Author: News Desk

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 885, കോഴിക്കോട് 735, മലപ്പുറം 692, എറണാകുളം 438, ആലപ്പുഴ 574, കൊല്ലം 556, കോട്ടയം 430, തിരുവനന്തപുരം 324, പാലക്കാട് 242, കണ്ണൂര്‍ 372, പത്തനംതിട്ട 195, കാസര്‍ഗോഡ് 139, വയനാട് 80, ഇടുക്കി 55 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 24 മരണങ്ങളാണ് ഇന്ന്…

Read More

ഇംഗ്ലണ്ട്: ഇരുപതു മാസം മാത്രം പ്രായമുള്ള മകളുടെ കാര്യം ശ്രദ്ധിക്കാതിരുന്ന് മകളെ കൊന്ന സംഭവത്തിൽ പതിനെട്ടുകാരിയായ അമ്മ കുറ്റക്കാരി. 20 മാസം മാത്രം പ്രായമുള്ള മകളെ ഫ്ലാറ്റിൽ ആറു ദിവസം തനിച്ചാക്കി ഇവർ പുറത്തു പോയി. ഇതിനിടയിലാണ് കുഞ്ഞ് മരിച്ചത്. സംഭവത്തിൽ കോടതി വാദം കേട്ടു. ഇംഗ്ലണ്ടിലെ ബ്രൈട്ടണിൽ കഴിഞ്ഞവർഷം ഡിസംബറിലാണ് സംഭവം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പതിനെട്ടുകാരിയായ വെർഫി കുഡിയാണ് വിവാദനായികയായ അമ്മ. മകൾ അസിയാ മരിച്ചതിനെ തുടർന്ന് അമ്മയായ കുഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബ്രൈട്ടണിലെ ഇസ് ലിങ് വേർഡ് റോഡിലുള്ള ഫ്ലാറ്റിൽ നിന്ന് 2019 ഡിസംബർ അഞ്ചിന് കുഡി പോകുന്നത് സിസിടിവിയിൽ ദൃശ്യമാണ്. കുഡിയുടെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു യാത്ര. എന്നാൽ, ഡിസംബർ 11 വരെ ഇവർ മടങ്ങിയെത്തിയില്ല. അമ്മ അരികിലില്ലാത്തതിനാലാണ് മകൾ അസിയാ മരിച്ചതെന്ന് പ്രോസിക്യൂട്ടിംഗ് ജെറമി കിംഗ് പറഞ്ഞു. കുഞ്ഞിനെ ബ്രൈട്ടണിലെ റോയൽ അലക്സാൻഡ്രയിലെ ശിശുക്കളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

അബുദാബി: ഈജിപ്തിൽ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വൻ പദ്ധതികൾക്ക് ഒരു ബില്യൺ യുഎസ് ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കാൻ അബുദാബി സർക്കാർ. അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ഷെയ്ഖ് തമൻ ബിൻ സായിദ് അൽ നഹ്യാൻ ചെയർമാനുമായ അബുദാബി കമ്പനിയാണ് (എ.ഡി.ക്യു) വീണ്ടും ലുലു ഗ്രൂപ്പിൽ മുതൽ മുടക്കുന്നത്. ഈജിപ്തിലെ വിവിധ നഗരങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ, മിനി മാർക്കറ്റുകൾ എന്നിവയ്ക്കുവേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മിഡിൽ ഈസ്റ്റിലേയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ ഈജിപ്തിലെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായാണ് ലുലുവിൻ റെ ഈജീപ്പ് കമ്പനിയിൽ അബുദാബി സർക്കാർ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച കരാറിൽ അബുദാബി കമ്പനി ചീഫ് എക്സികുട്ടീവ് ഓഫീസർ മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ ഒപ്പ് വെച്ചു. കരാറിലെ വ്യവസ്ഥകൾ‌ പ്രകാരം, ഈജിപ്തിലെ ചില്ലറ വ്യാപാരികളുടെ ഇ-കൊമേഴ്‌സ് ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനായി 30 ഹൈപ്പർ‌മാർക്കറ്റുകളും 100 എക്സ്പ്രസ്…

