Author: News Desk

മനാമ: സംസ്കൃതി ശബരീശ്വരം വിഭാഗ് ഓണാഘോഷങ്ങളോടനുബന്ധിച്ചു ഗോൾഡൻ സൺ അഡ്വടൈസിങ് കമ്പനിയുമായി ചേർന്ന് ശ്രാവണസന്ധ്യ 2020 ന്റെ ഭാഗമായി സംഘടിപ്പിച്ച നള പായസമത്സരത്തിൽ ഒന്നാം സമ്മാനം പ്രദീപ് വി പി ഗുദേബിയ യൂണിറ്റ് രണ്ടാം സമ്മാനം സുധീഷ് ബുദൈയ യൂണിറ്റ് മൂന്നാം സമ്മാനം ബൈജുകൃഷ്ണൻ ഗുദേബിയ യൂണിറ്റ് പ്രോഗ്രാം കൺവീനർ രജീഷ് ടി ഗോപാലിന്റെ അധ്യക്ഷതയിൽ സംസ്കൃതി സെക്രട്ടറി ശ്രീ പ്രവീൺ നായർ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു കേരളഘടകം പ്രസിഡന്റ് സിജുകുമാർ ജോയിന്റ് സെക്രട്ടറി പ്രഭുലാൽ , മെമ്പർഷിപ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു നാളപായസം കോഡിനേറ്റർ ശ്രീ ഹരിപ്രകാശ് നന്ദി അറിയിച്ചു 20.മത്സരാർഥികൾ പങ്കെടുത്തു ശ്രീ എബ്രഹാം സാമുവൽ ശ്രീ ഉമേഷ്‌ ശ്രീ ഷംന സജു റാം എന്നിവർ വിധികർത്താക്കളായിരുന്നു

Read More

മനാമ: കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും എംഎൽഎ യും മുൻ മന്ത്രിയും ആയിരുന്ന സി.എഫ് തോമസിന്റെ വേർപാടിൽ കേരള കാത്തോലിക് അസോസിയേഷൻ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അങ്ങേയറ്റം മാന്യത പുലർത്തിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്നും കെസിഎ പ്രസിഡന്റ്‌ റോയ് സി ആന്റണി അനുസ്മരിച്ചു. അദേഹത്തിന്റെ നിര്യാണം മൂലം കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കുമുള്ള ദു:ഖത്തിൽ പങ്കുചേരുന്നതായി കെസിഎ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Read More

മനാമ: ഓട്ടിസവും വ്യക്തിത്വ വികസന കാലതാമസവുമുള്ള കുട്ടികൾക്കായുള്ള റീച്ച് ബിഹേവിയർ ആന്റ് ഡെവലപ്‌മെന്റ് സെന്റർ കാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് ബിൻ ഇബ്രാഹിം അൽ മുത്തവ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര അംഗീകാരമുള്ള ബഹ്‌റൈനിലെ ഏക കേന്ദ്രമാണ് ബിഹേവിയറൽ ഹെൽത്ത് എക്സലൻസ് സെന്റർ. കുട്ടികളെ സന്തോഷത്തോടെയും സ്വതന്ത്രമായും ജീവിക്കാൻ പ്രാപ്തരാക്കുന്ന കഴിവുകളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിന് കുടുംബങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ റീച്ച് ബിഹേവിയർ ആന്റ് ഡവലപ്മെന്റ് സെന്റർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇത് വികസന വൈകല്യമുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും നിരവധി നേരിട്ടുള്ള കൺസൾട്ടേറ്റീവ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആശയവിനിമയം, സാമൂഹിക കഴിവുകൾ, പെരുമാറ്റം, വൈജ്ഞാനിക പ്രവർത്തനം, ജീവിത നൈപുണ്യം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കുട്ടികളുടെ സ്വാതന്ത്ര്യം വളർത്തിയെടുക്കാൻ ഇതിന്റെ സമഗ്ര പ്രോഗ്രാമുകൾ ശ്രമിക്കുന്നു.

