ഡൽഹി: മയക്കുമരുന്ന് കേസിൽ റിയ ചക്രബർത്തിക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് റിയ ജാമ്യ ബോണ്ടായി കെട്ടിവെച്ചത്. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ ബൈക്കുല്ല ജയിലിലാണ് റിയ ചക്രബർത്തി. റിയ ചക്രബർത്തി മയക്കുമരുന്ന് കടത്തിൽ പങ്കാളിയാണെന്ന് എൻസിബി സംഘം തെളിവുകൾ സഹിതം കോടതിയെ അറിയിച്ചു. മയക്കുമരുന്ന് വിതരണം ചെയ്യാൻ സഹായിക്കുക മാത്രമല്ല, ക്രെഡിറ്റ് കാർഡുപയോഗിച്ചും നേരിട്ടും മയക്കു മരുന്നു ലോബികൾക്ക് റിയ പണം നൽകിയതിൻറെ തെളിവുകളും ലഭിച്ചിരുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
റിയയുടെയും ഷൌവിക് ചക്രബർത്തിയുടെയും ജാമ്യാപേക്ഷ സബ് കോടതി തള്ളിയിരുന്നു.ഇതേ തുടർന്നാണ് റിയ, ഷൌവിക്, മിറാൻഡ എന്നിവരുൾപ്പെടെ അഞ്ചു പേർ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. സഹോദരൻ ഷൌവിക് ചക്രബർത്തിക്ക് ജാമ്യം കോടതി അനുവദിച്ചില്ല.