Read More

തൃശൂർ: ത്യശൂരിൽ വടക്കാഞ്ചേരിയിൽ വീടിന് നേരെ ആക്രമണമുണ്ടായി. വീടിന്റെ മുറ്റത്ത് കിടന്നിരുന്ന വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. വടക്കാഞ്ചേരി  കുന്നത്ത് വീട്ടിൽ ജയചന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ  വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജയചന്ദ്രന്റെ വീടിന്റെ പോർച്ചിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിക്കുകയായിരുന്നു. രണ്ട് ബൈക്കുകകളും രണ്ട് ഓട്ടോറിക്ഷകളും പൂർണമായും കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും ആക്രമിച്ചത് ഗൂണ്ടാ നേതാവ് കല്ലമ്പാറ സുരയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും ജയചന്ദ്രൻ പോലീസിനോട് പറഞ്ഞു. മുൻപ് ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷമാണ് ഈ ആക്രമണം നടത്താൻ  കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ദരെത്തി പരിശോധന നടത്തി.

Read More

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു. സംഗീതജ്ഞൻ ഇഷാൻ ദേവ് ഉൾപ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ബാലഭാസ്‌കറിന്റെ സംഗീത ഗ്രൂപ്പായ ബിഗ് ബാൻഡ് സംഘത്തിലുള്ളവരുടെയും മൊഴിയെടുക്കും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക തിരുവനന്തപുരം പൂന്തുറ സിബിഐ ഓഫീസിലാണ് മൊഴിയെടുക്കൽ പുരോഗമിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങളാകും സിബിഐ അന്വേഷണ സംഘം ചോദിച്ചറിയുക.

Read More

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ വൈകാതെ മുഖ്യമന്ത്രി പ്രതിപ്പട്ടികയിൽ എത്തുമെന്ന് ബിജെപി നിർവാഹക സമിതിയംഗം പി.കെ കൃഷ്‌ണദാസ്. കേസന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കൃഷ്‌ണദാസ് ആരോപിച്ചു. https://youtu.be/8rtOVQ8bk-M ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി നടത്തിയ സമരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പി.കെ കൃഷ്‌ണദാസ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കിയായിരുന്നു ബിജെപിയുടെ സമരം. അഞ്ച് പേർ വീതം അടങ്ങുന്ന ചെറു സംഘങ്ങളായാണ് ബിജെപി പ്രവർത്തകർ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്‌തത്.

Read More

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച കുട്ടിയുടെ തലച്ചോറിന് ക്ഷതം സംഭവിച്ചതായി റിപ്പോർട്ട്. എയിംസിൽ ചികിത്സയിൽ കഴിയുന്ന 11 കാരിയുടെ തലച്ചോറിലെ ഞരമ്പിനാണ് കൊറോണ വൈറസ് മൂലം ക്ഷതം സംഭവിച്ചത്. കുട്ടികളിൽ ആദ്യമായാണ് കൊറോണ മൂലം ഇത്തരത്തിലുള്ള ഗുരുതര സാഹചര്യം കണ്ടെത്തുന്നതെന്നാണ് എംയിസ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കുട്ടിയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങൾ തയ്യാറാക്കി വരികയാണെന്ന് എയിംസിലെ ന്യൂറോളജി വിഭാഗം അറിയിച്ചു. തലച്ചോറിലെ ഞരമ്പിന് ക്ഷതം സംഭവിക്കുന്ന അക്യൂട്ട് ഡെമിലേറ്റിംഗ് സിൻഡ്രോമാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലമാണ് ഈ രോഗം ഉണ്ടായത്. രോഗം ബാധിച്ചതിന്റെ പാർശ്വഫലമായി കുട്ടിയ്ക്ക് കാഴ്ച്ച വൈകല്യം സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലെ ഞരമ്പുകൾക്ക് സംരക്ഷണ കവചം നൽകുന്ന മൈലിൻ എന്ന ആവരണത്തിന് ക്ഷതം സംഭവിക്കുന്ന അവസ്ഥയാണ് അക്യൂട്ട് ഡെമിലിനേറ്റിംഗ് സിൻഡ്രം. പേശികളുടെ ചലനവും കാഴ്ച്ച ശക്തിയുമെല്ലാം മൈലിനുമായി ബന്ധപ്പെട്ടിക്കുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കാഴ്ച്ച നഷ്ടമായതിനാലാണ് കുട്ടി…

