- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
- ബഹ്‌റൈനിൽ 18 പൊതുസ്ഥാപനങ്ങളിലെ 88 സേവനങ്ങൾ നവീകരിച്ചു
- വീടുകളിൽ മോദിയുടെ ചിത്രം വെയ്ക്കുന്നതിൽ പ്രശ്നമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചർച്ചകൾക്കില്ലെന്ന് മന്ത്രി കെ എം ഷാജി
- വൈസ് മെ ക്ലബ് ഓഫ് ട്രിവാൻഡ്രം 75ാം സ്ഥാപക ദിനാഘോഷം നടന്നു
- ഐറിഷ് മണ്ണിൽ ഇന്ത്യക്ക് ഞെട്ടൽ; ആദ്യ ടി20യിൽ 34 റൺസിന് അയർലൻഡിന്റെ വിജയം
- ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
- ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
Author: News Desk
ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനം 2021 ഫെബ്രുവരി അവസാനത്തോടെ നിയന്ത്രിക്കാനായേക്കുമെന്ന് വിദഗ്ധ സമിതി. ഇന്ത്യ ഉയർന്ന കൊറോണ നിരക്ക് പിന്നിട്ടെന്നും കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വിലയിരുത്തി. പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയും. ലോക്ക് ഡൗൺ കൊറോണ വ്യാപനത്തിന്റെ തോത് പിടിച്ചു നിർത്തിയെന്നും സമിതി വിലയിരുത്തി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അടുത്ത വർഷം ഫെബ്രുവരിയോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 1.06 കോടി വരെ എത്താമെന്നും സമിതി കണക്കു കൂട്ടുന്നു. അതേസമയം പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നുവെന്ന വാർത്ത ആശ്വാസകരമാകുകയാണ്. പരിശോധനാ നിരക്ക് വർധിക്കുമ്പോഴും പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രോഗമുക്തി നിരക്കിൽ ഉണ്ടാകുന്ന വർധനവും പ്രതീക്ഷയേകുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആക്ടീവ് കേസുകളുടെ എണ്ണം 8 ലക്ഷത്തിലും താഴെയാണ്. ലോകത്തിൽ ഏറ്റവും താഴ്ന്ന കൊറോണ മരണ നിരക്കുള്ള രാജ്യവും…
തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ സിവിൽ സ്റ്റേഷൻ ഡിവിഷനിലെ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്‌ഥികളെ ഓൺലൈൻ സംഗമത്തിൽ ആദരിച്ചു. https://www.facebook.com/aprasad.thrissur/videos/3671879422845094/ എമിനൻസ് 2020 എന്ന പേരിൽ സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങിന്റെ ഉത്‌ഘാടനം നിർവഹിച്ചു. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥി ആയിരുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ തൃശൂർ ജില്ലാ പ്രസിഡണ്ട് ശ്രീധർ തേറമ്പിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.കൗൺസിലർ എ പ്രസാദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
ചെന്നൈ: സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ നാവിക സേനയുടെ തദ്ദേശീയമായി നിർമ്മിച്ച മാരക ശേഷിയുള്ള യുദ്ധക്കപ്പലായ ഐ.എൻ.എസ് ചെന്നൈയിൽ നിന്നുമായിരുന്നു മിസൈൽ പരീക്ഷിച്ചതെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) അറിയിച്ചു. പരീക്ഷണത്തിൽ അറേബ്യൻ കടലിൽ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡിആർഡിഒ വ്യക്തമാക്കി. മിസൈൽ വിജയകരമായി വിക്ഷേപിച്ചതിന് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഹ്രസ്വ-ദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇത് ഒരു അന്തർവാഹിനിയിൽ നിന്നോ ഒരു യുദ്ധക്കപ്പലിൽ നിന്നോ ഒരു വിമാനത്തിൽ നിന്നോ അല്ലെങ്കിൽ ഭൂമിയിൽ നിന്നോ പുറത്തുവിടാം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക റഷ്യയുടെ എൻപിഒ മച്ചിനോസ്ട്രോയീനിയയും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും സംയുക്തമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തതാണ് വളരെ വൈവിധ്യമാർന്ന ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും വികസിപ്പിച്ചെടുത്ത ഏറ്റവും ആധുനിക മിസൈൽ സംവിധാനമാണ് ബ്രഹ്മോസ്.
മക്ക: രണ്ടാംഘട്ട ഉംറ തീർഥാടനത്തിന് ഇന്ന് തുടക്കമായി. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഞായറാഴ്‌ച ഉംറയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചത്. മക്കയില്‍ പുറത്തുനിന്നുള്ളവർക്ക് ഇന്നുമുതല്‍ നമസ്‍കരിക്കാനെത്താം. ആദ്യ ഘട്ടത്തിലെന്ന പോലെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കര്‍ശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് 14 ദിവസത്തെ രണ്ടാം ഘട്ട തീര്‍ത്ഥാടനവും നടക്കുക. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പ്രതിദിനം 15,000 പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഉംറ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 2,20,000 പേർ ഉംറ തീർഥാടനം നിർവഹിക്കും. 5,60,000 പേർ നമസ്കാരത്തിനായും മസ്ജിദുൽ ഹറമിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ 6000 പേര്‍ക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്. വിദേശ തീര്‍ത്ഥാടകര്‍ക്ക് ഈ ഘട്ടത്തില്‍ അനുമതി നല്‍കിയിട്ടില്ല. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.
