കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്കേറ്റു. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ ടൊവിനോ.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പരിക്ക് ഗുരുതരമല്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടുദിവസം മുൻപ് പിറവത്തെ സെറ്റിൽവച്ചാണ് പരിക്കേറ്റത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ആന്തരികരക്തസ്രാവമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.