Author: News Desk

തിരുവനന്തപുരം_ സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരം -533, കോഴിക്കോട് -376,മലപ്പുറം -349,കണ്ണൂര്‍ -314,എറണാകുളം -299,കൊല്ലം -195,തൃശൂര്‍ -183 പാലക്കാട് -167,കോട്ടയം -156,ആലപ്പുഴ -112,കാസര്‍ഗോഡ് -110,ഇടുക്കി -82,പത്തനംതിട്ട -16എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 8 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന്‍ (70), സെപ്റ്റംബര്‍…

Read More

കണ്ണൂർ: മട്ടന്നൂർ നടുവനാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. സ്‌ഫോടനം നടക്കുമ്പോൾ വീടിന് പുറത്തു ഉണ്ടായിരുന്ന രണ്ടു പേരെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്ത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. നിടിയാഞ്ഞിരം വേളപ്പൊയിലെ വീട്ടിൽ വെച്ചാണ് സംഭവം.സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റിരുന്നു. മുനാച്ച എന്ന രാജേഷിനാണ് പരിക്കേറ്റത്. ഇയാൾ സിപിഎം പ്രവർത്തകനും നിരവധി കേസുകളിൽ പ്രതിയുമാണ്. സ്‌ഫോടനത്തിൽ പരിക്കേറ്റ രാജേഷിനെ പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, സ്‌ഫോടനം നടന്ന സിപിഎം പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീൻ പാച്ചേനിയെ സിപിഎം പ്രവർത്തകർ തടഞ്ഞു. സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

Read More

ആലപ്പുഴ: കൊറോണ നിരീക്ഷണത്തിലിരുന്ന ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകൻ ആകാശ് (20) ആത്മഹത്യ ചെയ്തു. ഡൽഹിയിൽ നിന്നു 13 ദിവസം മുൻപാണ് ആകാശ് നാട്ടിലെത്തിയത്. ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് ആകാശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.മരണകാരണം വ്യക്തമല്ല.

Read More

ഇടുക്കി: തൊടുപുഴയിൽ അവിവാഹിതയായ പെൺകുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു. യുവതിയുടെ വീട്ടിൽ കുഞ്ഞിന് ജൻമം നൽകുകയും തുടർന്ന് യുവതിയെയും കുഞ്ഞിനെയും തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തിൽ കാളിയാർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read More

മനാമ: ആറാമത്തെ ലെവാസ് വെർച്വൽ അവാർഡിനും സിമ്പോസിയത്തിനും വേണ്ടി ഊർജ്ജ കമ്പനികളെയും സ്ഥാപനങ്ങളെയും അക്കാദമിയയെയും പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള നൂറുകണക്കിന് പ്രതിനിധികൾ ഒത്തുകൂടുന്നു. ഒക്ടോബർ 27 മുതൽ 29 വരെയാണ് പരിപാടി നടക്കുന്നത്. എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. “റെസിലൈൻസ് റീഇമാജിൻഡ്: മാറ്റത്തിലൂടെ ആളുകളെ നയിക്കുക” എന്ന തീമിന് അനുസൃതമായി മൂന്ന് ദിവസം പങ്കെടുക്കാൻ സാധിക്കും. ഊർജ്ജമേഖലയിലും മറ്റുമുള്ള സ്ത്രീകൾ, പുരുഷ ചാമ്പ്യൻമാർ, ഓർഗനൈസേഷനുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ക്രോസ്-സെക്ടർ പ്രതിരോധം ചെയ്യുന്നതിനുള്ള ഒരു വേദിയാകും.

Read More

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായിരുന്ന പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സായ് പല്ലവി. അഭിമുഖങ്ങളിൽ വളരെയധികമൊന്നും പ്രത്യക്ഷപെടാറില്ലാത്ത സായിയുടെ വിവാഹത്തെ കുറിച്ചുള്ള തുറന്നുപറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആദ്യമായാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം സായ് പല്ലവി തുറന്നു പറഞ്ഞിരിക്കുന്നത്. വിവാഹത്തോട് താത്പര്യമില്ല എന്നാണ് താരം പറയുന്നത്. വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും. അതിനാല്‍ വിവാഹം ചെയ്യില്ല. പകരം മാതാപിതാക്കളെ പരിപാലിക്കും എന്നാണ് സായ് പല്ലവി പറഞ്ഞിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള സായുടെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. നാഗ ചൈതന്യയ്‌ക്കൊപ്പം ലവ് സ്റ്റോറി എന്ന തെലുങ്കു ചിത്രത്തിലാണ് സായ് ഇപ്പോള്‍ അഭിനയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. വിരതപര്‍വ്വം ആണ് സായുടെതായി ഒരുങ്ങുന്ന മറ്റൊരു തെലുങ്ക് ചിത്രം. കലി, ഫിദ, മാരി 2, അതിരന്‍, എന്‍ജികെ, പടി പടി ലേച്ചു മനസു എന്നിവയാണ് സായുടെ…

