- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്‌റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
ബഹ്‌റൈനിലേക്ക് എലക്ട്രിക്കൽ എഞ്ചിനീയർമാരെയും സൂപ്പർവൈസർമാരെയും ആവശ്യമുണ്ട്. ഇൻഡസ്ട്രിയിൽ അനുഭവസമ്പത്തുള്ളവർ ബന്ധപ്പെടുക. ബഹ്‌റൈനിൽ താമസിക്കുന്നവരായിരിക്കണം. ഫോൺ നമ്പർ – 33339815
ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം; പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ ഒന്നാമത്
തിരുവനന്തപുരം: പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ ഒന്നാമതെത്തി കേരളം. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഭരണ മികവ്, സര്‍ക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളില്‍ നമുക്ക് മുന്നേറാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ സഹായിച്ചത്. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജമേകുന്നതാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8415 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ രണ്ട്, കോട്ടയം നാല്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ 14, തൃശ്ശൂര്‍ സിറ്റി രണ്ട്, പാലക്കാട് മൂന്ന്, മലപ്പുറം രണ്ട്, കോഴിക്കോട് സിറ്റി രണ്ട്, വയനാട് നാല്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തിരുവനന്തപുരം റൂറല്‍ 12, കോട്ടയം അഞ്ച്, ഇടുക്കി ഏഴ്, തൃശ്ശൂര്‍ സിറ്റി 15, പാലക്കാട് 10, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി അഞ്ച് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1462 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 573 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു…
ദില്ലി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ബിഡ് സമര്‍പ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. കൂടാതെ താല്‍പര്യപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിമാനക്കമ്പനി ലേലത്തില്‍ പങ്കെടുക്കാനുളള ബിഡുകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഇപ്പോള്‍ ഡിസംബര്‍ 14 വരെയാണ് സര്‍ക്കാര്‍ നീട്ടിയിട്ടുള്ളത്. മുന്‍പ് ഇത് ഒക്ടോബര്‍ 30 വരെയായിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ ഇക്വിറ്റി മൂല്യത്തിന് പകരം എന്റര്‍പ്രൈസ് മൂല്യം ഉദ്ധരിക്കാന്‍ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനമായി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വ്യാഴാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിയാണ് തീരുമാനങ്ങള്‍ എടുക്കുകയുണ്ടായത്. വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നീ രണ്ട് എയര്‍ലൈനുകള്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് ദേശീയ വിമാനക്കമ്പനി സ്വന്തമാക്കുന്നതിന് താല്‍പര്യം അറിയിച്ച് എത്തിയിരിക്കുകയാണ്. “ഡിസംബര്‍ അവസാനത്തോടെ ബിഡ്ഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, എന്ന് വ്യോമയാന മന്ത്രി ഹാര്‍ദീപ് സിംഗ് പുരി പറയുന്നു. ഒരു കമ്പനിയുടെ എന്റര്‍പ്രൈസ് മൂല്യത്തില്‍ ഇക്വിറ്റി…
തിരുവനന്തപുരം: സംസ്ഥാനത്തെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകള്‍ക്ക് കീഴിലുള്ള സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും നവംബര്‍ മൂന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കാന്‍ ഉത്തരവായതായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നതടക്കം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരും മൂന്നാം തിയതി മുതല്‍ കൃത്യമായി ജോലിക്ക് ഹാജരാകാന്‍ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം നല്‍കണം. മ്യൂസിയവും പരിസരവും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ശരീരോഷ്മാവ് പ്രവേശനത്തിന് മുമ്പ് പരിശോധിക്കണം. പേര്, മൊബൈല്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ജീവനക്കാര്‍ ഉറപ്പു വരുത്തണം.സന്ദര്‍ശകര്‍ മ്യൂസിയങ്ങളിലും പരിസരങ്ങളിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പ്രാരംഭഘട്ടത്തില്‍ ഗൈഡിംഗ് സമ്പ്രദായം താല്കാലികമായി നിര്‍ത്തി വയ്ക്കണം. പ്രദര്‍ശന വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാനും സംശയനിവാരണത്തിനും മതിയായ ജീവനക്കാര്‍ ഓരോ ഗ്യാലറിയിലും ഉണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. 3-ഡി തീയേറ്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, എയര്‍…
