Author: News Desk

ന്യൂഡല്‍ഹി: അമേരിക്കയും ഇന്ത്യയുമായുള്ള നിര്‍ണ്ണായ ദ്വിതല സംയുക്ത മന്ത്രാലയ കൂടിക്കാഴ്ച അടുത്തയാഴ്ച . ഇരുരാജ്യങ്ങളുടേയും പ്രതിരോധ-വിദേശകാര്യ മന്ത്രിതല സംയുക്ത ചര്‍ച്ചയാണ് നടക്കുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മൈക്ക് എസ്പ്പറുമാണ് ഇന്ത്യയിലെത്തുന്നത്. കൂടിക്കാഴ്ചയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമാണ് പങ്കെടുക്കുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഇന്ത്യ അമേരിക്കയുടെ ശക്തനായ പങ്കാളിയായി മാറിയിരിക്കുന്നു. പെസഫിക് മേഖലയിലും ഇന്ത്യയുടെ ഇടപെടല്‍ അമേരിക്ക ആഗ്രഹിക്കുന്നു. ഒപ്പം ചൈനയുടെ ഹിമാലയന്‍ മേഖലയിലെ ഭീഷണികുറയ്ക്കാന്‍ അമേരിക്കയും പ്രതിജ്ഞാബദ്ധമാണെന്നും മൈക്ക് പോംപിയോ അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ക്വാഡ് സമ്മേളനത്തില്‍ ജപ്പാനും ഓസ്‌ട്രേലിയയ്ക്കുമൊപ്പം മേഖലയിലെ ഇന്ത്യയുടെ ശക്തമായ സാന്നിദ്ധ്യം ഉറപ്പക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. രണ്ടാം തവണയാണ് ഇന്ത്യ-അമേരിക്ക ദ്വിതല സംയുക്ത സമ്മേളനം നടക്കുന്നത്. അമേരിക്ക പ്രതിരോധ രംഗത്ത് ഇന്ത്യയെ മുഖ്യ പങ്കാളികളിലൊരാളായി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പോംപിയോയും എസ്പ്പറും ഇന്ത്യയുടെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.…

Read More

മനാമ: തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനുമായി ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ബഹ്‌റൈന്റെ താൽപര്യത്തിലും ശ്രമങ്ങളിലും മന്ത്രി ഹുമൈദാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി ചുമതലയേറ്റ അംബാസിഡർക്ക് നയതന്ത്ര ദൗത്യം വിജയകരമായി നിർവഹിക്കാൻ സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെ അംബാസഡർ പ്രശംസിച്ചു. കോവിഡ് പശ്ചാത്തലത്തിലും ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോടുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ കരുതലിനെയും അംബാസഡർ പീയൂഷ് ശ്രീവാസ്തവ പ്രശംസിച്ചു. വിവിധ മേഖലകളിൽ ബഹ്റൈനുമായി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയ്ക്ക് താത്പര്യമുള്ളതായി അംബാസിഡർ വ്യക്തമാക്കി.

Read More

അഹമ്മദാബാദ്: ശാരീരികബന്ധത്തിന് നിർബന്ധിച്ച ഭർതൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്കോട്ടിലെ സുരേന്ദർനഗർ സ്വദേശിയായ സാഗർ സന്ദൽപ്പര (47) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠന്‍റെ വിധവയായ കസ്തൂരി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നാല് വർഷം മുമ്പാണ് കസ്തൂരിയുടെ ഭർത്താവ് മരിക്കുന്നത്. ഇയാളുടെ മരണശേഷവും ഇവരും മക്കളും അയാളുടെ വീട്ടിൽ തന്നെ താമസം തുടർന്നു. ഇതേ വീട്ടില്‍ത്തന്നെയാണ് ഭർത്താവിന്‍റെ സഹോദരനായ സാഗറും കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യ 17 വർഷം മുമ്പ് മരിച്ചു പോയതാണ്. മക്കൾക്കൊപ്പമായിരുന്നു സാഗർ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് ഭർത്താവിന്‍റെ മരണശേഷം കസ്തൂരിയും വിഭാര്യനായ സാഗറും തമ്മിൽ സ്നേഹബന്ധം ഉടലെടുത്തിരുന്നു. എന്നാൽ മക്കൾ മുതിർന്നതോടെ കസ്തൂരി തന്നെ ഈ ബന്ധം അവസാനിപ്പിച്ചു. കൊലപാതകത്തിന് ഒരു ദിവസം മുമ്പ് കുടുംബാംഗങ്ങൾ മുഴുവൻ സമീപത്തെ ഒരു ഗ്രാമത്തിലെ ബന്ധുവീട്ടിൽ പോയിരുന്നു.…

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 309 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 84 പേർ പ്രവാസി തൊഴിലാളികളാണ്. 217 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 8 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 78,533 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 406 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 75,089 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 95.61 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,139 പേരാണ്. ഇവരിൽ 31 പേരുടെ നില ഗുരുതരമായും 3,108 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 4 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം മരണം 305 ആയി ഉയർന്നു. മരണനിരക്ക് 0.39 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,360 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ…