Read More

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയുമായ നെയ്യാറ്റിൻകര വഴി മുക്ക് സ്വദേശി സജീർ അറസ്റ്റിൽ. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ഗർഭം അലസിപ്പിക്കാൻ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം ചൈൽഡ് ലൈനിൽ വിളിച്ചറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോള്‍ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബര്‍ (65), തൃശൂര്‍…

Read More

വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ സെപ്തംബര്‍ 27 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് (ന്യൂ യോർക്ക് ടൈം) മലയാളികൾക്കിടയിൽ പൗരാവകാശവും   ഉത്തരവാദിത്വവും എന്ന വിഷയത്തെ കുറിച്ച് അവബോധം ഉണർത്തുന്നതിനും അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ  ഭാഗഭാക്കാകേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ബോധ്യപെടുത്തുന്നതിനും വേണ്ടി അമേരിക്കൻ രാഷ്ട്രീയ,  ഭരണസംവിധാനത്തിൽ പ്രാഗൽഭ്യം തെളിയിച്ചവർ നയിക്കുന്ന  പാനൽ ചർച്ച  സംഘടിപ്പിക്കുന്നു . സെനറ്റർ വിൻഗോപാൽ ( ന്യൂ ജേഴ്‌സി),  കൗണ്ടി ജഡ്ജ് കെ പി ജോർജ് (ടെക്സാസ് ഫോർട്ട് ബെന്റ്‌ കൗണ്ടി), മേയർ സജി ജോർജ് (സണ്ണിവെയിൽ ,ടെക്സാസ്), ലെജിസ്ലേറ്റീവ് വൈസ് ചെയർ ഡോ ആനി പോൾ (റോക്‌ലാൻഡ് കൗണ്ടി ,ന്യൂ യോർക്ക്), കൌൺസിൽ മെമ്പർ ബിജു മാത്യു (സിറ്റി ഓഫ് കോപ്പേൽ),  കൌൺസിൽ മെമ്പർ  കെൻ മാത്യു (സ്റ്റാഫ്‌ഫോർഡ് സിറ്റി),  പ്രസിഡന്റ്സ്എക്‌സ്‌പോർട് കൌൺസിൽ  മെമ്പറായ വിൻസൻ പാലത്തിങ്കൽ എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുക്കുന്നത്. ടോം വിരിപ്പൻ (ക്യാൻഡിഡേറ്റ് , ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സ്  ,ടെക്സാസ്), മിസ്സോറി…

Read More

മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മ ആയ അനന്തപുരി അസ്സോസിയേഷൻറെ പ്രസിഡണ്ടും, ബിസ്സിനെസ്സുകാരനുമായ ജോർജ് വർഗീസ് അന്തരിച്ചു. തിരുവനതപുരം പേരൂർക്കട സ്വദേശിയായ ഇദ്ദേഹം കുടുംബസഹിതം ബഹ്റൈനിലാണ്.

Read More

സാങ്കേതിക മേഖലയിൽ കൂടുതൽ ശക്തരാകാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് കനത്ത പ്രഹരവുമായി അമേരിക്ക. ചൈനയിലെ വൻകിട ചിപ്പ് നിർമ്മാണ കമ്പനിയായ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് ഇന്റർനാഷണൽ കോർപിന് നിർമ്മാണ സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ നിർണ്ണായക സാങ്കേതിക വിദ്യകളിൽ സ്വയം പര്യാപ്തത നേടാനുള്ള ചൈനയുടെ നീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അസ്വീകാര്യമായ അപകടസാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് അമേരിക്ക കയറ്റുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ കമ്പനിയായ എസ്എംഐസിയ്ക്ക് സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിനായി അമേരിക്കൻ വ്യാപാരികൾക്ക് ലൈസൻസ് നിർബന്ധമായിരുന്നു. ഇതിനാണ് അമേരിക്ക മാറ്റം കൊണ്ടുവന്നിരിയ്ക്കുന്നത്. ഇനി മുതൽ കമ്പനിയ്ക്കായി സാമഗ്രികൾ കയറ്റുമതി ചെയ്യാൻ ലൈസൻസ് നിർബന്ധമാണെന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്കൻ വാണിജ്യ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സാമഗ്രികൾ ചൈന സൈനിക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഇതിന്റെ പശ്ചാത്തലത്തിലാണ് അസ്വീകാര്യമായ അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി അമേരിക്ക നടപടി സ്വീകരിച്ചത്. നേരത്തെ ചൈനീസ് ടെലികോം കമ്പനിയായ വാവേയ്‌ക്കെതിരെ അമേരിക്ക…

