- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
ഇന്ത്യയുടെ നീല കുപ്പായത്തില്‍ സഞ്ജു സാംസണിനെ ഉടന്‍ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ഏറെ നാള്‍ക്ക് ഇടയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് സഞ്ജുവെന്ന് വോണ്‍ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും സഞ്ജു കളിക്കുന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തൊരു കളിക്കാരനാണ് സഞ്ജു. എല്ലാ അര്‍ഥത്തിലും ചാമ്ബ്യനാണ്. എല്ലാ ഷോട്ടുകളുമുണ്ട് പക്കല്‍. ക്വാളിറ്റിയും ക്ലാസുമുണ്ട്. ഈ വര്‍ഷം സ്ഥിരത നിലനിര്‍ത്തി രാജസ്ഥാനെ കിരീടം ഉയര്‍ത്താന്‍ സഞ്ജു സഹായിക്കുമെന്നാണ് പ്രതീക്ഷ, വോണ്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഐപിഎല്ലില്‍ 19 പന്തിലാണ് സഞ്ജു അര്‍ധ ശതകം കണ്ടെത്തിയത്. ഇന്നിങ്‌സ് അവസാനിപ്പിച്ചത് 32 പന്തില്‍ 74 റണ്‍സ് നേടി. 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയതിന് ശേഷം 2015ല്‍ സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യക്കായി നാല് മത്സരങ്ങള്‍ മാത്രമാണ് സഞ്ജുവിന് ഇന്ത്യക്കായി കളിക്കാനായത്.
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങൾ നിർണായകമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി. ഒരു ഘട്ടത്തിൽ കൊറോണ പ്രതിരോധത്തിൽ സംസ്ഥാനം ഏറെ മുന്നോട്ട് പോയിരുന്നു. എന്നാൽ ഉണ്ടാകാൻ പാടില്ലാത്ത വിധം ചില അനുസരണക്കേടുകൾ കൊറോണ പ്രതിരോധത്തിലുണ്ടായി. ഇതോടെ കൊറോണ കേസുകൾ വർധിച്ചുവെന്ന് കെ കെ ശൈലജ വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പലരാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടൽ നടപ്പാക്കേണ്ട സാഹചര്യത്തിലാണിപ്പോൾ. ആ സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ജനങ്ങൾ ഒരു രീതിയിലും സഹകരിച്ചില്ലെങ്കിൽ മറ്റ് വഴികളില്ലാതെ വരുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേർക്കാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരുലക്ഷത്തിപതിനാലായിരം പേർ രോഗമുക്തി നേടി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് മരണ നിരക്ക് കുറവാണ്. 656 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. അതേസമയം ജനസാന്ദ്രത കൂടിയതും ജനിതക ശൈലീ രോഗങ്ങൾ…
തിരുവനന്തപുരം: സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചയച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നൽകിയാണ് സുരേന്ദ്രൻ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ അയച്ചത്. ഇന്റലിജൻസ് നിർദ്ദേശ പ്രകാരം കോഴിക്കോട് റൂറൽ പൊലീസാണ് സുരേന്ദ്രന്റെ സുരക്ഷയ്ക്കായി രണ്ട് ഗൺമാൻമാരെ അനുവദിച്ചത്. സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ തനിക്ക് കേരളാ പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കേരള പൊലീസിന്റെ സുരക്ഷയിൽ വിശ്വാസമില്ലെന്നും പൊലീസിന്റെ ഉദ്ദേശമെന്തെന്ന് ആർക്കറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകർക്കില്ലാത്ത സുരക്ഷ പാർട്ടി അദ്ധ്യക്ഷനായ തനിക്ക് ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
മനാമ: ജ്വല്ലറി അറേബ്യയുടെ ഏറ്റവും പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ പ്രദർശനമാണ് 2021 ലേക്ക് മാറ്റിവച്ചത്. നവംബർ 23 മുതൽ 27 വരെയാണ് പുതിയ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും സ്വീകാര്യയുള്ളതുമായ ജ്വല്ലറി എക്സിബിഷനുകളിൽ ഒന്നാണ് ജ്വല്ലറി അറേബ്യ. പ്രധാനമന്ത്രി എച്ച്ആർഎച്ച് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ജ്വല്ലറി അറേബ്യയിൽ 30 രാജ്യങ്ങളിൽ നിന്നായി 550 ൽ അധികം പ്രദർശകരാണ് പങ്കെടുക്കുന്നത്.
