- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
- ബഹ്റൈനിൽ 18 പൊതുസ്ഥാപനങ്ങളിലെ 88 സേവനങ്ങൾ നവീകരിച്ചു
- വീടുകളിൽ മോദിയുടെ ചിത്രം വെയ്ക്കുന്നതിൽ പ്രശ്നമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചർച്ചകൾക്കില്ലെന്ന് മന്ത്രി കെ എം ഷാജി
- വൈസ് മെ ക്ലബ് ഓഫ് ട്രിവാൻഡ്രം 75ാം സ്ഥാപക ദിനാഘോഷം നടന്നു
- ഐറിഷ് മണ്ണിൽ ഇന്ത്യക്ക് ഞെട്ടൽ; ആദ്യ ടി20യിൽ 34 റൺസിന് അയർലൻഡിന്റെ വിജയം
- ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
- ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
Author: News Desk
മനാമ :ഒൻപത് ദിവസ്സങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് ബഹ്‌റൈൻ മിഡിയസിറ്റിയുടെ സ്റ്റുഡിയോയിൽ വച്ച് ഐ സി ആർ എഫ് അഡ്വൈസറും മനാമ കൃഷ്ണ ടെമ്പിൾ വൈസ് ചെയർമാനുമായ ഭഗവൻ അസർപോട്ട ഭദ്രദിപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. സോപാനം വാദ്യകാലസംഗം സ്ഥാപകനും ഗുരുവുമായ സന്തോഷ് കൈലാസ് വിശിഷ്ടഥിതിയായിരുന്നു , ഐമാക് ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടർമായ ഫ്രാൻസിസ് കൈതാരത്, അഷ്‌ലി കുര്യൻ, വിനയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് ഈ വർഷം ഓൺലൈൻ ചാനലായ ഗ്ലോബൽ ലൈവ് ഫേസ്‌ബുക് , യൂട്യൂബ് എന്നവയിലൂടെ ഐമാക് ബഹ്‌റൈൻ മീഡിയസിറ്റി യുടെ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചിരി ക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആദ്യദിവസം സോപാനം വാദ്യകലാസംഗം ഗുരു സന്തോഷ് കൈലാസ് നയിച്ച സോപാനം സംഗീതർച്ചനയോടെ നവരാത്രിആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു തുടർന്ന് നൃത്തധ്യാപിക കലാമണ്ഡലം ഗിരിജ ചിട്ടപ്പെടുത്തിയ നാട്യാഞ്ജലിയും അരങ്ങേറി. വരും ദിവസങ്ങളിൽ ബഹ്‌റിനിലെ പ്രശസ്തരായ നൃത്ത സംഗീത അധ്യാപകരുടെ നവരാത്രിയുമായി ബന്ധപ്പെട്ട…
തിരുവനന്തപുരം : വെള്ളറടയിൽ വർഷങ്ങളായി പൂട്ടിക്കിടന്നിരുന്ന വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി. മൂന്ന് മാസത്തോളം പഴക്കം ചെന്ന മൃതദേഹമാണ് കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിനുളളിൽ നിന്നും പട്ടികളുടെ ബഹളം കേട്ടതിനെ തുടർന്നാണ് പ്രദേശവാസികൾ വീടിനുള്ളിൽ കയറി നോക്കിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മൃതദേഹത്തിലെ ശരീര ഭാഗങ്ങൾ പലതും അടർന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മനാമ: “തിരുനബി(സ)ജീവിതം; സമഗ്രം, സന്പൂര്‍ണ്ണം“ എന്ന പ്രമേയത്തില്‍ സമസ്‌ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാംപയിന്‍റെ ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച) രാത്രി 8.00മണിക്ക് (ഇന്ത്യന്‍ സമയം രാത്രി – 10.30) ഓണ്‍ലൈനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ സൂം അപ്ലിക്കേഷനിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നാട്ടിൽ നിന്നുള്ള പ്രമുഖ പണ്ഡിതരും സമസ്ത ബഹ്റൈന്‍-കേന്ദ്ര-ഏരിയാ ഭാരവാഹികളും സംബന്ധിക്കും. ഉദ്ഘാടന