Read More

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലമാണ് രോഗികൾ മരിച്ചതെന്ന പരാതിയുമായി നിരവധി പേർ രംഗത്ത്. ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലിൽ പരാമർശിച്ച പരേതരായ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കൾ ഇന്നു കളമശേരി പൊലീസിൽ പരാതി നൽകും. വെന്റിലേറ്റർ പ്രവർത്തിക്കാത്തതിനെത്തുടർന്നു രോഗികൾ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതു കണ്ടതായാണ് ഡോ.നജ്മ സലിം വെളിപ്പെടുത്തിയത്. ഇത് വിവാദത്തിന് കാരണമായിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആലുവയിലെ ജ്വല്ലറി ഉടമ ബൈഹക്കിയുടെ ബന്ധുക്കളും പരിചരണത്തിൽ വീഴ്ചയുണ്ടായതായി ആരോപിച്ചു. ജൂലൈ 24ന് ആണ് ആലുവ, എടത്തല സ്വദേശി ബൈഹക്കി മരണപ്പെട്ടത് . ബെഹക്കിയുടെ മരണവും ചികിത്സ ലഭിക്കാൻ വൈകിയത് കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടിരുന്നു എന്ന് ബൈഹക്കി ശബ്ദ സന്ദേശം അയച്ചിരുന്നു മതിയായ ചികിത്സ ലഭിക്കണമെങ്കിൽ 40000 രൂപ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു. ഐസിയുവിൽ വേണ്ട ശ്രദ്ധയോ പരിഗണനയോ കിട്ടുന്നില്ലെന്ന വാട്സാപ് സന്ദേശം ബൈഹക്കി പല തവണ അയച്ചിരുന്നതായും വീട്ടുകാർ വെളിപ്പെടുത്തി. മറ്റെവിടേക്കെങ്കിലും…

Read More

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 717 പേരുടെ മരണം സ്‌ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നുണ്ട്. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 76 ലക്ഷം കടന്നു. ഇതുവരെ 76,51,107 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 67 ലക്ഷം കടന്നു. 67,95,103 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 88.81 ശതമാനമാണ്. 7,40,090 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 1,15,914 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 10,83,608 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്ത് ഇതുവരെ 9,72,00,379 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

മനാമ: മാരാമൺ പനത്തോടത്തിൽ മാത്യു തോമസ് (രാജു) ഭാര്യ ഏലിയാമ്മ മാത്യു (അമ്മിണി) ബഹ്‌റൈനിൽ നിര്യാതിയായി. എഴുപത്തിരണ്ട് വയസായിരുന്നു. ദീർഘകാലം ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ജോലി ചെയ്തിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മക്കൾ മേബ്ൾ മാത്യു ,  അജയ് മാത്യു ,മരുമകൻ സിബി ജോസഫ്, കൊച്ചുമക്കൾ എൻഗേല ,ആന്ധ്രിയ. ശവസംസ്‌കാരം ഒക്ടോബർ 21 ബുധനാഴ്ച ബഹ്‌റൈനിൽ നടത്തുന്നതാണ്.

Read More

റിയാദ്: സൗദി അറേബ്യയിലെ സെക്കൻഡ് ഇൻഡസ്‌ട്രിയൽ സിറ്റിയിൽ തീപിടിത്തം. തീ പിടിത്തത്തിൽ ഒരു ഫാക്ടറിക്ക് ഭാഗീകമായി നാശനഷ്ടം സംഭവിച്ചു. 15 തൊഴിലാളികൾക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട തീവ്ര പരിശ്രമത്തിലൂടെ സൗദി സിവില്‍ ഡിഫന്‍സിന്റെ മേല്‍നോട്ടത്തില്‍ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഇന്ന് പുലർച്ചെ 12.16 നാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ വിവരം റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ എത്തി. ഉടനടി സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് ആളപായം കുറച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരെ റിയാദിലെ കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിസാര പരിക്കേറ്റ മറ്റുള്ളവര്‍ക്ക് സംഭവസ്ഥലത്ത് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

Read More

മനാമ: നാട്ടിൽ നിന്നും ബഹ്റൈനിലിലേക്ക് മടങ്ങിയെത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് മടക്ക യാത്രക്കുള്ള അമിത ടിക്കറ്റ് നിരക്ക്. കോവിഡ് കാല ജീവിതം ഏറ്റവും ദുരിതപൂർണ്ണമാക്കിയിരിക്കുന്നത് നാട്ടിലകപ്പെട്ടു പോയ പ്രവാസിയെയും അവനെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളെയുമാണ്. കോവിഡ് മഹാമാരി ഇത്ര കാലം നീണ്ടു നിൽക്കും എന്ന പ്രതീക്ഷയിൽ അല്ല ആരും പ്രവാസത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ചെന്നെത്തിയവരാകട്ടെ വിമാനം ലഭിക്കാതെ വിസ കാലാവധിയുടെ തിയ്യതിയെ വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാരന്റെ മാനസിക അവസ്ഥയോടെ നോക്കി ഉരുകുകയാണ്. ഏത് നിമഷവും ജോലി പോകാം എന്ന പരിഭ്രാന്തിയിൽ പെട്ട മാസങ്ങളായി വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരിൽ സാധാരണക്കാരായ വലിയൊരു വിഭാഗം പ്രവാസി മലയാളികളെയാണ് വിമാനക്കമ്പനികളുടെ ഈ ചൂഷണ നിലപാട് ദുരിതത്തിലാക്കിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കേരള മുഖ്യമന്ത്രി, നോർക്ക അധികാരികൾ കേരളത്തിൽ നിന്നും തെരഞ്ഞെടുത്തയച്ച എം.പി. മാർ, ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി എന്നിവരുടെ സത്വര ശ്രദ്ധയിലേക്ക് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ നേതൃത്വത്തിൽ…

Read More

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ഉപദേഷ്ടാവ് ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയെ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ സന്ദർശിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും സഹകരണവും ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഉപദേഷ്ടാവ് പ്രശംസിച്ചു. ബഹ്‌റൈൻ-ഇന്ത്യൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും അംബാസഡർക്ക് കഴിയട്ടെ എന്നും ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ആശംസിച്ചു.

Read More