Read More

വാഷിങ്ടൻ: ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചും, ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമിട്ടും പ്രസിഡന്റ് ട്രംപ് സുപ്രീം കോടതി ജഡ്ജിയെ പ്രഖ്യാപിച്ചു. ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ജഡ്ജിയായിരുന്ന അമി കോണി ബാരെറ്റിനയാണു ട്രംപ് നാമനിർദേശം ചെയ്തത്. ശനിയാഴ്ച പെൻസിൽവാനിയാൽ സംഘടിപ്പിച്ച തിരെഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് യുഎ സ് സുപ്രീം കോടതി ജഡ്ജിയായിരുന്ന റൂത്ത് ഗിൻസ്ബെർഗ് അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കു അമി കോണി ബാരറ്റിനെ ട്രംപ് നാമനിർദേശം ചെയ്തത്. 48 വയസ്സുള്ള അമി ബാരറ്റ് കത്തോലിക്ക വിശ്വാസിയാണ്. ഗർഭഛിദ്ര കേസുകൾക്ക് എതിരെ ശക്തമായ നടപടി എടുത്താണ് ശ്രദ്ധേയയാകുന്നത്. ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ ബാരറ്റ് ശക്തമായിനിലകൊണ്ടതോടെ തീവ്ര മത വിശ്വാസികൾക്കും പ്രിയങ്കരിയായി മാറിയിരുന്നു. എന്നാൽ 2017–ൽ സത്യപ്രതിജ്ഞാ ചടങ്ങിൽതന്നെ, തന്റെ വ്യക്തിപരമായ വീക്ഷണങ്ങൾ ജഡ്ജി എന്ന കടമ നിർവഹിക്കുന്നതിൽ നിന്ന് തന്നെ തടയില്ലെന്ന് ബാരറ്റ് പ്രഖ്യാപിച്ചിരുന്നു. ഞാൻ…

Read More

ചെന്നൈ: സംഗീതജ്ഞന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഓര്‍മക്കായി സ്മാരകം നിര്‍മിക്കുമെന്ന് മകന്‍ എസ്.പി ചരണ്‍. അദ്ദേഹത്തെ സംസ്‌കരിച്ച ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ തന്നെ സ്മാരകം നിര്‍മിക്കാനാണ് കുടുംബം ആലോചിക്കുന്നത്. ഇതിനായി തമിഴ്‌നാട്,ആന്ധ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച്‌ വിപുലമായ രൂപരേഖ തയ്യാറാക്കുമെന്നും എസ്.പി ചരണ്‍ പറഞ്ഞു. സെപ്റ്റംബര്‍ 25ാം തീയതി ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നു ദീര്‍ഘനാളായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74കാരനായ ഇദ്ദേഹം ഈ മാസം എട്ടിനു കൊവിഡ് മുക്തനായിരുന്നെങ്കിലും ആരോഗ്യനില വഷളായതിനാല്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഓഗസ്റ്റ് ആദ്യവാരത്തിലായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. തുടര്‍ന്ന് ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയറിലായിരുന്നു അദ്ദേഹം ചികിത്സയിലുണ്ടായിരുന്നത്. 1946 ജൂണ്‍ നാലിനായിരുന്നു ജനനം. മലയാളത്തിലടക്കം 16 ഭാഷകളിലായി നാല്‍പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഇദ്ദേഹം. വിവിധ ഭാഷകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, സിനിമാ നിര്‍മാതാവ്, ചില സിനിമകളില്‍ നടന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയതലത്തിലടക്കം നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കൂടുതല്‍…

Read More