Author: News Desk

തിരുവനന്തപുരം:വീടു കയറി അക്രമിച്ച് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന വിജയ് പി. നായരുടെ പരാതിയിൽ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്കെതിരെ മോഷണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തുമെന്നാണ് വിവരം. https://www.facebook.com/StarvisionMal/videos/460732538236825/ കഴിഞ്ഞ ദിവസം, യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ വിജയ് പി. നായരെ ഭാഗ്യ ലക്ഷ്മിയും ദിയാ സനയും കയ്യേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. വിജയ് പി. നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം. പോലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സ്ത്രീകളെ അപമാനിച്ചെന്ന പരാതിയില്‍ വിജയ് പി. നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Read More

കോട്ടയം; ചങ്ങനാശേരി എംഎൽഎ സി എഫ് തോമസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കേരളാ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു സി എഫ് തോമസ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ആദ്യകാലത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. പതിനൊന്നാം നിയമസഭയിൽ ഗ്രാമവികസനം, രജിസ്‌ട്രേഷൻ, ഖാദി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 1980 മുതൽ തുടർച്ചയായി 9 തവണ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്‌കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക … * അനശ്വര ഗായകനായ എസ്‌.പി.ബാലസുബ്രമണ്യത്തിന് അന്ത്യഞ്ജലികൾ അർപ്പിച്ചുകൊണ്ട് പി.ജയചന്ദ്രൻ ഓർമ്മകൾ പങ്കു വയ്ക്കുന്നു. * തൂത്തുക്കുടി കൊലപാതകത്തിൽ 9 പോലീസുകാർക്കെതിരെ നൽകി. * കർഷകസമരം * ബീഹാർ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ. https://youtu.be/LIlyKZBd3oY

Read More

ന്യൂഡൽഹി: ശിരോമണി അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് നടപടി. ബില്ലുകളിൽ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദൾ കൈക്കൊണ്ടത്.കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹർ സിമ്രത് ബാദൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാകുകയാണ്. പഞ്ചാബിൽ കർഷകരുടെ ട്രെയിൻ തടയൽ സമരം സെപ്റ്റംബർ 29 വരെ നീട്ടി. ഹരിയാനയിലെ കർഷക ഗ്രാമങ്ങളിൽ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. കേരളത്തിനൊപ്പം പഞ്ചാബ്, രാജസ്‌ഥാൻ, ഛത്തീസ്‌ഘട്ട് എന്നീ സംസ്‌ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

Read More

മനാമ:പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്യാരിക്കേച്ചർ & ആർട്ട്‌ വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കാർട്ടൂൺ &ക്യാരിക്കേച്ചർ ഡ്രോയിങ് എന്നിവയിൽ പ്രത്യേക ക്ലാസ്സ്‌ എടുത്തു , സൂംആ പ്ലിക്കേഷൻ വഴി ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത സിനിമ സംവിധായകനും നിർമ്മാതാവും, അഭിനേതാവുമായ നാദിർഷ പരിപാടി ഉത്ഘാടനം ചെയ് തു. സ്പെഷ്യൽ ഗസ്റ്റ് ആയിരുന്ന പിന്നണി ഗായകൻ അൻസാർ, എസ് പി ബാലസുബ്രമണ്യത്തിൻറെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് അദേഹത്തിന്റെ ഗാനം ആലപിച്ചു. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ഗഫൂർ കൈപ്പമംഗലം അൻവർ ഒയാസിസ്, എന്നിവർ പരിപാടിക് ആശംസകൾ നൽകി  സാരിച്ചു.സുനിൽബാബു, മുസ്തഫ പട്ടാമ്പി, ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, സഹൽ തൊടുപുഴ, റാസിൻ ഖാൻ, ഹക്കീം പാലക്കാട്‌, എന്നിവർ, പരുപാടിക്ക് നേതൃത്യം നൽകി.

Read More

തിരുവനന്തപുരം: സ്‌ത്രീകളെ അപമാനിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡോ.വിജയ് പി.നായര്‍ക്കെതിരെ ആക്രമണം. ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്ക്കല്‍ എന്നിവരാണ് ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി.നായർ താമസിക്കുന്ന ലോഡ്ജിൽ എത്തി പ്രതിഷേധിച്ചത്. ‘ഇനിയൊരു സ്‌ത്രീയെ കുറിച്ചും പറയരുത്’ എന്ന് പറഞ്ഞ് പ്രതിഷേധിച്ച ഇവര്‍ വിജയ് പി.നായരുടെ ശരീരത്തില്‍ കരി ഓയില്‍ ഒഴിച്ചു. ഭാഗ്യലക്ഷ്‌മി വിജയ് പി.നായരുടെ മുഖത്തടിച്ചു. തുടര്‍ന്ന് ഇയാളെക്കൊണ്ട് മാപ്പ് പറയിച്ചു. ഇയാളുടെ വീഡിയോകളിൽ എല്ലാം തന്നെ സ്ത്രീകൾക്കെതിരെ മോശമായ പരാമർശങ്ങളാണ് ഉള്ളത്. മലയാള സിനിമയിലെ ഡബിങ് ആര്‍ട്ടിസ്റ്റിനെയും മറ്റ് നിരവധി ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് വീഡിയോ തയാറാക്കി വിജയ് പി.നായര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇയാള്‍ യൂടൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുപറയുന്നുവെന്ന് വിജയ് പി.നായര്‍ പ്രതിഷേധകരോട് പറയുന്നുണ്ട്. ഇയാൾക്കെതിരെ പ്രതിക്ഷേധക്കാർ പോലീസിൽ പരാതി…