ശേഷം മൗലിദ് പാരായണവും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി 8.30മുതല്‍ ഓണ്‍ലൈനില്‍ മൗലിദ് പാരായണം തുടരും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മീലാദ് കാംപയിന്‍റെ ഭാഗമായി കേന്ദ്രത്തിനു പുറമെ വിവിധ ഏരിയാ കമ്മറ്റികള്‍ക്കു കീഴിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമസ്ത ആസൂത്രണം ചെയ്തിരിക്കുന്നത്. നബിദിന പരിപാടികൾ കൂടുതൽ മികവുറ്റതാക്കാനും റസൂൽ (സ)യുടെ ജീവിത ചര്യയും സന്ദേശങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുതകുന്ന പരിപാടികൾ…
മനാമ: ബഹ്റൈനിലേക്ക് തിരികെ വരാനാകാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ യാത്ര ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും വിസ അവസാനിക്കാറായവർക്കും ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവരുമായ പ്രവാസികളുടെ മടങ്ങി വരവ് എളുപ്പമാക്കാനാവശ്യടപ്പെട്ടും ബഹ്റൈനിലെ വിവിധ എം.പിമാർക്ക് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ നിവേദനം നൽകി. ഗൾഫ് എയർ അടക്കമുള്ള വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്ക് നാട്ടിൽ നിന്നും തിരികെ വരാനാഗ്രഹിക്കുന്നവർക്ക് മുന്നിൽ കരിനിഴൽ വീഴ്ത്തുന്നു. ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെടുന്ന നിരവധി പ്രവാസികൾക്ക് സാധാരണ ടിക്കറ്റ് നിരക്കിൽ ബഹ്റൈനിലെത്താനുള്ള സാഹചര്യമുണ്ടാക്കുന്നതിന് എംപിമാർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
മനാമ: സംസ്കൃതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ന് (ഒക്ടോബർ 17) മുതൽ ഒക്ടോബർ 25 വരെ ദിവസവും ബഹ്‌റൈൻ സമയം രാത്രി 7.30 ന് (ഇന്ത്യൻ സമയം 10pm) സംസ്കൃതിയുടെ ഫേസ്ബുക് പേജിലൂടെയാണ് അവതരിപ്പിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കേരളം ഉൾപ്പെടെ വിവിധ സംസ്‌ഥാനങ്ങളിലെ കലാപരിപാടികൾ അരങ്ങേറുമെന്ന് പ്രസിഡണ്ട് പ്രവീൺ നായർ ജനറൽ സെക്രട്ടറി പങ്കജ് മാലിക് എന്നിവർ അറിയിച്ചു. നവരാത്രി വ്രതാരംഭത്തിന്റെ ആദ്യ ദിനത്തെ പ്രോഗ്രാം സോംനാഥ് വിഭാഗ് ആണ് അവതരിപ്പിക്കുന്നത്. വീഡിയോ പ്രൊഡക്ഷൻ : സ്റ്റാർവിഷൻ
മനാമ: 31 വർഷത്തെ ബഹറൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് പോകുന്ന പടവ് കുടുംബവേദി ട്രഷറർ അസീസ് ഖാനും ഭാര്യ ബൽഖീസ് ബീഗത്തിനും പടവ് കുടുംബ വേദി യാത്രയയപ്പു നൽകി. സൂം മീറ്റിംഗിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരികളായ ഷംസ് കൊച്ചിനും ഉമ്മർ പാനായിക്കുളവും ചേർന്ന് അവർക്ക് മൊമെന്റോ നൽകി. പ്രസിഡന്റ് സുനിൽ ബാബു സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ചേർന്ന് പടവിന്റെ സ്നേഹോപഹാരം നൽകി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നിയാസ് ആലുവ,ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, ഹക്കിം പാലക്കാട്, റാസിൻ ഖാൻ, ബൈജു മാത്യു , അഷറഫ് വടകര, ഗീത് മെഹബൂബ്, പ്രസാദ് കണ്ണൻ, സുനിത ഷംസ്, എന്നിവർ അദ്ദേഹമായുള്ള അനുഭവങ്ങൾ പങ്ക് വച്ചു.