കൊച്ചി: പതിനാല് വയസുള്ള സമയത്ത് താൻ അഭിനയിച്ച മലാളസിനിമയിലെ രംഗങ്ങൾ പോൺസൈറ്റിൽ പ്രത്യക്ഷപ്പെപട്ടതിനെക്കുറിച്ച് പരാതി നൽകിയിട്ട് ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്ന് നടിയും വിദ്യാർത്ഥിയുമായ സോന എം എബ്രഹാം. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു സി സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘റെഫ്യൂസ് ദ അബ്യൂസ്’ എന്ന കാമ്പയിനിന്റെ ഭാഗമായിട്ട് ആയിരുന്നു സോനയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സോന തന്റെ ആരോപണങ്ങളും പരാതികളും ഉന്നയിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക “നമസ്കാരം. എന്റെ പേര് സോന. ഞാൻ ഒരു അഞ്ചാം വർഷ നിയമവിദ്യാർത്ഥിനിയാണ്.’ – എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തനിക്ക് പതിനാലു വയസുള്ളപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു സിനിമയിൽ അഭിനയിച്ചു. ആ സിനിമയുടെ പേര് ഫോർ സെയിൽ എന്നായിരുന്നു. അതേസമയം, ഇന്ന് ആലോചിക്കുമ്പോൾ താൻ അന്ന് അഭിനയിച്ചത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ സിനിമയിൽ ആയിരുന്നെന്നത് ഭീതിയുളവാക്കുന്നതാണെന്നും സോന പറയുന്നു. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത്…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്.) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ബാപ്പു ദ സ്പാർക്കിൾ” ക്വിസ് പ്രോഗ്രാം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഞ്ച് വിജയികൾക്ക് ആണ് ബൈജൂസ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകിയത്. മഹാത്മാവിന്റെ 150 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെ ആസ്‌പദമാക്കിയാണ് ക്വിസ് മത്സരം നടത്തിയത്. ക്വിസ് പ്രോഗ്രാമിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ക്വിസിന്റെ പ്രാഥമിക റൗണ്ടിൽ 120 ലധികം ടീമുകൾ പങ്കെടുത്തു. അതിൽ നിന്ന് മികച്ച 30 ടീമുകൾക്ക് ഫൈനൽ റൗണ്ടിലെത്താൻ കഴിഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഒന്നാം സമ്മാനം ശങ്കർ പ്രസാദ് & ടീം കരസ്‌ഥമാക്കി. രണ്ടാം സമ്മാനം ഹരിദാസ് നായർ & ടീം , മൂന്നാം സമ്മാനം സംഹിത ജഗദീഷ് & ടീം, നാലാം സമ്മാനം ഗായത്രി വിശ്വനാഥ് & ടീം, അഞ്ചാം സമ്മാനം അജയ് ജയ്‌സ്വാൾ & ടീം…
മനാമ: കൊല്ലം തങ്കശേരി സ്വദേശിയും ബഹ്‌റൈനിലെ ബിസിനസുകാരനുമായ ലാസർ തെക്കേപുത്തൻ ഇഗ്നേഷ്യസ് ഇന്ന് രാവിലെ 4 മണിക്ക് മരണപ്പെട്ടു. 75 വയസായിരുന്നു. ബഹ്‌റൈനിലെ വിവിധ സ്‌ഥാപനങ്ങളിലെ ഡയറക്ടർമാരായ ഷേർളി ആന്റണി മകളും ആന്റണി റോച്ചെ മരുമകനുമാണ്.
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊറോണ ചികിത്സയിലിരുന്ന മലയാളി നേഴ്സ് മരണപ്പെട്ടു. ഹോം കെയർ നഴ്‌സായിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ഇന്നലെ അർദ്ധരാത്രിയോടെ അബ്ദുള്ള അൽ മുബാറക് ഫീൽഡ് ഹോസ്പിറ്റലിൽ വച്ചാണ് മരണപെട്ടത്. കഴിഞ്ഞമാസമാണ് ഇവർ നാട്ടിൽനിന്നും കുവൈത്തിലെത്തിയത്. മൃതദേഹം കോവിഡ് പ്രോട്ടോകാൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
മനാമ: ബഹ്‌റൈനിൽ പുതുതായി 246 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 60 പേർ പ്രവാസി തൊഴിലാളികളാണ്. 183 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 3 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 77,571 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 420 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 73,841 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 95.19 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,437 പേരാണ്. ഇവരിൽ 46 പേരുടെ നില ഗുരുതരമായും 3,391 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 4.43 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ചു 1 ആൾ മരിച്ചതോടെ മുഴുവൻ എണ്ണം 293 ആയി ഉയർന്നു. മരണനിരക്ക് 0.38 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,143 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 1,607,692 പേരെയാണ്…
പത്തനംതിട്ട: മാർത്തോമ സഭയുടെ പരമാദ്ധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായ അദ്ദേഹം ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 2007 മുതൽ മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷനാണ് അദ്ദേഹം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനത്ത് 13 വർഷം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. ആത്മീയതയ്‌ക്കൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനമൊഴിഞ്ഞതിന് ശേഷം 2007 ഒക്ടോബർ 2 നാണ് അദ്ദേഹം മാർത്തോമാ സഭയുടെ മെത്രാപ്പൊലീത്തയാകുന്നത്. മാരാമൺ കൺവെൻഷന്റെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം.