ബഹ്‌റൈൻ രാജകുമാരൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ബഹ്‌റൈൻ സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച സൈക്ലിംഗ് മത്സരത്തിൽ വിജയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 28 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് മത്സരത്തിൽ 37 മിനിറ്റ് 32 സെക്കൻഡിലുമാണ് ഷെയ്ഖ് നാസർ വിജയിച്ചു. ബഹ്‌റൈൻ സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച മൽസരത്തിൽ ധാരാളം മത്സരാർത്ഥികൾ പങ്കെടുത്തു. https://youtu.be/YiXdGF07Wuc
മനാമ: ഇരട്ടകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇരട്ടകളായ ഫാത്തിമയുടെയും സഹ്‌റയുടെയും മരണത്തിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് നിയമനടപടികൾ പൂർത്തിയാകുന്നതുവരെയാണ് യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സാങ്കേതിക സമിതിയിൽ നിന്ന് മരണത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കുഞ്ഞുങ്ങളുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിച്ച തീയതി മുതലുള്ള അവരുടെ എല്ലാ മെഡിക്കൽ ഫയലുകളും, കേസ് ഷീറ്റുകളും അന്വേഷണ വിധേയമാക്കുമെന്ന് എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഡോ.മെറിയം അദ്‌ബി അൽ ജലാഹ്മ വ്യക്തമാക്കി. കേസ് കൈകാര്യം ചെയ്ത എല്ലാ മെഡിക്കൽ പ്രൊഫഷണലുകളേയും ഉൾപ്പെടുത്തി സമഗ്രവും വിപുലവുമായ അന്വേഷണം നടത്തും. ചികിത്സ പിഴവുമൂലമാണോ മരണം സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നും അൽ ജലാഹ്മ പറഞ്ഞു.
കേരളത്തിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000 ത്തോളം ഓഫീസുകളിലും നല്‍കുന്നതാണ്. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകും. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കെഎസ്ഇബിയും കെഎസ്‌ഐറ്റിഐഎല്‍ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭം കെഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന…
റഷ്യയുടെ കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു
സ്റ്റോക്ക് തീർന്നതിനെ തുടർന്ന് റഷ്യയുടെ കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു. ആവശ്യക്കാരുടെ എണ്ണം കൂടിയതും ഡോസുകളുടെ കുറവിനെ തുടർന്നും മോസ്‌കോയിലെ കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിൻ പരീക്ഷണം റഷ്യ താത്ക്കാലികമായി നിർത്തിയത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക വാക്‌സിൻ പരീക്ഷണം നടക്കുന്ന മോസ്‌കോയിലെ 25 ക്ലിനിക്കുകളിൽ എട്ടിലും പരീക്ഷണങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പലരും അവരുടെ ക്ലിനിക്കുകൾക്ക് അനുവദിച്ച വാക്‌സിൻ ഡോസുകൾ ഉപയോഗിച്ചു കഴിഞ്ഞതായാണ് വിവരം. മുൻപ്, ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം സ്പുട്‌നിക് വിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങൾ റെഡ്ഡീസ് ലബോറട്ടറീസ് നിർത്തിവെച്ചിരുന്നു.
അങ്കാറ: തുര്‍ക്കിയിൽ ഏജിയൻ തീരത്ത് വൻ ഭൂചലനം അനുഭവപ്പട്ടു. ഭൂകമ്പമാപിനിയിൽ തീവ്രത 7.0 രേഖപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. പടിഞ്ഞാറൻ ഇസ്മിര്‍ പ്രവിശ്യയുടെ തീരത്തു നിന്ന് 17 മകിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നും ദൂരപ്രദേശങ്ങളായ ഏതൻസിലും ഇസ്താംബൂളിലും ഭൂചലനം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കൽ സര്‍വേ അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് പ്രാഥമിക വിവരം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയുട്ടുണ്ട്. ഗ്രീക്ക് ദ്വീപായ ക്രീറ്റിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