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു അദ്ദേഹം. പ്രതിരോധ, വിദേശകാര്യ ധനകാര്യവകുപ്പുകൾ ജസ്വന്ത് സിംഗ് കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭാംഗമായും നാലു തവണ ലോക്‌സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജസ്വന്ത് സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.
തിരുവനന്തപുരം: ബെന്നി ബഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനം രാജി വെച്ചു. വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജിക്കാര്യം സംബന്ധിച്ച വിവരം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നും രാജിക്കത്ത് ഇന്ന് സമർപ്പിക്കുമെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി. രാജി വെയ്ക്കണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകൾ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാർത്തകളുടെ പുകമറയിൽ തുടരാൻ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 27) വൈകുന്നേരം ആരോഗ്യ മന്ത്രാലയം റാൻഡം പരിശോധന നടത്തുന്നു. വൈകുന്നേരം 4 മുതൽ രാത്രി 8 വരെയാണ് പരിശോധന നടത്തുന്നത്. ഇസടൗൺ ക്ലബ്, മുഹറഖ് ക്ലബ്, ദാന മാൾ, സീഫ് മാൾ എന്നീ കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്. ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെയുള്ള സൈറ്റുകളിലേക്ക് ദിവസേന റാൻഡം ടെസ്റ്റുകൾ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 1,124 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 59,92,533 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 10 ലക്ഷത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്. 9,56,402 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 49,41,628 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 82.46 ശതമാനമാണ് രോഗമുക്തി നിരക്ക്. 94,503 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
മനാമ: പൂർണ്ണമായും ബഹ്‌റൈനിൽ ചിത്രീകരിച്ച ‘കളറുപടം’ എന്ന ഷോർട്ട്ഫിലിം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗൾഫ് മേഖലകളിൽ നിന്ന് ഇറങ്ങുന്ന ഷോർട്ട്ഫിലിമുകളിൽ നിന്ന് വളരെ വ്യത്യസ്ഥമായി അവതരണത്തിലും സാങ്കേതിക മികവിലും സിനിമയോട് കിടപിടിക്കുന്ന ഷോർട്ട്ഫിലിം ആണ് ‘കളറുപടം’. ഗൗരി മാധവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ് ദാസ് നിർമ്മിച്ചു അമൽ ജോൺ രചനയും സംവിധാനവും നിർവഹിച്ച ഈ ഷോർട്ട്ഫിലിം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോടകം 50,000 ത്തോളം പേർ കണ്ടു കഴിഞ്ഞു. സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതം വളരെ രസകരമായ കഥാമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ഷോർട്ട്ഫിലിം. കെൽവിൻ ജെയിംസ്, പ്യാരി സാജൻ തുടങ്ങിയവർ ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. നായകൻ അടക്കം ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങൾ ആണെങ്കിലും നായികയുടെ വേഷം അവതരിപ്പിച്ച പ്യാരി സാജൻ ‘ഫാൻസിഡ്രസ്സ് ‘ എന്ന മലയാള സിനിമയിൽ അഭിനയിച്ച അഭിനേത്രിയാണ്. ഇവരെ കൂടാതെ വിനോദ് ദാസ്, ശരത്, ജാഷിദ്, ജിത്തു, ടോം തോമസ്, മെൽവിൻ, രാജീവ്, ദീപ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.…
മനാമ: ബഹ്‌റൈനിൽ പുതുതായി 585 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 104 പേർ പ്രവാസി തൊഴിലാളികളാണ്. 471 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 10 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 68,775 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 777 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 62252 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 90.52 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,284 പേരാണ്. ഇവരിൽ 61 പേരുടെ നില ഗുരുതരമായും 6,223 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 9.14 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 239 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,131 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 13,98,454 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
