- ബഹ്‌റൈനിൽ 18 പൊതുസ്ഥാപനങ്ങളിലെ 88 സേവനങ്ങൾ നവീകരിച്ചു
- വീടുകളിൽ മോദിയുടെ ചിത്രം വെയ്ക്കുന്നതിൽ പ്രശ്നമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചർച്ചകൾക്കില്ലെന്ന് മന്ത്രി കെ എം ഷാജി
- വൈസ് മെ ക്ലബ് ഓഫ് ട്രിവാൻഡ്രം 75ാം സ്ഥാപക ദിനാഘോഷം നടന്നു
- ഐറിഷ് മണ്ണിൽ ഇന്ത്യക്ക് ഞെട്ടൽ; ആദ്യ ടി20യിൽ 34 റൺസിന് അയർലൻഡിന്റെ വിജയം
- ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
- ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
- അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: എട്ട് പേർ പ്രതികൾ, ആറുപേർ കസ്റ്റഡിയിൽ
Author: News Desk
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച സദാനന്ദന്‍ മോദിയുടെ സല്യൂട്ട്; കുടുംബത്തിന് 50 ലക്ഷം രൂപ
കൊച്ചി: ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് പോരാളികളെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നത് വെറുംവാക്കായല്ല. കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ ഹെലികോപ്‌ടര്‍ പറത്തി കൊവിഡ് പോരാളികള്‍ക്ക് പുഷ്‌പവൃഷ്‌ടി നടത്തിയും മെഴുകുതിരി കത്തിച്ചും പാത്രം കൊട്ടിയും ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിഹസിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ പറച്ചിലല്ല പ്രവര്‍ത്തിയാണ് തനിക്ക് വലുതെന്ന് ഒന്നു കൂടി തെളിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി ജീവനക്കാരന്‍ പി.എന്‍ സദാനന്ദന്റെ കുടുംബത്തിനാണ് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സദാനന്ദന്റെ കുടുംബത്തിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് കഴിഞ്ഞു. വേഗത്തില്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിലൂടെ സദാനന്ദന്റെ കുടുംബത്തിന് പണം ലഭിച്ചത്. ആരോഗ്യവകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി 2002ലാണ് സദാനന്ദന്‍ ജോലിയില്‍ പ്രവേശിച്ചത്. 2019 ജനുവരി 31ന് നഴ്‌സിംഗ് അസിസ്റ്റന്റായി ആലുവ…
ഓക്‌ലന്റ് : ന്യൂസിലാന്റിന്റെ പ്രധാനമന്ത്രി ജെസീകാ ആര്‍ഡേണിന് വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. മികച്ച ജയത്തോടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും സ്ഥാനം ഉറപ്പിച്ചതായാണ് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് ജൂഡിത്ത് കോളിന്‍സിനെക്കാള്‍ വൻ ഭൂരിപക്ഷത്തിലാണ് ജെസീക്ക നിലവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 72 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ത്തന്നെ ജെസീക്ക 49 ശതമാനം വോട്ട് നേടിക്കൊണ്ട് ജയം ഉറപ്പിച്ചു. 1930ന് ശേഷം ഇത്രയധികം ഭൂരിപക്ഷം ഒരു ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത് ന്യൂസിലാന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. നാഷണല്‍ പാര്‍ട്ടി വെറും 27 ശതമാനം വോട്ടുകളുമായി 2002ന് ശേഷമുള്ള കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങാനൊരുങ്ങുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്തെ വികസന നയങ്ങളുടെ കാര്യത്തിലും കൊറോണ പ്രതിരോധ കാര്യത്തിലും ജെസീക്ക ലോകശ്രദ്ധനേടിയ ഭരണാധികാരിയാണ്. കൊറോണ ഒരു ഘട്ടത്തിൽ പൂജ്യത്തിലേക്ക് എത്തിച്ചുകൊണ്ടും ജെസീക്ക നേതൃപാടവം തെളിയിച്ചിരുന്നു. ജനങ്ങളുമായി നന്നായി ഇടപഴകുന്ന നേതാവ് എന്ന നിലയിലും ജെസീക്ക പേരെടുത്ത രാഷ്ട്രീയ നേതാവാണ്.…
വാഷിങ്ടൺ: ചൈനക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക. ഷിൻജിയാങ് പ്രദേശത്ത് വംശഹത്യയോട് ചേർന്നു നിൽക്കുന്ന തരത്തിലുള്ള പ്രവർത്തികൾ നടക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ വ്യക്തമാക്കി. ആസ്‌പെൻ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഷിൻജിയാങ്ങിൽ മനുഷ്യമുടി ഉപയോഗിച്ച് നിർമിച്ച നിരവധി ഉൽപന്നങ്ങൾ യുഎസ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ചൈനയിലെ ഉയിഘുർ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് നിർമിച്ചവയാണെന്നും ഓബ്രിയാൻ പറഞ്ഞു. മാത്രമല്ല, ചൈനയിൽ നിന്നുള്ള ഇത്തരം ഇറക്കുമതി അമേരിക്ക മുൻപ് തടഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഷിൻജിയാങ്ങിൽ പത്തു ലക്ഷത്തിലധികം മുസ്ലീങ്ങൾ കരുതൽ തടങ്കലിലാണെന്നാണ് യുഎന്നിന്റെ കണക്ക്. ഇത് ആക്ടിവിസ്റ്റുകളും മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഷിൻജിയാങ്ങിലെ ക്യാമ്പിൽ തീവ്രവാദത്തിനെതിരെയുള്ള പറിശീലനം നൽകുന്നുണ്ടെന്നാണ് ചൈന ഇതിന് നൽകുന്ന വിശദീകരണം.
