. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഷൂട്ടിംഗ് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും. മോഹൻലാൽ സെപ്തംബർ 26 ന് ചിത്രീകരണത്തിനായി ജോയിൻ ചെയ്യും. ജിത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, എന്നിവർ ഉൾപ്പെടെയുള്ള പൂജാ ചടങ്ങിൽ പങ്കെടുത്തു. ചിത്രീകരണം പൂർത്തിയാകുന്നത് വരെ വരെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും ആർക്കും പുറത്തേക്ക് പോകാൻ അനുവാദം ഉണ്ടാകില്ല. ചിത്രത്തിലുള്ള എല്ലാ പ്രവർത്തകരും ഒരു ഹോട്ടലിൽ തന്നെയായിരിക്കും താമസിക്കുക.

Read More