Read More

നടനായി 25 വർഷം പിന്നിടുന്ന വേളയിലാണ് വിനായകൻ സംവിധാനക്കുപ്പായം അണിയാനൊരുങ്ങുന്നത്. ‘പാര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്. ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. ആഷിഖ് അബുവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും. “പാർട്ടി ” അടുത്ത വർഷം എന്നാണ് ആഷിഖ് അബുവിന്‍റെ കുറിപ്പ്. ഇതിന് മുൻപും വിനായകനെ നായകനാക്കി ആഷിഖ് സിനിമ എടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അയ്യന്‍കാളിയുടെ ജീവചരിത്രചിത്രമാണ് ഈ പ്രോജക്ട് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് അന്ന് വന്നിരുന്നത്. എന്നാല്‍ ആ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഔദ്യോഗികമായി ഇനിയും പുറത്തു വന്നിട്ടില്ല. 1995-ൽ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികത്തിലൂടെയാണ് വിനായകൻ സിനിമയിലെത്തുന്നത്. ഫഹദ് ചിത്രം ട്രാൻസിലാണ് ഒടുവിൽ വേഷമിട്ടത്. ‘വാരിയം കുന്നൻ’ എന്ന ചിത്രമാണ് ആഷിഖിന്റേതായി…

Read More

എറണാകുളം: മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. സേലം സ്വദേശിയായ പെരിയണ്ണന്‍ (40), ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തൊഴിലാളികളെ തിരിച്ച് വിളിച്ചു. ഇങ്ങനെ തിരിച്ച് എത്തിയതായിരുന്നു നാഗയും പെരിയണ്ണനും. പന്ത്രണ്ട് ദിവസം മുമ്പാണ് ഇരുവരും പാറമടയില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു രണ്ടുപേരും. മൂന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. പാറമട, പഞ്ചായത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്നതാണ്.

Read More

തിരുവിതാംകൂറിന്റെ ഇതിഹാസ കഥ, പത്തൊമ്പതാം നൂറ്റാണ്ട് സിനിമയാകുന്നു. സ്വപ്നപദ്ധതിയെന്ന് സംവിധായകൻ വിനയൻ. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ചുളള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തെ കുറിച്ച് സംവിധായകൻ വിനയൻ: വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർനിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു. പത്തൊമ്പതാം…

Read More

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിലെ ലിംഗസമത്വം പുനർ‌നിർവചിക്കുന്ന നീക്കത്തിന്റെ ഭാഗമായി സബ് ലെഫ്റ്റനൻറ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനൻറ് റിതി സിംഗ് എന്നിവർ കപ്പലിന്റെ ക്രൂവിന്റെ ഭാഗമായി നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ വനിതാ ഓഫീസർമാരാകും. നേവി മൾട്ടി-റോൾ ഹെലികോപ്റ്ററുകളിൽ സോണാർ കൺസോളുകളും ഇന്റലിജൻസ്, നിരീക്ഷണ, റീകണൈസൻസ് (ഐ‌എസ്‌ആർ) പേലോഡുകളും ഉൾപ്പെടെ നിരവധി സെൻസറുകൾ പ്രവർത്തിപ്പിക്കാൻ സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ് എന്നിവർക്ക് പരിശീലനം നൽകുന്നുണ്ട്. ഇന്ത്യൻ നാവികസേന നിരവധി വനിതാ ഓഫീസർമാരെ നിയമിക്കുന്നുണ്ടെങ്കിലും ക്രൂ ക്വാർട്ടേഴ്സുകളിൽ സ്വകാര്യതയുടെ അഭാവമുൾപ്പെടെ നിരവധി കാരണങ്ങളാൽ സ്ത്രീകൾ ഇതുവരെ യുദ്ധക്കപ്പലുകളിൽ പ്രവർത്തിച്ചിരുന്നില്ല. നാവികസേനയുടെ പുതിയ MH-60 R ഹെലികോപ്റ്ററുകളിൽ രണ്ട് ഉദ്യോഗസ്ഥരും ഒടുവിൽ പറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2016 ൽ ഫ്ലൈറ്റ് ലഫ്റ്റനന്റ് ഭവാന കാന്ത്, ഫ്ലൈറ്റ് ലഫ്റ്റനന്റ് അവാനി ചതുർവേദി, ഫ്ലൈറ്റ് ലഫ്റ്റനന്റ് മോഹന സിംഗ് എന്നിവർ ഇന്ത്യയിലെ ആദ്യത്തെ വനിതാ യുദ്ധ പൈലറ്റുമാരായി. ഇപ്പോൾ 10 യുദ്ധ പൈലറ്റുമാർ…

Read More