Read More

മുംബൈ: ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിന്റെ വലംകൈയ്യും ധർമ്മ പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ക്ഷിതിജ് രവി പ്രസാദിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) അറസ്റ്റ് ചെയ്തു. ക്ഷിതിജിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ അവിടെ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. ഏകദേശം 20 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read More

തിരുവനന്തപുരം: കേന്ദ്രാനുമതിയില്ലാതെ ലൈഫ് മിഷന്‍ ഭവന നിർമ്മാണ പദ്ധതിയുടെ മറവില്‍ വിദേശസഹായം സ്വീകരിച്ച കേസില്‍ സിബിഐ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും . നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണു സിബിഐ നടത്തുന്നത്.  പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും മൊഴിയെടുക്കല്‍. വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനെ തുടർന്ന് പ്രഥമദൃഷ്ട്യാ കുറ്റം നടന്നെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇടപാടില്‍ 4.5 കോടി കമ്മിഷന്‍ മാത്രം പറ്റിയെന്നാണ് ധനമന്ത്രിയും മാധ്യമ ഉപദേഷ്ടാവും വ്യക്തമാക്കിയിരുന്നു. ആരാണ് വിദേശത്തുനിന്നു പണം അയച്ചത്, ആരു സ്വീകരിച്ചു, എന്തിനു വേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പരിശോധിക്കുക.വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35-)0 വകുപ്പ് അനുസരിച്ച് ഒരു കോടി രൂപയ്ക്കു മുകളില്‍ തുക വിദേശത്തുനിന്ന് അനുമതിയില്ലാതെ സ്വീകരിച്ചവർക്കും,സഹായിച്ചവര്‍ക്കും 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

Read More

ഐക്യരാഷ്ട്ര പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ആഗോള സമൂഹത്തെ ഇന്ത്യ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയിലെ പരിഷ്‌കാരങ്ങള്‍ക്കായി ശക്തമായി ശബ്ദമുയര്‍ത്തി. പ്രതികരണങ്ങളിലും പ്രക്രിയകളിലും സ്വഭാവത്തിലും ഐക്യരാഷ്ട്രസഭയുടെ പരിഷ്‌കരണമാണ് കാലത്തിന്റെ ആവശ്യം. ഇന്ന്, ഈ പരിഷ്‌കരണ പ്രക്രിയ എപ്പോഴെങ്കിലും അതിന്റെ യുക്തിസഹമായ നിഗമനത്തിലെത്തുമോ എന്ന് ഇന്ത്യയിലെ ജനങ്ങള്‍ ആശങ്കാകുലരാണ്. ഐക്യരാഷ്ട്രസഭയുടെ തീരുമാനമെടുക്കുന്ന ഘടനയില്‍ നിന്ന് എത്ര കാലം ഇന്ത്യയെ മാറ്റിനിര്‍ത്തും? പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, ലോക ജനസംഖ്യയുടെ 18 ശതമാനത്തിലധികം ഉള്ള രാജ്യം നൂറുകണക്കിന് ഭാഷകളുള്ള രാജ്യം, നൂറുകണക്കിന് പ്രാദേശിക ഭാഷകള്‍, നിരവധി വിഭാഗങ്ങള്‍, നിരവധി പ്രത്യയശാസ്ത്രങ്ങള്‍. നൂറ്റാണ്ടുകളായി ആഗോള സമ്ബദ്വ്യവസ്ഥയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണിത്. നൂറുകണക്കിന് വര്‍ഷത്തെ വിദേശ ഭരണം നിലനിര്‍ത്തിയ രാജ്യമാണിത്. അതിനാല്‍ തന്നെ യുഎന്നിന്റെ ഉന്നത പട്ടികയില്‍ ഇടംപിടിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ടെന്ന് മോദി പ്രസ്താവിച്ചു.

Read More

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.‌ആർ.‌എഫ്), ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ പിന്തുണയോടെ ഉള്ള ഈ വർഷത്തെ തേർസ്റ്റ് ഖൊഞ്ചേഴ്സ് 2020 പരിപാടിക്ക് സമാപനം. ഐ.സി.‌ആർ.‌എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇന്നത്തെ വെള്ളം, പഴം വിതരണം ഏകദേശം 550 തൊഴിലാളികൾ ഉള്ള ദിയാർ അൽ മുഹറാക്കിലെ ഒരു പ്രോജക്റ്റിലായിരുന്നു. കുതിച്ചുയരുന്ന വേനൽക്കാലത്തെ താപനിലയിൽ, നിർമ്മാണത്തൊഴിലാളികൾക്ക് ഐക്യവും സഹായവും നൽകുകയെന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രോജക്റ്റ് റൈസിന്റെ ഭാഗമായി ദാവൂദി ബൊഹ്‌റ കമ്മ്യൂണിറ്റി, കഴിഞ്ഞ രണ്ട് വർഷമായി, ഐ‌.സി.‌ആർ. എഫ്. മായി ഈ സംരംഭത്തിൽ പങ്കാളികളാണ് . കഴിഞ്ഞ 12 ആഴ്ചയിലെ എല്ലാ ശനിയാഴ്ചയും, വിവിധ വർക്ക് സൈറ്റുകളിലെ തൊഴിലാളികൾക്ക് വെള്ളം, പഴം, ബിസ്കറ്റ്, ഫെയ്സ് മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ എന്നിവയെ കൂടാതെ കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന…

Read More