മനാമ: ബഹ്‌റൈനിൽ എല്ലാ തരം സന്ദർശക വിസകളും അടുത്ത വർഷം ജനുവരി 21 വരെ നീട്ടി എൻപിആർഎ. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഇ-വിസ വെബ്‌സൈറ്റ് വഴി പുതുക്കലിനായി അപേക്ഷിക്കേണ്ട ആവശ്യമില്ലാതെ തന്നെ എൻപിആർഎ വിപുലീകരണ പ്രക്രിയ നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രാജ്യത്ത് താമസിക്കാനുള്ള സാഹചര്യം ശരിയാക്കാനും അവരുടെ രാജ്യങ്ങളിലേക്ക് ഫ്ലൈറ്റുകൾ ലഭ്യമാണെങ്കിൽ അവരുടെ പുറപ്പെടൽ സുഗമമാക്കാനും ഈ സേവനം സന്ദർശകരെ അനുവദിക്കുന്നു. ഈ കോവിഡ് സാഹചര്യങ്ങളിൽ പൗരന്മാരെയും താമസക്കാരെയും പിന്തുണയ്ക്കുന്നതിന് മുമ്പ് സ്വീകരിച്ച നിരവധി നടപടിക്രമങ്ങളുടെ ഭാഗമാണിത്.
തിരുവനന്തപുരം: എം .ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് ആൻജിയോഗ്രാം കഴിഞ്ഞിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൻ ബുള്ളറ്റിനും പുറത്തുവന്നിരുന്നു. എന്നാൽ നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കര്‍ പറയുന്നുണ്ട്. ഇതിൽ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. നാടകീയ രംഗങ്ങളാണ് ആശുപത്രി മാറ്റുന്നതിനിടെ നടന്നത്. ആംബുലൻസിൽ പുറത്തെത്തിയ ശിവശങ്കറിൻറെ ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ട്. രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണ്. എംആർഐ സ്കാനിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കരമനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രാവിലെ…
ന്യൂഡൽഹി : ലോക്ഡൗണിൽ ജോലി നഷ്ടമായവർക്ക് കൈത്താങ്ങായി മോദി സർക്കാർ .ജോലി നഷ്ടമായവർക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം നൽകാനാണ് തീരുമാനം . അടൽ ബീമ വ്യക്തി കല്യാൺ യോജന എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. എംപ്ലോയ്മെൻറ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 44,000 കോടിയാണ് ഇതിനായി ചെലവഴിക്കുക. നേരത്തെ 25 ശതമാനം തുക മാത്രമാണ് ഇത്തരത്തിൽ നൽകിയിരുന്നത് . അടല്‍ ബീമാ വ്യക്തി കല്യാണ്‍ യോജന എന്ന പദ്ധതി പ്രകാരം ഒരു സ്ഥാപനത്തില്‍ രണ്ടു വര്‍ഷമെങ്കിലും ജോലിചെയ്ത ഇഎസ്‌ഐ അംഗത്വമുള്ളവര്‍ക്ക് വേറൊരു തൊഴില്‍ നേടുന്നതിനിടെ മൂന്നു മാസം കോര്‍പ്പറേഷന്‍ തൊഴിലില്ലായ്മ ധന സഹായം നല്‍കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജോലി ചെയ്ത സ്ഥാപനത്തിലെ അവസാന ആറു മാസ ശമ്പളത്തിന്റെ 25 ശതമാനം മൂന്നു മാസം തൊഴിലാളിക്ക് ലഭ്യമാക്കും.ഇഎസ്‌ഐസിയുടെ അടൽ ഇൻഷുറൻസ് പേഴ്‌സൺ വെൽഫെയർ സ്കീമിനായി രജിസ്റ്റർ ചെയ്യണം. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ വെബ്സൈറ്റ് സന്ദർശിച്ച് ഇതിനായി…
ന്യൂഡല്‍ഹി: നേപ്പാളില്‍ അനധികൃത കയ്യേറ്റത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന അനധികൃതമായി ഗ്രാമങ്ങള്‍ നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തങ്ങളുടെ പ്രദേശത്താണെന്ന് ചൈന അവകാശപ്പെട്ടു. പുതിയതായി നിര്‍മ്മിക്കുന്ന ഗ്രാമം ടിബറ്റ് സ്വയംഭരണ പ്രദേശത്താണെന്നും, നേപ്പാളിന്റെ ഭൂമി കയ്യേറിയിട്ടില്ലെന്നും ചൈനയുടെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ യുവജന സംഘടനകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സ്വന്തം രാജ്യത്ത് ഇത്രയും വലിയ കടന്നുകയറ്റം നടക്കുമ്പോഴും പ്രധാനമന്ത്രി നിശബ്ദനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ‘ഹംല ജില്ലയിലേക്ക് ഭക്ഷണം വിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയുടെ സാന്നിദ്ധ്യം മൂലം തന്റെ ജന്മനാടായ ഹംലയിലെ ജനങ്ങള്‍ വളരെയധികം ദുരിതങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്ന്’ കര്‍ണാലി പ്രവിശ്യയിലെ പ്രതിപക്ഷ നേതാവായ ജീവന്‍ ബഹാദൂര്‍ ഷാഹി പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി കെ.പി.ശര്‍മ്മ…