Read More

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കസ്റ്റംസ് സംഘം. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയത് ഇതിന്റെ ഭാഗമാണെന്നും സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം വിമർശനം ഉന്നയിച്ചു. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. വേദനസംഹാരി കഴിച്ചാൽ മാറാവുന്ന അസുഖം മാത്രമായിരുന്നു ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്നും മടങ്ങുമ്പോൾ തന്നെ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനായിരുന്നു അസുഖം നടിച്ചതെന്നും അന്വേഷണം സംഘം കുറ്റപ്പെടുത്തി. ശിവശങ്കറിന് കിടത്തി ചികിത്സ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ശിവശങ്കറിന്റെ നടുവേദന ഗുരുതരമായ ആരോഗ്യപ്രശ്‌നമല്ലെന്നും ഇതിന് വേദനസംഹാരികൾ മതിയെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 20) ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, അൽ നയീം ആരോഗ്യ കേന്ദ്രം, ഹമദ് ടൗൺ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. അസ്കർ യൂത്ത് സെന്റർ, നുവൈഡ്രത്ത് കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

തായ്‌പേയ്: ചൈനയുടെ ഗുണ്ടാനയതന്ത്രങ്ങളെ ഭയപ്പെടുന്നില്ലെന്ന് തായ്‌വാന്‍. ചൈനയുടേത് തരംതാണ ‘ഹൂളിഗാനിസ’മാണെന്നും നയന്ത്രത്തിലെ അത്തരം ഗുണ്ടാശൈലികളെ പേടിച്ചല്ല തായ്‌വാന്‍ ജീവിക്കുന്നതെന്നും തായ്‌വാന്‍ മന്ത്രി പറഞ്ഞു. തായ്‌വാന്റെ ഡെപ്യൂട്ടീ വിദേശകാര്യ മന്ത്രി ഹെന്റി സെംഗാണ് ചൈനയ്‌ക്കെതിരെ പ്രതികരിച്ചത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക തായ്‌വാന്റെ പാര്‍ലമെന്റില്‍ ചൈനയുടെ ഭീഷണിക്കെതിരെ സംസാരിക്കുക യായിരുന്നു ഹെന്റി. ചൈന തായ് വാനെതിരെ സൈനിക വിന്യാസം നടത്തിയ പശ്ചാത്തലവും സ്ഥിതിഗതികളുടെ അവലോകനവും പാര്‍ലമെന്റില്‍ നടത്തിക്കൊണ്ടാണ് ഹെന്റിയുടെ പ്രതികരണം. തായ്‌വാന്റെ ദേശീയ ദിന പരിപാടികളുടെ ചിത്രങ്ങള്‍ ചൈനയുടെ നയതന്ത്ര പ്രതിനിധികള്‍ രഹസ്യമായി എടുത്തതുമായി ബന്ധപ്പെട്ടാണ് ഹെന്റിയുടെ പരാമര്‍ശം. ഇതിനിടെ ഫിജി ദ്വീപില്‍ വച്ച് ഇരുരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും തമ്മിൽ കയ്യേറ്റം നടന്നതിന്റെ പിന്നിലും ചൈനയുടെ കരുതിക്കൂട്ടിയുള്ള ഇടപെടലാണെന്നും ഡെപ്യൂട്ടീ വിദേശകാര്യ മന്ത്രി ആരോപിച്ചു.

Read More