മനാമ: ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓര്‍മകളിലെ സിഎച്ച് അനുസ്മരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. മുന്‍ തൊഴില്‍ വകുപ്പ് മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. തന്‍റെ പിതാവും ആര്‍എസ്പിയുടെ സമുന്നതനായ നേതാവും ആയിരുന്ന ബേബി ജോണും സിഎച്ച് മുഹമ്മദ് കോയ സാഹിബും തമ്മില്‍ ഉണ്ടായിരുന്ന ആത്മ ബന്ധത്തെ ഓര്‍ത്തെടുത്ത അദ്ദേഹം സിഎച്ചിന്‍റെ നിലപാടുകളും തീരുമാനങ്ങളും എല്ലാ കാലത്തും അംഗീകരിക്കപ്പെടുന്നത് ആണെന്നും , മുസ്ലിം സമൂഹത്തിന്‍റെ മാത്രമല്ല കേരളീയ പൊതു സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ച എല്ലാവരാലും അംഗീകരിക്കപ്പെട്ട മഹാനായ നേതാവാണെന്നും പറഞ്ഞു . എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ബഹ്റെെന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം…
പത്തനംതിട്ട: തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം നേരത്തെ മാളികപ്പുറം മേൽശാന്തി ആയി ജോലി നോക്കിയിരുന്നു. ഇപ്പോൾ നാറാണത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയാണ്. 7.30 ന് ഉഷപൂജ കഴിഞ്ഞ് 8 മണിക്ക് തന്നെ ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. ആദ്യം ശബരിമല മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ട 9 ശാന്തിമാരുടെയും പേരുവിവരങ്ങൾ സ്പെഷ്യൽ കമ്മീഷണർ ഉറക്കെ വായിച്ചു. അതിനു ശേഷം ശബരിമല മേൽശാന്തി യോഗ്യതാ പട്ടികയിൽ ഇടം നേടിയ 9 പേരുടെ പേരുകൾ എഴുതിയ തുണ്ട് കടലാസുകൾ, പേരുകൾ വീണ്ടും വായിച്ച ശേഷം നറുക്കെടുപ്പിന് സാക്ഷിയായവരെ സ്പെഷ്യൽ കമ്മീഷണർ അത് ഉയർത്തി കാട്ടി. തുടർന്ന് അവ ഓരോന്നായി ചുരുളുകളാക്കി ഒന്നാമത്തെ വെള്ളി പാത്രത്തിൽ നിക്ഷേപിച്ചു. രണ്ടാമത്തെ വെള്ളി പാത്രത്തിൽ മേൽശാന്തി എന്ന് എഴുതിയ ഒരു തുണ്ടും, 8 ഒന്നും എഴുതാത്ത തുണ്ടും നിക്ഷേപിക്കുകയായിരുന്നു. പിന്നേട്…
കൊച്ചി: ജനുവരിയില്‍ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷന്‍, വൈപ്പിന്‍, ചേരാനല്ലൂര്‍, ഏലൂര്‍ എന്നിവിങ്ങളിലെ ടെര്‍മിനലുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂര്‍, സൗത്ത് ചിറ്റൂര്‍, മുളവുകാട് നോര്‍ത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോയ്ക്കും നിര്‍മ്മിക്കുന്നത്. ടിക്കറ്റിംഗ് സൗകര്യങ്ങളും പ്രവേശന ക്രമീകരണങ്ങളും ഇതിനു സമാനമായിരിക്കും. ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. ജലനിരപ്പിന് അനുസരിച്ച് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന രീതിയിലാണ് ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം. ഇത് വേലിയേറ്റ വേലിയിറക്ക സമയത്തെ ബോട്ടിലേക്കുള്ള പ്രവേശന ബുദ്ധിമുട്ട് ഒഴിവാക്കും. മൂന്ന് വീല്‍ചെയറുകള്‍ വരെ ഒരേ സമയം കയറ്റാവുന്ന രീതിയിലാണ് ബോട്ടുകളുടെ നിര്‍മ്മാണം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക്…
പത്തനംതിട്ട: ഇന്ന് പുലർച്ചെ 5 മണിക്ക് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞതോടെ 5 ദിവസം നീളുന്ന തുലാമാസ പൂജകൾക്കാണ് തുടക്കമായത്. 5.30ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമം നടന്നു. 5.45 മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തർ ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദർശനത്തിന് എത്തി തുടങ്ങി.തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരായിരുന്നു ആദ്യ ദിനം ദർശനത്തിനായി മല ചവിട്ടിയത്. 7.30 ന് ഉഷപൂജ. പൂജ കഴിഞ്ഞ് 8 മണിക്ക് തന്നെ ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ കൗശിക് വർമ്മ ആണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്. ഏഴാമത്തെ നറുക്കിലൂടെ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം നേരത്തെ മാളികപ്പുറം മേൽശാന്തി…