പാരീസ്: പ്രവാചകനെക്കുറിച്ചുള്ള കാരിക്കേച്ചറുകൾ ക്ലാസിൽ മോശമായി ചർച്ച ചെയ്ത അധ്യാപകനെ കഴുത്തറുത്തുകൊന്നു. അക്രമിയെന്ന് സംശയിക്കുന്നയാളെ പാരീസ് പൊലീസ് വെടിവെച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ നാല് പേരെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടെത്താൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. കോൺഫ്രാൻസ്-സെന്റ്-ഹോണറിൻ പട്ടണത്തിൽ അദ്ധ്യാപകൻ ജോലി ചെയ്തിരുന്ന സ്‌കൂൾ സന്ദർശിച്ച മാക്രോൺ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അധ്യാപകൻ കൊല ചെയ്യപ്പെട്ട സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ക്ലാസെടുത്തതിനാണ് അധ്യാപകൻ കൊലചെയ്യപ്പെട്ടതെന്ന് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആക്രമണം ഫ്രാൻസിനെ ഭിന്നിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു, അതാണ് തീവ്രവാദികൾക്ക് വേണ്ടത്. “പൗരന്മാരായി നാമെല്ലാം ഒരുമിച്ച് നിൽക്കണം,” അദ്ദേഹം പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കൊല്ലപ്പെട്ട അധ്യാപകൻ അടുത്തിടെ നിന്ദ്യമായ ചിത്രം കാണിച്ചതായും അത് “മുസ്‌ലിംകളുടെ പ്രവാചകൻ” ആണെന്ന് വിദ്യാർത്ഥികളോട്…
ജാര്‍ഖണ്ഡ് : ജാര്‍ഖണ്ഡില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത് കൊന്നു. റാഞ്ചിയില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ദുംകയിലെ രാംഗഡ് പോലീസ് സ്റ്റേഷന് കീഴിലുള്ള താഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. കൂട്ടബലാത്സഗമാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നു. ട്യൂഷന് പോകുന്ന വഴിയിലാണ് കുട്ടിക്കെതിരെ ആക്രമണമുണ്ടായത്. കുട്ടി തിരികെ എത്താതതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ദുംക ഗ്രാമത്തിന് സമീപതുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കേസ് അന്വേഷണത്തിനായി ഏഴ് അംഗ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് ദുംക സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അനിമേഷ് നൈതാനി പറഞ്ഞു . സംഭവസ്ഥലത്ത് നിന്ന് നിരവധി തെളിവുകള്‍ ലഭിച്ചതായും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ദുംക എസ്പി വ്യക്തമാക്കി. ജാര്‍ഖണ്ഡില്‍ ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമാണിത്. ജാര്‍ഖണ്ഡില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് മുന്‍ മുഖ്യമന്ത്രി രഘുബാര്‍ ദാസ്…
ന്യൂഡൽഹി : കൊറോണ വൈറസ് ബാധയും രക്ത ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി പുതിയ പഠന റിപ്പോർട്ട് . ഒ രക്തഗ്രൂപ്പുള്ളവരെ കൊറോണ ബാധിക്കാന്‍ സാധ്യത കുറവെന്നാണ് പുറത്തു വന്ന പുതിയ പഠനം പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന രണ്ട് പഠനത്തിലാണ് കൊറോണ ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. മറ്റ് രക്തഗ്രൂപ്പുകാരെ വെച്ച് നോക്കുമ്പോള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഒ ഗ്രൂപ്പുകാരിൽ താരതമ്യേന കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വളരെ കുറച്ച് ഒ രക്തഗ്രൂപ്പുള്ളവർക്ക് മാത്രമാണ് പഠന കാലയളവിൽ കൊറോണ വൈറസ് പോസിറ്റീവായത്. അതേസമയം എ, ബി, എബി ഗ്രൂപ്പുകളിൽപ്പെട്ട ഏറെ പേർക്ക് ഇക്കാലയളവിൽ രോഗം സ്ഥിരീകരിച്ചതായും ഗവേഷകർ കണ്ടെത്തി.ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷകരുടെ ആവശ്യം. ഡെന്‍മാര്‍ക്കില്‍ കൊറോണ പോസിറ്റീവ് ആയ 7,422 പേരിൽ , 34.4 ശതമാനം പേര്‍ മാത്രമാണ് ഒ രക്ത ഗ്രൂപ്പിലുള്ളവര്‍. എന്നാല്‍ 44.4…
